"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 313: | വരി 313: | ||
ബാൻഡ് സെറ്റിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഏറെ ആവേശത്തോടും അഭിമാനത്തോടും കൂടിയാണ് പരിശീലനം ആരംഭിച്ചത്. | ബാൻഡ് സെറ്റിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഏറെ ആവേശത്തോടും അഭിമാനത്തോടും കൂടിയാണ് പരിശീലനം ആരംഭിച്ചത്. | ||
== | == വൃത്തിയുള്ള ക്ലാസിന് പുരസ്കാരം == | ||
സ്കൂളിൽ ആരോഗ്യ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികളിൽ ശുചിത്വബോധവും ഉത്തരവാദിത്തവും വളർത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു പദ്ധതിയാണ് “വൃത്തിയുള്ള ക്ലാസ് പുരസ്കാര പദ്ധതി”. ഓരോ ദിവസവും ഓരോ ക്ലാസ്‌റൂമിലെ വൃത്തി പരിശോധിക്കുകയും ഒരാഴ്ച്ച നടത്തിയ വിലയിരുത്തലിന് ശേഷം ഏറ്റവും വൃത്തിയുള്ള ക്ലാസ് തെരഞ്ഞെടുക്കപ്പെടുകയും പുരസ്കാരം അസംബ്ലിയിൽ വെച്ച് നൽകുകയും ചെയ്യുന്നു. | സ്കൂളിൽ ആരോഗ്യ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികളിൽ ശുചിത്വബോധവും ഉത്തരവാദിത്തവും വളർത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു പദ്ധതിയാണ് “വൃത്തിയുള്ള ക്ലാസ് പുരസ്കാര പദ്ധതി”. ഓരോ ദിവസവും ഓരോ ക്ലാസ്‌റൂമിലെ വൃത്തി പരിശോധിക്കുകയും ഒരാഴ്ച്ച നടത്തിയ വിലയിരുത്തലിന് ശേഷം ഏറ്റവും വൃത്തിയുള്ള ക്ലാസ് തെരഞ്ഞെടുക്കപ്പെടുകയും പുരസ്കാരം അസംബ്ലിയിൽ വെച്ച് നൽകുകയും ചെയ്യുന്നു. | ||
| വരി 323: | വരി 323: | ||
എല്ലാവർഷവും ഡിസംബർ 3 ന് വികലാംഗ ദിനമായി നാം ആചരിക്കുന്നു. സമൂഹത്തിൽ കഴിയുന്ന എല്ലാ വികലാംഗ സഹോദരങ്ങളുടെ അവകാശങ്ങളെയും തുല്യ അവസരങ്ങളെയും കുറിച്ച് ലോകത്തെ ഓർമ്മിപ്പിക്കുന്ന ദിനമാണ് ഇത്. ഓരോ കുട്ടിക്കും ഓരോ വ്യക്തിക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ശരിയായ അവസരം ലഭിക്കണമെന്ന സന്ദേശമാണ് ഈ ദിനം നൽകുന്നത്. | എല്ലാവർഷവും ഡിസംബർ 3 ന് വികലാംഗ ദിനമായി നാം ആചരിക്കുന്നു. സമൂഹത്തിൽ കഴിയുന്ന എല്ലാ വികലാംഗ സഹോദരങ്ങളുടെ അവകാശങ്ങളെയും തുല്യ അവസരങ്ങളെയും കുറിച്ച് ലോകത്തെ ഓർമ്മിപ്പിക്കുന്ന ദിനമാണ് ഇത്. ഓരോ കുട്ടിക്കും ഓരോ വ്യക്തിക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ശരിയായ അവസരം ലഭിക്കണമെന്ന സന്ദേശമാണ് ഈ ദിനം നൽകുന്നത്. | ||
3/12/25 | 3/12/25 വികലാംഗ ദിനാചരണത്തിന്റെ ഭാഗമായി കോട്ടക്കൽ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ബഡ്സ് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും സന്ദർശിക്കുകയുണ്ടായി. നമ്മുടെ വിദ്യാർഥികൾ അവർക്ക് വേണ്ടി അവിടെ കലാപരിപാടികൾ അവതരിപ്പിച്ചു. ശേഷം മധുര വിതരണവും നൽകി. അവിടത്തെ ഓരോ കുട്ടികൾക്കും അത് ഏറെ സന്തോഷകരമായ നിമിഷമായിരുന്നു. | ||
[[പ്രമാണം:18431 vigalanga dinam.jpg|നടുവിൽ|ലഘുചിത്രം|വികലാംഗ ദിനാചരണത്തിന്റെ ഭാഗമായി കോട്ടക്കൽ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ബഡ്സ് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും സന്ദർശിച്ചു.]] | |||
== I LOVE ENGLISH ശില്പശാല സംഘടിപ്പിച്ചു == | == I LOVE ENGLISH ശില്പശാല സംഘടിപ്പിച്ചു == | ||
| വരി 329: | വരി 330: | ||
3/12/ 25 ബുധനാഴ്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി നടന്ന ഐ ലവ് ഇംഗ്ലീഷ് ശില്പശാലക്ക് ഷുക്കൂർ മാഷ് നേതൃത്വം നൽകി. ആലപ്പുഴ സ്വദേശിയായ അദ്ദേഹം എസ് എസ് കെ മുൻ ജില്ലാ പ്രോഗ്രാം ഓഫീസർ ആയിരുന്നു . രാവിലെ 10 മണി മുതൽ ഒരു മണി വരെ കുട്ടികൾക്ക് അദ്ദേഹം ക്ലാസെടുത്തു. ശേഷം രണ്ടു മണി മുതൽ 6 മണി വരെ അധ്യാപകർക്കും നല്ലൊരു ക്ലാസ് നൽകി. ഇംഗ്ലീഷ് പഠനം രസകരവും സൃഷ്ടിപരവുമായതാക്കാൻ വിവിധ ആക്ടിവിറ്റികളും പഠന രീതികളും കുട്ടികൾക്കും അധ്യാപകർക്കും പരിചയപ്പെടുത്തുകയുണ്ടായി. ഈ പരിപാടിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും സനില ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | 3/12/ 25 ബുധനാഴ്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി നടന്ന ഐ ലവ് ഇംഗ്ലീഷ് ശില്പശാലക്ക് ഷുക്കൂർ മാഷ് നേതൃത്വം നൽകി. ആലപ്പുഴ സ്വദേശിയായ അദ്ദേഹം എസ് എസ് കെ മുൻ ജില്ലാ പ്രോഗ്രാം ഓഫീസർ ആയിരുന്നു . രാവിലെ 10 മണി മുതൽ ഒരു മണി വരെ കുട്ടികൾക്ക് അദ്ദേഹം ക്ലാസെടുത്തു. ശേഷം രണ്ടു മണി മുതൽ 6 മണി വരെ അധ്യാപകർക്കും നല്ലൊരു ക്ലാസ് നൽകി. ഇംഗ്ലീഷ് പഠനം രസകരവും സൃഷ്ടിപരവുമായതാക്കാൻ വിവിധ ആക്ടിവിറ്റികളും പഠന രീതികളും കുട്ടികൾക്കും അധ്യാപകർക്കും പരിചയപ്പെടുത്തുകയുണ്ടായി. ഈ പരിപാടിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും സനില ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | ||
[[പ്രമാണം:18431 english shilpashala.jpg|നടുവിൽ|ലഘുചിത്രം|ഇംഗ്ലീഷ് ശില്പശാലക്ക് ഷുക്കൂർ മാഷ് നേതൃത്വം നൽകി]] | |||
== നമ്മുടെ വിദ്യാർത്ഥികൾ പൂക്കുടയിലേക്ക് == | == നമ്മുടെ വിദ്യാർത്ഥികൾ പൂക്കുടയിലേക്ക് == | ||
| വരി 334: | വരി 337: | ||
സ്കൂളിൻറെ സാംസ്കാരിക മികവിനെയും, വിദ്യാർത്ഥികളുടെ കഴിവുകളെയും സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ഒരു വേദിയാണിത് .കവിത, മോണോ ആക്ട്, സംഘഗാനം, കഥാകഥനം , ലളിതഗാനം, ഇംഗ്ലീഷ് പോയം റെസിറ്റേഷൻ, നാടൻപാട്ട് എന്നീ ഇനങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്.ശ്രാവണി വാരിയർ ,ആൻസി ജോസ്, ചഞ്ചൽ, റയ ഫത്തിൻ, ദേവ്ന , സിയ ഫാത്തിമ, റൈഫ, ഷെസ,സമാഹ് ദിയാ മെഹ്റിൻ എന്നീ വിദ്യാർത്ഥികളാണ് പൂക്കുടയിൽ പങ്കെടുത്തത്. | സ്കൂളിൻറെ സാംസ്കാരിക മികവിനെയും, വിദ്യാർത്ഥികളുടെ കഴിവുകളെയും സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ഒരു വേദിയാണിത് .കവിത, മോണോ ആക്ട്, സംഘഗാനം, കഥാകഥനം , ലളിതഗാനം, ഇംഗ്ലീഷ് പോയം റെസിറ്റേഷൻ, നാടൻപാട്ട് എന്നീ ഇനങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്.ശ്രാവണി വാരിയർ ,ആൻസി ജോസ്, ചഞ്ചൽ, റയ ഫത്തിൻ, ദേവ്ന , സിയ ഫാത്തിമ, റൈഫ, ഷെസ,സമാഹ് ദിയാ മെഹ്റിൻ എന്നീ വിദ്യാർത്ഥികളാണ് പൂക്കുടയിൽ പങ്കെടുത്തത്. | ||
[[പ്രമാണം:18431 pookuda .jpg|നടുവിൽ|ലഘുചിത്രം|ആകാശവാണി കോഴിക്കോട് പൂക്കുട പരിപാടി]] | |||
== സ്കൂൾ ദിനം == | |||
നമ്മുടെ വിദ്യാലയം കേവലം 20 സെന്റ് സ്ഥലത്ത് തുടങ്ങിയ കെട്ടിടത്തിൽ കഴിഞ്ഞിരുന്ന കാലം, കുട്ടികൾക്ക് കളിക്കാനോ സ്വതന്ത്രമായി ഇടപെടാൻ ഒന്നും കഴിഞ്ഞിരുന്നില്ല. നമുക്ക് എട്ട് ഡിവിഷനുകൾ ഉണ്ടായപ്പോൾ രണ്ട് അധ്യാപകർക്ക് നിയമനം ലഭിക്കാതിരുന്നത് ഒരേക്കർ സ്ഥല സൗകര്യം ഇല്ലാത്തത് കൊണ്ടാണെന്ന് ബോധ്യപ്പെട്ടപ്പോൾ മാനേജർ ഒരേക്കർ സ്ഥലം വാങ്ങി നിർമ്മിച്ച കെട്ടിടത്തിലേക്ക് ഏറെ ത്യാഗം അനുഭവിച്ച് എത്തിയ ദിനമാണ് നവംബർ 24. അതിന്റെ സ്മരണയ്ക്കായി എല്ലാവർഷവും സ്കൂൾ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു. ഈ വർഷവും സ്കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും കേക്ക് നൽകി.മാനേജർ അഷറഫ് മാഷും ,സിദിൻ മാഷും ,സുമയ്യ ടീച്ചറും, ഹഫ്സ താത്തയും ചേർന്നാണ് കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകിയത്. അധ്യാപകരും കുട്ടികളും സന്തോഷം പങ്കിട്ടു | |||
== ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് == | |||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 4 മത്സരത്തിലേക്ക് ഹയർസെക്കൻഡറി, ഹൈസ്കൂൾ ,യുപി,എൽപി തലങ്ങൾ ഉൾപ്പെടെ 825 വിദ്യാലയങ്ങൾ അപേക്ഷിച്ചതിൽ 85 വിദ്യാലയങ്ങളെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതിൽ മലപ്പുറം ജില്ലയിലെ 16 വിദ്യാലയങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ഉപജില്ലയിലെ ഏക എൽ പി വിദ്യാലയം ഞങ്ങളുടേതാണ്. കഴിഞ്ഞ രണ്ടു വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വിദ്യാലയങ്ങളെ തെരഞ്ഞെടുത്തത്. മത്സരത്തിന്റെ രണ്ടാംഘട്ടം തിരുവനന്തപുരത്തെ കൈറ്റ് വിക്ടേഴ്സ് ചാനലിൽ വെച്ച് നടക്കും. വിദ്യാലയം അതിനുള്ള തയ്യാറെടുപ്പുകളിൽ ആണ്. ഈ സന്തോഷം പങ്കുവെച്ചുകൊണ്ട് ഇന്ന് എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വീടുകളിലേക്ക് മധുരം വിതരണം ചെയ്തു | |||
== അറബി ഭാഷാ ദിനം ആചരിച്ചു == | |||
ലോകത്തിലെ സമ്പന്നമായ ഭാഷകളിൽ ഒന്നായ അറബി ഭാഷയുടെ മഹത്വവും പ്രാധാന്യവും ഓർമിപ്പിക്കുന്ന ദിനമാണ് അറബി ഭാഷാ ദിനം. ശാസ്ത്രം, ഗണിതം, തത്വചിന്ത, സാഹിത്യം എന്നീ മേഖലകളിൽ ലോകത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഭാഷ കൂടിയാണ് അറബി | |||
18 /12/ 25 ന് അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ റാലി സംഘടിപ്പിച്ചു. ഒന്നു മുതൽ നാലു വരെ ക്ലാസിലെ വിദ്യാർത്ഥികളാണ് റാലിയിൽ പങ്കെടുത്തത്. ശേഷം സ്കൂളിലേക്ക് തിരിച്ചെത്തിയ വിദ്യാർഥികൾക്ക് സുമയ്യ ടീച്ചറിന്റെയും മുബശ്ശിറ ടീച്ചറിന്റെയും വക അവിൽ മിൽക്കും നൽകി. ക്ലാസുകളിൽ ഭാഷാദിനാ ക്വിസ് മത്സരവും നടത്തി | |||
[[പ്രമാണം:18431arabicday.jpg|നടുവിൽ|ലഘുചിത്രം|അറബി ഭാഷ ദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ ഘോഷയാത്ര]] | |||
== ക്രിസ്തുമസ് ആഘോഷം == | |||
യേശു ജനിച്ച ഡിസംബർ 25 ക്രിസ്തുമസ് ആയി ആഘോഷിക്കുന്നു. യേശു ജനിച്ച സമയം മാലാഖമാർ ഇങ്ങനെ പാടി " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്യം.... | |||
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം" ഇതുതന്നെയാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശവും. | |||
വിദ്യാലയത്തിൽ ഇതിൻ്റെ സ്മരണ ഉയർത്തുന്നതിനായി 25 /12 /25 ന് ക്രിസ്തുമസ് ആഘോഷിച്ചു. പരിപാടി സിദിൻ മാഷ് ടീച്ചർ ഉദ്ഘാടനം ചെയ്തു. സാന്താക്ലോസിന്റെ വേഷമണിഞ്ഞ അപ്പൂപ്പനും ഹെഡ്മാസ്റ്റർ സിദിൻ മാഷും കുട്ടികളും ചേർന്ന് കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകി. പുൽക്കൂട് ഒരുക്കി കരോൾ ഗാനം പാടി കുട്ടികൾ നൃത്തം ചെയ്തു. | |||
[[പ്രമാണം:18431 x mas2025.jpg|നടുവിൽ|ലഘുചിത്രം|സ്‌കൂളിൽ സംഘടിപ്പിച്ച ക്രിസ്‌തുമസ് ആഘോഷ പരിപാടി]] | |||
== ഇതൾ 25 രക്ഷിതാക്കളുടെ കലാമേള സംഘടിപ്പിച്ചു == | |||
വിദ്യാലയം പഠനത്തിന്റെ മാത്രം കേന്ദ്രമല്ല,മറിച്ച് കലയും സംസ്കാരവും മാനവിക മൂല്യങ്ങളും വളരുന്ന ഒരു സജീവ വേദിയുമാണ്. കുട്ടികളുടെ വിദ്യാഭ്യാസ യാത്രയിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കൾക്കും വലിയ പങ്കുണ്ട്. അവരുടെ കഴിവുകൾ പങ്കുവെക്കുന്നതിനുള്ള അവസരമാണ് ഈ രക്ഷിതാക്കളുടെ കലാമേള. | |||
പാട്ടും, വരയും , രചനയും ഉൾപ്പെടുത്തി രക്ഷിതാക്കളുടെ സൃഷ്ടിപരമായ കഴിവുകൾ കണ്ടെത്തുകയും അവരെ കുട്ടികൾക്ക് മാതൃകയാക്കുകയും ചെയ്യുന്നതാണ് ഈ കലാമേളയുടെ ലക്ഷ്യം. | |||
23/12/25 ന്സ്കൂളിൽ രക്ഷിതാക്കളുടെ കലാമേള സംഘടിപ്പിച്ചു.മാപ്പിളപ്പാട്ട്, കവിതാലാപനം, ലളിതഗാനം, ഉപന്യാസം, കഥയെഴുത്ത്, ചിത്രരചന, കവിതാ രചന | |||
എന്നീ ഇനങ്ങളിൽ രക്ഷിതാക്കൾ പങ്കെടുത്തു. അതിൽ കഥാരചന സഫൂറ ഫസ്റ്റ്, ഉമ്മുൽ ഹറാം സെക്കൻ്റ്, വിഷ്ണുപ്രിയ മൂന്നാം സ്ഥാനം . മാപ്പിളപ്പാട്ട് അസ്കർ ഫസ്റ്റ്, ഷംലീല സെക്കൻഡ് ,ലളിതഗാനം ഷീന വിപുൽ ഫസ്റ്റ് ,മലയാള പദ്യം ചൊല്ലൽ മഞ്ജുഷ ഫസ്റ്റ്, ഉപന്യാസം വിഷ്ണുപ്രിയ ഫസ്റ്റ് ,റാഷിദ സെക്കൻഡ്, കവിതാരചന റാഷിദ ഫസ്റ്റ്, വിഷ്ണുപ്രിയ സെക്കൻഡ്, ചിത്രരചന സഫൂറ ഫസ്റ്റ് സെൽമ സെക്കൻഡ് എന്നിങ്ങനെയാണ് കരസ്ഥമാക്കിയത്. | |||
ഹെഡ്മാസ്റ്റർ സിദിൻ മാഷ് അധ്യക്ഷം വഹിച്ച ഈ ചടങ്ങിന് മാനേജർ അഷ്റഫ് മാഷ് ഉദ്ഘാടനം ചെയ്തു. ഫസീല ടീച്ചർ സ്വാഗതവും സിൽവ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | |||
[[പ്രമാണം:18431 രക്ഷിതാക്കളുടെ കലാമേള.jpg|നടുവിൽ|ലഘുചിത്രം|രക്ഷിതാക്കളുടെ കലാമേള മലയാള പദ്യം ഇനത്തിൽ നിന്ന്]] | |||
== ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് ഇക്കുറി ഞങ്ങളും == | |||
സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാൻ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ പരിപാടിയിലേക്ക് ഇക്കുറി 6 /1 /26 ന് ഞങ്ങളുടെ സ്കൂളിൽ നിന്നും 10 കുട്ടികൾ തിരുവനന്തപുരം കൈറ്റ് വിറ്റ് ചാനലിലെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്തു. കൂടെ ഹെഡ്മാസ്റ്റർ സിദിൻ മാഷും ,ഫസീല ടീച്ചർ അനുഷ ടീച്ചർ, സെൽവ ടീച്ചർ, പിടിഎ പ്രസിഡൻറ് മധുസൂദനൻ എന്നിവരും പങ്കെടുത്തു.സ്കൂളിൻ്റെ മികവിന് ഇത് വലിയൊരു അഭിമാനകമായ വിജയമായിരുന്നു.സ്കൂളിലെ കഴിഞ്ഞ രണ്ടു വർഷത്തെ മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾ ആണ് അവിടെ വിലയിരുത്തിയത്.കുട്ടികളും അധ്യാപകരും വളരെ സന്തോഷത്തോടെയാണ് സ്കൂളിൽ തിരിച്ചെത്തിയത്.ഇത് സ്കൂളിനും കുട്ടികൾക്കും പുതിയൊരു അനുഭവമായി മാറി | |||
[[പ്രമാണം:18431 Haritha vidyalayam.jpg|നടുവിൽ|ലഘുചിത്രം|ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പരിപാടി അവതരിപ്പിക്കാൻ വിദ്യാർത്ഥികൾ വിക്‌ടേഴ്‌സ് സ്റ്റുഡിയോയിൽ]] | |||
== ആശംസകൾ അർപ്പിക്കാൻ വാർഡ് മെമ്പർമാർ == | |||
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോവുന്ന വിദ്യാർത്ഥികൾക്ക് ആശംസയർപ്പിക്കാനായി വാർഡ് കൗൺസിലർമാരായ ടി.പി ഇബ്രാഹിം, സി.കെ മുഹമ്മദ് ഇർഷാദ് എന്നിവർ സ്കൂളിൽ എത്തി | |||
[[പ്രമാണം:1431 harith vidyalam.jpg|നടുവിൽ|ലഘുചിത്രം|ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പരിപാടി അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് വാർഡ് കൗൺസിലർമാർ ആശംസയർപ്പിക്കുന്നു]] | |||
== AMIGOS FEST 26 == | |||
കുഞ്ഞുമനസ്സുകളുടെ നിറങ്ങളെയും ചിരികളെയും കഴിവുകളെയും ആഘോഷിക്കുന്ന ഒരു സന്തോഷവേദിയാണ് പ്രീ-പ്രൈമറി കുട്ടികളുടെ കലാമേള.13/1/ 26 ന് സ്കൂളിൽ AMIGOS FEST എന്ന പേരിൽപ്രീ പ്രൈമറി കുട്ടികളുടെ കലാമേള സ്കൂളിൽ സംഘടിപ്പിച്ചു.പാട്ട്, കഥ പറയൽ , ചിത്രരചന തുടങ്ങിയവയിലൂടെ കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.കുഞ്ഞുങ്ങളുടെ കുസൃതിയും നിഷ്കളങ്കതയും നിറഞ്ഞ |ഈ കലാമേള എല്ലാവർക്കും സന്തോഷവും അഭിമാനവും നൽകുന്ന ഒരു മനോഹര അനുഭവമായിരുന്നു.പരിപാടി പിടിഎ പ്രസിഡൻറ് മധുസൂദനൻ വാര്യർ ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:20260113 115310.jpg|നടുവിൽ|ലഘുചിത്രം|അമിഗോസ് ഫെസ്റ്റ് ഉദ്‌ഘാടനം പി.ടി എ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുന്നു]] | |||
== പി ടി എ ,എം പി ടി എ വക കുട്ടികൾക്ക് ബിരിയാണി == | |||
16 / 1/ 26 വെള്ളിയാഴ്ച വിദ്യാർത്ഥികൾക്ക് പിടിഎ , എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ വകയായി ബിരിയാണി നൽകി. സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറിയതിനുള്ള അവരുടെ സ്നേഹസമ്മാനമായിരുന്നു ഇത്.12000 രൂപയോളം ആണ് അവർ സ്വരൂപിച്ചത്.നമ്മുടെ വിദ്യാലയത്തിന്റെ കരുത്താണ് അവർ | |||
[[പ്രമാണം:18431 പി ടി എ കമ്മറ്റി അംഗങ്ങൾ ബിരിയാണി വിതരണം.jpg|നടുവിൽ|ലഘുചിത്രം|പി ടി എ കമ്മറ്റി അംഗങ്ങൾ ബിരിയാണി വിതരണം ചെയ്യുന്നു]] | |||
== റിപ്പബ്ലിക്ദിനം == | |||
മാനവകുലത്തിന്റെ വൈവിധ്യങ്ങളെ കോർത്തിണക്കി, ജാതിമത വർഗ്ഗ വ്യത്യാസങ്ങൾക്ക് അതീതമായി,ഒരൊറ്റ ജനതയായി , ലോകത്തിന്റെ ഹൃദയമായി, ഇന്ത്യ മാറി കഴിഞ്ഞു. അതിനു നമ്മെ പ്രാപ്തമാക്കിയത് ജനാധിപത്യത്തിൻ്റെ വിശുദ്ധ ഗ്രന്ഥമായ ഭരണഘടനയാണ്. ഭരണഘടന നിലവിൽ വന്ന ജനുവരി 26 റിപ്പബ്ലിക് ദിനമായി നാം ആഘോഷിക്കുന്നു.26 / 1/ 26 ന് സ്കൂളിൽ റിപ്പബ്ലിക് ദിനത്തിൽ മാനേജർ അഷറഫ് മാസ്റ്റർ പതാക ഉയർത്തി. | |||
== പഠനയാത്ര == | |||
20/01/ 26 ന് 3 ,4 ക്ലാസിലെ കുട്ടികളുടെ പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. 70 കുട്ടികളും അധ്യാപകരും കോഴിക്കോടുള്ള സർഗാലയ , പ്ലാനിറ്റോറിയം, ചാലിയം, ജങ്കാർ , കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്.കേരളത്തിൻ്റെ പാരമ്പര്യ കരകൗശല കലകൾ, കൈത്തറി ഉൽപ്പന്നങ്ങൾ, ശില്പങ്ങൾ എന്നിവ നേരിൽ കാണാൻ കഴിഞ്ഞു .കലാകാരന്മാർ വസ്തുക്കൾ നിർമ്മിക്കുന്ന രീതികൾ വിദ്യാർത്ഥികൾക്ക് കാണിച്ചുകൊടുത്തു. ഇത് വിദ്യാർത്ഥികളിൽ പുതിയൊരു അനുഭവമായി മാറി. പ്ലാനിറ്റോറിയത്തിൽ ഗ്രഹങ്ങൾ ,നക്ഷത്രങ്ങൾ, സൗരയൂഥം എന്നിവയെ കുറിച്ചുള്ള പ്രദർശനങ്ങൾ കാണാൻ കഴിഞ്ഞു. കൂടാതെ ചാലിയം ബീച്ച്, ബേപ്പൂരിലെ ജങ്കാർ ബോട്ട് യാത്ര (ജങ്കാർ ബോട്ട് യാത്ര കുട്ടികളിൽ പുതിയ അനുഭവമായി ) യാത്രയുടെ അവസാന ഘട്ടമായി കോഴിക്കോട് ബീച്ച് സന്ദർശിച്ചു. മനോഹരമായ സായാഹ്ന കാഴ്ചകൾ ആസ്വദിച്ചു. തിരിച്ച് 12. 30 ന് സ്കൂളിൽ തിരിച്ചെത്തി. | |||
== സന്തോഷ വിദ്യാലയ ഉദ്ഘാടനം == | |||
കുട്ടികൾ സന്തോഷത്തോടെ പഠിക്കുമ്പോൾ അവരുടെ പഠനവും, വ്യക്തിത്വ വികസനവും കൂടുതൽ മെച്ചപ്പെടുന്നു. സ്കൂൾ എന്നത് അറിവു നേടാനുള്ള ഇടം മാത്രമല്ല. സന്തോഷം അനുഭവിക്കുന്ന ,സൗഹൃദം വളർത്തുന്ന, സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന ഒന്നായിരിക്കണം. ഇവിടെ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ചേർന്ന് സൗഹൃദപരമായ പഠന രീതികൾ നടത്തുന്നു.10/ 1/ 26 ന് കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ ശ്രീ കെ കെ നാസർ ഞങ്ങളുടെ വിദ്യാലയം സന്തോഷ വിദ്യാലയമായി പ്രഖ്യാപിച്ചു | |||
[[പ്രമാണം:18431 happy school .jpg|നടുവിൽ|ലഘുചിത്രം|എ എം . എൽ. പി സ്കൂൾ വില്ലൂരിനെ സന്തോഷ വിദ്യാലയമായി കോട്ടക്കൽ മുൻസിപ്പൽ ചെയർമാൻ ശ്രീ കെ കെ നാസർ പ്രഖ്യാപിക്കുന്നു...]] | |||
== ബാൻഡ് സെറ്റ് ഉദ്ഘാടനം == | |||
നമ്മുടെ സ്കൂളിലെ ബാൻഡ് സൈറ്റ് സ്കൂൾ ആഘോഷങ്ങളിലും, അസംബ്ലിയിലും, ദിനാചരണങ്ങളിലും, വിവിധ പരിപാടികളിലും സ്കൂളിന് അഭിമാനമായി മാറിയിരിക്കുകയാണ്.10/1/ 26 ന് ബാൻഡ് സെറ്റ് ഉദ്ഘാടനം മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി പാറൊളി റംല ടീച്ചർ ഉദ്ഘാടനം ചെയ്തു | |||
[[പ്രമാണം:18431 band set.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18431 band set 1.jpg|നടുവിൽ|ലഘുചിത്രം|ബാൻ്റ് സെറ്റ് ഉദ്ഘാടനത്തിൽ നിന്ന്]] | |||
== പ്രീ പ്രൈമറി എ സി സ്മാർട്ട് ക്ലാസ് ഉദ്ഘാടനം == | |||
10 / 1 /26 ന് പ്രീ പ്രൈമറി എ സി സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം കോട്ടക്കൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സുലൈമാൻ പാറമ്മൽ നിർവഹിച്ചു | |||
[[പ്രമാണം:18431 smart class inauguration .jpg|നടുവിൽ|ലഘുചിത്രം|എ.എം.എൽ.പി സ്കൂൾ വില്ലൂർ പ്രീ പ്രൈമറി എ സി സ്മാർട്ട് ക്ലാസ് കോട്ടക്കൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ സുലൈമാൻ പാറമ്മൽ നിർവ്വഹിക്കുന്നു]] | |||
== എൽ എസ് എസ് വിദ്യാർത്ഥികളെ ആദരിച്ചു == | |||
പതിനൊന്ന് വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ വർഷം എൽ.എസ്.എസ് ലഭിച്ചത്.10/1/26 ന് പതിനൊന്ന് പേർക്കും സ്കൂളിൻ്റെ വക ഉപഹാരവും ക്ലാസ് അധ്യാപകരായ പി ഫസീല ടീച്ചർ, അനുഷ ടീച്ചർ , ഹെഡ്മാസ്റ്റർ എന്നിവരുടെ വക സ്മാർട്ട് വാച്ചും സമ്മാനമായി നൽകി. നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഷഹാന ഷെഫീർ ഉപഹാരങ്ങൾ കൈമാറി | |||
[[പ്രമാണം:18431 LSS.jpg|നടുവിൽ|ലഘുചിത്രം|എൽ എസ് എസ് വിജയികൾക്കുള്ള ആദര പരിപാടി]] | |||
== പ്രീ പ്രൈമറി ടാലൻ്റ് ടെസ്റ്റിൽ അഭിമാനവിജയം സംസ്ഥാന പരീക്ഷയിൽ 48 വിദ്യാർഥികൾക്ക് റാങ്ക് == | |||
നെക്സ്റ്റൺ എഡ്യൂക്കേഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച പ്രീ പ്രൈമറി ടാലൻ്റ് ടെസ്റ്റിൽ വില്ലൂർ സ്കൂളിന് അഭിമാനകരമായ വിജയം. പരീക്ഷയിൽ പങ്കെടുത്ത 70 വിദ്യാർത്ഥികളിൽ 48 പേർക്ക് റാങ്ക് നേടാൻ ആയത് വിദ്യാലയത്തിന്റെ അക്കാദമിക മുന്നേറ്റത്തിന്റെ വ്യക്തമായ നേർസാക്ഷ്യമായി മാറി. കുട്ടികളുടെ പഠനശേഷിയും ബുദ്ധിവികാസവും ലക്ഷ്യമിട്ട് കൃത്യമായ പരിശീലന പദ്ധതികളിലൂടെ ഒരുക്കിയ പഠന പദ്ധതികളാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാനകാരണം. വ്യക്തിഗതശ്രദ്ധ ,ഘട്ടം ഘട്ടമായ പരിശീലനം, നിരന്തരമായ മൂല്യനിർണയം, രക്ഷിതാക്കളുമായി ചേർന്നുള്ള പിന്തുണ പദ്ധതികൾ എന്നിവയിലൂടെയാണ് കുട്ടികളെ അധ്യാപകർ പരീക്ഷക്ക് തയ്യാറാക്കിയത് | |||
== പ്രീ പ്രൈമറി ടാലെന്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു == | |||
ഈ വർഷം പ്രീ പ്രൈമറി ടാലൻ പരീക്ഷയിൽ 45 വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കി10/1/26 ന് പ്രീ പ്രൈമറി ടാലൻ്റ് പരീക്ഷയിൽ ഒന്ന് മുതൽ മൂന്ന് വരെ റാങ്ക് നേടിയ വിദ്യാർത്ഥികൾക്ക് വാർഡ് കൗൺസിലർ ശ്രീമതി സുബൈദ കറുമണ്ണിൽ ഉപഹാരവും ക്യാഷ് പ്രൈസും കൈമാറി | |||
[[പ്രമാണം:18431 talent test .jpg|നടുവിൽ|ലഘുചിത്രം|പ്രീ പ്രൈമറി ടാലൻ്റ് പരീക്ഷയിൽ ഒന്ന് മുതൽ മൂന്ന് വരെ റാങ്ക് നേടിയ വിദ്യാർത്ഥികൾക്ക് വാർഡ് കൗൺസിലർ ശ്രീമതി സുബൈദ കറുമണ്ണിൽ ഉപഹാരവും ക്യാഷ് പ്രൈസും കൈമാറുന്നു]] | |||
== ഹമീദ് മാസ്റ്റർക്കുള്ള ഉപഹാരം കൈമാറി == | |||
വിദ്യാർത്ഥികൾക്ക് ബാൻ്റ് സെറ്റിൽ പരിശീലനം നൽകിയ ഹമീദ് മാസ്റ്റർക്കുള്ള ഉപഹാരം കോട്ടക്കൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷഹാന ഷെഫീർ കൈമാറി | |||
[[പ്രമാണം:18431 band set 2.jpg|നടുവിൽ|ലഘുചിത്രം|വിദ്യാർത്ഥികൾക്ക് ബാൻ്റ് സെറ്റിൽ പരിശീലനം നൽകിയ ഹമീദ് മാസ്റ്റർക്കുള്ള ഉപഹാരം കോട്ടക്കൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷഹാന ഷെഫീർ കൈമാറുന്നു]] | |||
== റിഥം പത്രം പ്രകാശനം ചെയ്തു == | |||
സ്കൂളിൻ്റെ മികവുകൾ ഉൾപ്പെടുത്തി പുറത്തിറക്കിയ റിഥം ന്യൂസ് 10 / 1/ 26 ന് പി.ടി എ പ്രസിഡണ്ട് ശ്രീ മധുസുധനൻ എൻ.സി മാനേജർ ശ്രീ മുഹമ്മദ് അഷ്റഫ് മാഷിന് കൈമാറി പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ കെ ഫസീല ടീച്ചർ സബ് എഡിറ്റർ പി ഫസീല ടീച്ചർ ബോഡ് അംഗങ്ങളായ നിമിഷ ടീച്ചർ , ഷെറിൻ ടീച്ചർ എന്നിവർ സംസാരിച്ചു | |||
[[പ്രമാണം:18431 rhythm news.jpg|നടുവിൽ|ലഘുചിത്രം|സ്കൂളിൻ്റെ മികവുകൾ ഉൾപ്പെടുത്തി പുറത്തിറക്കിയ റിഥം ന്യൂസ് പി.ടി എ പ്രസിഡണ്ട് ശ്രീ മധുസുധനൻ എൻ.സി മാനേജർ ശ്രീ മുഹമ്മദ് അഷ്റഫ് മാഷിന് കൈമാറി പ്രകാശനം ചെയ്യുന്നു. ]] | |||
== ഇതൾ 25 സമ്മാനവിതരണം == | |||
രക്ഷിതാക്കളുടെ കലാമേള ഇതൾ 25 വിജയികൾക്കുള്ള സമ്മാന വിതരണം 10/1/ 26 ന് ശ്രീ കബീർ പട്ടാമ്പി നിർവ്വഹിച്ചു | |||
[[പ്രമാണം:18431 ithal perants fest.jpg|നടുവിൽ|ലഘുചിത്രം|രക്ഷിതാക്കളുടെ കലാമേള സമ്മാന വിതരണം]] | |||
== അമിഗോസ് ഫെസ്റ്റ്സമ്മാന വിതരണം == | |||
പ്രീ പ്രൈമറി കലാമേള അമിഗോസ് ഫെസ്റ്റ് സമ്മാന വിതരണം മാനേജർ അഷ്റഫ് മാസ്റ്റർ നിർവ്വഹിച്ചു | |||
[[പ്രമാണം:18431 അമിഗോസ് ഫെസ്റ്റ്.jpg|നടുവിൽ|ലഘുചിത്രം|പ്രീ പ്രൈമറി കലാമേള അമിഗോസ് ഫെസ്റ്റ് സമ്മാന വിതരണം മാനേജർ അഷ്റഫ് മാസ്റ്റർ നിർവ്വഹിക്കുന്നു]] | |||
== സബ്ജില്ലാ ശാസ്ത്രമേള കലാമേള ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു == | |||
സബ്ജില്ലാ ശാസ്ത്രമേള കലാമേള ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രതിഭാ സംഗമം പരിപാടി ഹമീദ് മാസ്റ്റർ, മുഹമ്മദ് അഷ്റഫ് മാസ്റ്റർ എൻ. സി മധുസൂദനൻ ഷീന വിപുൽ എന്നിവർ ഉപഹാരം കൈമാറി | |||
[[പ്രമാണം:18431 pradiba sangamam.jpg|നടുവിൽ|ലഘുചിത്രം|സബ്ജില്ലാ ശാസ്ത്രമേള കലാമേള ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രതിഭാ സംഗമം പരിപാടി]] | |||
== വലിയപറമ്പിലെ പൗരസ്വീകരണം ശ്രദ്ധേയമായി == | |||
നമ്മുടെ വിദ്യാലയം ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ മികച്ച 16 എൽ.പി. സ്കൂളുകളിൽ ഒന്നായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടമാണ്. മലപ്പുറം ഉപജില്ലയിലെ ഏക വിദ്യാലയമായി ഈ അംഗീകാരം നേടിയ നമ്മുടെ സ്ഥാപനത്തിന് വലിയപറമ്പ് പൗരസമിതി ഒരുക്കിയ സ്നേഹോഷ്മളമായ പൗരസ്വീകരണം അത്യന്തം പ്രൗഢഗംഭീരമായിരുന്നു. | |||
പരിപാടി വീക്ഷിക്കുന്നതിനായി വലിയപറമ്പിൽ ഒന്നിച്ചുകൂടിയ ജനക്കൂട്ടം തന്നെ ഈ വിജയത്തിന്റെ സാമൂഹിക അംഗീകാരം വ്യക്തമാക്കുന്നതായിരുന്നു. രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ ചടങ്ങിൽ സാന്നിധ്യം രേഖപ്പെടുത്തി ആശംസകൾ അർപ്പിക്കുകയും സഹകരിക്കുകയും ചെയ്തു അഞ്ചോളം സംഘടനകൾ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറിയത് പൗരസ്വീകരണത്തിന്റെ വിജയം വ്യക്തമാക്കുന്നു. അൻസാർ ടി.പി , ഫൈസൽ കുട്ടിമോൻ , ഉനൈസ് ടി പി എന്നിവരുടെ നേതൃത്വത്തിൽ സെവൻ സ്റ്റാർ ക്ലബ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും വെള്ളം വിതരണം ചെയ്തതും പ്രത്യേകം പ്രശംസനീയമാണ്.സ്റ്റേജ് ഒരുക്കാൻ ലോറി സ്പോൺസർ ചെയ്ത ജാഫർ ക്വാളിറ്റി , സ്റ്റേജും കസേരയും ഒരുക്കി തന്ന മുഹ്‌സിൻ്റെ നേതൃത്വത്തിലുള്ള സി.കെ എസ് വലിയ പറമ്പിലെ പ്രവർത്തകർ പരിപാടി വീക്ഷിക്കാൻ എത്തിയ മുഴുവൻ നാട്ടുകാർക്കും നന്ദി രേഖപ്പെടുത്തുന്നു | |||
കോട്ടക്കൽ നഗരസഭ വാർഡ് കൗൺസിലറായ സുബൈദ കറുമണ്ണിൽ ഒതുക്കുങ്ങൽ വാർഡ് മെമ്പർ സുമയ്യ തൂമ്പത്ത് എന്നിവരും അലിയാർ, യൂസഫ് പൂവംമഠത്തിൽ, റാഷിദ് പാപ്പായി, റഫീഖ് ഇ.പി, നാസർ പുതുക്കുടി, വ്ലോഗർ ഫൈസൽ മാഷ് , അലി കണ്ണച്ചൻകുത്ത്, മുഹമ്മദ് തൂമ്പത്ത് , പൂവം മഠത്തിൽ മുഹമ്മദ് ,ഷാജഹാൻ സി, അൻസാർ ടി.പി ഇല്യാസ് ഇ.പി എന്നിവരുടെ സാനിധ്യവും പരിപാടിയുടെ മാറ്റ് കൂട്ടി | |||
[[പ്രമാണം:18431 haritha vidhyalayam.jpg|നടുവിൽ|ലഘുചിത്രം|പൗരാവലി നൽകിയ സ്വീകരണ പരിപാടി]] | |||
== അഡ്മിഷൻ ഡേ == | |||
10/01/ 26 ചൊവ്വാഴ്ച 11: 30 re add ന്അഡ്മിഷൻ ഡേ ഉദ്ഘാടനം കോട്ടക്കൽ മുൻസിപ്പൽ ചെയർമാൻ ശ്രീ കെ.കെ നാസർ നിർവഹിച്ചു . 55 കുട്ടികളും ഒരേ ഡ്രസ്സണിഞ്ഞ് തൊപ്പിയും ധരിച്ച് വേദിയിൽ അണിനിരന്നു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ശ്രീ ഹമീദ് മാസ്റ്റർ, ശ്രീമതി മിത്യാഭായ് ടീച്ചർ എന്നിവർ ചേർന്ന് നൽകി. വാഡ് കൗൺസിലർ ശ്രീ ഇബ്രാഹിംകുട്ടി അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി സി സിദിൻ മാസ്റ്റർ സ്വാഗതവും ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | |||
[[പ്രമാണം:18431 admission day.jpg|നടുവിൽ|ലഘുചിത്രം|അഡ്‌മിഷൻ ഡേ പരിപാടി]] | |||
== സോഷ്യൽ ഓഡിറ്റ് പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു == | |||
വിദ്യാഭ്യാസ രംഗത്ത് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി ഞങ്ങളുടെ വിദ്യാലയം സമഗ്രമായ ഒരു സോഷ്യൽ ഓഡിറ്റ് പഠനം നടത്തിയിരുന്നു . എൽ കെ ജി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പങ്കെടുത്ത ഈ പഠനം വിദ്യാർത്ഥികളുടെ നിലവാരം, സ്കൂൾ തൃപ്തികരമാണോ എന്നിവ വിലയിരുത്തുന്നതായിരുന്നു.സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി ശ്രദ്ധിക്കപ്പെട്ടതും ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മലപ്പുറം ജില്ലയിൽ നിന്ന് പങ്കെടുത്ത ഏക വിദ്യാലയമായതും ഞങ്ങളുടെ പ്രവർത്തനങ്ങളുടെ അംഗീകാരമാണ് പഠനത്തിൻ്റെ കണ്ടെത്തൽ .റിപ്പോർട്ട് കോട്ടക്കൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷഹാന ഷെറിൻ പിടിഎ പ്രസിഡണ്ട്, എം പി ടി എ പ്രസിഡണ്ട് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. | |||
[[പ്രമാണം:18431 സോഷ്യൽ ഓഡിറ്റ്.jpg|നടുവിൽ|ലഘുചിത്രം|സോഷ്യൽ ഓഡിറ്റ് പ്രകാശനപരിപാടി]] | |||
== '''l LOVE ENGLISH ശിൽപ്പശാല''' == | |||
ഇംഗ്ലീഷ് സംസാരിക്കുന്ന കുട്ടികൾ ഈ വർഷത്തെ ഞങ്ങളുടെ പ്രധാന ലക്ഷ്യമായിരുന്നു. അതിനായി ഓരോ ക്ലാസിൽ നിന്നും മികച്ച വിദ്യാർഥികളെ അതിനായി തിരഞ്ഞെടുത്തു. ജൂൺമാസം മുതൽ ക്ലാസ്സിൽ വിവിധ പ്രവർത്തനങ്ങൾ ഒരു കോർ കമ്മിറ്റി രൂപീകരിച്ചു ആസൂത്രണം ചെയ്തു നടപ്പിലാക്കി. കുട്ടികൾക്ക് ഇതിനായി ഐ ലവ് ഇംഗ്ലീഷ് എന്ന പേരിൽ ഒരു ഫയൽ നൽകുകയും അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ അതിൽ സൂക്ഷിക്കുകയും ചെയ്തു. തുടർന്ന് മാഗസിനുകളും തയ്യാറാക്കി. ശേഷം ബാംഗ്ലൂർ പ്രസിഡൻസി കോളേജിലെ റിസോഴ്സ് ആയ അനീലത്ത് വിദ്യാർത്ഥികളുമായി ഒരു ദിവസം സംവദിക്കുകയുണ്ടായി . | |||
16/ 3 / 26 ന് ഓരോ ക്ലാസിൽ നിന്നും കണ്ടെത്തിയ 100 വിദ്യാർത്ഥികൾക്ക് ഡയറ്റിലെ ബിന്ദു ടീച്ചറും കോൽമണ്ണ സ്കൂളിലെ ഇ എൽ ഇ പി റിസോഴ്സ് ടീച്ചർ ആയ ഷീബ ടീച്ചറും 11 മണി മുതൽ 4 മണി വരെ ഈ നൂറു കുട്ടികളുമായി സംസാരിച്ചു.ഈ ടീച്ചർമാരുടെ നിർദ്ദേശപ്രകാരമാണ് ഞങ്ങൾ ഐ ലവ് ഇംഗ്ലീഷ് എന്ന ഈ പരിപാടി രക്ഷിതാക്കൾക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും മുമ്പിൽ പ്രഖ്യാപിച്ച് നടപ്പിലാക്കിയത് | |||
[[പ്രമാണം:18431 i love english .jpg|നടുവിൽ|ലഘുചിത്രം|ഐ ലവ് ഇംഗ്ലീഷ് ശിൽപശാല പരിപാടി]] | |||
== '''മെഗാ ക്വിസ് ഗ്രാൻ്റ് ഫിനാലെ''' == | |||
അറിവ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്താണ് .ആ അറിവിനെ വികസിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു മത്സര വേദിയാണ് മെഗാ ക്വിസ് ഗ്രാൻ്റ് ഫിനാലെ ... നിരവധിഘട്ടങ്ങൾ വിജയകരമായി പിന്നിട്ടെത്തിച്ച മികച്ച 12 മത്സരാർത്ഥികളാണ് പരിപാടിക്ക് മാറ്റുരച്ചത്. ദുൽഖർ ഷാ ,അഹമ്മദ് ജാസി , മുഹമ്മദ് ഫർദാൻ വജ്ഹ,ആയിഷ ശിമ റോസ്, റുമാന നിസാമുദ്ദീൻ, ദേവ്‌ന .... | |||
ഇതിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥിക്ക് സൈക്കിളും രണ്ടും മൂന്നുംലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റഡീ ടേബിളും സമ്മാനമായി നൽകുന്നു . | |||
അങ്ങനെ ഞങ്ങളുടെ ഗ്രാൻൻ്റ് ഫിനാലെ 19 /3/ 26ന് ഗ്രാൻ്റായി തന്നെ നടന്നു .ഈ വർഷത്തെ മെഗാ ക്വിസ് ഗ്രാൻ്റ് ഫിനാലേക്ക് നേതൃത്വം നൽകിയത് ഇന്ത്യനൂർ സ്കൂളിലെ കെ പി ഹരികൃഷ്ണൻ മാസ്റ്റർ ആയിരുന്നു. | |||
[[പ്രമാണം:18431 Mekha quize .jpg|നടുവിൽ|ലഘുചിത്രം|മെഗാ ക്വിസ് ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കുള്ള സമ്മാന വിതരണം]] | |||
== '''ഒന്ന് ,രണ്ട് ക്ലാസിലെ മെഗാ ക്വിസ് ഫൈനൽ''' == | |||
കഴിഞ്ഞ വർഷം മുതൽ 1, 2 ക്ലാസിലും മെഗാ ക്വിസ് മത്സരം തുടങ്ങിയിരുന്നു. അതിൻ്റെ തുടർച്ചയായി ഈ വർഷവും നടത്തുകയുണ്ടായി. കുട്ടികളുടെ ഓർമ്മ ശക്തി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. ഓരോ ആഴ്ചയും മത്സരങ്ങൾ നടത്തി സമ്മാനം കൈമാറി. അവസാന റൗണ്ടിലേക്ക് 12 പേരാണ് മത്സരിച്ചത് .അതിൽ ഒന്നാം സ്ഥാനം മുഹമ്മദ് റയാനും രണ്ടാം സ്ഥാനം മുഹമ്മദ് സമ്മാസും മൂന്നാം സ്ഥാനം മുസമ്മിൽ എന്നിവർ കരസ്ഥമാക്കി. | |||
== '''കെ ജി മെഗാ ക്വിസ് ഗ്രാൻ്റ് ഫിനാലെ''' == | |||
കുഞ്ഞുങ്ങളുടെ കൗതുകവും ചുറ്റുപാടുകളെ അറിയാനുള്ള ആഗ്രഹവും പഠനത്തിൻ്റെ ആദ്യപടിയാണ്. ആ കൗതുകങ്ങളെ ഉണർത്തിയും അവരുടെ ഇന്ദ്രിയനുഭവങ്ങളെ വളർത്തിയും മുന്നോട്ടു നയിക്കുന്ന ഒന്നായിരുന്നു അവരുടെ ഈ മത്സരവേദി. ഇവിടെ കുട്ടികൾക്ക് പറയാനും മണത്തറിയാനും കണ്ടറിയാനും അവസരം ഉണ്ടായിരുന്നു. അവർക്ക് അനുയോജ്യമായ ചോദ്യങ്ങൾ തയ്യാറാക്കുകയും ഓരോ ആഴ്ചയിലും മത്സരം നടത്തി സമ്മാനവിതരണം നൽകുകയും ചെയ്തിരുന്നു. അവസാന റൗണ്ടിലേക്ക് 10 പേരാണ് മത്സരിച്ചത് .അതിൽ ഒന്നാം സ്ഥാനം ചഞ്ചലും രണ്ടാം സ്ഥാനം ആയിഷ ഐസലും മൂന്നാം സ്ഥാനം സുഹ മറിയമും കരസ്ഥമാക്കി. കുഞ്ഞുങ്ങളുടെ മധുരമായ മറുപടികളും അവരുടെ ആത്മ വിശ്വാസവും ഈ വേദിയെ കൂടുതൽ മനോഹരമാക്കി | |||
== '''l LOVE ENGLISH പ്രഖ്യാപനം''' == | |||
ഭാഷകൾ മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒന്നാണ്. അവയിൽ ലോകമെമ്പാടും ആശയവിനിമയത്തിനായി ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഭാഷയാണ് ഇംഗ്ലീഷ് . ഈ സാഹചര്യത്തിൽ നമ്മുടെ വിദ്യാർഥികളുടെ ഇംഗ്ലീഷ് സംസാരശേഷി വളർത്തുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി സംഘടിപ്പിച്ച ഒന്നായിരുന്നു ഐ ലവ് ഇംഗ്ലീഷ് എന്ന ഈ പ്രത്യേക പരിപാടി.കുട്ടികൾക്ക് ഭയമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ അവസരം ഒരുക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം . | |||
25/ 3 /26 ബുധനാഴ്ച്ച 2 :30 ന് ഐ ലവ് ഇംഗ്ലീഷ് പ്രഖ്യാപനം മലപ്പുറം എ ഇ ഒ ജോസ്മി ജോസഫ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ബി പി സി മലപ്പുറം എന്നിവർ പങ്കെടുക്കുകയുണ്ടായി. ഈ പരിപാടിയിൽ വളരെ ഉത്സാഹത്തോടെയും താല്പര്യത്തോടെയും ആണ് വിദ്യാർത്ഥികൾ അവർ ചോദിക്കുന്നതിന് ഉത്തരം നൽകിയത്. കെ ജി യിലെ കുട്ടികൾപോലും ഒരു ഭയവുമില്ലാതെ മുന്നോട്ടുവന്ന് ഇംഗ്ലീഷ് സംസാരിച്ചു എന്നത് ഞങ്ങളുടെ ഏറ്റവും വലിയ വിജയം ആയിരുന്നു .ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതം പറഞ്ഞ ഈ പരിപാടിയിൽ പി ടി എ പ്രസിഡണ്ട് മധുസൂദനൻ അധ്യക്ഷൻ വഹിക്കുകയും ഷരീഫ് മാസ്റ്റർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. | |||
[[പ്രമാണം:18431 i love english 1.jpg|ലഘുചിത്രം|ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജോസ്‌മി മാഡം പരിപാടി ഉദ്ഘാടനം ചെയ്യുന്നു]] | |||
[[പ്രമാണം:18431 i love english 2.jpg|നടുവിൽ|ലഘുചിത്രം|ബി പി സി ശ്രീ മുഹമ്മദ് അലി മാഷ് സംസാരിക്കുന്നു]] | |||
== '''പഠനോത്സവം''' == | |||
വിദ്യാഭ്യാസം മനുഷ്യ ജീവിതത്തെ പ്രകാശിപ്പിക്കുന്ന ഏറ്റവും ശക്തമായ ആയുധമാണ്. അറിവിൻ്റെ വിത്തുകൾ കുട്ടികളുടെ മനസ്സിൽ വിതറുകയും അവരുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തുകയും ചെയ്യുന്ന ഒരു മനോഹര വേദിയാണ് പഠനോത്സവം. ഇവിടെ ഓരോ കുട്ടിയും തന്റെ കഴിവുകൾ അവതരിപ്പിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വിദ്യാർഥികളുടെ പഠന നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന ഈ വേദിയെ കുട്ടിയുടെ ആത്മവിശ്വാസം ഉയർത്തുന്നു. | |||
25 /3/ 26 ബുധനാഴ്ച എല്ലാ ക്ലാസുകളിലും 2 : 30ന് കുട്ടികളുടെ വിവിധ പ്രവർത്തനങ്ങളുടെ അവതരണം നടന്നു. ഓരോ ക്ലാസിലെയും മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് അവരുടെ നിലവാരത്തിന് അനുസരിച്ച് പരിപാടികൾ ആസൂത്രണം ചെയ്തു. ദൃശ്യാവിഷ്കാരങ്ങൾ, നാടകം, പ്രസംഗം, വായനാനുഭവങ്ങൾ , വായന, ശാസ്ത്രോത്സവങ്ങൾ, ഗണിതോത്സവങ്ങൾ, വ്യത്യസ്ത മാഗസിനുകൾ, തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് ചെയ്തത്. ഓരോ ക്ലാസിലും ഉദ്ഘാടനം , സ്വാഗതം, നന്ദി എല്ലാം കുട്ടികൾ തന്നെയായിരുന്നു. രക്ഷിതാക്കളുടെ വലിയൊരു പങ്കാളിത്തവും ഓരോ ക്ലാസിലും ഉണ്ടായിരുന്നു . | |||
[[പ്രമാണം:18431 padanolsavam.jpg|നടുവിൽ|ലഘുചിത്രം|പഠനോത്സവത്തിൽ കൗൺസിലർ സി കെ ഇർഷാദ് സം സംസാരിക്കുന്നു]] | |||
== '''Vibra 26''' == | |||
ഒരുപഠനോത്സവത്തിൽ കൗൺസിലർ സി കെ ഇർഷാദ് സം സംസാരിക്കുന്നു വർഷത്തെ പഠനത്തിന്റെയും സൃഷ്ടിപരമായ പ്രകടനങ്ങളുടെയും സമാപണമാണ് സ്കൂൾ വാർഷികാഘോഷം. ആ ആഘോഷത്തിന്റെ നിറവിൽ നമ്മുടെ സ്വപ്നങ്ങളും കഴിവുകളും ഒരുമിച്ച് തിളങ്ങുന്ന വേദിയാണ് Vibra 26 .31/ 3 /26 ന് 3 മണിക്ക് വാർഡ് കൗൺസിലർ ടി പി ഇബ്രാഹിം കുട്ടി അധ്യക്ഷം വഹിച്ച ചടങ്ങിൽ വിദ്യാ കിരണം ജില്ലാ കോ ഓഡിനേറ്റർ സുരേഷ് കൊളശ്ശേരി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .ശേഷം കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികൾ വേദിയിൽ അരങ്ങേറുകയുണ്ടായി.ഈ മനോഹരമായ വാർഷികാഘോഷം ഓരോ വിദ്യാർത്ഥിയെയും സന്തോഷ നിമിഷങ്ങളാൽ സമ്പന്നമാക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ വ്യത്യസ്തമായ കഴിവുകൾ Vibra 26 വേദിയെ ആവേശഭരിതമാക്കി. | |||
[[പ്രമാണം:18431 vibra.jpg|നടുവിൽ|ലഘുചിത്രം|vibra -26 വിദ്യാകിരണം ജില്ലാ കോ- ഓർഡിനേറ്റർ സുരേഷ് കൊളശ്ശേരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു]] | |||