"വാരം മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സഹജീവി സ്‌നേഹവും കരുതലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1| തലക്കെട്ട്=കോവിഡ്-19 സഹജീവി സ്‌നേഹവും കരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

12:48, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്-19 സഹജീവി സ്‌നേഹവും കരുതലും

കൊറോണയുടെ വെല്ലുവിളിയെ ആദ്യമായി പ്രതിരോധിച്ച സംസ്ഥാനമാണ് കേരളം. കൊറോണ വൈറസിനെ അതിവേഗത്തിലും കാര്യക്ഷമമായും നിയന്ത്രിക്കുന്നതിന് കേരളത്തിന് മുഴുവൻ മാർക്കും കൊടുക്കണം. രണ്ടുവർഷത്തിനിടെ നിപാ വൈറസിനെ വിജയകരമായി പരാജയപ്പെടുത്തിയ ചരിത്രമുണ്ട് കേരളത്തിന്. പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ഒരുദിവസം മുമ്പേ കേരളം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ പിറ്റേന്ന് ചിന്തിക്കുന്നു. ജനസംഖ്യയിൽ ആറിലൊന്നും പ്രവാസികളാണ് കേരളത്തിൽ. പ്രതിവർഷം ഒരുപാട് വിനോദസഞ്ചാരികൾ. വിനാശകരമായ വെല്ലുവിളിയാണ് ഈ തീരദേശ സംസ്ഥാനം നേരിട്ടത്. മഹാമാരിക്കു മുമ്പിൽ വികസിത രാജ്യങ്ങളും പകച്ചുനിൽക്കുമ്പോഴാണ് കേരള മോഡൽ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ തുടർ വാർത്തയാകുന്നത്. പൊതുവിദ്യാഭ്യാസത്തിലും സാർവ്വത്രിക ആരോഗ്യസംരക്ഷണത്തിലും നടത്തിയ നിക്ഷേപമാണ് കേരളത്തിന്റെ പോരാട്ടത്തിന് അടിത്തറ. ഇന്ത്യയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത് ജനുവരിയിൽ കേരളത്തിൽ ആണെങ്കിലും ഏപ്രിൽ ആദ്യവാരം രോഗബാധിതർ മുൻ ആഴ്ചത്തേക്കാൾ 30 ശതമാനം കുറഞ്ഞു. 34 ശതമാനം ആൾക്കാർ രോഗമുക്തരായി. രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത നേട്ടമാണ് കേരളത്തിന്റേത്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് അഭയവും ആഹാരവും നൽകാനും കേരളം മറന്നില്ല. സഹജീവി സ്‌നേഹത്തിനും കരുതലിനും നമ്മുടെ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും എത്ര പ്രശംസിച്ചാലും മതിയാവില്ല. സൗജന്യ റേഷനും ക്ഷേമ പെൻഷനും നൽകി മന്ത്രിമാരും ജനങ്ങളുടെ കൂടെനിന്നു.

ശൃീവേദ് സി
3 ക്ലാസ്സ് വാരം മാപ്പിള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം