"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 25: | വരി 25: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Vijayanrajapuram | തരം= കഥ}} |
19:33, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തിരിച്ചറിവ്
മൂന്ന് മാസത്തെ അൺലിമിറ്റഡ് നെറ്റ് തീർന്നപ്പോൾ, കാർത്തിക് റൂമിന് പുറത്തിറങ്ങി. ആദ്യം പോയൊന്നു കുളിക്കണം, വെറുതെ കണ്ണാടിയും നോക്കി നിന്നപ്പോഴാണ് തൻ്റെ താടിയും മുടിയും, മത്സരിച്ച് വളർന്ന യാഥാർത്ഥ്യം അവൻ മനസിലാക്കിയത്. ബാർബർ വിജയേട്ടൻ്റെ അടുത്ത് പോയി ഈ കാട്ടാള രൂപം കളയണമെന്ന് അവൻ മനസിലോർത്തു .തോർത്തുമെടുത്ത് കുളിക്കാൻ പോകുമ്പോൾ അവൻ വിടാകെ ഒന്ന് കണ്ണോടിച്ചു. എല്ലാം പഴയത് പോലെ തന്നെ. പക്ഷെ അച്ഛൻ ജോലിക്കു പോയില്ല, അനിയത്തി സ്കൂളിലും പോയില്ല. "ഏകാന്തവാസം കഴിഞ്ഞ് ഏട്ടൻ പുറത്തിറങ്ങി അമ്മേ....." അനിയത്തി കീർത്തി അവനെ കളിയാക്കി പറഞ്ഞു. "നെറ്റ് തീർന്നു ല്ലേ.... എനിക്കു തോന്നി " ടീവിയിൽ നിന്നും ശ്രദ്ധ തിരിച്ച് അവനോട് അവൾ കളിയാക്കി ചോദിച്ചു ഇവൾക്കുള്ളത് വന്നിട്ട് കൊടുക്കണം എന്ന് മനസ്സിൽ വിചാരിച്ച് അവൻ ഒന്നും മിണ്ടാതെ കുളിക്കാൻ ബാത്റൂമിൽ കയറി. ഈറൻ മാറാത്ത മുടികളോടെ അവൻ കഴിക്കാൻ ഇരുന്നപ്പോൾ അമ്മ വഴക്കു പറഞ്ഞു. എന്നിട്ട് അമ്മ തൻ്റെ തലയിൽ ചുറ്റി കെട്ടി വെച്ചതോർത്ത് അഴിച്ച് തോർത്തി കൊടുത്തു. "കുറെ ദിവസമായി നീ റൂമിൽനിന്ന് തന്നെ കഴിക്കുന്നു കിടക്കുന്നു അവിടെ ഫുൾടൈം ഫോണിലും കുത്തി കൊണ്ടിരിക്കുന്നു നിൻറെ കോലം ഒന്നു നോക്കിയേ നീ"... പ്ലേറ്റിലേക്ക് ദോശയും ചമ്മന്തിയും വച്ചുകൊണ്ട് അമ്മ ശകാരിച്ചു. " പ്രത്യേകിച്ച് ജോലിയും കൂലിയും ഇല്ലാത്ത ഞാൻ എവിടെ പോവാന അമ്മേ...? ഫോൺ ഉണ്ടായതുകൊണ്ട് സമയം പോണു, ഇന്ന് നെറ്റും തീർന്നു". അതു നന്നായി ഇനിയെങ്കിലും എൻറെ മോൻ സ്വന്തം അച്ഛനോടും അമ്മയോടും പെങ്ങളോടും സംസാരിക്കൂമല്ലോ" അമ്മ മറുപടിയും പറഞ്ഞു. "അമ്മേ ഞാൻ പുറത്ത് പോയി മുടി വെട്ടിയിട്ട് വരാം" റീചാർജ് ചെയ്യാൻ ആണ് പോകുന്നത് എന്ന് പറഞ്ഞ് അമ്മ വണ്ടിയുടെ കീ ഒളിപ്പിക്കും. അത് അറിഞ്ഞുകൊണ്ട് തന്നെ അവൻ നുണ പറഞ്ഞു. "എടാ മോനെ ബാർബർ ഷോപ്പ് ഒന്നുമില്ലെടാ" അതെന്താ അമ്മേ ഇന്ന് ചൊവ്വാഴ്ച ആണോ അവൻ ഒരു കഷണം ദോശ വായിലിട്ടു കൊണ്ട് ചോദിച്ചു. "എൻറെ പൊന്നു മോനെ നീ ഏതു ലോകത്താ 24 മണിക്കൂറും ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന നിനക്ക് ലോകത്തിൻറെ അവസ്ഥ ഒന്നുമറിയില്ലേ". അമ്മ താടിക്ക് കൈ കൊടുത്ത് കൊണ്ട് ചോദിച്ചു. റൂമിനകത്ത് പബ്ജി യും കളിച്ചു കൊണ്ടിരിക്കുന്ന തന്നോടാണോ അമ്മ രാവിലെതന്നെ ലോകത്തിൻറെ അവസ്ഥയൊക്കെ പറയുന്നേ! എന്താണോ എന്തോ!... അതിനു മാത്രം എന്താ സംഭവിച്ചത്?!... അമ്മയോട് അങ്ങനെ ചോദിക്കാനുള്ള ധൈര്യമ വനുണ്ടായില്ല, ഒന്നും മിണ്ടാതെ ദോശ തിന്നുന്നതിൽ ശ്രദ്ധിച്ച് കാർത്തിക് ഇരുന്നു. കയ്യും കഴുകി റൂമിൽ ചെന്ന് ഡ്രസ്സ് മാറി പുറത്തിറങ്ങിയപ്പോൾ കീർത്തി പറഞ്ഞു "ഏട്ടാ നീ എങ്ങോട്ടാ പോകുന്നേ പോലീസ് കണ്ടാൽ പിടിക്കും". "എനിക്ക് ലൈസൻസ് ഉണ്ടെടി ഹെൽമറ്റ് വയ്ക്കും, പിന്നെന്തിനാ ഞാൻ പേടിക്കുന്നെ.... നീ പോയി നിൻറെ പണി നോക്ക്". "എൻറെ ചേട്ടാ നമുക്ക് ആർക്കും വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല,സർക്കാരിൻറെ ഉത്തരവാണത് കീർത്തി പറഞ്ഞു. "നീ ഒന്ന് പോടീ വീട്ടിൽ തന്നെ ഇരിക്കാൻ പ്രാന്താണോ...!?" "ചേട്ടാ ഞാൻ ചുമ്മാ പറയുന്നതല്ല ഇവിടെയൊക്കെ മുഴുവൻ കൊറോണ ആണ്, എല്ലാവരും അതീവ ജാഗ്രതയിലാണ് , ആർക്കും പുറത്തിറങ്ങാൻ പാടില്ല, എവിടെയും പോകാൻ പാടില്ല, ആൾക്കാർ കൂട്ടം കൂടാൻ പാടില്ല അങ്ങനെയൊക്കെ നിയമങ്ങളുണ്ട് ഇപ്പോൾ ഇങ്ങനെ റൂമിൽ അടച്ചിരുന്ന് ഫോണിൽ കുത്തിയാൽ പോര ഇത്തിരിയെങ്കിലും ലോക വിവരം വേണം. അവൾ പറഞ്ഞു നിർത്തി താൻ ഇതുവരെ ഒന്നും അറിഞ്ഞില്ലല്ലോ, "എന്താ കഥ...! കൊറോണയോ...! എന്താ അത് പുറത്തിറങ്ങാതെ ആൾക്കാർ എങ്ങനെ ജീവിക്കും, നൂറുകൂട്ടം സംശയങ്ങൾ ആയി അവന്. "ഏട്ടൻ ഈ പത്രം ഒന്ന് നോക്ക് അപ്പൊ മനസ്സിലാവും ടേബിളിൽ വച്ചിരിക്കുന്ന പത്രം എടുത്ത് അവൾ അവനു കൊടുത്തു. ആദ്യത്തെ പേജ് ഒന്ന് കണ്ണോടിച്ചപ്പോൾ തന്നെ അവന് മനസ്സിലായി കൊറോണ എന്താണെന്നും, ഇന്നത്തെ കേരളം വീട്ടിനുള്ളിലേക്ക് ഒതുങ്ങിക്കൂടി എന്നും! എങ്കിലും പത്രം ടേബിളിലെക്കിട്ട് അവൻ പറഞ്ഞു, " ഒരു വൈറസിനെ പേടിച്ച് വീട്ടിൽ ഇരിക്കാനോ എനിക്ക് പോണം". "ഓ പിന്നേ കഴിഞ്ഞ മൂന്ന് മാസം വീടിൻറെ പടി കാണാത്തവൻ ആണ്, ഒരു പ്രശ്നവും ഇല്ലാത്തപ്പോൾ അവന് വീട്ടിൽ ഇരിക്കണം. ലോകം മുഴുവൻ പേടിച്ച് വീട്ടിലിരിക്കുമ്പോൾ അവന് പുറത്ത് പോണം, മിണ്ടാതെ ഇരുന്നോ നീ" കളത്തിൻറെ പുറത്ത് ചക്ക വെട്ടി കൊണ്ടിരുന്ന അച്ഛൻ ഗൗരവത്തോടെ അവനെ നോക്കി പറഞ്ഞു. "എനിക്കു മുടി വെട്ടണം" അവൻ പറഞ്ഞു "എടാ മോനെ മുടിവെട്ടാൻ ബാർബർ ഷോപ്പ് പോയിട്ട് ഒരു കട പോലും ഇവിടെ തുറക്കുന്നില്ല, ഇതൊന്നും ഇതുവരെ എൻറെ പൊന്നുമോൻ അറിഞ്ഞില്ലേ കഷ്ടം". പബ്ജി ഇൻസ്റ്റാൾ ചെയ്യാൻ സ്പേസ് ഇല്ലാത്തതുകൊണ്ട് വാട്സാപ്പും ഫേസ്ബുക്കും അൺഇൻസ്റ്റാൾ ആക്കിയതിൻറെ നഷ്ടം അവന് ഇപ്പഴാ മനസ്സിലായത് ഹെൽമെറ്റ് ഊരി വീടിനകത്തേക്ക് കയറുമ്പോൾ കഴിഞ്ഞ മൂന്ന് മാസം തൻ്റെ പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം സ്വമേധയാ നിഷേധിച്ചതിൽ ഉള്ള അതിയായ സങ്കടവും കുറ്റബോധവും അവനെ അലട്ടി. അല്ലെങ്കിലും നഷ്ടപ്പെട്ട കണ്ണിൻറെ വില തിരിച്ചറിഞ്ഞിട്ട് കാര്യമില്ലല്ലോ ..!
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ