"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ • പരിസ്ഥിതി •-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  • പരിസ്ഥിതി •     <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 47: വരി 47:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

14:29, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 • പരിസ്ഥിതി •    


എന്തേ തിരിക്കുന്നു പിൻതിരിഞ്ഞോടുന്നു
യുദ്ധ തന്ത്രത്തിൽ നിന്റെ പക്ഷക്കാർ പരാജയപ്പെട്ടുവോ.
തീരും കുതിരയും കാലാൾ പടകളും
ആകാശമൊക്കെ മറയ്ക്കും വിമാനവും
സ്വർണനാണ്യങ്ങൾ എറിഞ്ഞു നീ നേടിയ
വർണ്ണം വിതറും സുവർണ കിരീടവും
ഒക്കെയും വാരി എറിഞ്ഞു നീ എങ്ങോട്ട്
നഗ്നനായി ഓടുന്നതിന്നെന്റെ സോദരാ..
എങ്ങോട്ട് പോകാൻ അഭയത്തുരുത്തുകൾ
എല്ലാം ഇടിച്ച് നിരപ്പാക്കിയില്ലയോ
ഓടുന്ന പാതയിൽ എല്ലാം നീ തന്നെ
കാരമുള്ളിട്ട് കനപ്പിച്ചതല്ലയോ..
കാളകൂടത്തിൻ വിഷം വിതച്ചന്നു നീ
നാടും നഗരവും വെട്ടിപിടിച്ച നാൾ
ആരോരുമില്ലാതെ കാട്ടിൽ കിടന്നൊരു
പാരിജാതത്തിൻ പുഴു തിന്ന കൊമ്പു ഞാൻ.
എങ്കിലും എന്റെ തളിരില തണ്ടിനാൽ
നിന്റെ വിയർപ്പിനെ തെല്ലൊന്നു മാറ്റിടം
പങ്കിലമാകാ ഹരിതപത്രങ്ങളാൽ
നിന്റെ വിഷപ്പിനെ മെല്ലേ അകറ്റിടാം..
തെറ്റു തിരുത്തി തിരിച്ചു വന്നീടുക
പെറ്റമ്മയെപ്പോൽ പ്രകൃതിയെ കാണുക
കണ്ണുനീർ കൊണ്ടു കടങ്ങൾ നീ വീട്ടുക
മണ്ണിനെ പ്രാണേശ്വരി ആക്കി മാറ്റുക
തെറ്റു തിരുത്തി തിരിച്ചു വന്നീടുക
പെറ്റമ്മയെപ്പോൽ പ്രകൃതിയെ കാണുക
കണ്ണുനീർ കൊണ്ടു കടങ്ങൾ നീ വീട്ടുക
മണ്ണിനെ പ്രാണേശ്വരി ആക്കി മാറ്റുക...

Rahul G.S Nath
X.P സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത