ഉള്ളടക്കത്തിലേക്ക് പോവുക

"സംവാദം:എസ്.ബി.എസ്. മീറ്റ്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
20244 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:


<!--visbot  verified-chils->
<!--visbot  verified-chils->
== ശതാബ്ദി. ==
കേരള ചരിത്രത്തിലെ തിലകക്കുറിയായ്... കാണുന്നവരുടെ മനസ്സിൽ അളവറ്റ ആനന്ദവും കേൾക്കുന്നവരുടെ ഉള്ളിൽ അനിർവ്വചനീയവും അനുഭൂതിയുമായ പാലക്കാടൻ മണ്ണ്.വീശിയടിക്കുന്ന കരിമ്പനക്കാറ്റിന് കുളിരായ്, സഹ്യനെ തഴുകിയുണർത്തുന്ന വെള്ളിക്കൊലുസ്സണിഞ്ഞ നിള .... പുരാതനകാലം മുതലേ പുണ്യം തേടി അലഞ്ഞവരുടെ മുക്തി പ്രദായിനി .. മുങ്ങി നിവരുന്ന ലക്ഷങ്ങൾക്ക് ആശ്വാസമായവൾ'' .... നിള ... വെട്ടിപ്പിടിച്ച സർവ്വാധികാരത്തിന്റെ മുഖമുദ്രകളായി ചരിത്രത്തിൽ സ്ഥാനം പിടിച്ച മാമാങ്കത്തിന് വേദിയായ നിളാതീരം ...
          സംസ്കാര സമ്പന്നതയും പുണ്യം നിറഞ്ഞ പൈതൃകവും ഇരിപ്പിടങ്ങളായ വള്ളുവനാടൻ ഗ്രാമതീരങ്ങൾ ... ഗ്രാമവിശുദ്ധി ഒട്ടും ചോരാതെ ,പഴമ മുറുകെപ്പിടിച്ചും പുതുമയിൽ നന്മകണ്ടും വളർച്ചയുടെ പടവുകൾ ഓടിക്കയറാൻ കൊതിക്കുന്ന മീറ്റ്ന എന്ന കൊച്ചുഗ്രാമം... അന്യദേശങ്ങളിൽ പോലും ഖ്യാതി നേടിയ കരിങ്കല്ലിൽ കവിത രചിക്കുന്നവർ... വാദ്യങ്ങളിൽ താളവിസ്മയം തീർക്കുന്നവർ...... ബഹുമുഖ പ്രതിഭകൾ... ഒരു കൂട്ടം ജനത ... അവരുടെ മനസ്സിൽ പൂർണ്ണേന്ദുവിനെ പോലെ പൂത്തുനിറയാൻ...പുണ്യ പ്രവാഹിനിയായ് മാറാൻ കൊതിക്കുന്ന വരദാനിയായ '' മീറ്റ്ന സീനിയർ ബേസിക് സ്കൂൾ''. ഒട്ടേറെപ്പേർ പിച്ചവെച്ചു നടന്ന ഈ അക്ഷരമുറ്റത്ത് ആഘോഷങ്ങളുടെ ആരവം'. ........
ശതാബ്ദി ആഘോഷങ്ങളുടെ സമാപനം: __
~~~സാംസ്കാരികോത്സവങ്ങളുടെയും ക്ഷേത്രകലാ പാരമ്പര്യങ്ങളുടെയും നാടായ പാലക്കാട് ജില്ലയിലെ നിളാനദിക്കരയിൽ സ്ഥിതി ചെയ്യുന്ന 'മീറ്റ്ന' എന്ന ചെറു ഗ്രാമത്തിൽ അറിവിന് ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന സരസ്വതി ക്ഷേത്രം: മീറ്റ്ന സീനിയർ ബേസിക് സ്കൂൾ: 1918 ൽ സ്ഥാപിതമായ ഈ വിദ്യാലയം നൂറു വർഷങ്ങളായി കുരുന്നു സഹസ്രങ്ങൾക്ക് അക്ഷരദീപം തെളിയിച്ചു കൊണ്ട് അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ഭൗതിക സാഹചര്യങ്ങളുടെയും, അക്കാദമിക നിലവാരത്തിൻെറയും നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെയും മികവിൽ പ്രശസ്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്ന 'മീറ്റ്ന സീനിയർ ബേസിക് സ്കൂളിന്റെ ഒരു വർഷമായി തുടർന്നു വരുന്ന ശതാബ്ദിയാഘോഷങ്ങളുടെ സമാപനം വിവിധ പരിപാടികളോടെ എപ്രിൽ 12, 13 തീയ്യതികളിൽ ആഘോഷിക്കുന്നു '
ഏപ്രിൽ 12 ന് വൈകീട്ട് 5 മണിക്ക് സ്വാഗത സംഘം ചെയർമാൻ ശ്രീ കെ പി എം കൃഷ്ണൻകുട്ടി അവർകളുടെ അദ്ധ്യക്ഷതയിൽ 'ആദരണീയം, എന്ന മഹനീയ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഒറ്റപ്പാലം പോലീസ് ഇൻസ്പെക്ടർ ശ്രീ പി അബ്ദുൽ മുനീർ അവർകൾ നിർവ്വഹിക്കുന്നു:
        ശതാബ്ദിയാഘോഷ സമാപന ദിവസമായ ഏപ്രിൽ 13 ന് വൈകീട്ട് 4 മണിക്ക് ബഹുമാനപ്പെട്ട ഒറ്റപ്പാലം എം.എൽ എ അവർകളുടെ അദ്ധ്യക്ഷതയിൽ സമാപന സമ്മേളന യോഗം, പുതുതായി നിർമ്മിച്ച ശ്രീരാഘവ പൊതുവാൾ മാസ്റ്റർ സ്മാരക ശതാബ്ദി മന്ദിരം, ഡിജിറ്റൽ ക്ലാസ് മുറികൾ എന്നിവയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി പ്രഫസർ സി രവീന്ദ്രനാഥ് അവർകൾ നിർവ്വഹിക്കുന്നു.

16:49, 4 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

Untitled

മീറ്റ്നമനയിലെ യുവതലമുറക്കാർക്ക് കുതിര സവാരിക്കായി നിർമ്മിക്കപ്പെട്ട ഒരു കെട്ടിടമാണ് ഇവിടെ ഉണ്ടായിരുന്നത്. മനക്കാരുടെയും അവരുടെ അടിയാർമാരുടെയും 'വിദ്യാഭ്യാസത്തിനായി ഒരു വിദ്യാലയം' എന്ന ആശയത്തിന് ഇവിടെ അടിത്തറ പാകി. ആദ്യകാലങ്ങളിൽ ഇവിടെ എട്ടാം തരം വരെയാണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്. 1918-ൽ വിദ്യാലയത്തിന്റെ എൽ.പി.വിഭാഗത്തിന് തുടക്കം കുറിച്ചു.

   1975-76 കാലയളവിൽ ശങ്കരനാരായണൻ നമ്പൂതിരിയുടെ പക്കൽ നിന്നും രാഘവപൊതുവാൾ മാസ്റ്റർ സ്കൂൾ ഏറ്റെടുത്തു. പരേതനായ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി.നാരായണിക്കുട്ടി ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ.


"https://schoolwiki.in/index.php?title=സംവാദം:എസ്.ബി.എസ്._മീറ്റ്ന&oldid=442460" എന്ന താളിൽനിന്ന് ശേഖരിച്ചത്