"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/കനലോർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കനലോർമ്മകൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 34: | വരി 34: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mohankumar.S.S| തരം= കഥ}} |
21:50, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കനലോർമ്മകൾ
പ്രതാപത്തിന്റെ മാളികയിൽ പുതിയ പുതിയ സ്വപ്നങ്ങൾക്ക് രൂപം കൊടുത്തിരുന്ന താൻ നിസ്സാരനായ ഒരു അണുവിന് മുൻപിൽ കീഴ്പെട്ടത് ഓർത്തപ്പോൾ അദ്ദേഹത്തിന്റെ കൈകൾ ചലിക്കുന്നില്ല ,ശരീരമാകെ അസ്വസ്ഥത കൊണ്ട് മൂടുന്നു .ഇനി എന്തു ചെയ്യണമെന്നറിയില്ല .അദ്ദേഹം ഒരു നിമിഷം തന്റെ കഴിഞ്ഞകാലത്തിലേക്ക് സഞ്ചരിച്ചു .ഉമ്മറപ്പടിയിൽ സ്വന്തം സഹോദരിയുടെ വിവാഹത്തിനായി കേഴുന്ന അമ്മ . "മോനേ ,മോനേ ഒന്നു വാതിൽ തുറക്കെടാ മോനേ " ഭവാനിയമ്മയുടെ ഈ വിളി അയാളുടെ കാതിൽ പ്രതിധ്വനിച്ചു .ഗതികെട്ട് മാധവൻ പുറത്തേയ്ക്ക് വന്നു . അയാൾ എടുത്തപാടേ ചോദിച്ചു, "എന്താ തള്ളേ രാവിലെ തന്നെ .സഹായത്തിനാണേൽ എന്റെ കയ്യിൽ ഒരു ചില്ലി കാശില്ല ." ആ അമ്മ വീണ്ടും കേണപേക്ഷിച്ചു . 'അവൾ നിന്റെയും കൂടെ പെങ്ങളല്ലേ ,അച്ഛൻ ഇല്ലാത്ത അവൾക്ക് ഏക ആശ്രയം നീയല്ലേ ,നീ അവളുടെ വിവാഹത്തിന് പണം തന്നില്ലെങ്കിലും കുഴപ്പമില്ല.അച്ഛന്റെ സ്ഥാനത്തു നിന്ന് നീ അവളെ അനുഗ്രഹിച്ചയക്കണം .' പെട്ടെന്ന് തന്നെ അകത്തു നിന്നൊരു അലർച്ച കേട്ടു . ഓ രാവിലെ തന്നെ തുടങ്ങിയോ ഭിക്ഷ യാചിക്കാൻ .നിനക്ക് നാണമില്ലേടി ? എന്ന് ചോദിച്ച മാധവന്റെ ഭാര്യ സരസ്വതിയുടെ ചോദ്യത്തിന് ഉത്തരമില്ലാത്ത ആ 'അമ്മ തേങ്ങി കരഞ്ഞു കൊണ്ട് വീടിന്റെ ഉമ്മറത്ത് നിന്നും ഇറങ്ങി . കുറച്ചു ദിവസത്തിനു ശേഷം അടുത്തുള്ള ആരുടെയോ സഹായത്തോടെ തന്റെ പെങ്ങളുടെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞ മാധവന്റെ ഉള്ളിൽ ഒരു തീ ആളിക്കത്തി . എന്നാലും തന്റെ ഭാര്യയുടെ സന്തോഷത്തെ മാനിച്ചു തന്റെ വിഷമം പുറത്തു കാണിച്ചില്ല . പെട്ടെന്നു തന്നെ തന്റെ ഭൂതകാലത്തു നിന്നും തട്ടി ഉണർത്താനായി ദൈവത്തിന്റെ മാലാഖാമാരായ നഴ്സുമാർ എത്തി . മാധവൻ അവരോടു ചോദിച്ചു , 'എനിക്ക് ഈ രോഗത്തിൽ നിന്ന് കരകയറാൻ സാധിക്കുമോ ?' നഴ്‌സ് മാർ നിസ്സഹായതയോടെ തല കുനിച്ചു നിന്നു .ഇനി താൻ കാണുന്നത് മരണമാണെന്ന് മാധവന് മനസ്സിലായി .തന്റെ അടുത്ത് നിന്ന നഴ്സിനോടായി ചോദിച്ചു 'എനിക്കെന്റെ അമ്മയെ ഒന്ന് കാണാൻ സാധിക്കുമോ ?' ഇല്ല എന്ന അർത്ഥത്തിലവർ തല കുലുക്കി .അകലങ്ങളിലേക്ക് യാത്രയാവുകയാണയാൾ .അവസാനനിമിഷം സ്വന്തം പെറ്റമ്മയെ പോലും ഒരു നോക്ക് കാണാനാവാതെ ,ആഗ്രഹങ്ങൾ സഫലമാകാതെ .....ഇതു വരെ കൂടെ ഉണ്ടായിരുന്ന തന്റെ ഭാര്യ പോലും ഉപേക്ഷിച്ചു പോയി .ഇവിടെ നേരത്തെ പറഞ്ഞ നിസ്സാരനായ അണു ഭീകരനായി മാറുകയാണ് .മരണം എന്ന അവസ്ഥ സമ്മാനിക്കുന്ന കോവിഡ് - 19 . ഈ മരണത്തിന്റെ അർത്ഥമെന്ത് ? ഒറ്റവരെ ഒരു നോക്കു കാണാനാകാതെ അകലങ്ങളിലേക്കോ ? ഒരു വാഹത്തിന്റെയും സഹായമില്ലാതെ ,അനന്തവിഹായസ്സിൽ ബാധ്യതകളൊന്നും ഇല്ലാതെ പാറി നടക്കാനായി അകലങ്ങളിലേക്ക് യാത്രയാവുകയാണ് മാധവൻ .
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ