"ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/അകലെയല്ല അരികെയാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/അകലെയല്ല അരികെയാണ്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 28: | വരി 28: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification|name=pkgmohan|തരം=കഥ}} |
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
അകലെയല്ല അരികെയാണ്
രാജ്യത്തെയും ഈ ലോകത്തെയും ഭീതിയിലാഴ്ത്തിയകൊറോണ എന്ന കൊടും രോഗത്തെ ചെറുത്തുനിൽക്കാൻ മനുഷ്യർ ഒന്നടങ്കം ജാഗരൂകരായി നിൽക്കുന്ന സമയം ഒരു പൂവിൽ നിന്ന് ഇതൾ അടർന്നു വീഴുന്നത് പോലെയാണ് ആളുകൾ മരിച്ചു വീഴുന്നത്. അന്ന് ചൈന എന്ന രാജ്യത്തെ വിറപ്പിച്ചിട്ട് ഉണ്ടെങ്കിൽ കൊറോണ ഇന്ന് 158 രാജ്യങ്ങളെയാണ് മരണഭയത്താൽ ജാഗരൂകരായിരിക്കുന്നത് . ഇന്ത്യ രാജ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് നാലാം ദിവസം. അമ്മയുടെ വരവും കാത്ത് പടിവാതിൽക്കൽ എല്ലാദിവസവും അരവിന്ദൻ കാത്തുനിൽക്കും എത്ര ദിവസമായി അമ്മ പോയിട്ട്? അവൻ മനസ്സിൽ പതുക്കെ പറഞ്ഞു. അത്യാവശ്യം വികൃതിയും അതിലേറെ പുഞ്ചിരിയും നിറഞ്ഞതുമായിരുന്നു ആ ആറുവയസ്സുകാരൻ്റെ മുഖം. പതിയെ ഉറക്കം അരവിന്ദനെ തലോടി അവൻ പടിവാതിൽക്കൽ തലചായ്ച്ചുറങ്ങി. സ്വപ്നത്തിലെന്നപോലെ ആലോചിക്കാൻ തുടങ്ങി. "മോനെ അരവിന്ദാ എന്തോ ? ദാ വരുന്നു അമ്മയ്ക്ക് പോവാൻ സമയമായി കുട്ടാ പോട്ടേ... അമ്മേ ഞാൻ പറഞ്ഞ സാധനം വാങ്ങാൻ മറന്നു പോകല്ലേ.. ഇല്ല അമ്മ വരുമ്പോൾ വാങ്ങിച്ചു കൊണ്ടുവരാം " ഡാ അരവിന്ദാ പെട്ടെന്നൊരു ഇടിവെട്ട് ശബ്ദം. അരവിന്ദൻ പുറകിലോട്ട് നോക്കി കണ്ണിൽ ചോരയില്ലാത്ത പണത്തിന് അത്യാഗ്രഹം ഉള്ള അവൻ്റെ മുത്തശ്ശി.വന്ന് കഞ്ഞി കുടിക്ക്.. അവനവൻ്റെ ഉദ്യോഗത്തിന് പോയ തള്ളയേയും കാത്തിരിക്കുന്നു. ഡാ അവൾ കൊണ്ടുവന്നിട്ട് ഒന്നും എല്ല ഇവിടെ കഞ്ഞി വേവുന്നത് .എൻ്റെ മോൻ കഷ്ടപ്പെട്ട് ഗൾഫിൽ പോയി ഉണ്ടാക്കിയതാ ഈ കാണുന്നതൊക്കെയും. എൻ്റെ അമ്മൂമ്മേ ഗൾഫിലൊക്കെ കൊറോണയാ കൊറോണ..... അകത്തുനിന്ന് ചേച്ചി വിളിച്ചു പറഞ്ഞു എനിക്ക് ഇതൊന്നും അറിയില്ല കഞ്ഞി വേണമെങ്കിൽ കുടിക്ക് അല്ലെങ്കിൽ നിൻ്റെ അമ്മ വന്നു എന്നെ കുറ്റം പറയും പതുക്കെ വന്നു കഞ്ഞികുടിച്ചു അതിനിടെ ഒരു ആംബുലൻസ് ശബ്ദം അരവിന്ദന് ഒന്നും മനസ്സിലായില്ല അവൻ ചുറ്റും നോക്കി. പെട്ടെന്ന് അവൻ്റെ മുത്തശ്ശി ഓടിയടുത്തു. ചതിച്ചോ ഭഗവതി....... എല്ലാവരും ആംബുലൻസിനുള്ളിലേക്ക് നോക്കി കൂടെ അരവിന്ദനും . വെള്ളത്തുണിയിൽ മുഖം മാത്രം കാണുന്ന വിധത്തിൽ അമ്മയുടെ ശവശരീരം. ഒന്ന് തൊടാൻ പോലും കഴിയാതെ ഒരു ഉമ്മ പോലും കൊടുക്കാൻ പറ്റാത്ത വിധത്തിൽ ചില്ലുകൂട്ടിൽ ....ആളുകൾ അകലം പാലിച്ചു .ചുറ്റും നിശബ്ദത ...വീടുറങ്ങി. അവൻ്റെ മുത്തശ്ശി ആദ്യമായി കരയുന്നതും സമനിലതെറ്റിയ ചേച്ചിയേയും കണ്ടു. പക്ഷെ ആ കൊച്ചു കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ പോലും പൊഴിഞ്ഞില്ല. എന്നാൽ ഇതുപോലുള്ള ഡോക്ടർ കാരണം ജീവിച്ചിരിക്കുന്ന എത്രയോ പേർ നമുക്ക് ചുറ്റും ഉണ്ട് .ഈ അമ്മയുടെ ത്യാഗം സമൂഹത്തിൽ കൊറോണ ക്കെതിരെയുള്ള തീജ്വാലക്ക് തിരിതെളിയിക്കും. അതിനു സാക്ഷിയാവാൻ അരവിന്ദനും ഉണ്ടാവും... നമ്മൾ ജയിക്കും അകലെയല്ല അരികയാണ് പ്രതീക്ഷ........
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |