"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/കോവിഡ് 19 ലോകത്തിന്റെ ആശങ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=abhaykallar|തരം=ലേഖനം}} |
10:50, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19 ലോകത്തിന്റെ ആശങ്ക
ഓരോ കാലഘട്ടത്തിലും പലവിധ പകർച്ചവ്യാധികൾ നമ്മുടെ ലോകത്തെ ദുരിതത്തിലാക്കുകയും മനുഷ്യകുലത്തെ കൊന്നൊടുക്കകയും ചെയ്തിട്ടുള്ളതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു പ്ലേഗും കോളറയും വസൂരിയും എയ്ഡ്സും എല്ലാം ഇത്തരത്തിൽ ഓരോരോ കാലത്ത് നമ്മെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇപ്പോൾ കോവിഡ് 19 ന്റെ രൂപത്തിൽ മറ്റൊരു പകർച്ചവ്യാധി മനുഷ്യകുലത്തെ വിഴുങ്ങുവാൻ ശ്രമിക്കുന്നു കൊറോണ വൈറസ് എന്ന വിളിക്കുന്ന sARs - Co V - 2 വൈറസ് പകർത്തുന്ന ഈ രോഗം 20 19 Dec 31നാണ് ആദ്യമായി ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതു കൊണ്ട് ഇതിനെ കോവിഡ് 19 എന്ന് അറിയപ്പെടുന്നു. ചുമ, പനി, തൊണ്ടവേദന തുടങ്ങിയ സാധാരണ പനിയുടെ ലക്ഷണങ്ങൾ മാത്രമേ ഈ വൈറസ് ബാധയും പ്രകടിപ്പിക്കുന്നുള്ളൂ. കോവിഡ് 19 രോഗ തീവ്രതയിൽ കടുത്ത ശ്വാസകോശ പ്രശ്നങ്ങൾ സൃഷ്ടിച്ച് രോഗിയെ മരണത്തിലേക്ക് തള്ളിവിടുന്നു. ശ്വാസകോശ രോഗങ്ങൾ, ഡയബറ്റിക്സ് തുടങ്ങിയവ ഉള്ളവർക്കും പ്രായാധിക്യമുള്ളവർക്കും ഈ രോഗം കടുത്ത വെല്ലുവിളിയാകുന്നു . ഈ വൈറസിനെ തളയ്ക്കാൻ മരുന്നുകളൊന്നും കണ്ടെത്തിയില്ലെങ്കിലും ശാസ്ത്രലോകം അതിനുള്ള തീവ്രശ്രമത്തിലാണ്. മലമ്പനിക്കുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന മരുന്ന് ഒരു പരിധി വരെ ഈ രോഗത്തിന് ഫലപ്രദമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. കോവിഡ് - 19 ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ്. ചൈനയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പിന്നീട് രോഗം വ്യാപിച്ചു. രോഗികളുമായി അടുത്തിടപകഴുന്നവരിലേക്ക് രോഗികളുടെ സ്രവങ്ങിലൂടെ രോഗം പടരുന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് മാത്രം പകരുന്ന ഒരു രോഗമായാണ് ഇതുവരെ ഈ രോഗം വിലയിരത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ സാമൂഹിക അകലം, ശുചിത്വം എന്നിവ കർശനമായി പാലിക്കുന്നതിന് ലോകരാജ്യങ്ങൾ ആഹ്വാനം ചെയ്യുന്നു. ലേകത്തെ 200 ഓളം രാജ്യങ്ങളിലേക്ക് ഇന്നീ രോഗം പടർന്നു കഴിഞ്ഞു. ഈ രോഗം ഏറ്റവും അധികം നാശം വിതച്ചത് ലോക ശക്തിയായ അമേരിക്കയിലാണ്.ഇറ്റലി ,സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, ഇറാൻ എന്നീ രാജ്യങ്ങളിൽ വലിയ തോതിൽ രോഗവ്യാപനവും പതിനായിരങ്ങളുടെ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് നമ്മുടെ കേരളത്തിലാണ്. 2020 ഫെബ്രുവരി മാസത്തിൽ വുഹാനിൽ നിന്ന് വന്ന ഒരു മലയാളി വിദ്യാർത്ഥിക്കാണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്തത്. മിക്ക രാജ്യങ്ങളും ചെറുപ്പക്കാരെ പോലും രക്ഷിക്കാനാവാതെ വിഷമിക്കുമ്പോൾ വയോധികരെ രക്ഷിച്ചു കൊണ്ട് നമ്മുടെ ആരോഗ്യ പ്രവർത്തകർ അഭിമാന മുദ്ര പതിപ്പിച്ചിരിക്കുന്നു. ഇന്നിപ്പോൾ ഇന്ത്യയിലാകമാനം വ്യാപിച്ചു കഴിഞ്ഞു. നമ്മുടെ ആരോഗ്യ പ്രവർത്തകരെയും പോലീസ് -ഫയർ സർവീസുകാരെയും സന്നദ്ധ പ്രവർത്തകരെയും നന്ദിപൂർവ്വം സ്മരിച്ചുക്കൊണ്ട് സർക്കാരിന്റെ നിർദ്ദേശങ്ങൾ ഒറ്റക്കെട്ടായി പാലിച്ചുക്കൊണ്ട് ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ട് പോകാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം