"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/കൊറോണക്കാലം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksh...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
ലേഖനം <!-- കവിത / കഥ / ലേഖനം --> | ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം
ലോകം മുഴുവനുമുള്ള മാനവ രാശി ഒരു മഹാമാരി യോട് പൊരുതുകയാണ് കോ വിഡ് -19 എന്ന് ശാസ്ത്രലോകം പേര് ചൊല്ലി വിളിക്കുന്ന ഇത്തിരിക്കുഞ്ഞൻ വൈറസ് അതെ കൊറോണ വൈറസ്. ഭൂതലത്തിലെ ശക്തൻ മാർ എന്ന് അഹങ്കരിച്ച് മനുഷ്യൻ ഇന്ന് വീടുകൾക്കുള്ളിൽ ഒളിച്ചിരിക്കുകയാണ്. അതും നഗ്നനേത്രങ്ങളാൽ കാണാനാവാത്ത അത്ര ചെറിയ ഒരു ജീവിയെ പേടിച്ച്. " ചാണക്യൻ പറഞ്ഞത് എത്ര ശരി" ' എതിരാളി ശക്തൻ എങ്കിൽ ഒളിഞ്ഞിരിക്കുന്നത് തന്നെ ബുദ്ധി' മഹാമാരിയിൽ മരണം ഒരു ലക്ഷം കടന്നു എന്നത് നോവ് നടത്തുമ്പോഴും പ്രകൃതിയുടെ പുത്തനുണർവ് കണ്ടില്ലെന്ന് നടിക്കാൻ ആവുന്നില്ല. പ്രകൃതി അതിന്റെ താളംതെറ്റിയ ചര്യകളിൽ നിന്നും സ്വതസിദ്ധമായ ജീവിതത്തിലേക്ക് തിരികെ വരികയാണ്. കൊറോള തുരത്താൻ സാമൂഹിക അകലം പാലിച്ച് മനുഷ്യർ വീടിനുള്ളിൽ ഇരുന്നതോടെ മറ്റു ജലാശയങ്ങളും ചുറ്റുപാടുകളും മാലിന്യ വിമുക്തം ആയിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണത്തിന് 75% എങ്കിലും കുറവ് വന്നിട്ടുണ്ട്. അന്തരീക്ഷത്തിലെ പൊടിയും, പുകയും മാറി ആകാശം തെളിഞ്ഞു. ഇതിനെല്ലാം ഉപരിയായി കുടുംബബന്ധങ്ങൾ ഊഷ്മളം ആയി. വീടുകളിൽ പൂന്തോട്ടങ്ങളും, പച്ചക്കറി തോട്ടങ്ങളും ഒരുങ്ങി. പാചകത്തിന് പുത്തൻ രുചിഭേദങ്ങളും രൂപപ്പെടാൻ തുടങ്ങി. വാഹനങ്ങളുടെ ശബ്ദമലിനീകരണം ഇല്ലാതെയായി. കിളികളുടെയും, പുഴകളുടെയും, വയലേലകളുടെ യും ശബ്ദങ്ങൾ മനുഷ്യൻ ആസ്വദിക്കാൻ പഠിച്ചു. ജീവിതത്തിന്റെ മറുകര തേടിയുള്ള പാച്ചിലിൽ മനുഷ്യൻ മറന്നു വച്ച പല കഴിവുകളും കൊറോണാ കാലം തിരികെ തന്നു. പാട്ടായും, നൃത്തം ആയും, രചനകൾ ആയും, കരകൗശലവസ്തുക്കളും ആയും ഒക്കെ കഴിവുകൾ തിളങ്ങുന്നു. താളംതെറ്റിയ കാലത്തെ താള നിബിഢം ആക്കാൻ പ്രകൃതി ഒരുക്കിയ ഒരു നാടകം ആവാം കോവിഡ് -19.( കൊറോണ). ഇനിയും മനുഷ്യൻ മഹാമാരിയിൽ പെട്ടു മരണത്തെ പുൽകാതെ ഇരിക്കുവാൻ സാമൂഹിക അകലം പാലിച്ച് ഇരിക്കുക. ഞാനും അങ്ങനെ തന്നെ ചെയ്യുന്നു "BREAK THE CHAIN"..
|