"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
{{BoxBottom1
{{BoxBottom1
| പേര്= സൗരഭ് ആർ
| പേര്= സൗരഭ് ആർ
| ക്ലാസ്സ്=    9 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    9 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 18:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kannans}}
{{Verified|name=Kannans|തരം=ലേഖനം}}

08:42, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

രോഗം എന്നാൽ ഒരു അവസ്ഥയാണ്.അത് നമ്മളെയെല്ലാം ശാരീരികമായും മാനസികമായും തളർത്തും.സമൂഹത്തിലുണ്ടാകുന്ന മിക്ക രോഗങ്ങളുടെയും അടിസ്ഥാന കാരണം ശുചിത്വമില്ലായ്മയാണ്.രോഗങ്ങൾ നമ്മെ പിടികൂടാതിരിക്കാനുള്ള ശ്രമമാണ് നാം ആദ്യം ചെയ്യേണ്ടത്.രോഗങ്ങളെ ചെറുക്കാൻ വ്യക്തിശുചിത്വം പാലിക്കുകയും കീടനാശിനികൾ തളിക്കാത്ത പച്ചക്കറികൾ,മായം കലരാത്ത ഭക്ഷണപദാർത്ഥങ്ങൾ,ഇവ നമ്മുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്തുകയും വേണം.രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പഴവർഗ്ഗങ്ങളും പച്ചക്കറികളും നാം യഥേഷ്ടം കഴിക്കണം.തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. പണ്ട് കാലത്ത് രോഗം വന്നാൽ ചില പച്ചിലമരുന്നുകളും പലതരത്തിലുള്ള ആയുർവേദഔഷധങ്ങളും ഉപയോഗിച്ചിരുന്നു.എന്നാൽ ഇന്നത്തെ അവസ്ഥ കുറച്ച് കൂടുതൽ മെച്ചപ്പെട്ടതാണ്.പലവിധത്തിലുള്ള രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും പ്രതിരോധ കുത്തിവെയ്പ്പുകളും ചികിത്സകളും ഇന്ന് നിലവിലുണ്ട്.ഇതിനെല്ലാം ഉപരി ഏത് രോഗത്തേയും ചെറുത്തുനിൽക്കാനുള്ള ഏറ്റവും വലിയ ഘടകമാണ് ആത്മധൈര്യം.അത് ഓരോ വ്യക്തിയിലും ഉണ്ടാകണം.മരുന്നുകൾ ഫലപ്രദമാകണമെങ്കിൽ ആത്മധൈര്യം കൂടിയേതിരൂ. രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള ഒരു കാരണം വൈറസുകൾ ശരീരത്തിനുള്ളിൽ കടക്കുന്നതാണ്.വായുവിലൂടെയും,ഭക്ഷണത്തിലൂടെയും,നാം കുടിക്കുന്ന വെള്ളത്തിലൂടെയും,മറ്റ് മനുഷ്യരുമായുള്ള സമ്പർക്കത്തിലൂടെയുമെല്ലാം വൈറസുകൾ ശരീരത്തിനുള്ളിൽ കടക്കാം.പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക,പുകവലി മദ്യപാനം ഏന്നീ ശീലങ്ങൾ ഒഴിവാക്കുക,രോഗമുള്ളവരുമായി അടുത്തിടപഴകാതിരിക്കുക എന്നിവവഴി വൈറസുകൾ ഉള്ളിൽ കടക്കുന്നത് നമുക്ക് തടയാം.കൂടാതെ ഏന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻതന്നെ ഒരു ഡോക്ടറിനെ സമീപിക്കുകയും അവർ തരുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക.രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുന്നത്.അത് തന്നെയാണ് ഏറ്റവും വലിയ രോഗപ്രതിരോധം.

സൗരഭ് ആർ
9 A ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം