"എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/തിരിച്ചടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''തിരിച്ചടികൾ''' <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur| തരം=ലേഖനം}}

17:42, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തിരിച്ചടികൾ

മലകളും പുഴകളും നദികളും കായലുകളും കൂടിച്ചേർന്നതാണ് നമ്മുടെ പ്രകൃതി. ദൈവത്തിന്റെ സ്വന്തം നാട്, കേരളം. ഭംഗികളാസ്വദിക്കാൻ ധാരാളം വിദേശികൾ പലനാടുകളിൽ നിന്നും ഒഴുകിയെത്തുന്നു.അങ്ങനെ ദുരന്തങ്ങളൊന്നുമില്ലാത്ത സന്തോഷകരമായ നാളുകളായിരുന്നു അത്.

എന്നാൽ 2018 ലെ മഴക്കാലം. മഴ അതിക്രൂരമായിരുന്നു. മഴവെള്ളം താങ്ങാനാവാതെ ഡാമുകൾ നിരഞ്ഞുകവിഞ്ഞു. ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. അതോടെ വെള്ളം ഒഴുകി വീടുകളും നാടുകളും മുങ്ങി. അതൊരു മഹാപ്രളയാമായിരുന്നു. കണ്ണീരിന്റേയും ഒപ്പം ഒത്തൊരുമയുടേയും നാളുകളായിരുന്നു അത്. ആ മഹാപ്രളയത്തിൽ ബാക്കിയായത് മനുഷ്യൻ പ്രകൃതിയിലേക്ക് വലിച്ചെറിഞ്ഞ ടൺക്കണക്കിന് മാലിന്യങ്ങളായിരുന്നു. നിയന്ത്രണവുമില്ലാതെ നാം തന്നെ പ്രകൃതിയിലേക്ക് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ. ഇത് താങ്ങാനുള്ള കരുത്തില്ലാതെ പ്രകൃതി തിരിച്ചടിക്കുകയായിരുന്നു. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുക. തുണിസഞ്ചികൾ ഉപയോഗിക്കുക ഇതൊക്കെ മനുഷ്യൻ വിചാരിച്ചാൽ സാധിക്കാവുന്നതേ ഉള്ളു.

പ്രളയക്കെടുതികളിൽ നിന്ന് നാം ഉയർത്തെഴുന്നേറ്റ് വരുന്നതേയുള്ളു. അപ്പോഴേക്കും 2019ലെ മഴക്കാലമെത്തി. ഇത്തവണയും വിട്ടില്ല. മഴവെള്ളം നാടിനേയും നഗരത്തേയും വിഴുങ്ങി. ഇത്തവണ മനുഷ്യന്റെ മറ്റൊരു പ്രവൃത്തിയെയാണ് പ്രകൃതി ചൂണ്ടിക്കാണിച്ചു തന്നത്. കുന്നുകളും മലകളുമെല്ലാം ഇടിച്ചു നിരത്തി, മണ്ണെടുത്ത് പാടങ്ങളും തോടുകളും കുളങ്ങളും നാം നികത്തി. മനോഹരങ്ങളായ വീടുകൾ നാം പണിതു. ഇത് പ്രകൃതിയെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്. വെള്ളപ്പൊക്കമായും ഉരുൾപ്പൊട്ടലായും പ്രകൃതി തിരിച്ചടിച്ചു. പുത്തുമലയിലും ഭൂതാനത്തും ഉണ്ടായ ദുരന്തങ്ങൾക്ക് കാരണം മനുഷ്യൻ തന്നെയാണ്.

ഇപ്പോൾ 2020 ൽ ഒരു പുതിയ വൈറസാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ലോകം മുഴുവനും അതിനെ മറികടക്കാൻ ശ്രമിക്കുകയാണ്. നമ്മുടെ അയൽരാജ്യമായ ചൈനയിലാണ് ഇതിന്റെ തുടക്കം. പല രാജ്യങ്ങളും പല തരത്തിലും അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷങ്ങൾ മരിച്ചുവീണു. ലക്ഷങ്ങൾ രോഗബാധിതരാണ്. എല്ലാ രാജ്യങ്ങൾക്കൊപ്പം നമ്മുടെ കൊച്ചുകേരളവും ഇതിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ മരുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. നമ്മളും സമ്പൂർണ്ണ ലോക്ക്ഡൗണിലാണ്.

ലോക്ക്ഡൗണിലായതോടെ പ്രകൃതി മലിനീകരണം വൻതോതിൽ കുറഞ്ഞു. നമ്മളൊരോരുത്തരും ചെയ്യുന്ന തെറ്റുകൾക്ക് അമ്മമാർ വഴക്കുപറഞ്ഞും തല്ലിയും തിരുത്താൻ ശ്രമിക്കാറുണ്ട്. അതുപോലെ പ്രകൃതിയും നമ്മുടെ അമ്മയാണ്. പ്രകൃതി നമ്മെ പഠിപ്പിക്കുകയാണ്, തെറ്റുകൾ ചെയ്യാതിരിക്കാൻ. ഇത്തരം ദുരന്തങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ ഒരേ ഒരു പരിഹാരം മാത്രം.

പരിസ്ഥി സംരക്ഷിക്കൂ...... ജീവൻ രക്ഷിക്കൂ.....

ലക്ഷ്മിപ്രിയ സി ജി
8 B എച്ച് ഡി പി സമാജം ഹയർസെക്കന്ററി സ്കൂൾ എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം