"കെ.എച്ച്.എം.എച്ച്.എസ്. ആലത്തിയൂർ/അക്ഷരവൃക്ഷം/എന്താണ് പരിസ്ഥിതി?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്താണ് പരിസ്ഥിതി? | color= 4 }} <p> <br>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
{{BoxBottom1
{{BoxBottom1
| പേര്= വിസ്മയ കെ  
| പേര്= വിസ്മയ കെ  
| ക്ലാസ്സ്= 8 EA
| ക്ലാസ്സ്= 8 E
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  കെ എച് എം എച് എസ് ആലത്തിയൂർ  
| സ്കൂൾ=  കെ എച് എം എച് എസ് ആലത്തിയൂർ  
| സ്കൂൾ കോഡ്= 19069
| സ്കൂൾ കോഡ്= 19069
| ഉപജില്ല=  തിരുർ
| ഉപജില്ല=  തിരൂർ
| ജില്ല=  മലപ്പുറം  
| ജില്ല=  മലപ്പുറം  
| തരം= ലേഖനം     
| തരം= ലേഖനം     
| color=  1
| color=  1
}}
}}
{{Verified1|name=Mohammedrafi|തരം= ലേഖനം }}

21:04, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്താണ് പരിസ്ഥിതി?


ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന വാസസ്ഥലങ്ങളേയും ചുറ്റുപാടുകളേയും പരിസ്ഥിതി എന്ന് വിളിക്കുന്നു. ആധുനിക കാഴ്ചച്ചപ്പാടുകളനുസരിച്ച് മനുഷ്യന്റെ അമിതമായ കൈകടത്തലുകളില്ലാത്ത പ്രകൃതിയും അതിലെ ജീവജാലങ്ങളും പരസ്പരാശ്രയത്തിൽ കഴിയുന്ന ഇടങ്ങൾ സന്തുലിതമായ പരിസ്ഥിതി എന്ന സങ്കൽപ്പത്തിന് ചേർന്ന വയാണ്. ഏതൊരു ജീവിയുടേയും ജീവിതം അവയുടെ ചുറ്റുപാടുകളുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. മണ്ണ്, ജലം, വായു, അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയവ ഓരോ വിഭാഗത്തിലേയും പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ന് " പരിസ്ഥിതി " എന്ന പദം ഏറെ ചർച്ചാ വിഷയമായിത്തീർന്നിട്ടുണ്ട്. പരിസ്ഥിതിയുടെ സന്തു ലനാവസ്ഥയെ ആധുനിക മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും കേരളത്തെ നടുക്കിയ സംഭവമായിരുന്നു പ്രളയം. അതിനു കാരണവും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നു കയറ്റമാണ്. അതിൽ നിന്നെല്ലാം കേരളം ഒരു ഫീനിക്സ്പക്ഷിയെപ്പോലെ കേരളം ഉയർത്തെഴുന്നേറ്റു.ഇപ്പോൾ ഇതാ ലോകത്തെതന്നെ ഭീതിയിലാഴ്ത്തികൊണ്ടിരിയ്ക്കുകയാണ് കോവിഡ് - 19കോറോണ എന്ന വൈറസ് ബാധ. ഒരു പക്ഷേ നാം പരിസ്ഥിതിയെ വേണ്ടവിധത്തിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ സംരക്ഷിച്ചിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം

വിസ്മയ കെ
8 E കെ എച് എം എച് എസ് ആലത്തിയൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം