"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/അക്ഷരവൃക്ഷം/തളക്കപ്പെട്ട മാനവ അഹന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തളക്കപ്പെട്ട മാനവ അഹന്ത <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെന്റ് മൈക്കിൾസ് എച്ച് എസ് എസ്,കഠിനംകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് മൈക്കിൾസ് എച്ച് എസ് എസ്,കഠിനംകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 01179
| സ്കൂൾ കോഡ്= 43012
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
വരി 68: വരി 68:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

12:48, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തളക്കപ്പെട്ട മാനവ അഹന്ത

എന്തേ, നിശ്ചലം; ഇന്നെന്തേ വിജനം?
ചുവപ്പും വെള്ളയും വെളിച്ചം വിതറി
ഇന്നെന്തേ ചീറിപ്പായുന്നില്ല?
അറബിക്കടലിനു മേലേ പറക്കും വിമാനം
ഇന്നെന്തേ ചിറകൊടിഞ്ഞു?
കറുത്ത പുക ഇന്നെന്തേ പൊങ്ങി പരക്കാൻ
ഭയക്കുന്നു?
കണ്ണോട്കണ്ണ് നോക്കി ആകാശം മുട്ടി നിൽക്കും;
കെട്ടിടങ്ങൾ ഇന്നെന്തേ പ്രണയിക്കാൻ മറന്നു
പോയോ?
പല വർണ വസ്ത്രങ്ങൾ ഇന്നെന്തേ നിറം മങ്ങിയത്?
അദൃശ്യനാം വില്ലനെ ഇന്നെന്തേ എല്ലാവരും
ഭയക്കുന്നു?
പള്ളിക്കൂടമണി ഇന്നെന്തേ മുഴങ്ങാൻ മടിക്കുന്നു?
ചിരിച്ചു തുള്ളും ബാല്യം ഇന്നെന്തേ നിശ്ശബ്ദം
ക്ഷേത്രങ്ങളും പള്ളികളും ഇന്നെന്തേ അടഞ്ഞു കിടക്കുന്നു
തിരക്കിലാണോ ദൈവങ്ങളെല്ലാം;ജീവൻ സംരക്ഷിക്കേണ്ടവർ
ലോകമഹായുദ്ധത്തിൽ പൊലിഞ്ഞ ജീവനേക്കാൾ ഇന്ന്.
വംശനാശം ഭീഷണിയാകുന്ന ജീവനുകളെപ്പോലിന്ന്.....
മനുഷ്യ വംശം നിൽക്കുന്നു... മരണം വേട്ടയാടുന്നു.
വലയിൽ കുടുങ്ങി ചത്ത ഒരു കൂട്ടം മത്സ്യങ്ങളെ-
പ്പോലെ; ഇന്നവനും...
ലോകത്തെ ഇരുകൈയ്യിലുമിട്ടമ്മാനമാടിയ
നേതാക്കൾ പോലും
ശാസ്ത്രത്തെ വെന്നിയ ശാസ്ത്രജ്ഞർ പോലും
ഒരു പരമാണുവിനു മുൻപിൽ മുട്ടു മടക്കുന്നു.
എവിടെ മനുഷ്യർ? മഷിയിട്ടു നോക്കി,
എവിടെയെന്നറിയാതെ
മണിമാളികകളിലെ ജനാലക്കരുകുകളിൽ കണ്ണുകൾ മാത്രം
പ്രത്യാശയുടെ കണ്ണുകൾ ജ്വലിക്കുന്നു.
പുകയില്ലാത്ത മാനം കണ്ടവൻ; പാടുന്ന
കിളികളും
നിശ്ചലമായ നഗരവീഥിയും, ശുദ്ധമാം വായുവും...
എത്ര ശാന്തമാണീ ലോകം മനുഷ്യരില്ലാതെ-
യെന്ന തിരിച്ചറിവിൽ നിൽക്കുന്നു.
ആടിത്തിമിർത്ത നാളുകളിലൊന്നും
ദുർബലനാകുമെന്നറിഞ്ഞീലവൻ
അതിർത്തികളുണ്ടാക്കി വർണ്ണലിംഗ വിവേചനമുണ്ടാക്കി
ജാതിമത വേർതിരിവുണ്ടാക്കി....
മായാ ലോകം പടുത്തുയർത്തിയവൻ
എന്നാലിന്നോ? നഗ്നനേത്രങ്ങൾക്ക്
അന്ധമായൊരു
പരമാണുവിനു മുന്നിൽ... ഭയന്നു വിറയ്ക്കുന്നു.
എല്ലാറ്റിനും 'ലോക്ക്ഡൗൺ’; അവന്റെ
അഹന്തക്കും 'ലോക്ക്ഡൗൺ’
അഹന്തയുടെ , അഗ്നിപർവതത്തിലെ ലാവാ-
പ്രവാഹമിന്ന് നിലച്ചു പോയി...
അവന്റെ കണ്ണുകളിൽ പ്രത്യാശയുടെ കിരണങ്ങൾ.
മൂടിയ നാവിനൊപ്പം പേടിയോടെ ഒരു ഇംഗ്ളീഷ് പദം
ഉച്ചരിച്ചു കൊണ്ട്- ‘കൊറോണ’.

വിനയ വിവിൻ
പ്ലസ് വൺ(സയൻസ്) സെന്റ് മൈക്കിൾസ് എച്ച് എസ് എസ്,കഠിനംകുളം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത