"അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/ശുചിത്വം - ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./അക്ഷരവൃക്ഷം/ശുചിത്വം - ലേഖനം എന്ന താൾ അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/ശുചിത്വം - ലേഖനം എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
16:14, 23 ജൂലൈ 2024-നു നിലവിലുള്ള രൂപം
ശുചിത്വം
ശുചിത്വം എന്നത് നമ്മുടെ നിത്യജീവിതത്തിൽ വേണ്ട ഒന്നാണ്. ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങൾ നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നത് ശുചിത്വക്കുറവ് കൊണ്ട് തന്നെയാണ്. ഈ ശുചിത്വക്കുറവ് നമുക്ക് പല രീതിയിൽ മാറ്റിയെടുക്കാൻ കഴിയും. അതായത് നാം വെള്ളം അല്ലെങ്കിൽ സോപ്പ് നിത്യജീവിതത്തിൽ ഉപയോഗിക്കുന്നവയാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക അണുബാധകളും മാറുന്നു. ഇത് നമ്മുടെ ശരീരത്തെ ശുദ്ധിയാക്കുന്നു. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പല മാരകമായ വൈറസിനെ പോലും ഈ ശുചിത്വത്തിലൂടെ ഒഴിവാക്കാൻ കഴിയും. നാം ആദ്യം തന്നെ ചെയ്യേണ്ടത് വീടും പരിസരവും വൃത്തിയാക്കുക എന്നതാണ്. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ നാം പുറത്തു പോവുകയോ ബസ്സുകളിൽ യാത്ര ചെയ്യുകയോ പൊതുസ്ഥലങ്ങളിൽ നിൽക്കുകയോ ചെയ്തുകഴിഞ്ഞാൽ വീട്ടിൽ എത്തിയതിനു ശേഷം കഴിയുന്നതും ശരീരം ശുദ്ധിയാക്കാൻ ശ്രമിക്കുക. പിന്നീട് നാം ചെയ്യേണ്ടത് വീട്ടിലുള്ള വളർത്തുമൃഗങ്ങളും ആയി ഇടപഴകുന്നത് കുറയ്ക്കുക എന്നതാണ് . ആവശ്യത്തിനുമാത്രം അവരോടൊത്ത് ചെലവഴിക്കുക. അവരിലും ശുചിത്വം കൊണ്ടുവരിക. വീട്ടിൽ തന്നെ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. അത് വലിച്ചെറിയാതെ മാലിന്യങ്ങളുടെ ഉറവിടത്തിൽ തന്നെ സംസ്കരിക്കണം. നമ്മുടെ കൊച്ചു കേരളത്തിന്റെ പച്ചപ്പ് നിലനിർത്താനായി നാം പരിസ്ഥിതി ശുചിത്വം നിലനിർത്തണം. ശുചിത്വം ഉണ്ടെങ്കിൽ ഏതു മഹാമാരിയെയും നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 07/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 23/ 07/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം