"ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം./അക്ഷരവൃക്ഷം/ഈ സമയവും കടന്നുപോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഷിറ ഷൈൻ കൊട്ടാരത്തിൽ | | പേര്= ഷിറ ഷൈൻ കൊട്ടാരത്തിൽ | ||
| ക്ലാസ്സ്= 7 | | ക്ലാസ്സ്= 7 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 28: | വരി 28: | ||
| ഉപജില്ല=കരുനാഗപ്പള്ളി | | ഉപജില്ല=കരുനാഗപ്പള്ളി | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം | ||
| തരം= | | തരം= ലേഖനം | ||
| color=5 | | color=5 | ||
}} | }} | ||
{{Verified1|name=Kannans| തരം= ലേഖനം}} | {{Verified1|name=Kannans| തരം= ലേഖനം}} |
21:02, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഈ സമയവും കടന്നുപോകും
ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ ഉത്ഭവിച്ച കൊറോണ വൈറസ്, ഇന്ന് രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്നു ലോകത്താകെ പടർന്നു പിടിച്ചിരിക്കുകയാണ്. ലോകത്തിലെ വലിയ രാജ്യങ്ങൾ മുതൽ നമ്മുടെ കൊച്ചു കേരളത്തെ വരെ ഇത് കീഴടക്കിയിരിക്കുകയാണ്. വുഹാനിലെ മാംസചന്തയാണ് വൈറസിൻറെ ഉത്ഭവകേന്ദ്രമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് ഈ രോഗം പടർന്നത് എന്നാണ് കരുതുന്നത്. ഒരു ചെറിയ ശ്രദ്ധക്കുറവ് മതി ഈ രോഗം പടർന്നു പിടിക്കാൻ. വികസിതരാജ്യങ്ങളായ അമേരിക്ക, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ, നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വേഗത്തിലാണ് ഈ രോഗം പടർന്നു പിടിച്ചിരിക്കുന്നത്. കൊറോണ വൈറസ് ലോകത്തിലെ ഓരോ കോണിലെയും മനുഷ്യജീവിതത്തെ ബാധിച്ച് മനുഷ്യൻറെ ദിനചര്യകളെയെല്ലാം തകിടം മറിച്ചിരിക്കുകയാണ്. നമ്മുടെ രാജ്യത്തിൻറെ നട്ടെല്ലായ പ്രവാസികളുടെ ജീവിതവും ദയനീയാവസ്ഥയിലാണ്. എട്ടും, ഒൻപതും പേർ ഒറ്റ മുറിയിൽ താമസിക്കുന്ന സാഹചര്യമാണ് അവിടെയുള്ളത്. ഒരാളെങ്ങാനും ഒന്ന് ചുമച്ചാൽ തന്നെ എല്ലാവർക്കും ഭീതിയാണ്. കൊറോണയെ ചെറുക്കാൻ ഗൾഫ് രാജ്യങ്ങൾ ഭഗീരഥ പ്രയത്നം നടത്തുന്നുണ്ട്. എന്നാൽ രോഗബാധിതരെ മാറ്റിപ്പാർപ്പിക്കാൻ പോലും സ്ഥലങ്ങൾ തികയുന്നില്ല. യു.എ.ഇ. ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അവസ്ഥയാണിത്. എന്നാൽ ജപ്പാൻ, ദക്ഷിണകൊറിയ, സ്വീഡൻ പോലെയുള്ള പ്രദേശങ്ങൾ, അവരുടെ ശരിയായ പ്രതിരോധ പ്രവർത്തനം മൂലം കൊറോണയെ ഒരു പരിധി വരെ ചെറുത്തു നിർത്തുന്നുണ്ട്. ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കാൻ കഴിവുള്ളതാണങ്കിൽ പോലും സാമൂഹ്യ അകലത്തിലൂടെയും ശുചിത്വത്തിലൂടെയും നമുക്ക് ഈ വൈറസിനെ അകറ്റി നിർത്താൻ കഴിയും. നമ്മൾ ശരിക്കൊന്നു ശ്രദ്ധിച്ചാൽ കൊറോണയെ തുരുത്താവുന്നതെയുള്ളു. പല രാജ്യങ്ങളിലും ശരിയായ കൊറോണ പ്രതിരോധ നടപടികൾ ഇല്ല. ഇവിടെയാണ് നമ്മുടെ നാട് മാതൃകയാവുന്നത്. കോവിഡ്-19ന് എതിരെയുള്ള കേരളത്തിൻറെ പ്രതിരോധം അന്താരാഷ്ട്ര തലത്തിൽപോലും പ്രകീർത്തിക്കപ്പെടുന്നുണ്ട്. നമ്മുടെ നാട്ടിലെ ആരോഗ്യ പ്രവർത്തകരുടെ സേവനം അഭിനന്ദനാർഹമാണ്. അവരുടെ നിർദേശങ്ങൾ പാലിക്കുന്നതുവഴിയാണ് നാം രോഗവ്യാപനം തടയുന്നത്. ഡോക്ടർമാർ, നേഴ്സുമാർ, പോലീസുകാർ, ശുചീകരണതൊഴിലാളികൾ തുടങ്ങിയവർ നമുക്കുവേണ്ടി കഠിനപ്രയത്നം ചെയ്യുകയാണ്. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പോലീസുകാർ രാപകലില്ലാതെ കാവൽനിൽക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ സർക്കാരും നമ്മോടൊപ്പമുണ്ട്. എന്നാൽ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഉണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ഉദ്യോഗസ്ഥരുടെ സാലറി ചലഞ്ച് പോലുള്ള കാര്യങ്ങൾകൂടാതെ കോടിക്കണക്കിന് രൂപ ആസ്തിയുള്ള നമ്മുടെ ബിസിനസ്സ്കാരും സിനിമാ പ്രവർത്തകരും, അവരുടെ സാമ്പത്തികശേഷിയുടെ ഒരുഭാഗം പിൽക്കാലത്തേക്ക് സൂക്ഷിച്ചു വെച്ചിട്ട് ബാക്കിത്തുക സർക്കാരിലേക്ക് നൽകിയാൽ ഈ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാൻകഴിയും. വരും കാലങ്ങളിൽ ഇവരുടെ നഷ്ടം നികത്താൻ സർക്കാരിൻറെ സഹായത്തോടുകൂടി കഴിയുകയും ചെയ്യും. എല്ലാവരുടെയും ഒത്തൊരുമയിലൂടെ നമുക്ക് ഈ മഹാവ്യാധിയെ ഇല്ലാതാക്കാൻ കഴിയും. ലോകത്ത് സാമുഹിക അകലം പാലിക്കുന്നതിനായി ഒട്ടുമിക്ക സ്ഥലങ്ങളും ലോക്ക്ഡൌണിലാണ്. പുറത്തു പോകാനൊന്നും കഴിയില്ല. ഒരു സാമൂഹിക ജീവിയായ മനുഷ്യന് അതത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും നമ്മുടെ ആരോഗ്യപരിരക്ഷയ്ക്ക് ഇത് അത്യാവശ്യമാണ്. ഭൌതീകമായി അടച്ചിടലിൽ ആണെങ്കിലും സർഗാത്മകതയുടെ വാതിൽ നമുക്ക് മുന്നിൽ മലർക്കെ തുറന്നു കിടക്കുകയാണ്. ഇപ്പോൾ നമുക്ക് നമ്മിലെ കഴിവുകളെ പരിപോക്ഷിപ്പിക്കാൻ കഴിയും. അങ്ങനെ ഈ ലോക്ക്ഡൌൺ കാലത്തെ നമുക്ക് പ്രയോജനപ്രദമാക്കാൻ കഴിയും. മാത്രമല്ല, സർക്കാരിൻറെ നിർദേശങ്ങൾ പാലിച്ച് വീട്ടിലിരിക്കുന്നതിലൂടെ നമ്മളും ഈ മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിൻറെ പോരാളികളാവുകയാണ്. നമ്മളേവരും ഒരുമിച്ചു പരിശ്രമിച്ചാൽ, കൊറോണയെന്ന ഈ മഹാവ്യാധിയെ ഭൂമിയിൽ നിന്നും തുരത്താനാവും. പണ്ടേതോ മഹാൻ പറഞ്ഞതു പോലെ “ഈ കാലവും കടന്നുപോകും” എന്ന ശുഭാപ്തിവിശ്വാസത്തോടെ ഏവരുടെയും നന്മക്കുവേണ്ടിയുള്ള പ്രാർഥനയോടെ...
സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |