"രാജാസ് എച്ച് എസ് എസ് ചിറക്കൽ/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പ്രകൃതി എന്ന അമ്മ | color=2 }} ഇനി വര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Suna-pv എന്ന ഉപയോക്താവ് രാജാസ് എച്ച് എസ് ചിറക്കൽ/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ എന്ന താൾ രാജാസ് എച്ച് എസ് എസ് ചിറക്കൽ/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
| color=4 | | color=4 | ||
}} | }} | ||
{{verified1|name=sindhuarakkan|തരം=ലേഖനം}} |
15:35, 10 ജനുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതി എന്ന അമ്മ
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ...... എന്ന വരികളാണ് ഈ കൊറോണക്കാലത്തു എന്റെ മനസ്സിലേക്ക് ഓടിവരുന്നത്. സുഖസമൃദ്ധവും ആർഭാടപൂർണ്ണവും ആയ ജീവിതം നമ്മുടെ പ്രകൃതിയെ അങ്ങേയറ്റം നശിപ്പിച്ചുകൊണ്ടിരിക്കുകയാണിന്ന്. പ്രകൃതിയിൽ അധിഷ്ഠിതമായ ഒരു ജീവിത രീതിയായിരുന്നു നമ്മുടേത്. എന്നാൽ ഇന്ന് മനുഷ്യനും പ്രകൃതിയും ഏറെ അകന്നിരിക്കുന്നു. പ്രകൃതിക്കു വേദനിക്കുന്ന പ്രവൃത്തികൾ മാത്രമേ മനുഷ്യർ ചെയ്യുന്നുള്ളൂ. നമ്മുടെ നാട്ടിലെ പാടങ്ങളും പറമ്പുകളും കുന്നുകളും പുഴകളും അരുവികളും കാവുകളും എല്ലാം ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മനുഷ്യൻ കണ്ടുപിടിച്ച യന്ത്രങ്ങൾ ഇന്ന് പ്രകൃതിയെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് ഇന്ന് നാം കാണുന്ന എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത്. ജലക്ഷാമം, കാലാവസ്ഥ വ്യതിയാനം, വരൾച്ച, വെള്ളപ്പൊക്കം പരിസ്ഥിതി മലിനീകരണം എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ഈ പ്രശ്നങ്ങൾക്കൊക്കെ ഒരു പരിഹാരം കാണാൻ കുട്ടികളായ നമുക്ക് സാധിക്കും. ഇന്നത്തെ കുട്ടികളാണല്ലോ നാളത്തെ പൗരന്മാർ. നമ്മുടെ അമ്മയായ പ്രകൃതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമ്മുടേതാണ്. നമ്മുടെ പ്രകൃതിയെ നോവിച്ചു കൊണ്ട് ഒരു ജീവിതം ഇനി ഈ ഭൂമിയിൽ സാധ്യമല്ല. വരും പ്രളയങ്ങളെ അതിജീവിക്കാൻ, മാരക രോഗാണുക്കളിൽ നിന്ന് രക്ഷനേടാൻ മണ്ണും വിണ്ണും പുഴയും കടലും വാസയോഗ്യമാക്കാൻ പരസ്പര സ്നേഹത്തിന്റെ, സഹജീവനത്തിന്ടെ അക്ഷരമാല നാം പഠിച്ചേ മതിയാകൂ..... വരും തലമുറയ്ക്ക് ഇവിടെ ജീവിക്കണമെങ്കിൽ പ്രകൃതിയെ നാം സംരക്ഷിച്ചേ മതിയാകൂ. പ്രകൃതി ഉണ്ടെങ്കിലേ മനുഷ്യർ ഉള്ളൂ. പ്രകൃതി ആണ് നമ്മുടെ അമ്മ....
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 10/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം