"ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ വഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

22:26, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രതിരോധത്തിന്റെ വഴി

മനുഷ്യരാശിക്ക് മുന്നിൽ വെല്ലുവിളികൾ ഉയർത്തി കൊറോണപോലുള്ള നിരവധി രോഗങ്ങൾ ദിനംപ്രതി കടന്നുവരുന്ന ഒരു സാഹചര്യത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്.രോഗങ്ങളെ ചെറുത്ത്‌ നില്ക്കാൻ നമുക്ക് കഴിയുന്നില്ല .രോഗപ്രതിരോധശേഷി വളരെ കുറഞ്ഞു.ഇത് നമ്മുടെ ആരോഗ്യത്തിനും ജീവനും തന്നെ ഭീക്ഷണിയായി ഇന്ന് മാറിക്കഴിഞ്ഞു . ഈ മാറ്റങ്ങൾക്ക് കാരണം നമ്മൾ തന്നെയാണ് .ജീവിതരീതികൾ മാറി.പരിസ്ഥിതി നശിച്ചു.എല്ലാത്തിനും കാരണം നാം തന്നെ .ഫാസ്റ്റ് ഫുഡിനോടും പാക്കറ്റ് ഫുഡിനോടും പ്രിയം കൂടി .ഗുണത്തിനെക്കാൾ കൂടുതൽ രുചിയെ ഇഷ്ടപ്പെട്ടു.വ്യായാമം തീരെ ഇല്ല .കൃഷി ഇല്ല .കടയിൽ നിന്നും കിട്ടുന്ന വിഷവും മായവും കലർന്ന ചേരുവകൾ കൊണ്ട് ആഹാരം തയ്യാറാക്കി.വെള്ളവും വായുവും കുന്നും മലയും എല്ലാം നശിപ്പിച്ചു .ഈ യാത്ര തുടർന്നാൽ നാളെ ഈ മണ്ണിൽ നമ്മൾ ഉണ്ടാകില്ല. മലിനീകരണം തടയണം.കൃഷി തുടങ്ങണം.നല്ല ആഹാരം നമുക്ക് കൃഷിയിലൂടെ ഉണ്ടാക്കാം.ഹോട്ടൽ ആഹാരം വേണ്ടെന്നു വയ്ക്കാം.കൃത്യമായ വ്യായാമം ശീലമാക്കാം.പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കാം.പുത്തേക്കുള്ള യാത്രയിൽ മാസ്കുകൾ ശീലമാക്കാം .പുറത്തേക്ക് പോയി വന്നാൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ശരിയായ രീതിയിൽ കഴുകാം .പ്രതീക്ഷയോടെ നല്ല കാര്യങ്ങൾ ചെയ്തു മുന്നേറാം.

ആദിത്യൻ A L
4 A ജി.എൽ.പി.ജി.എസ് മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം