"ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ ശ്വാസങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:33, 17 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രതീക്ഷയുടെ ശ്വാസങ്ങൾ

ഇന്നാദ്യമല്ല മുഖം മൂകബിംബം
സൂര്യ ശിലയായ് ജ്വലിച്ചിടാനാകാതെ
മൗനരാഗങ്ങൾ മൂളുന്നു.......
മനം വിറകൊള്ളുന്നു.......ഇന്നാദ്യമല്ല!

ചോദിപ്പാനായ് ജനനി കൺചിമ്മി
സൂര്യമിഴികളിൽ കൺകോർത്ത്
മൊഴികേൾക്കാൻ കാതോരമണഞ്ഞ്
മടിയിൽ തലചായ്ച്ച്മെല്ലെക്കരഞ്ഞ്....

മഹാമാരിയിൽ വെന്തുരുകുന്നൂ
തൻപ്രിയമക്കളെന്നുള്ളം പിടഞ്ഞൂ
അതിജീവനത്തിന്റെ ആത്മസംഘർഷങ്ങൾ
അലിവിന്റെ കനിവിന്റെ ആയിരം കൈയ്യുകൾ.

സ്വജീവിതം ധന്യമാക്കാനൊരുങ്ങീ
അപരന്റെ നോവതിൽ സ്നേഹശുശ്രൂഷയായ്
മിന്നിനിൽക്കുന്നൊരാ മാലാഖമക്കളെൻ
തേങ്ങലിൽ താങ്ങായിമാറിയറിക നീ

ലോകമീ വേനലിലെരിയുമീവേളയിൽ
ഉയർപ്പിൻ പ്രതീക്ഷകൾ എന്നിൽ നിറയുന്നു
സഹജീവനത്തിന്റെ സാന്ത്വനമറിയുന്നു
അതിജീവനം അകലയല്ലെന്നുമറിയുന്നു.


 

ജെനീറ്റ ജോബി
10 C ജി എസ് എച്ച് എസ് എസ് മേലഡുർ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 01/ 2022 >> രചനാവിഭാഗം - കവിത