"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/രക്തദാഹിയായ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രക്തദാഹിയായ കൊറോണ | color= 2 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color= 4
| color= 4
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

11:52, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രക്തദാഹിയായ കൊറോണ


      2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് വൃത്തിഹീനമായ മാംസ മാർക്കറ്റിൽ ഉടലെടുത്തതാണ് കൊറോണ വൈറസ്. അത് ചൈനയിലെ അനേകം പേരുടെ ജീവൻ എടുത്തു. ചൈനയിൽ പഠനത്തിനായി വന്നവർക്കുo വിദേശത്തു നിന്ന് നാട് കാണുവാനായി പോയവർക്കും കൊറോണ വൈറസ് പിടികൂടി. അവർ അവരവരുടെ രാജ്യങ്ങളിൽ എത്തിയപ്പോൾ അവിടെ ഉള്ളവർക്കും കൊറോണ വൈറസ് പിടികൂടി. അങ്ങനെ കൊറോണ വരുത്തുന്ന covid 19 എന്ന വൈറസ് ലോകം മുഴുവനും ഉള്ള രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇന്ന് ലോകം മുഴുവനും ഉള്ള ജനങ്ങളിൽ ഒരു ലക്ഷത്തിൽ പതിനാലായിരത്തോളം ജനങ്ങളുടെ ജീവൻ അപഹരിച്ചും 9 ലക്ഷത്തോളം ജനങ്ങൾക്ക് രോഗം സമ്മാനിച്ചും അത് താണ്ടവ നൃത്തം ആടുകയാണ്. യൂറോപ്പിലെ എല്ലാ രാജ്യങ്ങളും വൻശക്‌തിയായ അമേരിക്കയും പേടിച്ച് വിറങ്ങലിച്ചു നിൽക്കുകയാണ്. കൂടാതെ ലോകരാജ്യങ്ങളിൽ മിക്കതിലും രോഗം ബാധിച്ചു കഴിഞ്ഞു.കൂടാതെ ഏറെ മരണവും നടക്കുന്നു . ഇതിനെ പിടിച്ചു കെട്ടുവാൻ ലോകരാഷ്ട്രങ്ങൾക്ക് ആർക്കും സാധിച്ചിട്ടില്ല. ലോക ജനത കൊറോണ വൈറസിൻ്റെ ഭീതിയിൽ ആണ്ടുപോയിരിക്കുകയാണ്. ലോകത്ത് എല്ലാ രാജ്യങ്ങളിലും മലയാളികൾ ഉണ്ട്. വിദേശങ്ങളിൽ ജോലിക്കായി പോയവരും സഞ്ചാരത്തിനു പോയവരും പഠനത്തിനായി പോയവരും ആയി ലക്ഷകണക്കിന് മലയാളികൾ ലോകരാജ്യങ്ങളിൽ പാർക്കുന്നു. അവരിൽനിന്ന് തിരിച്ചെത്തിയവരിലൂടെ കേരളക്കരയിലും ഈ രോഗം പിടിമുറുക്കി. എന്നാൽ കേരള ജനതയുടെ ബുദ്ധിപരവും ശാസ്ത്രീയവും സാമൂഹികവുമായ കഴിവുകളെ ഏകോപിച്ച കൊണ്ടുള്ള പ്രവർത്തനത്തിലൂടെ മനുഷ്യരുടെ ജീവൻ അപഹരിക്കുന്ന രക്‌തദാഹിയായ കൊറോണ വൈറസിനെ തടഞ്ഞു നിർത്തുന്നതിന് കേരള ജനതക്ക് ഒരു പരിധി വരെ സാധിച്ചു എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഈ കൊറോണ വൈറസിനെ അനതിവിദൂര ഭാവിയിൽ തടഞ്ഞു നിർത്തും എന്ന് ഞാൻ പ്രത്യാശിക്കുന്നു. കൊറോണ വൈറസിന് എതിരെ ഉള്ള കേരള ജനതയുടെ പ്രവർത്തനങ്ങൾ ലോകജനതക്ക് തന്നെ മാതൃക ആണ്. ഇതിൽ മലയാളികളായ നമുക്ക് ഏവർക്കും അഭിമാനിക്കാം. ജാഗ്രത കൈവിടാതിരിക്കാം.
 

നിഖിൽ ജോർജ്
9 B സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം,അങ്കമാലി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം