"ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വംവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= ശുചിത്വം മഹത്വം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Naseejasadath|തരം=കഥ}} |
13:53, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം മഹത്വം
പണ്ട് പണ്ട് ഒരു ആർത്തിക്കാരനായ രാജാവുണ്ടായിരുന്നു . എന്ത് കിട്ടിയാലും വാരിവലിച്ചു തിന്നും. കയ്യും വായും കഴുകാറില്ല, കുളിക്കാറുപോലുമില്ല. നാട്ടുകാര്യങ്ങൾ ശ്രദ്ധിക്കാറില്ല. അങ്ങനെയിരിക്കെ രാജാവിനൊരു രോഗം പിടിപെട്ടു . രാജ്യത്തെ മുഴുവൻ വൈദ്യൻമാരും ശ്രമിച്ചിട്ടും രോഗം മാറിയില്ല. രാജാവിന്റെ അസുഖം മാറ്റുന്നവന് ആയിരം സ്വർണ്ണനാണയം സമ്മാനം പ്രഖ്യാപിച്ചു. ഒടുവിൽ അയൽരാജ്യത്തുനിന്നും ഒരു വൈദ്യൻ രാജാവിനെ കാണാനെത്തി. അയാൾ രാജാവിനെ വിശദമായി പരിശോധിച്ചു. ഒടുവിൽ ചികിൽസ നിശ്ചയിച്ചു. രണ്ടു നേരം പല്ലു തേക്കുക , ദിവസവും കുളിക്കുക , ആഹാരത്തിനു മുൻപും പിൻപും കയ്യും വായും കഴുകുക, നഖങ്ങൾ മുറിക്കുക , കൊട്ടാരവും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മിതമായി ആഹാരം കഴിക്കുക. രാജാവ് വൈദ്യൻ പറഞ്ഞതുപോലെയെല്ലാം ചെയ്തു. ക്രമേണ രാജാവിന്റെ അസുഖം മാറി. വൈദ്യന് ആയിരം സ്വർണ്ണ നാണയങ്ങൾ സമ്മാനമായി നൽകി. രാജ്യം മുഴുവൻ ശുചിത്വശീലങ്ങൾ പാലിക്കണമെന്ന് രാജാവ് വിളംബരം പുറപ്പെടുവിച്ചു. ജനങ്ങൾ അതു പാലിക്കാൻ തുടങ്ങി, ജനങ്ങളെല്ലാം ആരോഗ്യവാൻമാരായി. ആരോഗ്യമുള്ള നാളേക്കായി ഇന്നേ ശുചിത്വശീലങ്ങൾ നമുക്കും പാലിക്കാം.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ