"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Akhilasreevr (സംവാദം | സംഭാവനകൾ)
Akhilasreevr (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
[[പ്രമാണം:43052 freesoftwareday25.jpg|ലഘുചിത്രം|റോബോട്ടിക് കിറ്റ് പ്രദർശനം  ]]
[[പ്രമാണം:43052 freesoftwareday25.jpg|ലഘുചിത്രം|റോബോട്ടിക് കിറ്റ് പ്രദർശനം  ]]
[[പ്രമാണം:43052 robotickit.jpg|ഇടത്ത്‌|ലഘുചിത്രം|സി പി യു ( സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ് ) ക്യാബിനറ്റ് - ഭാഗങ്ങൾ  ]]
[[പ്രമാണം:43052 robotickit.jpg|ഇടത്ത്‌|ലഘുചിത്രം|സി പി യു ( സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ് ) ക്യാബിനറ്റ് - ഭാഗങ്ങൾ  ]]
== '''<u>ഓണ വില്ല് - ഓണാഘോഷ പരിപാടി</u>''' ==
ഈ വർഷത്തെ ഓണാഘോഷ പരിപാടി "'''ഓണവില്ല്'''" എന്ന പേരിൽ വളരെയധികം വിപുലമായി സ്കൂളിൽ നടന്നു.
ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നിർമിച്ച ഉത്പന്നങ്ങളുടെ വിപണി "'''ഇൻക്ലൂസിവ് ഓണമേള'''" പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. തിരുവാതിരകളി, അത്തപ്പൂക്കളമൊരുക്കൾ, ഓണസദ്യ, കുട്ടികളുടെ കലാ - കായിക പരിപാടികൾ എന്നിവ അരങ്ങേറി. കൂടാതെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു.
== '''<u>സ്കൂൾ തല ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്ര, ഐ ടി മേളകൾ</u>''' ==
സെപ്റ്റംബർ 25 നു സ്കൂൾ തല  ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്ര, ഐ ടി മേളകൾ വിപുലമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ, പ്രൊജെക്ടുകൾ, സ്റ്റിൽ മോഡലുകൾ, വർക്കിംഗ് മോഡലുകൾ, ചാർട്ടുകൾ എന്നിവ പ്രദർശിപ്പിക്കുകയും മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു. ഗണിത മേളയിലെ ഓൺ ദി സ്പോട് മത്സര ഇനങ്ങളായ നമ്പർ ചാർട്ട്, ജോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട് എന്നിവയിലും കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.   
== '''<u>ഗാന്ധിജയന്തി</u>''' ==
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ചു സ്കൂളിൽ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ രമേശൻ എസ്സ്, ഗാന്ധി ദർശൻ കൺവീനർ കവിത ഡി കെ, സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ അഷറഫുദ്ദീൻ പി എന്നിവർ ഗാന്ധി അനുസ്മരണ ചടങ്ങിൽ സംസാരിച്ചു. കുട്ടികൾ സർവ്വ മത പ്രാർത്ഥനയിൽ പങ്കു ചേർന്നു. തുടർന്ന് സേവനവാരത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും ഒത്തു ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികൾക്കായി പായസം വിതരണം ചെയ്തു.
== '''<u>പഠനയാത്ര</u>''' ==
വനം-വന്യ ജീവി വാരാചരണത്തിന്റെ ഭാഗമായി സ്കൂളിൽ നിന്നും തിരുവനന്തപുരം മൃഗശാലയിലേക്ക് കുട്ടികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. വിവിധ ജീവ ജാലങ്ങളെയും അവയുടെ ആവാസ കേന്ദ്രങ്ങളെയും പ്രകൃതി നടത്തത്തിലൂടെ നേരിട്ട് കണ്ടറിയാൻ കുട്ടികൾക്കു സാധിച്ചു.