"എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് എൻ.എസ്.എസ്.എച്ച്.എസ്.എസ് കേശവദാസപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്ന താൾ എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
14:16, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഇന്ന്ഭീതിയുടെ നടുവിലാണ് . കാരണം ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടി പുറപ്പെട്ട കൊറോണവൈറസ് ഇന്ന് ലോകമാകെ ജനങ്ങളെ വേട്ടയാടുകയാണ് .നമ്മുടെ നാട്ടിൽ പടർന്നു പിടിക്കുന്ന പല പകർച്ച വ്യാധികളുടെയും ഉറവിടം അന്വേഷിച്ചു പോയാൽ നാം ചെന്ന് എത്തുക പരിസ്ഥതി സംരക്ഷണത്തിന്റെ ആവശ്യകതയിലേക്കാണ്. പരിസ്ഥിതി സംരക്ഷണം ഒരു ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്ത്വമല്ല മറിച്ച് ഓരോ വ്യക്തിയുടെയും കൂടിയാണ് . നമുക്ക് എല്ലാ അർത്ഥത്തിലും നമ്മുടേതായ ഒരു സംസ്കാരം ഉണ്ടായിരുന്നു .എന്നാൽ ഇവിടെ ഉയർന്നു വന്ന വ്യവസായ വത്കരണം നമ്മുടെ സംസ്കാരത്തെ അപ്പാടെ അട്ടിമറിച്ചു .പല ആവശ്യങ്ങൾക്കായി വനം വെട്ടി നശിപ്പിച്ചു .1990 ൽ മണ്ണുമാന്തി യന്ത്രത്തിന്റെ വരവോടെ കുന്നുകളും നമുക്ക് നഷ്ടമായി .വാഹനങ്ങളുടെ അമിത ഉപയോഗം കാരണം പ്രാണവായുവിന്റെ അളവ് കുറഞ്ഞു .കൃഷിയിടങ്ങളിലെ അമിതമായ രാസകീടനാശിനികളുടെ ഉപയോഗംകാരണം മണ്ണിലെ സൂക്ഷജീവികളെയും നഷ്ടമായി. കെട്ടിട നിർമ്മാണത്തിനായി വയലുകളും മറ്റും നികത്തിയതോടെ ജലദൗർലഭ്യവും നാം അനുഭവിച്ചു തുടങ്ങി .ഇതിനു പരിഹാരമായി 2011 ൽവന്ന ഗാഡ്ഗിൽ റിപ്പോർട്ടും തുടർന്ന് വന്ന കസ്തുരി രംഗൻ റിപ്പോർട്ടും ഇച്ഛാശക്തി ഇല്ലാത്തതിനാൽ നമ്മുടെ സർക്കാർ അട്ടിമറിച്ചു . പരിസ്ഥിതി സംരക്ഷണത്തിന് ഇനിയും സമയം വൈകിയിട്ടില്ല എന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ഉദാഹരണമായി മാർച്ച് 24 മുതൽ നമ്മുടെ നാട് അടച്ചിട്ടിരിക്കുകയാണല്ലോ .അതിന്റെ ഫലമായി പല നദികളും തെളിഞ്ഞു ഒഴുകി തുടങ്ങി .ഡൽഹിയിൽ നീലാകാശം കണ്ടുതുടങ്ങി .പഞ്ചാബിൽ നിൽക്കുന്പോൾ ഹിമാലയം കാണാമെന്നാണ് റിപോർട്ടുകൾ .അന്തരീക്ഷത്തിൽ വിഷവാതകങ്ങളുടെ അളവ് ഗണ്യമായി കുറഞ്ഞു . ഈ അന്തരീക്ഷം ശുദ്ധിയായി സൂക്ഷിക്കുവാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ് .ഇതിനായി നമുക്ക് മരങ്ങൾ വച്ചുപിടിപ്പിക്കാം ,കൃഷിയിടങ്ങളിൽ ജൈവ വളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിക്കാം .ഇതിലൂടെ നമുക്ക് നമ്മുടെ മണ്ണിനെയും ജലത്തെയും കൃഷിക്ക് സഹായിക്കുന്ന മണ്ണിലെ സൂക്ഷജീവികളെയും സംരക്ഷിക്കാം. ഇനിയുള്ള ജീവിതം ഇതിന് കൂടി വേണ്ടിയുള്ളതായിരിക്കണം .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |