"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/കാലം പറഞ്ഞത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/കാലം പറഞ്ഞത്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:


<center> <poem>
<center> <poem>
             കാലം പറഞ്ഞത്
              
പുലർക്കാലമേ നിൻ കൂളിരിൽ
പുലർക്കാലമേ നിൻ കൂളിരിൽ
തളിർത്ത നെൽമണികൾ കതിരുകൾ
തളിർത്ത നെൽമണികൾ കതിരുകൾ
വരി 45: വരി 45:
{{BoxBottom1
{{BoxBottom1
| പേര്=  അൻസൽ വി ജോസഫ്
| പേര്=  അൻസൽ വി ജോസഫ്
| ക്ലാസ്സ്=  5 E
| ക്ലാസ്സ്=  5 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അക്ഷരവൃക്ഷം - കവിത

കാലം പറഞ്ഞത്

            
പുലർക്കാലമേ നിൻ കൂളിരിൽ
തളിർത്ത നെൽമണികൾ കതിരുകൾ
സൂര്യനെ നോക്കി മെല്ലെ ചിരിച്ചു
പ്രളയമോ കോവിഡോ ഇനിയെന്ത്-
വന്നാലും ഉയരുക ഉയരുക ദേശമേ
കാലം പഠിപ്പിക്കുന്നു ഓരോ ദിനവും
പുതിയ പുതിയ ജീവിത പാഠങ്ങൾ
മൂക്കറ്റം മുങ്ങിയ ചെളിക്കുണ്ടിൽ
വയലുകൾ കായലുകളായ ദിനത്തിൽ
കാവലായ കരുത്തരായ ജനത
ഇന്നിതാ വീണ്ടും കോവിഡിനായ്
പൊരുതുന്നു, പൊരുതി ജയിക്കുന്നു
കാവൽമാലാഖമാരായ് വെളുത്ത
കുപ്പായമണിഞ്ഞ നൽമുഖങ്ങൾ
ജീവിതസ്വപ്നങ്ങൾ മുറുകെപ്പിടിച്ചവർ
കണ്ണുനീരിനെ പൂക്കളായ് മാറ്റിയവർ
നമ്ര ശിരസായ് നിൽക്കാം ഇവിടെ
ക്ഷേത്രങ്ങൾ, പള്ളികൾ, എവിടെയും
മണികൾ തൻ ശബ്ദം തേജസായി
മർത്യൻ തൻ ഹൃദയങ്ങൾ സ്വയം
പൂജിതമാക്കി പാഠം പഠിച്ചവർ
തോളോടു തോൾ ചേർത്ത്
ജീവിതം ജീവനാക്കിയവർ
സ്വയം പാഠങ്ങൾ പഠിച്ചവർ
കാലമേ പാഠങ്ങൾ പഠിപ്പിച്ച്
മുന്നേറുക മുന്നേറുക ........
ഞങ്ങൾ നിൻ മുന്നിൽ കുതിച്ച്
കുതിച്ചുയരാൻ കെല്പുള്ളോർ
കാണുക കാണുക കാലമേ
നീ തന്ന വിയർപ്പിൽ നിന്ന്
നീ തന്ന കയ്പ്പുനീരിൽ നിന്ന്
ഉയരുക തന്നെ കാലമേ നിൻ-
മുന്നിൽ കുതിച്ചുയരുക കാലമേ .....
കാണുക കാണുക കാലമേ .....

അൻസൽ വി ജോസഫ്
5 A അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത