"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...) |
||
(വ്യത്യാസം ഇല്ല)
|
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
നല്ല നാളേയ്ക്കായി
"നിങ്ങൾ എല്ലാത്തിലേയ്ക്കും സൂക്ഷിച്ചു നോക്കുവിൻ, അപ്പോൾ നിങ്ങൾക്കെല്ലാം വ്യക്തമായി കാണാൻ കഴിയും". ഈ വാക്കുകൾ പ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റൈൻ-ന്റേതാണ്. എത്ര അർത്ഥവത്താണവ. ഓരോ സംഭവങ്ങൾക്ക് പിന്നിലും ഒരു കഥയുണ്ടാകും. അതുപോലെ തന്നെ പല രോഗങ്ങൾക്കു പിന്നിലും ശുചിത്വമില്ലായ്മയാണ്. ഇന്ന് പുരോഗതിയുടെ ഉത്തുംഗശ്യംഗത്തിലേക്ക് കുതിച്ചുയരുന്ന ആധുനിക കാലഘട്ടം അത് ഒരു ഭാഗം മാത്രം, എന്നാൽ ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തിന്റ പിന്നാമ്പുറം പരിശോധിച്ചാൽ ചേരികളുടെ ശുചിത്വമില്ലായ്മ. മലിനമായ പുഴകളും കാടുകളും. ഈ തുറന്ന മുഖത്തിന് നാം സാക്ഷിയാകേണ്ടി വരും. ശുചിത്വത്തിലൂടെ മാത്രമേ നമുക്ക് നല്ല ആരോഗ്യം വീണ്ടെടുക്കാൻ കഴിയുകയുള്ളൂ. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ. വ്യക്തി ശുചിത്വത്തിലൂടെ നമുക്ക് ഒരു ആരോഗ്യമുള്ള സമൂഹം ഉണ്ടാക്കുവാൻ കഴിയും. ഒരുകാര്യം പറയാതെ വയ്യ, മലയാളികൾ സ്വന്തം പരിസരം നന്നാക്കുമ്പോൾ പൊതുസ്ഥലത്തും അയൽക്കാരന്റെ പരിസരത്തുമാണ് മാലിന്യം നിക്ഷേപിക്കുന്നത്. നമ്മുടെ ഈ ശീലം മാറ്റുന്ന അന്ന് നമ്മുടെ നാട് നന്നാവും. ഓരോ വ്യക്തിയും നടക്കുന്ന പൊതുസ്ഥലം എന്റേതാണ് എന്ന് തീരുമാനിക്കുകയും, മാലിന്യം നിക്ഷേപിക്കാതിരിക്കുകയും ചെയ്താൽ പലവിധ രോഗത്തിൽ നിന്നും രക്ഷപ്പെടുകയും ദൈവത്തിൻറെ സ്വന്തം നാട് എല്ലാരീതിയിലും അങ്ങനെ തന്നെ ആവുകയും ചെയ്യും. എല്ലാത്തിനുമൊപ്പം നമുക്ക് ശുചിത്വത്തിലും മുന്നേറാം.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം