"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ എന്ത് സുന്ദരം എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ എന്ത് സുന്ദരം എന്റെ നാട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

എന്തു സുന്ദരം എന്റെ നാട്


എന്തു സുന്ദരം എന്റെ നാട്
കൊച്ച് കുട്ടിയായിരുന്ന കാലം
ഓർക്കാൻ ഒരുപാട് ഇഷ്ടമുള്ള കാലം

ഉമ്മച്ചി ഭക്ഷണം വാരിത്തരുന്നതും
ചിരട്ടയിൽ ചോറ് വെച്ച് കളിച്ചതും
പുത്തനുടുപ്പും കളിപ്പാട്ടങ്ങളും
കളിക്കൂട്ടുകാരുമൊത്ത് ഓടിക്കളിച്ചതും
പൂമ്പാറ്റയെ പിടിക്കാൻ ഓടിയോടി വീണതും
ഓർക്കാനൊരുപാട് ഇഷ്ടമുള്ള കാലം

പാള വണ്ടിയിൽ വലിച്ച് കളിച്ചതും
മാവിൻ കൊമ്പത്ത് കേറാൻ ശ്രമിച്ചതും
ആ കാലം ഇനി വരാൻ ഞാൻ ആശിക്കുന്നു.
ഉമ്മച്ചിയുടെ കുഞ്ഞുകുട്ടിയായി ഇരുന്ന കാലം
ഇതെല്ലാം സുഖസുന്ദരമായ ഓർമ്മ .

ഇന്നെനിക്ക് പ്രകൃതിയുടെ ഭംഗി
ആസ്വദിക്കാനൊരുപാട് ഇഷ്ടമാണ്
പച്ചപ്പും പൂക്കളും മൃഗങ്ങളും പക്ഷികളും
കാണാനൊരുപാടിഷ്ടമാണ്
സ്കൂൾ കൂട്ടുകാരുമൊത്തുള്ള കളിയും
ഒത്തിരി സ്നേഹമുള്ള വീട്ടുകാരും
ഇന്നെന്റെ സന്തോഷം ഈ കാഴ്ചയിലൂടെ
എന്ത് സുന്ദരം എന്റെ നാട് .....
 

ഫാത്തിമ ദിൽന .ടി.കെ
4 C എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത