"ജി എൽ പി എസ് പഴശ്ശി/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിയുടെ പ്രാധാന്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| സ്കൂൾ കോഡ്= 14705 | | സ്കൂൾ കോഡ്= 14705 | ||
| ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=supriyap| തരം= ലേഖനം}} |
15:46, 5 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിയുടെ പ്രാധാന്യം
വളരെ ഭംഗിയുളളതും സമ്പൽസമൃദ്ധവുമാണ് നമ്മുടെ ഈ ലോകം. എന്നാൽ നമ്മുടെ പരിസ്ഥിയെ സംരക്ഷിക്കാൻ നമ്മുക്ക് പലപ്പോഴും കഴിയാതെ പോകുന്നു. പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഒരു വിപത്താണ് .ലോകമൊട്ടുക്കുമുളള മാധ്യമങ്ങളിൽ പരിസഥിതിയെക്കുറിച്ച് പരാമർശിക്കാത്ത ഒരു ദിനം പോലുമില്ല . ഇന്ന് പരിസ്ഥിതിക്ക് നാശം സംഭവിക്കുന്നത് പലവിധത്തിലുളള പ്രവർത്തനങ്ങൾ കൊണ്ടാണ് .വയലുകൾ, ചതുപ്പുകൾ ഇവ നികത്തൽ ,ജലസ്രോതസ്സുകൾ മലിനമാക്കൽ ,കുന്നിടിക്കൽ വനങ്ങൾ നശിപ്പിക്കൽ ,വ്യവസായശാലകൾ പുറന്തളളുന്ന വിഷപ്പുകമൂലമുളള അന്തരീക്ഷമലിനീകരണം തുടങ്ങിയവ അതിൽ ചിലതുമാത്രമാണ്. ഇലക്ട്രോണിക്ക് ഉപകരണങ്ങൾ മൂലമുളള മാലിന്യങ്ങൾ ,രാസകീടനാശിനികളുടെ അമിത ഉപയോഗം ഇവയെല്ലാം പരിസ്ഥിതിയെ വളരെയധികം ദോഷകരമായി ബാധിക്കുന്നു . മനുഷ്യനും ,പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് .അതിനൊരുദാഹരണമാണ് പ്രകൃതി നമുക്ക് നൽകുന്ന പ്രളയം പോലുളള മുന്നറിയിപ്പുകൾ . പരിസ്ഥിതിക്ക് ദോഷകരമായരീതിയിൽ മനുഷ്യർ പ്രവർത്തിച്ചാൽ അത് ലോകനാശത്തിന് കാരണമാകും .പരിസ്ഥിതി സംരക്ഷണത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് ലോകജനതയെ ബോധ്യപ്പെടുത്താനാണ് എല്ലാവർഷവും നാം ,ജൂൺ5 ലോകപരിസ്ഥിതിദിനമായി ആചരിക്കുന്നത് . പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ ആരംഭിക്കേണ്ട സമയംഅതിക്രമിച്ചിരിക്കുന്നു . പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്ത രീതിയിൽ വേണം വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടത് .മലിനീകരണങ്ങളും ,വനനശീകരണങ്ങളും തടയാൻ കഴിയണം .പരിസ്ഥിതിയെ ചൂഷണം ചെയ്യാതിരുന്നാൽ ജലക്ഷാമം ,കാലാവസ്ഥ വ്യതിയാനം ,ഇവ തടയാൻ കഴിയും . ഈ ലോക്ഡൗൺ കാലത്ത് പഞ്ചാബിലെ ജലന്ധർ നിവാസികൾക്ക് ഹിമാലയം കാണാൻ കഴിഞ്ഞത് അവിടത്തെ അന്തരീക്ഷമലിനീകരണം കുറഞ്ഞതുകൊണ്ടാണ് . മനുഷ്യൻെറ ആവശ്യത്തിനുളളതെല്ലാം ഈ ഭൂമിയിലുണ്ട് .എന്നാൽ അത്യാർത്തിക്കുളളത് ഇല്ലതാനും -എന്ന മഹാത്മജിയുടെ വാക്കുകൾ ഈ അവസരത്തിൽ ഓർക്കു്ന്നത് നന്നായിരിക്കും .നമ്മുടെ ഈ ബാല്യങ്ങളെങ്കിലും പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത രീതിയിൽ വളരുകയാണെങ്കിൽ മാത്രമേ വരുംതലമുറയ്ക് ഈ ഭൂമിയിൽ വസിക്കാനാകൂ .അതിനുവേണ്ടി നമുക്ക് പ്രവർത്തിക്കാം .
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം