"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/ഈ സമയവും കടന്നു പോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഈ സമയവും കടന്നു പോകും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 57: വരി 57:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} 
}} 
{{Verified1|name=abhaykallar|തരം=കവിത}}

23:34, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഈ സമയവും കടന്നു പോകും


സുന്ദരമാം ലോകത്തെ വേട്ടയാടി മനുഷ്യർ,
ദൈവത്തിന്റെ സ്വന്തം നാടാമീ
കൊച്ചു കേരളത്തെയും.

പാറ പൊട്ടിച്ചും കുന്നിടിച്ചും
സൗധങ്ങൾ പണിതുയർത്തിയും
എന്തെല്ലാം ദ്രോഹങ്ങൾ നമ്മൾ ചെയ്തു!
അതിന്റെ ഫലമായി വന്നു
നിപ്പയും പ്രളയവും ഓഖിയുമെല്ലാം-
ഇന്നിതാ കൊറോണ വൈറസും വന്നുചേർന്നു.
വന്യമൃഗങ്ങളെ ഭക്ഷിച്ച മനുഷ്യർക്ക്
ഇതുതന്നെ വേണം ഗതി.

കൊച്ചുകേരളത്തിൽ പ്രവാസികൾ
കൊണ്ടു വന്നൊരീ രോഗം.
ലോകത്തിൽ പാതി ഭാഗവുമാകെ തകർന്നു.
അതിവേഗം തന്നെ രോഗ വ്യാപനവും.
ഇന്നിതാ നമ്മെ അഴിക്കുള്ളിലാക്കി ലോക്ക്ഡൗണും വന്നു.
പാർട്ടിക്കാരുടെ ജയ് വിളികൾ മുഴങ്ങിയ കേരളത്തിൽ
വൈറസ് കൊണ്ടുവന്നു പുതിയൊരു മുദ്രാവാക്യം

   "ബ്രേക്ക് ദ് ചെയിൻ" -

അതുമാത്രം നമുക്കിനി രക്ഷയുള്ളൂ.
ആഡംബരവും ആർഭാടവും ഇല്ലാതെ ജീവിക്കാൻ
നമ്മെ പഠിപ്പിച്ചു ഈ വൈറസ്.
എങ്കിലും ഈ മനുഷ്യൻ പഠിക്കുമോ?
ഇനിയെങ്കിലും നന്മയോടെ വർത്തിക്കുമോ?

സുന്ദരമാം ഈ ലോകത്തിൻ സൗന്ദര്യം,
തകർത്തിടാതെ സഹജീവികളോടൊത്തു ജീവിക്കാം,
നല്ലൊരു നാളേയ്ക്കായി കാത്തിരുന്നീടാം.
മഹാനാം അക്ബറിൻ സദസ്യൻ ബീർബൽ
ചൊന്നതു മനസ്സിൽകരുതി
നമുക്ക് കാത്തിരിക്കാം

    "ഈ സമയവും കടന്നുപോകും".

 

ലിറ്റീന ബാബു
8 B സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കരിമണ്ണൂർ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത