"ലിറ്റിൽ കൈറ്റ്സ് അവാർഡ് 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Tesmi Joseph K J (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!---
*[[പ്രമാണം:AI Training for Parents.jpg|ലഘുചിത്രം]]{{Clickable button 2|സ്കൂൾവിക്കിയും പുരസ്കാരങ്ങളും|Home - Awards|class=mw-ui-progressive}}
*[[പ്രമാണം:AI Training for Parents.jpg|ലഘുചിത്രം]]{{Clickable button 2|സ്കൂൾവിക്കിയും പുരസ്കാരങ്ങളും|Home - Awards|class=mw-ui-progressive}}
*(Click the link to Read in [https://translate.google.com/translate?sl=auto&tl=en&u=schoolwiki.in/{{FULLPAGENAMEE}} '''other languages'''])
*(Click the link to Read in [https://translate.google.com/translate?sl=auto&tl=en&u=schoolwiki.in/{{FULLPAGENAMEE}} '''other languages'''])
വരി 13: വരി 14:
6. അവാർഡ് നിർണ്ണയം സംബന്ധിച്ച വിശദമായ മാർഗനിർദേശം പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണ്.
6. അവാർഡ് നിർണ്ണയം സംബന്ധിച്ച വിശദമായ മാർഗനിർദേശം പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണ്.
അവാർഡിന് അപേക്ഷിക്കുന്ന സ്കൂകൂളുകൾ മേൽ നിർദ്ദേശങ്ങൾ പാലിച്ച് നിശ്ചിത തീയതിക്കകം അപേക്ഷ സമർപ്പിക്കേണ്ടതും പകർപ്പ് വിദ്യാലയങ്ങളിൽ സൂക്ഷിക്കേണ്ടതുമാണ്.
അവാർഡിന് അപേക്ഷിക്കുന്ന സ്കൂകൂളുകൾ മേൽ നിർദ്ദേശങ്ങൾ പാലിച്ച് നിശ്ചിത തീയതിക്കകം അപേക്ഷ സമർപ്പിക്കേണ്ടതും പകർപ്പ് വിദ്യാലയങ്ങളിൽ സൂക്ഷിക്കേണ്ടതുമാണ്.
*'''<big>[[:പ്രമാണം:Circular- Award for LK Units-5-11-25.pdf|സർക്കുലർ കാണുക]]</big>'''
 
------------>
= ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന അവാർഡ് 2025 - വിജയികൾ =
പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' പദ്ധതിയിലെ സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ '''എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുള''' സംസ്ഥാനത്തെ മികച്ച യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ലയിലെ '''ജി.എച്ച്.എസ് കുറുമ്പാല''' രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ലയിലെ '''ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹിൽ''' മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
 
ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകൾ മുൻനിർത്തിയാണ് തുടർച്ചയായ രണ്ടാം വർഷവും എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുള ഒന്നാം സ്ഥാനത്തിന് അർഹമായത്. ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകിയ പ്രത്യേക പരിശീലനങ്ങൾ ഉൾപ്പെടെയുള്ള മികവാണ് ജി.എച്ച്.എസ് കുറുമ്പാലയെ രണ്ടാം സ്ഥാനത്തെത്തിച്ചത്. ഹൈടെക് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തെ 2248 ഹൈസ്‌കൂളുകളിലാണ് നിലവിൽ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുള്ളത്.
 
സംസ്ഥാനതലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിച്ച വിദ്യാലയങ്ങൾക്ക് യഥാക്രമം 2.5 ലക്ഷം, 2 ലക്ഷം, 1.5 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്‌കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാർഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും ഈ സ്‌കൂളുകൾക്ക് ലഭിക്കും. ഉപജില്ലാതല മികവിനായി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്.
 
യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, സാമൂഹിക ഇടപെടൽ, സ്‌കൂൾ വിക്കി, ഹൈടെക് ക്ലാസ്‌റൂം പരിപാലനം തുടങ്ങി 16 മേഖലകളിലെ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. അവധിക്കാലത്ത് നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്യും. '''[https://www.kite.kerala.gov.in/KITE/itsadmin/uploads/docs/1102.pdf വിജയികളുടെ പൂർണ്ണപട്ടിക ഇവിടെ]''' ലഭ്യമാണ്.
 
പി.എൻ.എക്‌സ്. 1021/2026
 
06-03-2026
== അവലംബം ==
*[[:പ്രമാണം:Circular- Award for LK Units-5-11-25.pdf|സർക്കുലർ]]
*[https://www.kite.kerala.gov.in/KITE/itsadmin/uploads/docs/1102.pdf മൽസരഫലം]
"https://schoolwiki.in/ലിറ്റിൽ_കൈറ്റ്സ്_അവാർഡ്_2025" എന്ന താളിൽനിന്ന് ശേഖരിച്ചത്