"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/അക്ഷരവൃക്ഷം/പ്രകൃതി ദ്രോഹം നമുക്കും ദ്രോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി ദ്രോഹം നമുക്കും ദ്രോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (സെന്റ് മേരീസ് എച്ച്. എസ്സ്.. കല്ലാനോട്/അക്ഷരവൃക്ഷം/പ്രകൃതി ദ്രോഹം നമുക്കും ദ്രോഹം എന്ന താൾ സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/അക്ഷരവൃക്ഷം/പ്രകൃതി ദ്രോഹം നമുക്കും ദ്രോഹം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Manojkmpr മാറ്റി) |
(വ്യത്യാസം ഇല്ല)
|
13:52, 21 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതി ദ്രോഹം നമുക്കും ദ്രോഹം
ഒരിടത്ത് മാത്യൂസ് എന്ന ഒരാൾ താമസിച്ചിരുന്നു. ആമിയും മിയയുമാണ് മാത്യൂസിന്റെ അയൽക്കാർ.ഇവർ മൂന്നു പേർക്കും ഓരോ കുട്ടികളുണ്ട്. മാത്യൂസിന് ഒരു ആൺകുട്ടിയും ആമിക്കും മിയയ്ക്കും പെൺകുട്ടികളാണ് .മാത്യൂസിന്റെ മകന്റെ പേരാണ് സ്വെൻ. ആമിയുടെ മകളുടെ പേരാണ് എൽസ.മിയയുടെ മകളുടെ പേരാണ് ഹാനാ .ആമിയും മിയയും പ്ലാസ്റ്റിക്കുകൾ ചാക്കിലാക്കി പ്ലാസ്റ്റിക് സംസ്കരണ പദ്ധതിയിലേക്കു നൽകുകയും ഭൂമി മലിനമാകാതെയും സൂക്ഷിച്ചും ഇവർ ജീവിച്ചു.ഇവർ വലിയ തോതിൽ തന്നെ പരിസ്ഥിതിയെ സ്നേഹിക്കുവാൻ ഇരുവരുടെയും കുട്ടികളെ പഠിപ്പിച്ചു. എന്നാൽ ധനത്തെ സ്നേഹിച്ചിരുന്ന മാത്യൂസ് വലിയ അത്യാഗ്രഹിയായിരുന്നു .അവൻമരങ്ങൾ മുറിച്ചും, പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ കത്തിച്ചും ജലാശയങ്ങളിലേക്കു വലിച്ചെറിഞ്ഞും, കുന്നുകളിടിച്ച് അവിടെ വലിയ വലിയ കെട്ടിടങ്ങൾ പണിതും പ്രകൃതിയെ ക്രൂരമായി ഉപദ്രവിച്ചു.ശ്വസിക്കുന്ന വായു വരെ മലിനമാകാൻ തുടങ്ങി.ഒരു ദിവസം ആമി ചെടി നനയ്ക്കുകയായിരുന്നു. അപ്പോൾ ആമി മാത്യൂസിനോടു പറഞ്ഞു." മാത്യൂസ് ഇങ്ങനെ പോയാൽ ശുദ്ധവായു ലഭിക്കാതെ എല്ലാവരും മരിക്കും. പ്ലാസ്റ്റിക്കുകൾ സംസ്കരണ പദ്ധതിയിലേക്കു കൊടുക്കാമല്ലൊ. പ്ലാസ്റ്റിക്കുകൾ കത്തിക്കരുത് അതേ എനിക്കു പറയുവാനൊള്ളു." അപ്പോഴാണ് ഇതും കേട്ടുകൊണ്ട് പുറത്തേയ്ക്കുള്ള മിയയുടെ വരവ്." "ഞാൻ ആമി പറഞ്ഞതു കേട്ടു. ശരിയാണ് ഇപ്പോൾ മൃഗങ്ങൾ വരെ ചത്തു തുടങ്ങി." മിയയും പറഞ്ഞു. അങ്ങനെ ഒരു വിധത്തിൽ മാത്യൂസിനെ അതിൽ നിന്നും ഒഴിവാക്കി. അങ്ങനെയിരിക്കെ വേനൽക്കാലം അടുത്തു. എല്ലാവരുടേയും കിണറ്റിലെ വെള്ളം വറ്റി. എല്ലാവരും കുളങ്ങളിലെ വെള്ളം ഉപയോഗിച്ചു. വെള്ളത്തിൻറെ കുറവു കൊണ്ട് സ്വെൻ തന്റെ അമ്മാവന്റെ വീട്ടിലേക്ക് മാറി. മലിനമായ കുളം ആണെന്ന കാര്യം മാത്യുസ് മറന്നു. അങ്ങനെ കുളത്തിലെ വെള്ളം ഉപയോഗിച്ച് മാത്യൂസിന് മഞ്ഞപ്പിത്തം ബാധിച്ചു. മാത്യൂസ് വൈദ്യരെ വിളിച്ച് കാര്യം പറഞ്ഞു. വൈദ്യർ മാത്യൂ സിന്റെ വീട്ടിൽ വന്നു. വൈദ്യർ പറഞ്ഞു. " കുളം മലിനമായ അതിനാലാണ് അസുഖം വന്നത്. മാത്യുസ് അതിനെപ്പറ്റി ചിന്തിച്ചായിരുന്നോ?"അങ്ങനെ വൈദ്യർ ചികിത്സിച്ച് അസുഖം മാറ്റി. മാത്യുസ് വൈദ്യരോട് നന്ദി പറഞ്ഞു. തൻറെ തെറ്റു മനസ്സിലാക്കിയ മാത്യുസ് പിന്നീട് പരിസ്ഥിതി സംരക്ഷകൻ ആയി മാറി.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 21/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 21/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ