"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/നിന്നെപ്പോലെ നിന്റെ ഭൂമിയെയും സ്നേഹിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നിന്നെപ്പോലെ നിന്റെ ഭൂമിയെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Thanzeer എന്ന ഉപയോക്താവ് ഗവ. എൽ പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/നിന്നെപ്പോലെ നിന്റെ ഭൂമിയെയും സ്നേഹിക്കുക എന്ന താൾ ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/നിന്നെപ്പോലെ നിന്റെ ഭൂമിയെയും സ്നേഹിക്കുക എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
15:45, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
നിന്നെപ്പോലെ നിന്റെ ഭൂമിയെയും സ്നേഹിക്കുക
എല്ലാ വർഷവും ജൂൺ 5 നാം പരിസ്ഥിതിദിനമായി ആചരിക്കാറുണ്ടല്ലോ. എന്താണീ പരിസ്ഥിതി ? എന്താണ് പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം ? നമ്മുടെ ചുറ്റുപാടിലുള്ള ജീവീയവും അജീവീയവുമായ ഘടകങ്ങൾ എല്ലാം ചേർന്നതാണ് പരിസ്ഥിതി. ഈ ഘടകങ്ങൾ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഏതെങ്കിലും ഒരു ഘടകത്തിനുണ്ടാകുന്ന സാരമായ മാറ്റങ്ങൾ പരിസ്ഥിതിയെ മൊത്തത്തിൽ ബാധിക്കുന്നു. പ്രകൃതിയിലുള്ള ജീവിവർഗങ്ങൾ എല്ലാം തന്നെ അവയുടെ ചുറ്റുപാടിനോട് ഇണങ്ങി ജീവിക്കുന്നു.അതിനാൽ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾക്ക് അവയൊന്നും കാരണമാകുന്നില്ല. എന്നാൽ ശാസ്ത്രപുരോഗതിയുടെ ഫലമായി മനുഷ്യൻ കൈവരിച്ച നേട്ടങ്ങൾ പ്രകൃതിയിൽനിന്ന് വേറിട്ടൊരു ജീവിതരീതിയിലേക്ക് മനുഷ്യനെ എത്തിച്ചിരിക്കുന്നു. അതുമാത്രമല്ല, കൊള്ളലാഭം നേടുന്നതിനുവേണ്ടി പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാനും മനുഷ്യന് മടിയില്ല. വനനശീകരണം,ജലത്തിന്റെ ദുരുപയോഗം, നദികളിലെ മണൽവാരൽ, അമിതമായ തോതിലുള്ള ഖനനം, കുന്നുകളുടെയും തണ്ണീർത്തടങ്ങളുടെയും നശീകരണം, സമുദ്രസമ്പത്തിന്റെ നശീകരണം ഇവയെല്ലാം മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ ഉദാഹരണങ്ങളാണ് ഇതിനൊക്കെ പുറമെ പ്രകൃതിയെ മനുഷ്യൻ പലരീതിയിൽ മലിനമാക്കുന്നു. വാഹനങ്ങളിൽനിന്നും വ്യവസായശാലകളിൽനിന്നും പുറത്തേക്കുവരുന്ന പുകയും പലതരം വാതകങ്ങളും വായുവിനെ മലിനമാക്കുന്നു. നമ്മുടെ നിത്യജീവിതത്തിന്റെ ഫലമായി പുറന്തള്ളുന്ന ജൈവമാലിന്യങ്ങൾ, രാസമാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ മുതൽ ആശുപത്രികളിൽ നിന്നും വ്യവസായശാലകളിൽ നിന്നും മറ്റും പുറത്തുവിടുന്ന അപകടകരമായ അവശിഷ്ടങ്ങൾവരെ മണ്ണിനെയും വെള്ളത്തിനെയും മലിനമാക്കുന്നു. മനുഷ്യന്റെ ഇത്തരത്തിലുള്ള പ്രവൃത്തികൾ പ്രകൃതിയിൽ അനേകം നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നു. പലതരത്തിലുള്ള പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്നു. വായുമലിനീകരണവും ജലമലിനീകരണവും ജീവികളുടെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുന്നു. മണ്ണിന്റെ മലിനീകരണം സസ്യങ്ങളുടെ നാശത്തിനു കാരണമാകുന്നു. അങ്ങനെ ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനുതന്നെ മനുഷ്യൻ ഭീഷണിയുയർത്തുന്നു. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്കു ദോഷം വരുത്തുന്ന ഏകജീവി മനുഷ്യനാണ്, എന്നതുപോലെതന്നെ ആ ദോഷങ്ങളെ പരിഹരിക്കാനുള്ള കഴിവും മനുഷ്യനു തന്നെയാണുള്ളത്. നമ്മുടെ ഭൂമിയെ ജീവിക്കാൻ കൊള്ളാവുന്ന ഒരു ഇടമായി നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്. നാം നേടിയ ശാസ്ത്രപുരോഗതി നമ്മുടെയും ലോകത്തിന്റെ തന്നെയും നാശത്തിനു കാരണമാകാതെയിരിക്കാൻ ഓരോ പരിസ്ഥിതിദിനവും നമ്മളെ ഓർമ്മിപ്പിക്കുന്നു. ഈ മുദ്രാവാക്യങ്ങൾ നമുക്ക് ഏറ്റെടുക്കാം.അവയ്ക്കുവേണ്ടി പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം