"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/അക്ഷരവൃക്ഷം/ ആഹാരശൈലി ആരോഗ്യത്തിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=abhaykallar|തരം=കഥ}} |
10:06, 3 മേയ് 2020-നു നിലവിലുള്ള രൂപം
ആഹാരശൈലി
ഒരിടത്ത് ഗീവർഗീസ് എന്ന പാവപ്പെട്ട കർഷകനും സുലൈമാൻ എന്ന സമ്പന്നനായ വ്യാപാരിയും ഉണ്ടയിരുന്നു. കർഷകനും വ്യാപാരിയും എന്നതിലുപരി ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ഗീവർഗീസ് തന്റെ വീട്ടുവളപ്പിൽ ധാരാളം പച്ചക്കറികൾ കൃഷി ചെയ്തിരുന്നു. അവ വിറ്റാണ് ഗീവർഗീസ് ജീവിക്കുന്നത്. വീട്ടുവളപ്പിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ തന്നെയാണ് ഗീവർഗീസും കുടുംബവും ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. എന്നാൽ സുലൈമാൻ വേറിട്ട ഭക്ഷണ രീതിയാണ് സ്വീകരിക്കുന്നത്. ദിവസവും രാവിലെയാണെങ്കിലും ഉച്ചയ്ക്കാണെങ്കിലും രാത്രിയാണെങ്കിലും ഹോട്ടൽ ഫുഡ്. ചിക്കനില്ലാതെ സുലൈമാനും കുടുംബത്തിനും ഇറങ്ങില. ഒരുനാൾ ഗീവർഗീസ് തന്റെ സൗഹൃദത്തെ പ്രതി പറമ്പിൽ ഉണ്ടായ പച്ചക്കറികളിൽ കുറച്ച് സുലൈമാന് കൊടുക്കാം എന്ന് കരുതി ഗീവർഗീസ് സുലൈമാന്റെ വീട്ടിലേക്ക് ചെന്നു. സുലൈമാന്റെ കുടുംബത്തിന് ഗീവർഗീസ് എന്നു പറഞ്ഞാൽ വലിയ കാര്യമാണ്.ഗീവർഗീസ് സുലൈമാന്റെ വീട്ടുമുറ്റത്തെത്തി കോളിങ് ബെല്ലടിച്ചു. ഇതു കേട്ട് കതകു തുറന്നത് സുലൈമാന്റെ ബീവിയായിരുന്നു. ബീവിയുടെ പേര് ആയിഷ എന്നാണ്. ആയിഷ ഗീവർഗീസിനെ ഉള്ളിലേയ്ക്കിരിക്കാൻ ക്ഷണിച്ചു. അപ്പോൾ ഗീവർഗീസ് പറഞ്ഞു: "വീട്ടിലുണ്ടായ പച്ചക്കറിയാ ഇച്ചിരി തരാമെന്ന് വിചാരിച്ചു വന്നതാ." ഗീവർഗീസിന്റെ ശബ്ദം കേട്ട് സുലൈമാനും മുൻവശത്തേയ്ക്ക് വന്നു.ഗീവർഗീസിനെ കണ്ട പാടേ സുലൈമാൻ പറഞ്ഞു: ഇതാര് ഗീവർഗീസ, കേറി ഇരിക്കടാ". "ഇല്ലടാ സുലൈമാനേ, കേറുന്നില്ല' ഇച്ചിരി പച്ചക്കറിയാ നിനക്ക് തരാമെന്നു വിചാരിച്ചു ". ഗീവർഗീസ് മറുപടി പറഞ്ഞു. എടാ ഗീവർഗീസേ പറയുന്നതു കൊണ്ട് ഒന്നും വിചാരിക്കരുത്. ഇവിടെ ഭക്ഷണം പാകം ചെയ്യാറില്ല. ഹോട്ടൽ ഭക്ഷണമാ കഴിക്കാറ്. അതു കൊണ്ട് നീ ഇത് കൊണ്ടുപോയിക്കോ." സുലൈമാൻ പറഞ്ഞു .അന്നാ ശരി എന്ന് പറഞ്ഞ് ഗീവർഗീസ് നടന്നു. കുറച്ച് നാളുകൾക്ക് ശേഷം ഇവരുടെ നാട്ടിൽ ഒരു പകർച്ചാവ്യാധി പിടിപ്പെട്ടു. കൂടെ ഗീവർഗീസിനും സുലൈമാനും അവരുടെ കുടുംബത്തിനും. ഈ പകച്ചാവ്യാധി മൂലം അവരുടെ നാട്ടിൽ ഒട്ടേറെ ജനങ്ങൾ മരണത്തിന് കീഴ് വഴങ്ങുകയുണ്ടായി. അക്കൂടെ സുലൈമാനും കുടുംബവും. ഗീവർഗീസിനും കുടുംബത്തിനും വിഷരഹിതമായ ഭക്ഷണത്തിലൂടെ രോഗ പ്രതിരോധ ശേഷി ലഭിച്ചതിനാൽ ഗീവർഗീസും കുടുംബവും രക്ഷ നേടി. നമ്മുടെ ഓരോരുത്തരുകയും പ്രതിനിധിയാണ് സുലൈമാൻ.നമുക്കും ഗീവർഗീസിനേപ്പോലെ വിഷരഹിതമായ പച്ചക്കറികൾ നട്ടും അത് ഭക്ഷിച്ചും രോഗപ്രതിരോധശേഷിയുള്ളവരായി ജീവിക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ