"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(poem 8)
 
No edit summary
 
വരി 31: വരി 31:
| color= 5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

13:50, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രത്യാശ


എന്താണമ്മേ ബസ് വരാത്തത്
കോവിഡിൻ കാലം അകലട്ടെ മൊഴിഞ്ഞമ്മ
എന്തെ അമ്മെ സ്‌കൂൾ തുറക്കാത്തൂ
സമ്പർക്കമൊന്നുമേ പാടില്ല ചൊല്ലിയമ്മ
എന്തമ്മേ അച്ഛന് വേലയില്ലാത്തത്
വേല നിഷിദ്ധമാം കാലമിതെന്ന് ഓതിയമ്മ
എവിടെയാണമ്മേ മുത്തച്ഛനെ കാണ്മതില്ല
ജില്ലാശുപത്രിയിൽ, കണ്ണീരണിഞ്ഞമ്മ
എവിടെയൊളിപ്പിച്ചു അമ്മതൻ താലിമാല
ബാങ്കിന്റെ ലോക്കറല്ലോ കൂടുതൽ ഭദ്രം
ചേർത്ത് പിടിച്ചൊരു മുത്തം നൽകിയമ്മ
നനഞ്ഞെന്റെ നെറ്റിത്തടം അമ്മതൻ അശ്രുകണത്താൽ

 

ദിയ മേരി മാത്യു
10 സി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത