ഉള്ളടക്കത്തിലേക്ക് പോവുക

"ഓസോൺ കുടയും ആഗോള താപനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GOVT.D.V.H.S.S (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഓസോണ്‍ പാളിയില്‍ അന്റാര്‍ട്ടിക്കയ്‌ക്കു മുകളില്‍ വര്‍ഷം രൂപപ്പെടുന്ന വിള്ളല്‍
[[ചിത്രം:Dvhss_lekhanam_Title.jpg|center|]]
ഓസോൺ പാളിയിൽ അന്റാർട്ടിക്കയ്‌ക്കു മുകളിൽ വർഷം രൂപപ്പെടുന്ന വിള്ളൽ
2007-ലേതിനെ അപേക്ഷിച്ച്‌ വലുതായിരിക്കുമെന്ന്‌ ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്‌.
2007-ലേതിനെ അപേക്ഷിച്ച്‌ വലുതായിരിക്കുമെന്ന്‌ ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്‌.
ഓസോണ്‍ ശോഷണത്തിനു കാരണമാകുന്ന രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കാന്‍ ലോകമെങ്ങും
ഓസോൺ ശോഷണത്തിനു കാരണമാകുന്ന രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കാൻ ലോകമെങ്ങും
ശ്രമം തുടരുന്നതിനിടെയാണ്‌ ആശങ്കയുളവാക്കുന്ന ഈ വെളിപ്പെടുത്തല്‍.
ശ്രമം തുടരുന്നതിനിടെയാണ്‌ ആശങ്കയുളവാക്കുന്ന ഈ വെളിപ്പെടുത്തൽ.


<gallery>
Image:dvhss_lekhanam_ozone_1.jpg|Ozone Umbrella
</gallery>


സൂര്യനില്‍നിന്നെത്തുന്ന അള്‍ട്രാവയലറ്റ്‌ കിരണങ്ങളെ തടഞ്ഞു നിര്‍ത്തുന്നത്‌
[[ചിത്രം:dvhss_lekhanam_ozone_1.jpg|center|''Ozone Umbrella'']]
അന്തരീക്ഷ പാളിയായ സ്‌ട്രാറ്റോസ്‌ഫിയറിലെ ഓസോണ്‍ ആണ്‌.
[[ചിത്രം:Dvhss_lekhanam_ozone.jpg|right|Ozone formation]]
സൂര്യനിൽനിന്നെത്തുന്ന അൾട്രാവയലറ്റ്‌ കിരണങ്ങളെ തടഞ്ഞു നിർത്തുന്നത്‌
അന്തരീക്ഷ പാളിയായ സ്‌ട്രാറ്റോസ്‌ഫിയറിലെ ഓസോൺ ആണ്‌.  
അതിൽ 90 ശതമാനവും തടയുക വഴി, ഭൂമിയുടെ ഒരു
സംരക്ഷണകുട പോലെയാണ്‌ ഓസോൺപാളി പ്രവർത്തിക്കുന്നത്‌.
എന്നാൽ, 1930-കൾ മുതൽ ശീതീകരണികളിലും സ്‌പ്രേകളിലും
മറ്റും വ്യാപകമായി ഉപയോഗിച്ചുവന്ന ക്ലോറോ ഫ്‌ളൂറോകാർബൺ (സി.എഫ്‌.സി.)
അന്തരീക്ഷ ഓസോണിനു ഭീഷണിയായതാണ്‌ ഇപ്പോഴത്തെ പ്രശ്‌നത്തിനു
കാരണം.അന്തരീക്ഷത്തിലെത്തുന്ന സി.എഫ്‌.സി.തന്മാത്രകൾ ഓസോണിനെ വൻതോതിൽ നശിപ്പിക്കാൻ
തുടങ്ങിയതോടെ, ഓസോൺ ശോഷണം ആരംഭിച്ചു.
 
 
[[ചിത്രം:dvhss_lekhanam_UV.jpg|Left|UV Radiation reaching Earth's surface]]
 
 
അന്റാർട്ടിക്കയ്‌ക്കു മുകളിൽ ഭീമാകാരമായ ഓസോൺവിള്ളൽ വർഷതോറും
പ്രത്യക്ഷപ്പെടുന്നത്‌ 1980-കളിൽകണ്ടെത്തിയതോടെയാണ്‌ അതിന്റെ ഭീകരത ലോകം
തിരിച്ചറിഞ്ഞത്‌. എല്ലാവർഷവും വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെയത്ര വിസ്‌തൃതി
വരുന്ന വിള്ളലാണ്‌ പ്രത്യക്ഷപ്പെടാറ്‌. നിരീക്ഷണം ആരംഭിച്ച ശേഷം ഏറ്റവും വലിയ ഓസോൺ
വിള്ളൽ പ്രത്യക്ഷപ്പെട്ടത്‌ 1996-ലാണ്‌. എന്നാൽ,അത്രയുംവലുതായിരിക്കില്ല ഈ വർഷത്തേതെന്ന്‌,
യു.എന്നിനു കീഴിൽ പ്രവർത്തിക്കുന്ന ലോക കാലാവസ്ഥാസംഘടന അറിയിപ്പിൽ പറയുന്നു.
 
[[ചിത്രം: dvhss_lekhanam_CFC.jpg|center|]]
 
വിളനാശത്തിനും മനുഷ്യരിൽ ചർമാർബുദത്തിനും,നേത്രരോഗങ്ങൾക്കും കാരണമാകുന്ന
അപകടകാരിയാണ്‌ അൾട്രാവയലറ്റ്‌ കിരണങ്ങൾ.
 
[[ചിത്രം: dvhss_lekhanam_Effects.jpg|center|450px]]
 
 
ഓസോൺശോഷണം ചെറുക്കാനുള്ള ആഗോളശ്രമത്തിന്റെ ഭാഗമായി 1987-ലാണ്‌ മോൺട്രിയൽ
ഉടമ്പടിക്ക്‌ രൂപം നൽകുന്നത്‌.
 
[[ചിത്രം:dvhss_lekhanam_Montreal.jpg|center|]]
 
ആ ഉടമ്പടിയിൽ ഒപ്പുവെച്ച 189 രാഷ്ട്രങ്ങൾ ഓസോണിനു ദോഷം ചെയ്യുന്ന 15 ലക്ഷം ടൺ
രാസവസ്‌തുക്കൾ ഇതിനകം നശിപ്പിച്ചിട്ടുണ്ട്‌. അത്തരമൊരു നടപടി
ഉണ്ടായിരുന്നില്ലെങ്കിൽ, അന്തരീക്ഷത്തിലെ സി.എഫ്‌.സി.യുടെ സാന്ദ്രത ഈ
നൂറ്റാണ്ടിന്റെ പകുതിയാകും മുമ്പ്‌ അഞ്ചിരട്ടി വർധിക്കുമായിരുന്നു.
 
 
[[ചിത്രം:dvhss_lekhanam_uv effects.jpg|center|]]
 
മോൺട്രിയൽ ഉടമ്പടിയിൽ ഒപ്പുവെച്ചെങ്കിലും ആ ഉടമ്പടിക്ക്‌ നിയമപ്രാബല്യം നൽകാത്ത
ഒട്ടേറെ രാജ്യങ്ങളുണ്ട്‌. ഇസ്രായേൽ, ചൈന, ജർമനി,ഡെൻമാർക്ക്‌, നെതർലൻഡ്‌സ്‌,
അർജന്റീന തുടങ്ങിയ രാജ്യങ്ങൾ അതിൽപ്പെടുന്നു.
 
[[ചിത്രം:dvhss_lekhanam_CFC problem.jpg|left|]]
 
ഇത്തരം രാജ്യങ്ങൾ കൂടി ആ സുപ്രധാന ഉടമ്പടി അംഗീകരിച്ച്‌ പ്രവർത്തിച്ചാലേ ഓസോൺ
പാളിക്കേറ്റ പരിക്ക്‌ വരും വർഷങ്ങിളലെങ്കിലും മാറിക്കിട്ടൂ. ഈ ഓസോൺദിനം ഓർമപ്പെടുത്തുന്നതും
മറ്റൊന്നല്ല. കൂടുതൽ "ഓസോൺ സൌഹൃദപരമായ"...ച്ഫ്ച് രഹിത സാധനങ്ങൾ ഉപയോഗിക്കാൻ പരമാവധി ശ്രമിയ്ക്കുമെന്ന്‌ നമുക്കു പ്രതിജ്ഞ ചെയ്യാം. നല്ല ഒരു ലോകത്തിനായി ആരോഗ്യമുള്ള ജനതയ്ക്കായി നമുക്കു പ്രയത്നിയ്ക്കാം.....
 
[[ചിത്രം:dvhss_lekhanam_save ozonelayer.jpg|center|300px]]
 
 
 
തയ്യാറാക്കിയത് : ദീപാ ജി നായർ, സയൻസ്‌ ക്ലബ്ബ് കൺവീനർ, ഡി.വി.എച്ച്.എസ്സ്. എസ്സ്. ചാരമംഗലം
 
<!--visbot  verified-chils->

10:39, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഓസോൺ പാളിയിൽ അന്റാർട്ടിക്കയ്‌ക്കു മുകളിൽ ഈ വർഷം രൂപപ്പെടുന്ന വിള്ളൽ 2007-ലേതിനെ അപേക്ഷിച്ച്‌ വലുതായിരിക്കുമെന്ന്‌ ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്‌. ഓസോൺ ശോഷണത്തിനു കാരണമാകുന്ന രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കാൻ ലോകമെങ്ങും ശ്രമം തുടരുന്നതിനിടെയാണ്‌ ആശങ്കയുളവാക്കുന്ന ഈ വെളിപ്പെടുത്തൽ.


Ozone Umbrella
Ozone Umbrella
Ozone formation
Ozone formation

സൂര്യനിൽനിന്നെത്തുന്ന അൾട്രാവയലറ്റ്‌ കിരണങ്ങളെ തടഞ്ഞു നിർത്തുന്നത്‌ അന്തരീക്ഷ പാളിയായ സ്‌ട്രാറ്റോസ്‌ഫിയറിലെ ഓസോൺ ആണ്‌. അതിൽ 90 ശതമാനവും തടയുക വഴി, ഭൂമിയുടെ ഒരു സംരക്ഷണകുട പോലെയാണ്‌ ഓസോൺപാളി പ്രവർത്തിക്കുന്നത്‌. എന്നാൽ, 1930-കൾ മുതൽ ശീതീകരണികളിലും സ്‌പ്രേകളിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവന്ന ക്ലോറോ ഫ്‌ളൂറോകാർബൺ (സി.എഫ്‌.സി.) അന്തരീക്ഷ ഓസോണിനു ഭീഷണിയായതാണ്‌ ഇപ്പോഴത്തെ പ്രശ്‌നത്തിനു കാരണം.അന്തരീക്ഷത്തിലെത്തുന്ന സി.എഫ്‌.സി.തന്മാത്രകൾ ഓസോണിനെ വൻതോതിൽ നശിപ്പിക്കാൻ തുടങ്ങിയതോടെ, ഓസോൺ ശോഷണം ആരംഭിച്ചു.


UV Radiation reaching Earth's surface


അന്റാർട്ടിക്കയ്‌ക്കു മുകളിൽ ഭീമാകാരമായ ഓസോൺവിള്ളൽ വർഷതോറും പ്രത്യക്ഷപ്പെടുന്നത്‌ 1980-കളിൽകണ്ടെത്തിയതോടെയാണ്‌ അതിന്റെ ഭീകരത ലോകം തിരിച്ചറിഞ്ഞത്‌. എല്ലാവർഷവും വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെയത്ര വിസ്‌തൃതി വരുന്ന വിള്ളലാണ്‌ പ്രത്യക്ഷപ്പെടാറ്‌. നിരീക്ഷണം ആരംഭിച്ച ശേഷം ഏറ്റവും വലിയ ഓസോൺ വിള്ളൽ പ്രത്യക്ഷപ്പെട്ടത്‌ 1996-ലാണ്‌. എന്നാൽ,അത്രയുംവലുതായിരിക്കില്ല ഈ വർഷത്തേതെന്ന്‌, യു.എന്നിനു കീഴിൽ പ്രവർത്തിക്കുന്ന ലോക കാലാവസ്ഥാസംഘടന അറിയിപ്പിൽ പറയുന്നു.



വിളനാശത്തിനും മനുഷ്യരിൽ ചർമാർബുദത്തിനും,നേത്രരോഗങ്ങൾക്കും കാരണമാകുന്ന അപകടകാരിയാണ്‌ അൾട്രാവയലറ്റ്‌ കിരണങ്ങൾ.



ഓസോൺശോഷണം ചെറുക്കാനുള്ള ആഗോളശ്രമത്തിന്റെ ഭാഗമായി 1987-ലാണ്‌ മോൺട്രിയൽ ഉടമ്പടിക്ക്‌ രൂപം നൽകുന്നത്‌.



ആ ഉടമ്പടിയിൽ ഒപ്പുവെച്ച 189 രാഷ്ട്രങ്ങൾ ഓസോണിനു ദോഷം ചെയ്യുന്ന 15 ലക്ഷം ടൺ രാസവസ്‌തുക്കൾ ഇതിനകം നശിപ്പിച്ചിട്ടുണ്ട്‌. അത്തരമൊരു നടപടി ഉണ്ടായിരുന്നില്ലെങ്കിൽ, അന്തരീക്ഷത്തിലെ സി.എഫ്‌.സി.യുടെ സാന്ദ്രത ഈ നൂറ്റാണ്ടിന്റെ പകുതിയാകും മുമ്പ്‌ അഞ്ചിരട്ടി വർധിക്കുമായിരുന്നു.



മോൺട്രിയൽ ഉടമ്പടിയിൽ ഒപ്പുവെച്ചെങ്കിലും ആ ഉടമ്പടിക്ക്‌ നിയമപ്രാബല്യം നൽകാത്ത ഒട്ടേറെ രാജ്യങ്ങളുണ്ട്‌. ഇസ്രായേൽ, ചൈന, ജർമനി,ഡെൻമാർക്ക്‌, നെതർലൻഡ്‌സ്‌, അർജന്റീന തുടങ്ങിയ രാജ്യങ്ങൾ അതിൽപ്പെടുന്നു.


ഇത്തരം രാജ്യങ്ങൾ കൂടി ആ സുപ്രധാന ഉടമ്പടി അംഗീകരിച്ച്‌ പ്രവർത്തിച്ചാലേ ഓസോൺ പാളിക്കേറ്റ പരിക്ക്‌ വരും വർഷങ്ങിളലെങ്കിലും മാറിക്കിട്ടൂ. ഈ ഓസോൺദിനം ഓർമപ്പെടുത്തുന്നതും മറ്റൊന്നല്ല. കൂടുതൽ "ഓസോൺ സൌഹൃദപരമായ"...ച്ഫ്ച് രഹിത സാധനങ്ങൾ ഉപയോഗിക്കാൻ പരമാവധി ശ്രമിയ്ക്കുമെന്ന്‌ നമുക്കു പ്രതിജ്ഞ ചെയ്യാം. നല്ല ഒരു ലോകത്തിനായി ആരോഗ്യമുള്ള ജനതയ്ക്കായി നമുക്കു പ്രയത്നിയ്ക്കാം.....


തയ്യാറാക്കിയത് : ദീപാ ജി നായർ, സയൻസ്‌ ക്ലബ്ബ് കൺവീനർ, ഡി.വി.എച്ച്.എസ്സ്. എസ്സ്. ചാരമംഗലം


"https://schoolwiki.in/index.php?title=ഓസോൺ_കുടയും_ആഗോള_താപനവും&oldid=394495" എന്ന താളിൽനിന്ന് ശേഖരിച്ചത്