"മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(done) |
No edit summary |
||
വരി 16: | വരി 16: | ||
ഭക്ഷണത്തിൽ ശുചിത്വം പാലിച്ചാൽ കോളറ മുതലായവയെ പ്രതിരോധിക്കാം. ഭക്ഷണം അടച്ചു സൂക്ഷിക്കുക, ചൂടുള്ളത് കഴിക്കുക, ശുദ്ധ ജലം മാത്രം കുടിക്കുക മുതലായ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. കൊതുക് ,മൂട്ട, ഈച്ച തുടങ്ങിയവ രോഗാണു വാഹകരാണ്. പരിസര ശുചിത്വം പാലിച്ച്അവ വളരാനുള്ള സാഹചര്യമൊഴിവാക്കുക വളരെ പ്രധാനമാണ്. | ഭക്ഷണത്തിൽ ശുചിത്വം പാലിച്ചാൽ കോളറ മുതലായവയെ പ്രതിരോധിക്കാം. ഭക്ഷണം അടച്ചു സൂക്ഷിക്കുക, ചൂടുള്ളത് കഴിക്കുക, ശുദ്ധ ജലം മാത്രം കുടിക്കുക മുതലായ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. കൊതുക് ,മൂട്ട, ഈച്ച തുടങ്ങിയവ രോഗാണു വാഹകരാണ്. പരിസര ശുചിത്വം പാലിച്ച്അവ വളരാനുള്ള സാഹചര്യമൊഴിവാക്കുക വളരെ പ്രധാനമാണ്. | ||
കുട്ടികൾക്ക് വിവിധ പ്രായങ്ങളിൽ നൽകുന്ന പ്രതിരോധ കുത്തിവെപ്പുകൾ മഞ്ഞപ്പിത്തം, ടെറ്റനസ്, വില്ലൻ ചുമ, ഡിഫ്ത്തീരിയ തുടങ്ങിയ രോഗങ്ങൾക്ക് മികച്ച പ്രതിരോധമാണ്. | |||
മുൻ കാലത്ത് വ്യാപകമായിരുന്ന ക്ഷയം വലിയ തോതിൽ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ട്. വായുവിലൂടെ പകരുന്നതാണിത്. അത് പോലെ ജലദോഷം, സാർസ്, കോ വിഡ് ഇവയും വായുവിലൂടെ പകരുന്നു. രോഗികളുമായി അടുത്ത സമ്പർക്കമില്ലാതിരിക്കുക, ഇടപഴകേണ്ടി വരുമ്പോൾ സുരക്ഷാ വസ്ത്രവും, മാസ്കുും ഉപയോഗിക്കുക എന്നിവ രോഗ പകർച്ച കുറക്കാൻ സഹായിക്കും. | |||
മുൻ കാലത്ത് വ്യാപകമായിരുന്ന ക്ഷയം വലിയ തോതിൽ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ട്. വായുവിലൂടെ പകരുന്നതാണിത്. അത് പോലെ ജലദോഷം, സാർസ്, കോ വിഡ് ഇവയും വായുവിലൂടെ പകരുന്നു. രോഗികളുമായി അടുത്ത സമ്പർക്കമില്ലാതിരിക്കുക, ഇടപഴകേണ്ടി വരുമ്പോൾ സുരക്ഷാ വസ്ത്രവും, | |||
മനുഷ്യ സമൂഹത്തെത്തന്നെ ഉന്മൂലനം ചെയ്യാൻ ശേഷിയുള്ള പകർച്ചവ്യാധികളെ ഫലപ്രദമായി തടയാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ആരോഗ്യ പ്രവർത്തകരുടെയും ചികിത്സകരുടെയും നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കാൻ ഏവരും തയ്യറാകേണ്ടതാണ്. | മനുഷ്യ സമൂഹത്തെത്തന്നെ ഉന്മൂലനം ചെയ്യാൻ ശേഷിയുള്ള പകർച്ചവ്യാധികളെ ഫലപ്രദമായി തടയാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ആരോഗ്യ പ്രവർത്തകരുടെയും ചികിത്സകരുടെയും നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കാൻ ഏവരും തയ്യറാകേണ്ടതാണ്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനഞ്ജന. | | പേര്= അനഞ്ജന എം. | ||
| ക്ലാസ്സ്= 6A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 6A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 35: | വരി 34: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} |
17:49, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗ പ്രതിരോധം
ലോകം വീണ്ടും ഒരു പകർച്ചവ്യാധിയുടെ ഭീഷണിയിൽ ഭയത്തോടെ നിൽക്കുകയാണ്. പഴയകാലങ്ങളിൽ വസൂരി, കോളറ, പ്ലേഗ് തുടങ്ങിയ വ്യാധികൾ ലോകമെമ്പാടും പതിനായിരങ്ങളെയാണ് കൊന്നൊടുക്കിയിരുന്നത്. നമ്മുടെ നാട്ടിൽ വസൂരി ബാധിച്ച ആളെ ആ വീട്ടിലുപേക്ഷിച്ച് മറ്റുള്ളവർ വീട് വിട്ടു പോയിരുന്നുവത്രേ! എന്നാൽ പിൽക്കാലത്ത് ഇവയെ കീഴടക്കാൻ മനുഷ്യർക്ക് കഴിഞ്ഞു. എഡ്വേഡ്ജന്നർ എന്ന ശാസ്ത്രജ്ഞൻ ഗോവസൂരിപ്രയോഗം കണ്ടു പിടിച്ചതായിരുന്നു തുടക്കം എന്ന് പറയാം. പ്രതിരോധ ചികിത്സയുടെ ആരംഭമായിരുന്നു അത്. ആദ്യകാലത്ത് ജനങ്ങൾ വൈമുഖ്യം പ്രകടിപ്പിച്ചെങ്കിലും പിന്നീടത് വ്യാപകമായി. ലോകത്ത് നിന്ന് വസൂരി നിർമ്മാർജ്ജനം ചെയ്യപ്പെട്ടു. രോഗം ബാധിച്ചാൽ മണിക്കൂറുകൾക്കകം മരണം ഉറപ്പു വരുത്തുന്ന കോളറ എന്ന മഹാമാരിയേയും പ്ലേഗിനേയും തുരത്താൻ സാധിച്ചിട്ടുണ്ട്. ഈ രോഗാണുക്കൾ പലതും ബാക്ടീരിയ എന്നറിയപ്പെടുന്ന സൂക്ഷമ ജീവികളാണ്. എന്നാൽ സമീപകാലത്ത് വൈറസ് എന്നറിയപ്പെടുന്ന സൂക്ഷ്മ അണുക്കൾ രോഗകാരണമായി വന്നിരിക്കുന്നു. സസ്യ വർഗ്ഗത്തിലോ ജന്തുവർഗ്ഗത്തിലോ പെടുത്താൻ കഴിയാത്ത, ബാക്ടീരിയയെക്കാൾ അതിസൂക്ഷമമായ ജീവികളത്രേ വൈറസുകൾ. വൈറസുകളുണ്ടാക്കുന്ന രോഗങ്ങൾക്ക് നിലവിൽ മരുന്ന് കണ്ടെത്തയിട്ടില്ല. ഇക്കൂട്ടത്തിൽ നമുക്ക് സുപരിചിതവും സാർവത്രികവുമാണ് ജലദോഷം. ശുചിത്വം പാലിക്കകയും വിശ്രമിക്കുകയും ചെയ്താൽ ഏതാനും ദിവസത്തിനകം സുഖപ്പെടും. സമീപകാലത്ത് ലോകത്ത് ഏറെപ്പേരുടെ മരണത്തിന് കാരണമായ സാർസ് രോഗം ഇതേ ഇനത്തിൽപ്പെട്ട വൈറസു കാരണമായിരുന്നുവത്രേ. ഭാഗ്യവശാൽ ഇന്ത്യയിൽ ഈ രോഗം എത്തിയിരുന്നില്ല. ഇതേ രോഗാണുകുടുംബത്തിലെ ഏറ്റവും പുതുതായി കണ്ടെത്തിയ വൈറസ് രോഗമാണ് കൊറോണ എന്നും കോവിഡ് 19 എന്നും അറിയപ്പെടുന്നത്. 2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. 4000 ൽ പരമാളുകളാണ് അവിടെ മരിച്ചത്. ചൈനക്ക് പുറത്ത് ലോകത്തിലെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും രോഗം പടർന്നു. ഒന്നര ലക്ഷത്തിനടുത്ത് ആളുകൾ മരിച്ചു. 22.5 ലക്ഷം ആളുകൾ രോഗബാധിതരായി. വിപത്ത് ഇനിയും അവസാനിച്ചിട്ടില്ലെന്ന് മാത്രമല്ല, തുടരുകയുമാണ്. പകർച്ചവ്യാധികളെ എങ്ങനെ പ്രതിരോധിക്കാം? അത് രോഗാണുക്കളെയും അത് പകരുന്ന രീതിയേയും ആശ്രയിച്ചിരിക്കുന്നു. ചിലത് സ്പർശനത്തിലൂടെ, ചിലത് ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും, ചിലത് വായുവിലൂടെ, ചിലത് ചില ജീവികളിലൂടെ പകരുന്നു. കുഷ്ഠം പോലുള്ള ചില രോഗങ്ങൾ സ്പർശനത്തിലൂടെ പകരുന്നവയാണ്. രോഗികളുമായി അടുത്തു ഇടപഴകാതിരിക്കുക, അവത പയോഗിച്ച വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഉപയോഗിക്കാതിരിക്കുക എന്നിവ ചെയ്താൽ രോഗ പകർച്ച തടയാം. വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ഭക്ഷണത്തിൽ ശുചിത്വം പാലിച്ചാൽ കോളറ മുതലായവയെ പ്രതിരോധിക്കാം. ഭക്ഷണം അടച്ചു സൂക്ഷിക്കുക, ചൂടുള്ളത് കഴിക്കുക, ശുദ്ധ ജലം മാത്രം കുടിക്കുക മുതലായ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. കൊതുക് ,മൂട്ട, ഈച്ച തുടങ്ങിയവ രോഗാണു വാഹകരാണ്. പരിസര ശുചിത്വം പാലിച്ച്അവ വളരാനുള്ള സാഹചര്യമൊഴിവാക്കുക വളരെ പ്രധാനമാണ്. കുട്ടികൾക്ക് വിവിധ പ്രായങ്ങളിൽ നൽകുന്ന പ്രതിരോധ കുത്തിവെപ്പുകൾ മഞ്ഞപ്പിത്തം, ടെറ്റനസ്, വില്ലൻ ചുമ, ഡിഫ്ത്തീരിയ തുടങ്ങിയ രോഗങ്ങൾക്ക് മികച്ച പ്രതിരോധമാണ്. മുൻ കാലത്ത് വ്യാപകമായിരുന്ന ക്ഷയം വലിയ തോതിൽ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ട്. വായുവിലൂടെ പകരുന്നതാണിത്. അത് പോലെ ജലദോഷം, സാർസ്, കോ വിഡ് ഇവയും വായുവിലൂടെ പകരുന്നു. രോഗികളുമായി അടുത്ത സമ്പർക്കമില്ലാതിരിക്കുക, ഇടപഴകേണ്ടി വരുമ്പോൾ സുരക്ഷാ വസ്ത്രവും, മാസ്കുും ഉപയോഗിക്കുക എന്നിവ രോഗ പകർച്ച കുറക്കാൻ സഹായിക്കും. മനുഷ്യ സമൂഹത്തെത്തന്നെ ഉന്മൂലനം ചെയ്യാൻ ശേഷിയുള്ള പകർച്ചവ്യാധികളെ ഫലപ്രദമായി തടയാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ആരോഗ്യ പ്രവർത്തകരുടെയും ചികിത്സകരുടെയും നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കാൻ ഏവരും തയ്യറാകേണ്ടതാണ്.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം