"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/കാറ്റും ചൂടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കാറ്റും ചൂടും എന്ന താൾ വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/കാറ്റും ചൂടും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified|name=Sheelukumards| തരം= കഥ }} |
10:45, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കാറ്റും ചൂടും
ഒരു കൃഷിക്കാരൻ ദൂരെയുള്ള ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയിട്ടു സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വേനൽ കാലമായിരുന്നതിനാൽ വല്ലാത്ത ചൂട് ഉണ്ടായിരുന്നു. ചൂട് സഹിക്കാൻ വയ്യാതെ അയാൾ വല്ലാതെ കഷ്ട്പ്പെട്ടു. ഇട്ടിരുന്ന ഉടുപ്പ് അഴിച്ച് വീശികൊണ്ടിരുന്നു അയാളുടെ യാത്ര "എന്റെ ദൈവമേ! ഇതെന്തൊരു ചൂടാന്ന്! സൂര്യൻ എന്തിനിങ്ങനെ ഞങ്ങളെ കഷ്ടപ്പെടുത്തുന്നു. ഞങ്ങൾ എന്തു കുറ്റം ചെയ്തിട്ടാണ് ഈ ശിക്ഷ. ഈ സൂര്യൻ ഇല്ലാതിരുന്നാലും കുഴപ്പം ഒന്നും ഉണ്ടാകുമായിരുന്നില്ല. നല്ല കാറ്റുണ്ടെ ങ്കിൽ സുഖമായി ജീവിക്കാം അങ്ങനെയായിരുന്നു അയാൾ നടക്കുന്നതിനിടയിൽ പിറുപിറുന്നു കൊണ്ടിരുന്നത്. കുറച്ചു സമയം കടന്നുപോയി, അയാൾ അപ്പോഴും നടക്കുകയായിരു. . .കുറശ്ശേ കുറശ്ശേ ചൂട് കറഞ്ഞു വന്നു. ചെറുതായി കാറ്റും വീശിത്തുടങ്ങി. കൃഷിക്കാരന് സുഖം തോന്നി. അയാൾ സമാധാനത്തോടെ മുന്നോട്ട് പോയി. വീശികൊണ്ടിരുന്ന കൈ പതുക്കെ താഴോട്ട് കൊണ്ടുവന്നു. കാറ്റ് മുതുകിൽ തട്ടിയപ്പോൾ “ ഹായ്! എന്തു സുഖം! എന്തു രസം!.” അയാൾക്ക് സുഖം കുറേക്കൂടി അനുഭവിക്കണമെന്ന് തോന്നി.ഉടുപ്പ് തോളിലിട്ടുകൊണ്ട് കുറച്ചു ദൂരം കൂടി നടന്നു. കാറ്റിന്റെ ശക്തി കൂടിക്കൂടി വന്നു. ഇപ്പോൾ മുതുകിൽ തട്ടുന്ന കാറ്റിന് ശക്തി തോന്നി. എന്നിട്ടും അയ്യാൾ അത് വകവെച്ചില്ല. വീണ്ടു മുന്നോട്ട് നടന്നപ്പോൾ കാറ്റിന്റെ ശക്തി വളരെ കൂടി. അയാൾക്ക് നല്ല തണുപ്പ് തോന്നി. ഉടുപ്പ് തോളിൽ നിന്നെടുത്ത് അതുമിട്ട് കൊണ്ടായി പിന്നത്തെ യാത്ര. എന്നിട്ടും തണുപ്പ് കുറയുന്നില്ല. കാരണം കാറ്റിന്റെ ശക്ഷി കൂടിക്കൂടി വരികയായിരുന്നു. ചെടികളിൽ നിന്നും മരങ്ങളിൽ നിന്നും ഇലകൾ കൊഴിഞ്ഞു വീഴാൻ തുടങ്ഹി. ചെറിയ കൊമ്പുകൾ പോലും കാറ്റിന്റ ശക്തികൊണ്ട് ഒടിഞ്‍ു വീണു. അയാൾക്കാണെങ്കിൽ തണുപ്പ് സഹിക്കാൻ വയ്യാതായി. രാത്രിയായി, കാറ്റിന്റെ ശക്തി വല്ലാതെ വർദ്ധിച്ചു വെങ്ങാനൂ൪ഇരുട്ടും തണുപ്പും കാരണം കൃഷിക്കാരന് മുന്നോട്ടുള്ള വഴി കാണാൻ പറ്റാതായി. അയാൾ വളരെ പ്രയാസപ്പെട്ട് ആ രാത്രി ഒരു മരത്തിൽക്കീഴിൽ കഴിച്ചുക്കൂട്ടി. “ദൈവമേ സൂര്യനുദിച്ചാൽ മതിയായിരുന്നു. സൂര്യന്റെ ചൂടേറ്റിട്ട് പിന്നെ മരിച്ചാലും വേണ്ടില്ലായിരുന്നു. ആ ചൂടിന്റെ സുഖം ഒന്നുംകൂടി അനുഭവിക്കുന്നത് വരെ ആ മരത്തിൽ കീഴിൽ തണുത്ത് വിറച്ച് അയാൾ കഴിച്ചുക്കൂട്ടി, സൂര്യനെ കാണാനുള്ള ഒരൊറ്റ ആശയുമായി. രാവിലെയായി കാകാ എന്നു കരഞ്ഞുകൊണ്ട് കാക്കകൾ കലപില കുട്ടി 'കള കള 'എന്ന് ശബ്ദിച്ചുകൊണ്ട്മറ്റുപക്ഷികളും കൂടുവിട്ട് പുറത്തിറങ്ങി സൂര്യനും പതുക്കെ ഉദിച്ചുയർന്നു.സൂര്യന്റെ ചെറുചൂട് പുറത്ത് തട്ടിയപ്പോൾ കൃഷിക്കാരൻ എന്തെന്നില്ലാത്ത സുഖം തോന്നി.വലിയ ഉഝഹാത്തോടെ സ്വന്തം വീട്ടിലേക്ക് നടന്നു തുടങ്ങി.തലേ രാത്രിയിലെ കാട്ടിന്റെ കാര്യം ഓർമമിച്ചപ്പോൾ തന്നെ അയാൾ കിടുങ്ങി പോയി . സൂര്യന്റെ ചൂടും കാറ്റും ഒക്കെ നമുക്ക് വേണം.ഒന്നും ഒന്നിനേക്കാൾ വലുതല്ല എന്നയാൾക്ക് തോന്നി കാററും ചൂടും മഴയും എല്ലാം ഒരുപോലെ നേടാനുംനഷ്ട്ടപ്പെടാനും നാം തന്നെയാണ് കാരണക്കാരെന്ന് മനസ്സി ൽ വിധിയെഴുതി
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ