"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 615: | വരി 615: | ||
== ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്( 8 ാം ക്ലാസ്സ്* ) == | == ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്( 8 ാം ക്ലാസ്സ്* ) == | ||
നവംബർ 1ാം തീയതി കൈറ്റ് മിസ്ട്രസ്സ് ശ്രീമതി.ടിനു കുമാറിൻ്റെ നേതൃത്വത്തിൽ 8ാം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ക്ലാസ്സ് നടത്തി. ഗ്രാഫിക്ക് ഡിസൈനിംഗ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, എന്നീ വിഷയങ്ങെളക്കുറിച്ചുള്ളതായിരുന്നു ക്ലാസ്സ്. കുട്ടികൾ എല്ലാവരും തന്നെ ക്ലാസിൽ പങ്കെടുത്തു. | നവംബർ 1ാം തീയതി കൈറ്റ് മിസ്ട്രസ്സ് ശ്രീമതി.ടിനു കുമാറിൻ്റെ നേതൃത്വത്തിൽ 8ാം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ക്ലാസ്സ് നടത്തി. ഗ്രാഫിക്ക് ഡിസൈനിംഗ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, എന്നീ വിഷയങ്ങെളക്കുറിച്ചുള്ളതായിരുന്നു ക്ലാസ്സ്. കുട്ടികൾ എല്ലാവരും തന്നെ ക്ലാസിൽ പങ്കെടുത്തു. | ||
== ശിശുദിനാഘോഷം == | |||
14 നവംബർ വെള്ളിയാഴ്ച സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് എസ്.പി.സി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കിൻഡർഗാർഡൻ സന്ദർശിച്ചു. അവിടെയുള്ള കുട്ടികൾക്ക് മിഠായികൾ നൽകി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർ തയ്യാറാക്കിയ ഗെയിമുകൾ കുട്ടികളോടൊപ്പം കളിപ്പിച്ചു. | |||
== ലാപ്‌ടോപ്പിന് പുതിയ ബാഗ് == | == ലാപ്‌ടോപ്പിന് പുതിയ ബാഗ് == | ||
നവംബർ 26 ബുധനാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 9 സി ക്ലാസ്സിലെ ലാപ്ടോപ്പിനായി ഒരു പുതിയ ബാഗ് വാങ്ങി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ്സിലെ ഐ.ടി കോഡിനേറ്ററുമായ ലക്ഷ്മി ബിജുവും ആഷിൻ ബിനുവിന്റെയും നേതൃത്വത്തിലായിരുന്നു പുതിയ ബാഗ് വാങ്ങിയത്.ക്ലാസ് ടീച്ചറായ സിസ്റ്റർ ശാലിനിയുടെ അനുവാദത്തോടെ ക്ലാസിലെക്ലാസ്സിലെ കുട്ടികളുടെ കയ്യിൽ നിന്നും ഒരു ചെറിയ തുക പിരിച്ചാണ് ബാഗ് വാഗിച്ചതു. | നവംബർ 26 ബുധനാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 9 സി ക്ലാസ്സിലെ ലാപ്ടോപ്പിനായി ഒരു പുതിയ ബാഗ് വാങ്ങി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ്സിലെ ഐ.ടി കോഡിനേറ്ററുമായ ലക്ഷ്മി ബിജുവും ആഷിൻ ബിനുവിന്റെയും നേതൃത്വത്തിലായിരുന്നു പുതിയ ബാഗ് വാങ്ങിയത്.ക്ലാസ് ടീച്ചറായ സിസ്റ്റർ ശാലിനിയുടെ അനുവാദത്തോടെ ക്ലാസിലെക്ലാസ്സിലെ കുട്ടികളുടെ കയ്യിൽ നിന്നും ഒരു ചെറിയ തുക പിരിച്ചാണ് ബാഗ് വാഗിച്ചതു. | ||
== ലിറ്റിൽ കൈറ്റ്സ് – സ്ക്രാച്ച് പ്രോഗ്രാമിങ് പരിശീലന റിപ്പോർട്ട് == | |||
𝙎𝙩. 𝙇𝙞𝙩𝙩𝙡𝙚 𝙏𝙝𝙚𝙧𝙚𝙨𝙖’𝙨 𝙃𝙞𝙜𝙝 𝙎𝙘𝙝𝙤𝙤𝙡, 𝙑𝙖𝙯𝙝𝙖𝙠𝙪𝙡𝙖𝙢-ൽ 2025–2028 ബാച്ചിനായി ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടി 22 നവംബർ 2025 ന് സംഘടിപ്പിക്കപ്പെട്ടു. പരിപാടിയിൽ 𝙇𝙞𝙩𝙩𝙡𝙚 𝙆𝙞𝙩𝙚𝙨 𝙈𝙖𝙨𝙩𝙚𝙧 𝙈𝙧. 𝘽𝙞𝙗𝙞𝙨𝙝 𝙅𝙤𝙝𝙣 വിദ്യാർത്ഥികൾക്ക് 𝙎𝙘𝙧𝙖𝙩𝙘𝙝 പ്രോഗ്രാമിങ് സംബന്ധിച്ച ക്ലാസ് എടുത്തു. | |||
പരിശീലനത്തിൽ 𝙎𝙘𝙧𝙖𝙩𝙘𝙝 ഉപയോഗിച്ച് 𝙂𝙖𝙢𝙚 𝘾𝙧𝙚𝙖𝙩𝙞𝙤𝙣, 𝘽𝙖𝙨𝙞𝙘 𝘾𝙤𝙙𝙞𝙣𝙜 𝘾𝙤𝙣𝙘𝙚𝙥𝙩𝙨 തുടങ്ങിയവ വിദ്യാർത്ഥികൾക്ക് പ്രായോഗികമായി പഠിപ്പിച്ചു. ക്ലാസ് രാവിലെ 9:30 മുതൽ 12:30 വരെ നീണ്ടുനിന്നു. | |||
ഈ പരിശീലനം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സൃഷ്‌ടിപരത, പ്രോഗ്രാമിങ് കഴിവ്, പ്രശ്നപരിഹാര ശേഷി എന്നിവ വികസിപ്പിക്കാൻ ഏറെ സഹായകമായി. ലിറ്റിൽ കൈറ്റ്സ് നടത്തിക്കുന്ന ഇത്തരം പരിശീലനങ്ങൾ വിദ്യാർത്ഥികളെ ടെക്നോളജി ലോകത്തേക്ക് ആത്മവിശ്വാസത്തോടെ അണിനിരത്തുന്നു. | |||
== കൈറ്റിന്റെ 'ഹരിതവിദ്യാലയം 4.0 വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ തെരഞ്ഞെടുക്കപ്പെട്ട് സെൻ്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ വാഴക്കുളം == | |||
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ 85 സ്കൂളുകൾ ഇടംപിടിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിച്ച 825 സ്കൂളുകളിൽ നിന്നാണ് ഹൈസ്കൂൾ-ഹയർസെക്കന്ററി വിഭാഗത്തിൽ 46ഉം പ്രൈമറി -അപ്പർ പ്രൈമറി വിഭാഗത്തിൽ 39 ഉം സ്കൂളുകളെ തിരഞ്ഞെടുത്തത്. ഇതിൽ ഹൈസ്കൂൾ വിഭാഗത്തിൽ നമ്മുടെ സ്കൂൾ ആയ സെൻ്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ വാഴക്കുളം തെരഞ്ഞെടുക്കപ്പെട്ടു. | |||
സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തിരഞ്ഞെടുത്തത് സ്കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രധാന ലക്ഷ്യം. | |||
ഈ പരിപാടിയുടെ ഫ്ലോർ ഷൂട്ട് കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിക്കും. കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം 2026 ജനുവരി ആദ്യം മുതൽ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കും. | |||
പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ സമഗ്ര മുന്നേറ്റങ്ങൾ ഈ വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ ചർച്ച ചെയ്യപ്പെടും. സുസജ്ജമായ ഭൗതീക സൗകര്യങ്ങളും മികച്ച അക്കാദമിക പിന്തുണയും എ.ഐ., റോബോട്ടിക്സ് ഉൾപ്പെടെയുള്ള സാങ്കേതിക പഠനവും ലഭ്യമാക്കുന്ന കേരളത്തിലെ സ്കൂളുകൾക്ക് ഈ വേദി ഒരു അംഗീകാരമാകും. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണിത് ഈ നാലാമത് എഡിഷൻ. | |||
== ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അസംബ്ലി നടത്തി == | |||
26/11/2025 ബുധനാഴ്ച സ്കൂളിൽ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അസംബ്ലി നടത്തി. രാവിലെ 9:30 ന് പ്രഭാത പ്രാർഥനയോടെ ആരംഭിച്ചു. തുടർന്ന് പ്രതിജ്ഞ, വാർത്ത വായന, ചിന്ത വിഷയം എന്നിവയ്ക്ക് ശേഷം ഭിന്നശേഷി ബാധിതരായ കുട്ടികൾ പ്രതിനിധിയായി യുപി ക്ലാസ് വിദ്യാർഥിനി എമി മനോഹരമായ നൃത്തം അവതരിപ്പിച്ചു. തുടർന്ന് ബഹുമാനപ്പെട്ട ഹെഡ് മിസ്റ്റ്റസ്സ് സിസ്റ്റർ മെറിൻ കുട്ടികളെ ആദരിക്കുകയും വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് 9:45 ന് ദേശീയ ഗാനത്തോടു കൂടി അസ്സംബ്ലി അവസാനിച്ചു. | |||
[[:പ്രമാണം:Haritha vidyalayam-season4-first round- list27112025.pdf]] | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM Disabality Day NOV 1 2025.JPG | |||
പ്രമാണം:28041 EKM Disabality Day NOV 2 2025.JPG | |||
പ്രമാണം:28041 EKM Disabality Day NOV 3 2025.JPG | |||
പ്രമാണം:28041 EKM Disabality Day NOV 4 2025.JPG | |||
പ്രമാണം:28041 EKM Disabality Day NOV 5 2025.JPG | |||
പ്രമാണം:28041 EKM Disabality Day NOV 6 2025.JPG | |||
</gallery> | |||
16:05, 3 ഡിസംബർ 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |
ജൂൺ
വാർഷിക പ്രവർത്തന കലണ്ടർ
ക്ലാസ് പി ടി എ
പത്താം ക്ലാസിലെ കുട്ടികൾക്കും മാതാപിതാക്കൾക്കുമുള്ള ക്ലാസ് പി.ടി.എ മെയ് 30-ാം തീയതി വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. 10 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സി.മെറിൻ സി. എം.സി പരിശീലകൻ ശ്രീ. ടിറ്റോ ജോണി കണ്ണാട്ടിനെ സ്വാഗതം ചെയ്തു. പ്രൊഫഷണൽ കൗൺസിലറായ അദ്ദേഹം സൗദി അറേബ്യയയിലെ നോർക്ക കോവിഡ് 19 ഹെല്പ് ഡെസ്ക് കൗൺസിലിങ് ടീമിന്റെ തലവനായിരുന്നു. ലോകമെമ്പാടും വ്യത്യസ്ത പാഠ്യപദ്ധതികളെക്കുറിച്ച് പരിചയമുള്ള അദ്ദേഹം ഇപ്പോൾ ആവശ്യക്കാർക്ക് തന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനായി ഒരു ഗൈഡൻസ് സെന്റർ (ഇൻസ്പൈറ ഗൈഡൻസ് സെന്റർ) വാഴക്കുളത്ത് നടത്തുന്നു.
സ്മാർട്ട് ലേർണിംഗ് എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ക്ലാസ് നടത്തിയത്. പഠനം എങ്ങനെ ആസ്വാദ്യകരമാക്കാം, ലഹരിയുടെ വിപത്തുകൾ, മാതാപിതാക്കൾ കുട്ടികൾക്ക് മാതൃകയാകേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ഏറെ വിജ്ഞാനപ്രദമായിരുന്ന ക്ലാസിൽ പത്താം ക്ലാസിലെ ഭൂരിപക്ഷം കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. ഗണിതാധ്യാപിക സി. മരിയ ജോസ് ക്ലാസിന് നന്ദി ആശംസിച്ചു. 12 മണിയോടുകൂടി ക്ലാസ് അവസാനിച്ചു. തുടർന്ന് പുതിയ പാഠ്യപദ്ധതി സമീപനത്തിൽ വന്നിട്ടുള്ള കാഴ്ചപ്പാടുകൾ അധ്യാപകർ പങ്കുവെച്ചു.
-
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ ജി രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുന്നു
-
കൗൺസിലർ ശ്രീ. ടിറ്റോ ജോണി
-
ഹെഡ്മിസ്ട്രസ് സി. മെറിൻ സി എം സി സ്വാഗതം നൽകുന്നു
-
ടിറ്റോ ജോണി ക്ലാസ് നയിക്കുന്നു
-
പി ടി എ യിൽ പങ്കെടുക്കുന്ന പത്താം ക്ലാസിലെ കുട്ടികളും മാതാപിതാക്കളും
-
ഗണിതാധ്യാപിക സി. മരിയ ജോസ് കൃതജ്ഞത പറയുന്നു
പ്രവേശനോൽസവം
സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ പ്രവേശനോത്സവം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ ജി രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്തു . ലോക്കൽ മാനേജർ സി.ആൻഗ്രേയ്സ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ഹെഡ്മിസ്ട്രസ് സി.മെറിൻ സി.എം.സി യോഗത്തിന് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ. റെബി ജോസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി . ഡിനി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സി. ശാലിനി യോഗത്തിന് നന്ദി പറഞ്ഞു. തുടർന്ന് നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നവാഗതരായ കുട്ടികളെ ക്ലാസിലേക്ക് ആനയിക്കുകയും അവർക്ക് മധുര പലഹാര വിതരണം നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, മുഴുവൻ പരിപാടികളുടെയും ഫോട്ടോയും വീഡിയോയും എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കുകയും നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ എന്നിവ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.
-
-
പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു
-
-
കെ സി എസ് എൽ പ്രവർത്തനവർഷ ഉദ്‌ഘാടനം
ആത്മീയ ധാർമ്മിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാകണം നമ്മുടെ വിദ്യാഭ്യാസരംഗം എന്ന കാഴ്ചപ്പാടോടുകൂടി പ്രവർത്തിക്കുന്ന സംഘടനയാണ് കേരള കാത്തലിക് സ്റ്റുഡന്റസ് ലീഗ് (KSCL). വിദ്യാർത്ഥികളുടെ ആത്മീയ, ശാരീരിക, ബൗദ്ധിക തലങ്ങളിലെ സമഗ്രമായ വളർച്ചയിൽ ഈ സംഘടന പ്രധാന പങ്കുവഹിക്കുന്നു. കെ സി എസ് എൽ സംഘടനയുടെ 2025 - 26 പ്രവർത്തനവർഷ ഉദ്‌ഘാടനം ബഹുമാനപ്പെട്ട ജോസ് മോനിപ്പിള്ളി അച്ഛൻ നിർവഹിച്ചു.കെ സി എസ് എൽ ഭാരവാഹികളെ തിരഞ്ഞെടിക്കുകയും ചെയ്തു. അനിമേറ്റർസ് ആയ സി . ജിബി ജോൺ , ബിൻസി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു സ്‌കൂൾ വർഷാരംഭത്തിന്റെ ഭാഗമായി സ്‌കൂൾ ബസ് വെഞ്ചിരിപ്പും നടന്നു.
-
ഉദ്ഘാടനം ബഹുമാനപ്പെട്ട ജോസ് മോനിപ്പിള്ളി അച്ഛൻ നിർവഹിക്കുന്നു
-
പരിസ്ഥിതി ദിനാചരണം
ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ അസംബ്ലി നടത്തി. 10C ക്ലാസിലെ കുട്ടികളാണ് അസംബ്ലിക്ക് നേതൃത്വം നൽകിയത്. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സി.മെറിൻ സി.എം.സി പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികൾ പത്രവാർത്ത വായിക്കുകയും പരിസ്ഥിതിദിന പോസ്റ്റർ പ്രദർശിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിയായ ജോൺപോൾ കാവ്യാലാപനം നടത്തുകയും ആൽബർട്ട് ജീമോൻ ജോർജ് പ്രഭാഷണം നടത്തുകയും ചെയ്തു. സ്കൂൾ കൊയർ പരിസ്ഥിതിദിന ഗാനം ആലപിച്ചു. അവധിക്കാല പ്രവർത്തനങ്ങളായ പത്രവാർത്ത, ഡിക്ഷണറി, ഡയറി എന്നിവ തയ്യാറാക്കിയവർക്ക് സി.മെറിൻ സി.എം.സി സമ്മാനങ്ങൾ നൽകി. നവാഗതരായ സി.ജെറിൻ, ഫെമിന എന്നീ അധ്യാപകരെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം നടത്തി. അസംബ്ലിക്ക് ശേഷം എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി എന്നീ ക്ലബ്ബുകളുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് വൃക്ഷത്തൈ നട്ടു. ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ഡോണി ജോർജ് ഇതിന് നേതൃത്വം നൽകി. തുടർന്ന് പരിസ്ഥിതി ക്ലബിന്റെ ഭാഗമായി സോഷ്യൽ സയൻസ് അദ്ധ്യാപിക സുനിത ജേക്കബിന്റെയും സയൻസ് അധ്യാപികയായ സി. ജെറിന്റെയും നേതൃത്വത്തിൽ ശലഭോദ്യാനപാർക്ക് ഉദ്‌ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി അമ്മയോടൊപ്പം ഒരു വൃക്ഷത്തൈ നട്ട് ഫോട്ടോ അയക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
-
ഹെഡ്മിസ്ട്രസ് സി.മെറിൻ സി.എം.സി പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുന്നു
-
സ്കൂൾ കൊയർ
-
-
പോസ്റ്റർ പ്രദർശനം
-
വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് വൃക്ഷത്തൈ നടുന്നു
-
ശലഭോദ്യാനപാർക്ക് ഉദ്ഘാടനം
-
Scout & Guide
-
SPC
മെറിറ്റ് ഡേ
പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലിന്റെ ഭാഗമായി ജൂൺ ആറാം തീയതി വെള്ളിയാഴ്ച മെറിറ്റ് ഡേ നടത്തി. ഹെഡ്മിസ്ട്രസ് സി. മെറിൻ സി എം സി യോഗത്തിന് സ്വാഗതം ആശംസിച്ചു. മൂവാറ്റുപുഴ എം എൽ എ ഡോ. മാത്യു കുഴൽനാടൻ യോഗം ഉദ്‌ഘാടനം ചെയ്യുകയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവരെയും, ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ് കിട്ടിയവരെയും ആദരിക്കുകയും ചെയ്തു. ലോക്കൽ മാനേജർ സി . ആൻഗ്രേയ്സ് അധ്യക്ഷപദവി അലങ്കരിച്ചു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസി ജോസ് പെരുമ്പിളിക്കുന്നേൽ, വാർഡ് മെമ്പർ ജോസ് പെരുമ്പിളിക്കുന്നേൽ, പി ടി എ പ്രസിഡന്റ് റെബി ജോസ്, എം പി ടി എ പ്രസിഡന്റ് ഡിനി മാത്യു, അധ്യാപക പ്രതിനിധി സി. ജിബി സി എം സി എന്നിവർ ആശംസകൾ നൽകി. USS, NMMS വിജയികളെ യോഗത്തിൽ ആദരിച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി ദേവിക എം നായർ യോഗത്തിന് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
-
മെറിറ്റ് ഡേ
-
ഡോ. മാത്യു കുഴൽനാടൻ എം എൽ എ വിദ്യാർത്ഥികളെ ആദരിക്കുന്നു
-
കലാപരിപാടികൾ
ബാലവേല വിരുദ്ധദിനം
ബാലവേല തടയുന്നതിനുള്ള അവബോധവും പ്രവർത്തനവും വളർത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ലോക ബാലവേല വിരുദ്ധ ദിനം ജൂൺ പന്ത്രണ്ടാം തീയതി സ്‌കൂളിൽ സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് സി . മെറിൻ സി എം സി ദിനാചരണത്തിന്റെ പ്രാധാന്യം കുട്ടികളെ ഓർമ്മപ്പെടുത്തി. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. കുട്ടികൾ വിവിധ തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി അസംബ്ലിയിൽ പ്രദർശിപ്പിച്ചു.
സ്കൂൾ പ്രയർ ഗ്രൂപ്പ്
"ദൈവഭക്തിയാണ് അറിവിന്റെ ഉറവിടം " (സുഭാഷിതങ്ങൾ 1: 7 )
പ്രാർത്ഥന ആത്മാവിനും ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്നു. ദൈവത്തിൽ ആശ്രയിച്ചുള്ള പഠനവും പ്രവർത്തനവും കൂടുതൽ ഫലദായകമാണ് എന്ന ബോധ്യം സ്വന്തമാക്കി ആത്മീയതയിൽ വളർന്നു വരുവാൻ കുട്ടികളെ പ്രചോദിപ്പിച്ചു കൊണ്ട് ജൂൺ പതിനേഴാം തീയതി സ്കൂൾ പ്രയർ ഗ്രൂപ്പിന് ആരംഭം കുറിച്ചു. സിസ്റ്റർ കാരുണ്യ സി എം സി പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ എടുക്കുകയും ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി തിരിതെളിച്ച് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. ഓരോ ക്ലാസിലെയും ലീഡേഴ്സിന് ദീപം തെളിച്ചു നൽകി ദൈവം അവരുടെ ജീവിതത്തിൽ ഉടനീളം പ്രകാശമായിരിക്കട്ടെ എന്ന് ആശംസിച്ചു.
-
സി. കാരുണ്യ സി എം സി ക്ലാസെടുക്കുന്നു
-
ക്ലാസ്
-
പ്രയർ ഗ്രൂപ്പ് ഉദ്ഘാടനം
-
ക്ലാസ് ലീഡേഴ്സ് ദീപവുമായി
വാഴക്കുളം ഡയാലിസിസ് സെന്ററിന് ഒരു കൈത്താങ്ങ്
നിർദ്ധനരായ ഡയാലിസിസ് രോഗികളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തിൽ ഒരു കോടി രൂപ സമാഹരണം എന്ന യജ്ഞവുമായി വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റ് മുന്നിട്ടിറങ്ങി. വാഴക്കുളം സെന്റ് . ജോർജ് ആശുപത്രിയോട് ചേർന്ന് ഒരു ഡയാലിസിസ് സെന്റർ ഒരുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇവരെ സഹായിക്കാനും ഡയാലിസിസ് സെന്റർ ആരംഭിക്കാനുമായി കുട്ടികൾ പണം സമാഹരിച്ച് ട്രസ്റ്റിലേക്ക് കൈമാറി.
-
കുട്ടികൾ ശേഖരിച്ച തുക ട്രസ്റ്റിന് കൈമാറുന്നു
പി ടി എ ജനറൽ ബോഡി മീറ്റിംഗ്
ജൂൺ 17 ചൊവാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ പി ടി എ ജനറൽ ബോഡി മീറ്റിംഗ് നടത്തി. കൗൺസലിങ് വിദഗ്ധനും സൈക്കോതെറാപ്പിസ്റ്റുമായ ഡോ. ജെയിംസ് മണിത്തോട്ടം മാതാപിതാക്കൾക്ക് ക്ലാസെടുത്തു. കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും പെരുമാറ്റ വൈകല്യങ്ങളെക്കുറിച്ചുമായിരുന്നു വിഷയം. തുടർന്ന് പുതിയ പി ടി എ അംഗങ്ങളെയും പ്രസിഡൻ്റിനെയും തെരഞ്ഞെടുത്തു. പ്രസിഡന്റായി സിജു സെബാസ്റ്റിയനെയും എം പി ടി എ പ്രസിഡന്റ് ആയി ഡിനി മാത്യുവിനേയും തെരെഞ്ഞെടുത്തു. വേദിയിൽ ലോക്കൽ മാനേജർ സി. ആൻഗ്രെയിസ്, ഹെഡ്മിസ്ട്രസ്സ് സി. മെറിൻ സി എം സി, പി ടി എ റെബി ജോസ്, എം പി ടി എ പ്രസിഡൻ്റ് ഡിനി മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
-
പി ടി എ ജനറൽ ബോഡി മീറ്റിംഗ്
-
തെരെഞ്ഞെടുക്കപ്പെട്ട പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ
-
പി ടി എ ജനറൽ ബോഡി മീറ്റിംഗ് സദസ്
-
ഡോ. ജെയിംസ് മണിത്തോട്ടം മാതാപിതാക്കൾക്ക് ക്ലാസെടുക്കുന്നു
-
മുൻ പിടിഎ പ്രസിഡന്റ് റെബി ജോസിനെ സി. ആൻഗ്രേയ്സ് ആദരിക്കുന്നു
വായനാദിനം
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ പത്തൊൻപത് വായനാദിനമായി ആചരിച്ചു .ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ അസംബ്ലി നടത്തി. 10എ ക്ലാസ്സിലെ കുട്ടികൾ ആണ് ഇതിന് നേതൃത്വം നൽകിയത്. കുട്ടികൾ പ്ലക്കാർഡുകൾ നിർമിക്കുകയും ഹെഡ്മിസ്ട്രസ് സി. മെറിൻ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കുട്ടികൾ അവതരിപ്പിച്ച പി എൻ പണിക്കരെക്കുറിച്ചുള്ള കവിതാലാപനം, പുസ്തക നിരൂപണം, എന്നിവ ഏറെ ശ്രദ്ധേയമായിരുന്നു . ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാവാരം മത്സരങ്ങളും വിവിധ പരിപാടികളും മലയാളം അധ്യാപകർ ഷെല്ലി സിറിയക് , അഞ്ചു ടീച്ചർ, ബിബീഷ് ജോൺ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. വായനാവാരാചരണത്തിന്റെ ഭാഗമായി പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ്, കഥാരചന, കവിതാരചന, ഉപന്യാസരചന, ചിത്രരചന - പെൻസിൽ, ജലഛായം, ഓയിൽ പെയിന്റിങ്, കാർട്ടൂൺ, വായന മത്സരം എന്നിവ ജൂൺ 19 മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ നടന്നു.
വായന ദിനാചരണത്തിന്റെ വീഡിയോ കാണാം
-
കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ
-
ഹെഡ്മിസ്ട്രസ്സ് സി. മെറിൻ വായനാദിന പ്രതിജ്ഞ ചൊല്ലുന്നു
-
ആൽബിൻ വായനാദിന സന്ദേശം നൽകുന്നു
-
കവിതാലാപനം
വായനാ വാരാചരണം
വായന വാരാചരണത്തോട് അനുബന്ധിച്ച ഓരോരോ ദിവസങ്ങളിൽ ആയ ക്വിസ് മത്സരം, കഥാ രചന , കവിതാ രചന, പോസ്റ്റർ മേക്കിങ് , ജലച്ചായം പെൻസിൽ രചന , ഓയിൽ പെയിന്റിംഗ് എന്നിവ നടത്തി.വായന വാരത്തോട് അനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ജെമി ജീമോൻ, അഗന്സ് ജോസ് എന്നിവർ വിജയികളായി . യുപി വിഭാഗത്തിൽ ബിൽഷാ ബിനു ,ഗൗരി നന്ദ എസ് എന്നിവരും വിജയിച്ചു.
വിദ്യാരംഗം കലാസഹിത്യവേദിയുടെയും ഇതര ക്ലബ്ബുകളുടെയും ഉദ്‌ഘാടനം
ജൂൺ 19ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, മാക്സ് ,സയൻസ് ,സോഷ്യൽ സയൻസ്, നേച്ചർ, ഇംഗ്ലീഷ് ,ഹിന്ദി എന്നീ ക്ലബ്ബുകളുടെയും ഔപചാരിക ഉദ്ഘാടനം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സോക്രട്ടീസ് അക്കാദമി ഡയറക്ടറും അധ്യാപകൻ ,സംവിധായകൻ എന്നീ നിലയിൽ പ്രശസ്തനുമായ ശ്രീ .അജയ് വേണു പെരിങ്ങാശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളുടെ വിവിധ മികവാർന്ന കലാപരിപാടികളും നടന്നു.
-
അജയ് വേണു പെരിങ്ങാശ്ശേരി ക്ലബ്ബുകളുടെ ഉദ്ഘടനകർമ്മം നിർവഹിക്കുന്നു
-
അജയ് വേണു പെരിങ്ങാശ്ശേരി
-
ക്ലാസെടുക്കുന്നു
-
കലാപരിപാടികൾ
അക്കാദമിക മാസ്റ്റർ പ്ലാൻ
2025 - 26 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുള്ള മാസ്റ്റർ പ്ലാൻ ജൂൺ പത്തൊൻപതാം തീയതി സോക്രട്ടീസ് അക്കാഡമി ഡയറക്ടർ ആയ അജയ് വേണു പെരിങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു.
-
അക്കാദമിക മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ചെയ്യുന്നു
യോഗാദിനം
ജൂൺ 21 യോഗാദിനത്തോടനുബന്ധിച്ച് എസ് പി സി , ലിറ്റിൽകൈറ്റ്സ് , ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾക്ക് യോഗ പരിശീലനം നടത്തി. യോഗ പരിശീലക ദീപ മാത്യുവിൻ്റെ നേതൃത്വത്തിലായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. 9.30 ക്ക് ആരംഭിച്ച യോഗ 10.15ന് അവസാനിച്ചു. തുടർന്ന് യോഗ ക്വിസ് മത്സരം സംഘടിപ്പിച്ചു.
-
യോഗാസനം ചെയ്യുന്ന വിവിധ ക്ലബ് അംഗങ്ങൾ
-
യോഗാസനം
-
യോഗ പരിശീലക ദീപ മാത്യു
-
ലോക ലഹരിവിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ആം തീയതി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ് ഏറെ ശ്രദ്ധേയമായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ് പി സി, ജെ ആർ സി കുട്ടികൾ ലഹരി വിരുദ്ധ ദിനത്തിൽ അണിനിരന്നു. സ്കൂളിൽ കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി ഖസാക്കിൻ്റെ ഇതിഹാസം, ഒരു സങ്കീർത്തനം പോലെ, ആലാഹയുടെ പെണ്മക്കൾ എന്നീ നോവലുകൾ വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്ന മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.
ലോക ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ വെച്ച് നടത്തിയ അസംബ്ലി കാണാം
-
ഫ്ലാഷ് മോബ് അവതരിപ്പിക്കുന്ന കുട്ടികൾ
-
ലഹരി വിരുദ്ധ പോസ്റ്റർ
-
ഹെഡ്മിസ്ട്രസ്സ് സി മെറിൻ സി എം സി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
-
അസംബ്ലി
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ് മാസ്റ്റർ ബിബിഷ് ജോൺ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ടിനു കുമാർ എന്നിവരുടെ നേതൃത്വത്തിൽ എട്ടിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ നടത്തി. 109 കുട്ടികൾ അപേക്ഷ തന്നതിൽ 107 കുട്ടികളാണ് പരീക്ഷ എഴുതിയത്. മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരീക്ഷ ഡോക്യുമെൻ്റ് നടത്തി. വിജയിക്കുന്ന ആദ്യത്തെ 40 കുട്ടികൾക്ക് ക്ലബ്ബിൽ അംഗത്വം ലഭ്യമാകും.
-
പരീക്ഷയുടെ നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കുന്ന കുട്ടികൾ
-
അഭിരുചി പരീക്ഷ
ജർമ്മൻ ഭാഷപഠനം
ജർമ്മൻ ഭാഷ പഠിക്കാൻ താല്പര്യം ഉള്ള കുട്ടികൾക്ക് വേണ്ടി ഇൻറർനാഷണൽ ലാംഗ്വേജ് സ്കൂളിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ ജർമ്മൻ ഭാഷാ പഠനം ആരംഭിച്ചു.
-
ജർമ്മൻ ക്ലാസ് കേൾക്കുന്ന കുട്ടികൾ
-
ജർമ്മൻ അധ്യാപകൻ കുട്ടിയുമായി സംവദിക്കുന്നു
-
ക്ലാസ് നയിക്കുന്ന ജർമ്മൻ അദ്ധ്യാപകർ
ഐ ടി , പ്രവൃത്തിപരിചയ മേളകൾ
ഈ അധ്യയന വർഷത്തിലെ മേളയ്ക്ക് വേണ്ടി കുട്ടികളിലെ സർഗാത്മക കഴിവുകളെ കണ്ടെത്തി നേരത്തെ തന്നെ കുട്ടികളെ തിരഞ്ഞെടുക്കാനും അവർക്ക് വേണ്ട പരിശീലനം നല്കുന്നതിനുമായി 30/06/2025 ന് ഐ ടി , പ്രവൃത്തിപരിചയ മേളകൾ നടത്തി . ധാരാളം കുട്ടികൾക്ക് അവരുടെ കഴിവുകൾ തെളിയിക്കാൻ ഉള്ള അവസരം കൂടി ആയിരുന്നു ഈ മേള വഴിയൊരുക്കിയത് . രാവിലെ 9.30-12.30 വരെ ആയിരുന്നു മത്സരസമയം .
-
ഐടി മേളയിൽ പങ്കെടുക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
-
കമ്പ്യൂട്ടർ ലാബിൽ ഐടി മേള നടക്കുന്നു
-
പ്രവൃത്തി പരിചയ മേള
-
പ്രവൃത്തി പരിചയ മത്സരങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾ
ജൂലൈ
കണക്ക് ,സയൻസ് , സോഷ്യൽ സയൻസ് മത്സരങ്ങൾ
ശാസ്ത്രമേളക്ക് മുന്നോടിയായി കുട്ടികളെ കണ്ടെത്തി നേരത്തെ പരിശീലിപ്പിക്കുന്നതിനു വേണ്ടി സ്കൂൾ തല ശാസ്ത്ര മേളകൾ നടന്നു . 01/07/2025 ന് ആണ് മത്സരങ്ങൾ നടത്തിയത്.
-
ഗണിത ശാസ്ത്ര മേള
-
സാമൂഹ്യ ശാസ്ത്ര മേള
-
ശാസ്ത്ര മേളയിൽ കുട്ടികൾ നിർമ്മിച്ച വസ്തുക്കൾ
ഡോക്ടേഴ്സ് ഡേ
ജൂലൈ 1 ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ചു നമ്മുടെ സ്കൂളിലെ ഹെഡ്മിസ്ട്രസ് സി മെറിൻ സി എം സി, സ്കൗട്ട് ആൻഡ് ഗൈഡ് , ജെ ആർ സി കുട്ടികൾ, അധ്യാപകർ എന്നിവർ വാഴക്കുളം സെന്റ് ജോർജ് ഹോസ്പിറ്റൽ സന്ദർശിക്കുകയും അവിടെ ജോലിചെയ്യുന്ന ഡോക്ടേഴ്സ് ന് ആദരം അർപ്പിക്കുകയും ചെയ്തു .ഈ ഹോസ്പിറ്റലിൽ നീണ്ട നാളായി സുസ്ത്യർഹമായ സേവനം അനുഷ്ഠിക്കുന്ന ഡോ. തേജസ്സ് കൊച്ചികുന്നേലിന് പ്രത്യേക അനുമോദനം നൽകുകയും ചെയ്തു .
ബഷീർ ദിനാചരണം
ജൂലൈ 7 തിങ്കളാഴ്ച ബഷീർ ദിനത്തോടനുബന്ധിച്ച് സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. രാവിലെ 11:15 അസംബ്ലി ആരംഭിച്ചു. 9 ബി ക്ലാസിലെ കുട്ടികളാണ് അസംബ്ലി നടത്തിയത്. ഈശ്വര പ്രാർത്ഥനയോടെയാണ് അസംബ്ലി ആരംഭിച്ചത് ജെഫ്രിൻ ജോമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഞ്ജിമ ഷൈജൻ പ്രധാന വാർത്തകൾ വായിച്ചു. വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചും, അദ്ദേഹം രചിച്ച കൃതികളെക്കുറിച്ചും ആഗി മരിയ റോബി എല്ലാവർക്കും ഒരു അവലോകനം നൽകി. സ്കൂൾ കൊയറിന്റെ വക ബഷീർ ദിനത്തോടനുബന്ധിച്ച് കവിതാലാപനം നടത്തി. അന്നാ ഷിബു ബഷീറിന്റെ കൃതിയിലെ മുച്ചീട്ടുകാരന്റെ മകളായ സൈനബയെ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും വായന വാരത്തോടും, ബഷീർ ദിനത്തോടും അനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽക തുടർന്ന് ദേശീയ ഗാനത്തോടെ 11:45 ന് അസംബ്ലി അവസാനിച്ചു.
-
മുച്ചീട്ടുകളിക്കാരന്റെ മകൾ നോവലിന്റെ ദൃശ്യാവിഷ്ക്കാരം
-
ബഷീറിന്റെ ജീവചരിത്ര വിവരണം
സ്കൂൾ വെഞ്ചിരിപ്പ്
ജുൺ 30ാം തീയതി തിങ്കളാഴ്ച്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസകൂളിൽ തിരുഹൃദയത്തിരുന്നാളിനോട് അനുബന്ധിച്ച് വെഞ്ചിരിപ്പ് നടന്നു . രാവിലെ 10 മണിക്ക് പ്രർത്ഥനയോ വെഞ്ചിരിപ്പ് ആരംഭിച്ചു.അധ്യാപകരും കുട്ടികളും പ്രാർത്ഥനയിൽ പങ്കെടുത്തു. ഫാ.ജോസ് മോനിപ്പിള്ളിയും , ഫാ.ഡെൽബിൻ കുരീക്കാട്ടിലും വെഞ്ചിരിപ്പ് കർമ്മങ്ങൾ നിർവ്വഹിച്ചു . 11:00 മണിയോടെ വെഞ്ചിരിപ്പ് അവസാനിച്ചു.
-
ഫാ .ജോസ് മോനിപ്പിള്ളിൽ വെഞ്ചിരിപ്പ് പ്രാർത്ഥനയിൽ
-
ക്ലാസ് വെഞ്ചിരിപ്പൂ നടത്തുന്നു
നാമനിർദ്ദേശ പത്രിക സമർപ്പണം
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ 2025 അദ്ധ്യായന വർഷത്തെ
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂലൈ 15-ാം തീയതി നടത്താൻ തീരുമാനിച്ചു. ജൂലൈ 7-ാം തീയതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിർദ്ദേശ പത്രിക സമർപ്പണത്തിനുള്ള അപേക്ഷ ക്ഷണിച്ചു .സുനിത ടീച്ചർ നേതൃത്വം നൽകി.ഓരോ ക്ലാസ്സുകളിൽ നിന്നും തിരഞ്ഞെടുപ്പിനു മത്സരിക്കാനുള്ള കുട്ടികളുടെ നാമനിർദ്ദേശ പത്രിക ക്ലാസ്സ് ടീച്ചേർസ്പൂരിപ്പിച്ചു നൽകി.ഓരോ ക്ലാസ്സുകളിൽ നിന്നും കുറഞ്ഞത് രണ്ട് കുട്ടികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു നൽകി.ജൂലൈ 16ാം തീയതി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സത്യപ്രതിജ്ഞ നടത്തും.
വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതല ഉദ്ഘാടനം
2025 ജൂലൈ 11 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലാതല ഉദ്ഘാടനവും നാടൻപാട്ട് ശില്പശാലയും കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് വളരെ ഭംഗിയായി നടന്നു. കോട്ടപ്പടി സൗത്ത് ഗവൺമെന്റ് എൽ പി സ്കൂളിലെ അധ്യാപകനും കലാകാരനും മോട്ടിവേഷണൽ ട്രെയിനറുമായ ശ്രീ എം. ആർ ശൈലേഷ് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ഓരോ സ്കൂളിൽ നിന്നും ഒരു അധ്യാപകനും വിദ്യാർത്ഥിയും ആണ് പങ്കെടുത്തത്. നമ്മുടെ സ്കൂളിലെ മികച്ച ഗായികയായ ക്രിസ്റ്റീനാ സാജു നാടൻപാട്ട് ശില്പശാലയിൽ അതിഗംഭീരമായി ഒരു കൃഷിപ്പാട്ട് പാടുകയുണ്ടായി. അങ്ങനെ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി വിലയിരുത്തുവാനും പ്രകടിപ്പിക്കാനും ഉള്ള വേദി ഒരുക്കുകയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
ജൂലൈ 16-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. 10:30 യോടെ തിരഞ്ഞെടുപ്പ് ആരംഭിച്ചു സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെറിൻ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ മരിയ തെരേസ്, സുനിത ടീച്ചർ, ബിബീഷ് സാർ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി,
സ്കൗട്ട് ആൻഡ് ഗൈഡ്,എസ്.പി.സി എന്നിങ്ങനെ വിവിധ ക്ലബ്ബുകളിലെ അംഗങ്ങളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു.4 ബൂത്തുകളിലായി പോളിംങ് നടന്നു.ഓരോ ബൂത്തുകളിലും 5 ഘട്ടങ്ങളായാണ് പോളിംങ് നടന്നത്.ക്ലാസ്സ് അടിസ്ഥാനത്തിൽ എസ്.പി.സി കുട്ടികൾ വിദ്യാർത്ഥികളെ പോളിംങ് ബൂത്തിലേക്ക് കൊണ്ടുവന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ എന്ന ഓപ്പൺ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത് .11:30 യോടെ തിരഞ്ഞെടുപ്പ് അവസാനിച്ചു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ വീഡിയോ കാണാം
-
വോട്ടിങ്ങിനായി കാത്തു നിൽക്കുന്ന കുട്ടികൾ
-
തെരെഞ്ഞെടുപ്പ് നടപടികൾ സി.മെറിൻ സി എം സി നിരീക്ഷിക്കുന്നു
-
-
വോട്ട് ചെയ്തതിന്റെ ആഹ്ലാദ പ്രകടനം
-
പോളിങ് ബൂത്ത്
-
തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ പ്രതിനിധികൾ
സ്കൂൾ വാർത്താ ചാനൽ ഉദ്ഘാടനം
ജൂലൈ 16-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ വാർത്താ ചാനൽ ഉദ്ഘാടനം നടത്തി.അധ്യാപകരായ ബിബീഷ് സാർ, ടിനു ടീച്ചർ എന്നിവരുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചത്. തെരേസാസ് ന്യൂസ് എന്ന പേരിൽ ആരംഭിച്ച ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെറിൻ നിർവ്വഹിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയാറാക്കിയ ന്യൂസ് കാണാം
സ്കൂൾ വിക്കി പരിശീലനം
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ജൂലൈ 16 തീയതി അധ്യാപകർക്കു സ്കൂൾ വിക്കി പരിശീലനം നൽകി. വൈകിട്ടു 4 മണിയോടെ ക്ലാസ്സ് ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ബിബീഷ് സാർ ക്ലാസ്സിന് നേതൃത്വം നൽകി.ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുറച്ചു കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. സ്കൂളിലെ ഐ. ടി പ്രവർത്തനങ്ങൾ, സ്കൂൾ വിക്കി എന്നിവയായിരുന്നു ക്ലാസ്സിന്റെ വിഷയങ്ങൾ. 5 മണിയോടെ ക്ലാസ്സ് അവസാനിച്ചു.
-
ടീച്ചേഴ്സിനെ സ്കൂൾ വിക്കി പരിചയപ്പെടുത്തുന്നു
-
അധ്യാപകർ സ്കൂൾ വിക്കി ഫോണിൽ ഉപയോഗിക്കുന്നു
-
അധ്യാപകർ വിക്കി പരിശീലനത്തിനിടയിൽ
സ്കൂൾ കലോത്സവം
ജൂലൈ 18-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ കലോത്സവം നടന്നു.രാവിലെ 10 മണിയോടെ മത്സരങ്ങൾ ആരംഭിച്ചു. കലാധ്യാപിക ശ്രീലക്ഷ്മി ടീച്ചറിൻ്റെ നേതൃത്വത്തിൽനടത്തിയ പരിപാടികളിൽ യു.പി വിഭാഗം നാടോടി നൃത്തത്തിൽ അക്ഷര ബിനോയ് ഒന്നാം സ്ഥാനവും അർജവ് ദേവ് അഖിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.എച്ച്.എസ് വിഭാഗം നാടോടി നൃത്തത്തിൽ അന്ന ഷിബു ഒന്നാം സ്ഥാനവും ആൽബിറ്റ പീറ്റർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മലയാളം,ഇംഗ്ലീഷ്, ഹിന്ദി അധ്യാപകരായ അഞ്ജു ടീച്ചർ, ഷെല്ലി ടീച്ചർ, മേരി ടീച്ചർ, മെറ്റിൽഡ ടീച്ചർ, എൽദോ സാർ, ടിനു ടീച്ചർ, അനിത ടീച്ചർ, അബിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ മത്സരങ്ങൾ നടത്തി.
ഹിന്ദി പദ്യം ചൊല്ലൽ യു.പി വിഭാഗം നൂതൻ അന്ന മാത്യു ഒന്നാം സ്ഥാനം കരസ്ഥമാക്കി. കന്നഡ പദ്യം ചൊല്ലലിൽ റേച്ചൽ അശോക് ഒന്നാം സ്ഥാനം നേടി. അറബിക് പദ്യം ചൊല്ലലിൽ ആഗ്നെറ്റ് തെരേസ ജിമ്മി ഒന്നാം സ്ഥാനം നേടി.ഹിന്ദി പ്രസംഗം മത്സരത്തിൽ ശ്രേയ ഒന്നാം സ്ഥാനം നേടി.യു.പി വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം അലക്സാണ്ടർ വർഗീസ് രണ്ടാം സ്ഥാനം ദിയാ മേരി ജിൻസ് എന്നിവർ കരസ്ഥമാക്കി.ലളിതഗാനത്തിൽ ദിയാ മേരി ജിൻസ് ഒന്നാം സ്ഥാനവും അതുൽ ആൽവിൻ രണ്ടാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗത്തിൽ എമിയാ മറിയം ജോയ് ഒന്നാം സ്ഥാനം നേടുകയും അഗ്നെറ്റ് തെരേസ ജിമ്മി, എലിസബെത്ത് ജോസഫ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ യു.പി വിഭാഗം ജീവന രാജീവ് ഒന്നാം സ്ഥാനവും കാതെറിൻ ഡാൻ്റു രണ്ടാം സ്ഥാനവും നേടി.ഇംഗ്ലീഷ്പ്രസംഗം മത്സരത്തിൽ ഏദൻ റോയി ഒന്നാം സ്ഥാനവും ക്രിസ്റ്റി ജോഷി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മാപ്പിള പ്പാട്ട് യു.പി വിഭാഗം എയ്ഞ്ചൽ മേരി സിബിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹന്ന മേരി സിബിനും അനീറ്റ പി ഷോജനും രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു.പി വിഭാഗം കന്നഡ പദ്യം ചൊല്ലലിൽ ഹന്ന മേരി സിബിൻ ഒന്നാം സ്ഥാനവും ജീവന രാജീവ് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം മലയാളം പദ്യം ചൊല്ലലിൽ ജോൺ പോൾ ബിജു ഒന്നാം സ്ഥാനവും ഹെലെന ജോഷി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മലയാളം പ്രസംഗം മത്സരത്തിൽ ഹൈസ്കൂളിൽ ജോൺ പോൾ ബിജു ഒന്നാം സ്ഥാനവും എഡ്വിൻ പൗലോ ബിജു രണ്ടാം സ്ഥാനവും നേടി. മലയാളം പദ്യം ചൊല്ലലിൽ യു. പി വിഭാഗം ജീവന രാജീവ് ഒന്നാം സ്ഥാനവും അന്ന ബോബിൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗം മലയാളം പ്രസംഗം മത്സരത്തിൽ അൽഫോൻസാ അബിൻ ഒന്നാം സ്ഥാനവും ദുർഗ എസ് രണ്ടാം സ്ഥാനവും
കരസ്ഥമാക്കി .ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ എച്ച്.എസ് വിഭാഗം ജോൺ പോൾ ബിജു ഒന്നാം സ്ഥാനവും ആഗി മരിയ റോബിയും ആര്യനന്ദ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി . എച്ച്.എസ് വിഭാഗം പ്രസംഗം മത്സരത്തിൽ ജോൺ പോൾ ബിജു ഒന്നാം സ്ഥാനവും സാറ മേരി ബൈജു രണ്ടാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗം ആൺകുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തിൽ ജോയേൽ ജയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജോൺ പോൾ ബിജു ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അർഹനായി.
3 മണിയോടെ മത്സരങ്ങൾ അവസാനിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദി വാങ്മയം പ്രതിഭാ പരീക്ഷ
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി നടത്തിയ വാങ്മയം പ്രതിഭാ പരീക്ഷയിൽ ഹൈസ്കൂൾ തലത്തിൽ ടെൽസ സൈജു ഒന്നാം സ്ഥാനവും
നിയ അന്നാ പ്രവീൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി തലത്തിൽ ആമി ജോസഫ് ഒന്നാം സ്ഥാനവും ജീവനാ രാജീവ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ആംഡ് ഫോഴ്സെസ് പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിംഗ് ക്ലാസ്സ്
ജൂലൈ 15-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് ഇന്ത്യൻ സേനയെക്കുറിച്ചു കുട്ടികൾക്ക് ക്ലാസ്സ് നടത്തി. വിരമിച്ച ഇന്ത്യൻ സൈനികരാണ് ക്ലാസ്സുകൾ നടത്തിയത്. ഇന്ത്യൻ സേനയിലെ തൊഴിലവസരങ്ങൾ,ട്രെയിനിംഗ് എന്നിവയെക്കുറിച്ചാണ് ക്ലാസ്സ് നടത്തിയത്.
വൈ.ഐ.പി
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ കുട്ടികൾ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിലൂടെ തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു. ശാസ്ത്ര വിഷയങ്ങളോട് താല്പര്യം ഉള്ള കുട്ടികൾക്ക് തങ്ങളുടെ മനസ്സിലെ ആശയങ്ങൾ പങ്കുവെക്കാൻ ഉള്ള മികച്ച അവസരമാണ് വൈ.ഐ.പി. ഹൈസ്കൂളിലെ ഏതാനും കുട്ടികൾ ഇതിൽ പങ്കെടുത്തു. ഹൈസ്കൂളിലെ സയൻസ് അധ്യാപകരായ സിസ്റ്റർ ശാലിനി, സിസ്റ്റർ ജിബി എന്നിവർ ഇതിനു മേൽനോട്ടം വഹിച്ചു.
ചാന്ദ്രദിന അസ്സംബ്ലി
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ജൂലൈ 21-ാം തീയതി ചാന്ദ്രദിനത്തോട് അനുബന്ധിച്ചു പ്രത്യേക അസ്സംബ്ലി നടന്നു. 1:15 ഓടെ അസ്സംബ്ലി ആരംഭിച്ചു.കുട്ടികൾ ചാന്ദ്രദിനത്തോട് അനുബന്ധിച്ചുള്ള സന്ദേശവും കവിതാലാപനവും നടത്തി. ഇന്നേ ദിവസം സ്കൂൾ തലത്തിൽ നടന്ന വിവിധ മേളകളുടെ വിജയികളായ കുട്ടികൾക്ക് സമ്മാനം നൽകി.1:45 ഓടെ അസ്സംബ്ലി അവസാനിച്ചു.
ക്ലാസ്സ് ലീഡർമാരുടെ സത്യപ്രതിജ്ഞ
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ജൂലൈ 21ാം തീയതി ക്ലാസ്സ് ലീഡർമാരായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും സ്കൂൾ ലീഡർമാരായും വിവിധ ക്ലബ്ബുകളുടെ ലീഡർമാരായും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും സത്യപ്രതിജ്ഞ നടത്തി. ആൽഫ്രെഡ് ജീമോൻ ജോർജും ടെൽസ സൈജുവും സ്കൂൾ ലീഡർമാരായി തിരഞ്ഞെടുക്കപ്പെട്ടു.
-
-
സത്യപ്രതിജ്ഞ പറയുന്ന ക്ലാസ് ലീഡർമാർ
-
-
ലീഡർമാരായി തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾ
ചാന്ദ്രദിന സെമിനാർ
ചാന്ദ്രദിനത്തോടനുബന്ധിച്ച് സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ കുട്ടികൾക്കായി പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. സയൻസ് അധ്യാപകരായ സിസ്റ്റർ. ജെറിന്റെയും, സിസ്റ്റർ. ജിബിയുടെയും, സിസ്റ്റർ. ശാലിനിയുടെയും നേതൃത്വത്തിലാണ് സെമിനാർ നടത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ എഡ്വിൻ പൗലോ ബിജുവാണ് സെമിനാർ അവതരിപ്പിച്ചത്. കുട്ടികളിൽ ഇത് പുതിയ ഒരു ഉണർവുണ്ടാക്കി. കുട്ടികൾ വളരെ ആകാംക്ഷയോടെയാണ് കേട്ടിരുന്നത്.
പത്താം ക്ലാസിലെ എഡ്‌വിൻ പൗലോ സെമിനാർ നടത്തുന്നു
-
പത്താം ക്ലാസിലെ എഡ്‌വിൻ പൗലോ സെമിനാർ നടത്തുന്നു
-
കുട്ടികളെ ആ . ക്സ് . ഇ . എം ആയി ബന്ധപ്പെട്ടുള്ള വീഡിയോ കാണിക്കുന്നു
എഡ്‌വിന്റെ സെമിനാറിൽ ശ്രദ്ധിക്കുന്ന കുട്ടികൾ
-
പത്താം ക്ലാസിലെ എഡ്‌വിൻ പൗലോ സെമിനാർ നടത്തുന്നു
-
കുട്ടികളെ ആ . ക്സ് . ഇ . എം ആയി ബന്ധപ്പെട്ടുള്ള വീഡിയോ കാണിക്കുന്നു
-
എഡ്‌വിന്റെ സെമിനാറിൽ ശ്രദ്ധിക്കുന്ന കുട്ടികൾ
-
സെമിനാറിൽ പങ്കെടുക്കുന്ന കുട്ടികൾ
ആഗസ്റ്റ്
വിദ്യാരംഗം ഉപജില്ലാതല സെമിനാർ
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കല്ലൂർക്കാട് ഉപജില്ലാതല സെമിനാറിൽ പങ്കെടുത്ത പത്താം ക്ലാസ് വിദ്യാർത്ഥിയായ ആൽബർട്ട് ജീമോൻ ജോർജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
എസ്.പി.സി ദിനാചരണം
ഓഗസ്റ്റ് 2ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ എസ്.പി.സി ദിനാചരണം നടത്തി.രാവിലെ 9 മണിക്ക്പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു.പരിപാടിയിൽ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.പോലീസ് ഉദ്യോഗസ്ഥനായ റെജി രാജ് സാർ ലഹരിക്കെതിരായും,എസ്.പി.സി കുട്ടികൾക്കുള്ള സന്ദേശവും നൽകി.കുട്ടികൾ ഗാനം ആലപിച്ചു.അധ്യാപകരായ ഡോണി സാർ, അനിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.9:40 ഓടെ പരിപാടികൾ അവസാനിച്ചു.
ക്ലാസ്സ് പി.റ്റി.എ മീറ്റിംഗ്
ആഗസ്റ്റ് 12 ന് സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് 5 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ ക്ലാസ്സ് പി.റ്റി.എ മീറ്റിംഗ് നടത്തി. മിഡ്ടേം പരീക്ഷയിൽ കുട്ടികളുടെ മാർക്ക് മാതാപിതാക്കളെ കാണിച്ചു. കുട്ടികളുടെ പഠന നിലവാരത്തെക്കുറിച്ച് അധ്യാപകർ സംസാരിച്ചു.3:30 ഓടെ മീറ്റിംഗ് അവസാനിച്ചു.
വാല്യൂ എഡ്യൂക്കേഷൻ ക്ലാസ്സ്
ഓഗസ്റ്റ് 11 ആം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 5 ആം ക്ലാസ്സിലെയും 6 ആം ക്ലാസ്സിലെയും കുട്ടികൾക്കായി വാല്യൂ എഡ്യൂക്കേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.സിസ്റ്റർ ധന്യ സിഎംസി ആണ് ക്ലാസ്സിനു നേതൃത്വം വഹിച്ചത്.
-
സി.ധന്യ ക്ലാസ് ആരംഭിക്കുന്നു
-
സി.ധന്യയുടെ ക്ലാസ്സിൽ ശ്രദ്ധിക്കുന്ന കുട്ടികൾ
സ്വാതന്ത്ര്യദിന ആഘോഷം
ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ഇന്ന് St. Little Teresa's school സമുചിതമായി ആചരിച്ചു. രാവിലെ 8.30 ന് School HM Sr Merin പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി
സ്വതന്ത്ര്യദിനം മുന്നൊരുക്കങ്ങൾ
മത്സരങ്ങൾ: UP,HS വിഭാഗങ്ങൾക്ക് ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി
റാലി മനോഹരമാക്കുവാൻ:
കുട്ടികൾ ചാർട്ട് പേപ്പർ ഉപയോഗിച്ച് തൊപ്പി, പൂക്കൾ, പ്ലക്കാർഡുകൾ എന്നിവ ഉണ്ടാക്കി
മുദ്രാവാക്യം: റാലിയിൽ മുദ്രാവാക്യം ചൊല്ലിക്കൊടുക്കുവാൻ പരിശീലനം നൽകി.
Fancy Dress മത്സരം: ഓരോ ക്ലാസ്സിൽ നിന്നും സ്വാതന്ത്ര്യസമര നേതാക്കൻമാരുടെ രൂപസാദൃശ്യത്തിൽ എത്തുവാനുള്ള തെരഞ്ഞെടുപ്പ്
2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച
ഇന്ന് രാവിലെ 8.30 ന്, SPC, Scout & Guide,JRC, Little Kites എന്നിവയിലെ അംഗങ്ങൾ അണിനിരന്ന St. Little Theresa's വിദ്യാലയ അങ്കണത്തിൽ Headmistress Sr Merin ദേശീയ പതാക ഉയർത്തി. എല്ലാവരും ദേശീയ ഗാനം പാടി.തുടർന്ന് സ്വാതന്ത്യ ദിന സന്ദേശം, Fancy Dress മത്സരം, സമ്മാനദാനം എന്നിവ നടന്നു.
9.00 മണിക്ക് മഞ്ഞള്ളൂർ പഞ്ചായത്ത് സംഘടിപ്പിച്ച സമ്മേളനത്തിൽ കുട്ടികൾ പങ്കെടുത്തു. MLA ശ്രീ മാത്യു കുഴലനാടന്റെസ്വാതന്ത്രദിന സന്ദേശം ശ്രവിക്കുകയും, സ്കൂളിൽ നടത്തിയ മത്സരങ്ങളുടെ സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു
-
ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി.എം.സി പതാക ഉയർത്തുന്നു
-
പ്രച്ഛന്ന വേഷ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ
-
സ്വാതന്ത്ര്യ ദിനാചരണം
-
എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ പ്രസംഗിക്കുന്നു
-
സ്വാതന്ത്ര്യ ദിനാഘോഷം
-
ചെണ്ടമേളം
-
മീനാക്ഷി മകേഷ് ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് പെരുമ്പള്ളിക്കുന്നേലിൽ നിന്ന് ഏറ്റുവാങ്ങുന്നു
-
അനീറ്റ പി സോജൻ ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് പെരുമ്പള്ളിക്കുന്നേലിൽ നിന്ന് ഏറ്റുവാങ്ങുന്നു
-
ലിയോണ മേരി റോയ് ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് പെരുമ്പള്ളിക്കുന്നേലിൽ നിന്ന് ഏറ്റുവാങ്ങുന്നു
വാങ്മയം പ്രതിഭാ നിർണയ പരീക്ഷ
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കലൂർക്കാനടത്തിയജില്ലാതലത്തിൽ നടത്തിയ വാങ്മയം പ്രതിഭാ നിർണയ പരീക്ഷയിൽ യുപി വിഭാഗത്തിൽ ആമി ജോസഫ് ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ നിയ അന്ന പ്രവീൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സ്വാതന്ത്ര്യദിനാഘോഷം
വെള്ളിയാഴ്ച ഓഗസ്റ്റ് 15 സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്വാതന്ത്യ ദിനം ആഘോഷിച്ചു. 8:30 ഓടെ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ ദേശീയപതാക ഉയർത്തി. തുടർന്ന് കുട്ടികളുടെ പ്രച്ഛന്നവേഷ മത്സരവും ഉണ്ടായിരുന്നു. തുടർന്ന് കല്ലൂർക്കാട് ജംഗ്ഷൻൽ റാലി ആരംഭിച്ചു. എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി, സ്കൗട്ട് ആൻഡ് ഗൈഡ് എന്നീ ക്ലബ്ബുകളിലെ കുട്ടികളും മറ്റു വിദ്യാർത്ഥികളും പങ്കെടുത്തു.ബസ് സ്റ്റാൻഡിൽ എത്തിച്ചേർന് ഒരു മീറ്റിങ്ങിനു ശേഷം കുട്ടികൾക്ക് പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് 12:30 ഓടെ പരിപാടികൾ അവസാനിച്ചു.
സെപ്റ്റംബർ
വാല്യൂ എഡ്യൂക്കേഷൻ ക്ലാസ്
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽസെപ്റ്റംബർ 9,10 തീയതികളിൽ കുട്ടികൾക്കായി ക്യാമ്പ് നടത്തി. ഫാ. ജോസഫ്, ഫാ. ജോർജ്, ഫാ.സെബിൻ, ഇമ്മാനുവേൽ എന്നിവർ കുട്ടികൾക്ക് ക്ലാസ്സ് നടത്തി. കുട്ടികൾ പഠനത്തിലും ജീവിതത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചു ക്ലാസ്സുകൾ എടുത്തു. കുട്ടികൾക്കായി പാട്ടുകളും ഡാൻസുകളും നടത്തുകയുണ്ടായി.
-
ഹെഡ്മിസ്ട്രസ് സി.മെറിൻ സി.എം.സി ഉത്കാടണം ചെയുന്നു
-
ഹെഡ്മിസ്ട്രസ് സി.മെറിൻ സി.എം.സി പുരോഹിതരെ പരിചയപ്പെടുത്തുന്നു
-
ക്ലാസ് എടുക്കുന്ന പുരോഹിതർ അവരെ പരിചയപ്പെടുത്തുന്നു
-
ഫർ.ജോസഫ് ഗായകനായ ഇമ്മാനുവേലിനെ പരിചയപ്പെടുത്തുന്നു
-
-
-
-
അദ്ധ്യാപക ദിനാഘോഷം
സെപ്റ്റംബർ 16 ചൊവ്വാഴ്ച്ച സെൻറ്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. രാവിലെ 9:30 മണിയോടെ അസംബ്ലി ആരംഭിച്ചു.6 സി ക്ലാസ്സിലെ കുട്ടികളാണ് അസംബ്ലി നടത്തിയത്. ഈശ്വര പ്രാർത്ഥനയോടെ ആണ് അസംബ്ലി ആരംഭിച്ചത്. അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രത്യേക ഗാനം ആലപിച്ചു.ഹിന്ദി ഭാഷയുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന നൃത്തവും ഉണ്ടായിരുന്നു. തുടർന്നു കുട്ടികൾ അധ്യാപകർക്കായി കാർഡുകളും പൂക്കളും നൽകി ആശംസിച്ചു.കെ.സി.എസ്.എൽ എക്സലൻസ് അവാർഡിന് അർഹരായ കുട്ടികൾക്ക് അവാർഡ് നൽകി. തുടർന്നു 9:50 ഓടെ ദേശീയഗാനം ആലപിച്ചുകൊണ്ട് അസംബ്ലി അവസാനിച്ചു.
-
അധ്യാപകദിനാഘോഷത്തിൽ ഹെഡ്മിസ്ട്രസ് സി.മെറിൻ സി.എം.സി -ക്ക് കുട്ടികൾ സമ്മാനം നൽകുന്നു
ക്ലാസ്സ് പി.ടി.എ
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ 2025 സെപ്റ്റംബർ 16ാം തീയതി ക്ലാസ്സ് പി.ടി.എ മീറ്റിംഗ് നടത്തി. ഉച്ചക്ക് 2:30 ന് മീറ്റിംഗ് ആരംഭിച്ചു . കുട്ടികളുടെ മാർക്കുകൾ മാതാപിതാക്കളെ കാണിച്ചു. കുട്ടികളുടെ പഠനത്തിനെക്കുറിച്ചു അധ്യാപകർ മാതാപിതാക്കളോട് സംസാരിച്ചു. 3:45 ഓടെ മീറ്റിംഗ് അവസാനിച്ചു.
റോബോട്ടിക്‌സ് ക്ലാസ്സ്
സെപ്റ്റംബർ 22 സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ റോബോട്ടിക്‌സ് ക്ലാസ്സ് നടത്തി.നിർമലാ കോളേജ് മൂവാറ്റുപുഴയിലെ ഫിസിക്സ് ആൻഡ് ഇലക്ട്രോണിക്സ് ഡിപാർട്മെന്റിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടത്തിയത്.രാവിലെ 9:30 ഓടെ ക്ലാസ്സ് ഐ.റ്റി ലാബിൽ ആരംഭിച്ചു.തുടർന്നു ക്ലാസ്സ് 3:45 ഓടെ അവസാനിച്ചു.
ജെ.ആർ സി പരീക്ഷ
സെപ്റ്റംബർ 22ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ്സിലെ ജെ.ആർ.സി കുട്ടികൾക്ക് പരീക്ഷ നടത്തി. 2:00 മണിയോടെ പരീക്ഷ ആരംഭിച്ചു. പരീക്ഷ നടത്തുന്നതിന് സുനിത ടീച്ചർ നേതൃത്വം നൽകി.
സബ് ജില്ലാ ഐ.റ്റി ക്വിസ്
സെപ്റ്റംബർ 23ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് സബ് ജില്ലാതല ഐ.റ്റി ക്വിസ് മത്സരം നടത്തി.സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളായ സൂരജ് രതീഷ് യു.പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും ജോസുകുട്ടി ക്രിസ് ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി.
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് സെപ്റ്റംബർ 24,25 തീയതികളിലായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സെമിനാറുകൾ, പരിശീലനങ്ങൾ, എക്സിബിഷനുകൾ, എന്നിവ സംഘടിപ്പിച്ചു.സെപ്റ്റംബർ 24 ആം തീയതി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ നിയ അന്ന പ്രവീൺ, മഞ്ജിമ ഷൈജൻ, ലക്ഷ്മി ബിജു എന്നിവർ സെമിനാറുകൾ നടത്തി. റെക്സ് ഡോജിൻസ്, എട്ടാം ക്ലാസിലെ അംഗമായ ജോസ്കുട്ടി ക്രിസ് എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ജിമ്പ്,ഓപ്പൺ ടൂൻസ് എന്നീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.സെപ്റ്റംബർ 25 ആം തീയതി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ റോസ്ന, ആൽബർട്ട്, ആൽഡ്രിൻ, അലൻ, ജിതിൻ എന്നിവർ റോബോട്ടിക്സ് കിറ്റ് അതിലെ സാധനങ്ങളുടെ ഉപയോഗം എന്നിവയെ കുറിച്ച് ക്ലാസ് നൽകുകയും എക്സിബിഷൻ നടത്തുകയും ചെയ്തു. റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഒരു ചെയ്സർ ലൈറ്റ് കുട്ടികൾക്ക് മുന്നിൽ അവർ അവതരിപ്പിച്ചു. ജോൺസ് പ്രോഗ്രാമിന് ഉപയോഗിക്കുന്ന സ്ക്രാച്ച് 3 എന്ന സോഫ്റ്റ്‌വെയറിനെ പറ്റി കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഗെയിമുകൾ പരിചയപ്പെടുത്തുകയും ചെയ്തു. അൽഫോൺസ്, ജെറോം എന്നിവർ റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. കുട്ടികളുടെ ലാപ്പിൽ സ്കൂൾ ഉബുണ്ടു ഫ്രീ ഇൻസ്റ്റലേഷനും നടത്തി.
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുടെ വീഡിയോ കാണാം
ഒക്ടോബർ
ജില്ലാതല ഐ.ടി ക്വിസ്
ഒക്ടോബർ 4ാം തീയതി എറണാകുളം ജില്ലാതല ഐ.ടി ക്വിസ് മത്സരം നടത്തി. ഇടപ്പള്ളിയിലുള്ള കൈറ്റിൻ്റെ റീജിയണൽ സെൻ്ററിലാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ ഉപജില്ലകളിലെ വിജയികൾ ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുത്തു. ഈ
മത്സരത്തിൽ സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ജോസ്കുട്ടി ക്രിസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ലിറ്റിൽ കൈറ്റ്സ് അംഗമായ ജോസ്കുട്ടി ക്രിസ് സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു.
-
ജില്ലാതല ഐടി ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച ജോസ്കുട്ടി ക്രിസ് (വലത്) മത്സരാർത്ഥികൾക്കൊപ്പം
-
ജില്ലാതല ഐടി ക്വിസ് മത്സരം
-
മാസ്റ്റർ ട്രെയിനർ ഐടി ക്വിസ് മത്സരം നടത്തുന്നു
കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം
കലൂർക്കാട് ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര ഐടി, പ്രവർത്തി പരിചയമേള 2025-26 ഒക്ടോബർ 9,10 തീയതികളിൽ വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് നടത്തി.9-ാം തീയതി രാവിലെ 10 മണിക്ക് പൊതുസമ്മേളനത്തോടുകൂടി മത്സരങ്ങൾ ആരംഭിച്ചു.എസ്.പി.സി,ലിറ്റിൽ കൈറ്റ്സ്,സ്കൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സിഎന്നീ ക്ലബ്ബിലെ അംഗങ്ങൾ മത്സരത്തിനുള്ള ഒരുക്കങ്ങളിൽ ടീച്ചേഴ്സിനെ സഹായിച്ചു.മറ്റ് സ്കൂളുകളിൽ നിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുവാൻ ഇവിടെ എത്തിച്ചേർന്നു.ഒക്ടോബർ 10-ാം തീയതി വൈകുന്നേരം നാല് 15ന് നടത്തിയ സമ്മേളനത്തിൽ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.ഓരോ മേളകളിലും വിജയം കൈവരിച്ച സ്കൂളിന് ട്രോഫി വിതരണം ചെയ്തു.5:30 മണിയോടെ സമ്മേളനം അവസാനിച്ചു.
പ്രവൃത്തിപരിചയ മേള
കലൂർക്കാട് ഉപജില്ല പ്രവർത്തിപരിചയമേളയിൽ ഈ സ്കൂളിലെ
യുപി വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കി.ശ്രീനന്ദ് സുനിൽ, ജീവനാ രാജീവ്, ശ്രീപ്രിയ എസ്, ആൻ ജൂവൽ ജോമി, എന്നിവർ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.അലീന ജോജോ, ആമി ജോസഫ്, അദ്വൈത് പ്രദീപ്, പാർതീവ് അരുൺ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.അലന്റാ സിജു, ഭബിത ഗിരീഷ്, എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീഹരി അജേഷ്, ദേവൻ വിജേഷ്, ആദിത്യൻ അനൂപ്, ആഷിൻ ദീപു, തരുൺ നായർ, ആഷ്‌ബി ഷിബു, ആൻറോസ് റോയി, അഞ്ചികാ സുമേഷ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാർത്തിക പ്രശോഭ്, സെറാ സിജോ, അതീന മോൾ ബൈജു, എയ്ഞ്ചൽ ടോമി, ജിതിൻ ജോജോ,ലിയോണ മേരി റോയ്, അന്ന ടോമി, എയ്ഞ്ചൽ മരിയ സിമീക്സ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കിഎഫേസിയ ജെസ്സിൻ, അഭിനവ പി എസ്, ടോം ഫ്രാൻസിസ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഐടി മേള
കല്ലൂർക്കാട് ഉപജില്ല ഐടി മേളയിൽ യുപി വിഭാഗം ഓവറോൾ ഫസ്റ്റും ഹൈസ്കൂൾ വിഭാഗം ഓവറോൾ ഫസ്റ്റും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ഡിജിറ്റൽ പെയിൻ്റിംഗ് മൽസരത്തിൽ
മിലൻ ഡോജിൻസ്, മലയാളം ടൈപ്പിംഗ് മത്സരത്തിൽ
അബിൻ നിയാസ് എന്നിവർ ഒന്നാം സ്ഥാനവും, ഐടി ക്വിസ് മത്സരത്തിൽ സൂരജ് രതീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ അനിമേഷൻ മത്സരത്തിൽ ജോസുകുട്ടി ക്രിസ്, ഡിജിറ്റൽ പെയിൻ്റിംഗ് ഇനത്തിൽ റെക്സ് ഡോജിൻസ്, മലയാളം ടൈപ്പിംഗ് മത്സരത്തിൽ അലൻ നിയാസ് എന്നിവർക്ക് ഒന്നാം സ്ഥാനവും, സ്ക്രാച്ച് പ്രോഗ്രാമിങ് മൽസരത്തിൽ ജോൺസ് ജോസ്, പ്രസൻ്റേഷൻ മത്സരത്തിൽ ആൽഡ്രിൻ പ്രദീപ്, വെബ്‌പേജ് ഡിസൈനിംഗ് മത്സരത്തിൽ ആൽബർട്ട് റെജി, ഐടി ക്വിസ്സിൽ ജോസ്കുട്ടി ക്രിസ് എന്നിവർ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഈ മത്സരങ്ങളിൽ പങ്കെടുത്ത ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികളും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി. ഹൈസ്കൂൾ വിഭാഗത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാണ്.
ശാസ്ത്ര മേള
കല്ലൂർക്കാട് ഉപജില്ല ശാസ്ത്ര മേള യുപി വിഭാഗം ജൂവൽ സാറാ ജോബിൻ,ദേവൻജന,നുതെൻ അന്ന മാത്യു,ഹൃദ്യ ബേബി എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ലിയാ,എയിൻ മരിയ,നിഖിത,ദൃശ്യ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ സാറാ മേരി ബൈജു,ജെറോം എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി . അൽഫോൻസ് ബാബു രണ്ടാം സ്ഥാനായും,അലൻ സെബാസ്റ്റ്യൻ,ജെമി ജീമോൻ ,ലക്ഷ്മി ബിജു,നിയ അന്ന,ഏൻജല ബിനു എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥാമാക്കി.
സാമൂഹ്യശാസ്ത്ര മേള
കലുർക്കാട് ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽയു.പി വിഭാഗത്തിൽ ക്വിസ് മത്സരത്തിൽ അന്ന ബോബിൻ ഒന്നാം സ്ഥാനവും, വർക്കിങ് മോഡലിൽ കാശിനാഥ് രാഹുൽ, മിയ മേരി സിബിൻ എന്നിവർ രണ്ടാം സ്ഥാനവും, സ്പീച്ചിൽ ഗോഡ്വിൻ തോമസ് ജോസഫ് മൂന്നാം സ്ഥാനം നേടി. സ്റ്റിൽ മോഡലിൽ ജിയന്ന ജിബി, എബ്രിയ ട്രീസ പോൾസൺ എന്നിവർ മൂന്നാംസ്ഥാനവും നേടി.ഹൈസ്കൂൾ വിഭാഗത്തിൽ ലോക്കൽ ഹിസ്റ്ററി റൈറ്റിംഗിൽ ആദിലക്ഷ്മി സുധാകരൻ ഒന്നാം സ്ഥാനവും, ഹിസ്റ്റോറിക്കൽ സെമിനാറിൽ അവന്തിക സിബി ബി ഗ്രേഡും, വർക്കിംഗ് മോഡലിൽ ആദിൽ ബാബു, തേജൽ പ്രജേഷ് എന്നിവർ മൂന്നാം സ്ഥാനവും, സ്റ്റിൽ മോഡലിൽ ആഗി മരിയ റോബി, ജൂവലിൻ ലിസ രാജേഷ് എന്നിവർ രണ്ടാം സ്ഥാനവും, ക്വിസ് മത്സരത്തിൽ ടെൽസ സൈജു ബി ഗ്രേഡും, എലക്യൂഷനിൽ ജോൺ പോൾ ബിജു ഒന്നാം സ്ഥാനവും, അറ്റ്ലസ് മേക്കിംഗിൽ വൈഗ ഷൈജു മൂന്നാം സ്ഥാനവും, ന്യൂസ് റീഡിംഗിൽ തീർത്ഥ പ്രജേഷ് ബി ഗ്രേഡും നേടി. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും സ്കൂൾ കരസ്തമാക്കി.
ഗണിതശാസ്ത്രമേള
കലൂർക്കാട് ഉപജില്ല ഗണിതശാസ്ത്രമേളയിൽ യുപി വിഭാഗം രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഓവറോൾ ഫസ്റ്റും കരസ്ഥമാക്കി.യുപി വിഭാഗത്തിൽ കാതറിൻ ഡന്റു ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആർജ്ജവദേവ് അഖിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ആഗ്നമരിയ ബോബി, അമയ ഷാജി, ഹെല്ന ജോമോൻ, എയ്ഞ്ചൽ ബേബി, ആനന്ദർശൻ, രാകേന്ദരാജേഷ് എന്നിവർ ഒന്നാം സ്ഥാനവും ശ്രേയ കെഎം, ജവാന സിജു, നാഥാൻ ജോർജ് മാത്യു, ഐറിൻ അന്ന, നിവേദിത പ്രതീഷ്, എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
തിരുനാൾ ആഘോഷം
ഒക്ടോബർ 15ാം തീയതി സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വിശുദ്ധ കൊച്ചു ത്രേസ്യായുടെ തിരുനാൾ ആഘോഷിച്ചു. രാവിലെ 10 മണിയോടെ കുർബാന ആരംഭിച്ചു.വാഴക്കുളം പള്ളിയിലെ വികാരിയച്ചൻ ആണ് കുർബാന നടത്തിയത്.തുടർന്നു പ്രദക്ഷിണവും ഉണ്ടായിരുന്നു.ഉച്ചക്കു 12 മണിയോടെ തിരുനാൾ ആഘോഷങ്ങൾ അവസാനിച്ചു.
-
കുർബാനയുടെ ഇടയിൽ
-
വി.കൊച്ചുത്രേസ്യാമ്മയുടെ വേഷത്തിൽ അണിഞ്ഞുനിൽകുന്ന വിദ്യാർത്ഥി
-
പ്രദിക്ഷണത്തിന്റെ ആരംഭം
-
പ്രദിക്ഷണത്തിന്റെ ഇടയിൽ
-
കുട്ടികൾ പ്രദിക്ഷണമായി വിദ്യാലയത്തിലേക്ക് കടന്നുവരുന്നു
-
പ്രദിക്ഷണം അവസാനിക്കുന്നതിനിടയിൽ
-
തിരുവോസ്തിയായി വൈദികൻ വിദ്യാലയത്തിലേക്ക് പ്രദിക്ഷണമായി കടന്നുവരുന്നു
-
വി. കൊച്ചുത്രേസ്യാമ്മയുടെയും മാലാഖമാരുടെയും വേഷത്തിൽ അണിഞ്ഞുനിൽകുന്ന കുട്ടികൾ
-
നാസിക് ഡോളും സംഘവും
സ്കൂൾ സ്റ്റുഡൻ്റ് ഐടി കോർഡിനേറ്റർ (SSITC)
ഹൈസ്കൂൾ ക്ലാസുകളിൽ നിന്നും ജൂൺ മാസത്തിൽ സ്കൂൾ സ്റ്റുഡൻ്റ് ഐടി കോർഡിനേറ്റർമാരെ തെരഞ്ഞെടുത്തു. ഓരോ ക്ലാസിലെയും കൈറ്റ്സ് അംഗങ്ങളാണ് SSITCമാരായി തെരഞ്ഞെടുക്കപ്പെട്ടത്. ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം, സ്കൂൾ വിക്കി പരിശീലനം എന്നിവയിൽ ഇവർക്ക് പ്രത്യേകം ക്ലാസുകൾ നൽകി
ജപമാല പ്രദിക്ഷണം
ഒക്ടോബർ 30 വ്യാഴാഴ്ച സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ജപമാല പ്രദിക്ഷണം നടത്തി.ഹെഡ്മിസ്ട്രസ് സി.മെറിൻ സിഎംസിയുടെ നേത്രത്വത്തിലാണ് നടത്തിയത്.ഓരോ ക്ലാസ്സിൽ നിന്നും നാലുകുട്ടികൾ വീതം പ്രദിക്ഷണത്തിൽ പങ്കെടുത്തു.ഏറ്റവും മുന്നിൽ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപവും പിറകിലായി കുട്ടികൾ വരിവരിയായും ആയിരുന്നു റാലി.
എറണാകുളം റവന്യൂ ജില്ലാ ഐ.ടി. ഫെയർ
എറണാകുളം റവന്യൂ ജില്ലാ ഐ.ടി. ഫെയറിൽ സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ച് എച്ച്.എസ്. വിഭാഗത്തിൽ ഓവർഓൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. വിവിധ ഇനങ്ങളിലായി വിദ്യാർത്ഥികൾ മികച്ച വിജയം നേടി.ജോസ്കുട്ടി ക്രിസ് ഐ.ടി. ക്വിസിൽ രണ്ടാം സ്ഥാനം നേടി എ ഗ്രേഡ് കരസ്ഥമാക്കി. ആനിമേഷൻ ഇനത്തിൽ മൂന്നാം സ്ഥാനം നേടി എ ഗ്രേഡ് നേടി. ആൽഡ്രിൻ പ്രദീപ് പ്രെസന്റേഷൻ ഇനത്തിൽ എ ഗ്രേഡ് നേടി. ജോൺസ് ജോസ് (സ്ക്രാച്ച്), റെക്സ് ഡോജിൻസ് (ഡിജിറ്റൽ പെയിന്റിംഗ്), ആൽബർട്ട് റെജി (വെബ്പേജ് ഡിസൈനിംഗ്), ആലൻ നിയാസ് (മലയാളം ടൈപ്പിംഗ്) എന്നിവർ ബി ഗ്രേഡ് നേടി.
നവംബർ
സംസ്ഥാന തല ഐ.ടി ക്വിസ്
നവംബർ 7ാം തീയതി നടന്ന സംസ്ഥാന തല ഐ.ടി ക്വിസ് മത്സരത്തിൽ സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ ജോസ്കുട്ടി ക്രിസ് പങ്കെടുക്കുകയും സി ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.
-
-
-
ജോസ്കുട്ടി ക്രിസ്
ക്ലീനിംഗ്
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ ക്ലീനിംഗ് നടത്തി.സ്കൂളിന്റെ പരിസരം കുട്ടികൾ ക്ലീൻ ചെയ്തു.
-
ക്ലീനിങ് പ്രവർത്തനത്തിൽ ഏർപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ
ഫാം സന്ദർശനം
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളും അധ്യാപകരും ചേർന്ന് ഫാം സന്ദർശിച്ചു പശുക്കളെ വളർത്തുന്നതും പരിപാലിക്കുന്നതും നിരീക്ഷിച്ചു.
-
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഫാം ഹൗസ് സന്ദർശിച്ചു
പച്ചക്കറി തോട്ടം
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ പച്ചക്കറികൾ നട്ടു. കുട്ടികൾ അവയെ പരിപാലിക്കാൻ സമയം കണ്ടെത്താറുണ്ട്.
-
സ്കൂളിലെ പച്ചക്കറി തോട്ടത്തിന്റെ സംരക്ഷണത്തിൽ ഏർപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ
പ്രായമായ അമ്മമാരെ സന്ദർശിച്ചു
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ അധ്യാപകരോടൊപ്പം പ്രായമായ അമ്മമാരെ സന്ദർശിച്ചു.അവരുമായി സംസാരിക്കുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.
-
മഠത്തിലെ കിടപ്പു രോഗികളായിട്ടുള്ള അമ്മമാരെ സന്ദർശിച്ചു കുട്ടികൾ
ശാന്തിഭവന സന്ദർശനം
നവംബർ 10 ന് സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ശാന്തിഭവനം സന്ദർശിച്ചു. കുട്ടികൾ അവിടുത്തെ പ്രായമായ അമ്മമാർക്കുവേണ്ടി ഉപകാരപ്രദമായ സാധനങ്ങൾ നൽകി സഹായിച്ചു. കുട്ടികൾ അമ്മമാരോടൊപ്പം സമയം ചിലവഴിച്ചു.
റോബോട്ടിക്സ് അടൽടിങ്കറിങ് ലാബ് സന്ദർശനം
നവംബർ 14 തീയതി വെള്ളിയാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 2024-27 ബാച്ചിലെ ലിറ്റൽ കൈറ്റ്സ് കുട്ടികൾ വാഴക്കുളം വിശ്വജ്യോതി കോളേജ്സദർശിച്ചു.ലിറ്റൽ കൈറ്റ്സ് അധ്യാപകരായ ടിനു ടീച്ചറുടെയും ബിബീഷ് സാറിന്റെയും നേതൃത്വത്തിൽ കുട്ടികൾ ഏറോഡൈനാമിക്സ് ലാബ്, ഇലക്ട്രിക്കൽ മെഷീന്സ് ലാബ്, മെറ്റീരിയൽ ടെസ്റ്റിംഗ് ലാബ്, ഹൈഡ്രോളിക്സ് ലാബ്, കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ലാബ് തുടങ്ങിയ പ്രധാന ലാബുകൾ സന്ദർശിച്ചു. അവിടെയുള്ള യന്ത്രങ്ങൾക്കുള്ളിലെ പ്രവർത്തനങ്ങളും പ്രവർത്തനരീതികളും നേരിട്ട് കണ്ടു. വിവിധ മെഷീനുകൾ എങ്ങനെ പ്രവർത്തിക്കുന്നു, അവയിൽ ഉപയോഗിക്കുന്ന തത്വങ്ങൾ എന്താണ്, പരീക്ഷണങ്ങൾ എങ്ങനെ നടത്തുന്നു തുടങ്ങിയവ കണ്ടു.അവിടത്തെ അധ്യാപകർ തന്നെ കുട്ടികൾക്ക് ഓരോ യന്ത്രത്തിന്റെയും ഉപയോഗവും പ്രവർത്തനവും വളരെ ലളിതമായ രീതിയിൽ Department.
പുസ്തക കോർണർ പദ്ധതിക്ക് തുടക്കം
വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നടപ്പാക്കുന്ന പുസ്തക കോർണർ പദ്ധതിയുടെ ഉദ്ഘാടനം 14/11/2025 ന് ഭംഗിയായി നടന്നു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂവാറ്റുപുഴ ഈസ്റ്റ് ബ്ലോക്കിന് നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.പുസ്തക കോർണർ ഉപസമിതിയുടെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറി ഹാളിൽ പുസ്തകം തരം തിരിക്കൽ... നമ്പർ എഴുതൽ.... പുസ്തക രജിസ്റ്റർ തയ്യാറാക്കൽ.....
വിതരണ രജിസ്റ്റർ വാങ്ങി 305 കുട്ടികളുടെ പേരുവിവരങ്ങൾ എഴുതൽ....രജിസ്റ്ററുകളിലും പുസ്തകങ്ങളിലും 305 നോട്ട് ബുക്കുകളിലും KSSPU വിന്റെ സീല് കുത്തൽ.... പുസ്തകങ്ങൾ അലമാരയിൽ അടുക്കി വെയ്ക്കൽ...
തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
കുട്ടികളിൽ വായനാശീലം വളർത്തുക, ഭാഷാശേഷി വർദ്ധിപ്പിക്കുക, സർഗാത്മക രചനകളിൽ മികവുണ്ടാകുക തുടങ്ങിയവയാണ് ലക്ഷ്യം. പാഠപുസ്തകം വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ്, വായന മത്സരം, സർഗ്ഗാനുമക രചന എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് ക്യാഷ് അവാർഡ് ഉൾപ്പെടെ സമ്മാനങ്ങൾ നൽകും.
HP പരിശോധന
വാഴക്കുളം കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കായി എച്ച്പി പരിശോധനയും സ്ക്രീനിങ്ങും നടത്തി. എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഇതിൽ ഉൾപ്പെടുത്തി വിവരങ്ങൾ രേഖപ്പെടുത്തി.
ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്( 8 ാം ക്ലാസ്സ്* )
നവംബർ 1ാം തീയതി കൈറ്റ് മിസ്ട്രസ്സ് ശ്രീമതി.ടിനു കുമാറിൻ്റെ നേതൃത്വത്തിൽ 8ാം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ക്ലാസ്സ് നടത്തി. ഗ്രാഫിക്ക് ഡിസൈനിംഗ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, എന്നീ വിഷയങ്ങെളക്കുറിച്ചുള്ളതായിരുന്നു ക്ലാസ്സ്. കുട്ടികൾ എല്ലാവരും തന്നെ ക്ലാസിൽ പങ്കെടുത്തു.
ശിശുദിനാഘോഷം
14 നവംബർ വെള്ളിയാഴ്ച സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് എസ്.പി.സി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കിൻഡർഗാർഡൻ സന്ദർശിച്ചു. അവിടെയുള്ള കുട്ടികൾക്ക് മിഠായികൾ നൽകി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർ തയ്യാറാക്കിയ ഗെയിമുകൾ കുട്ടികളോടൊപ്പം കളിപ്പിച്ചു.
ലാപ്‌ടോപ്പിന് പുതിയ ബാഗ്
നവംബർ 26 ബുധനാഴ്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 9 സി ക്ലാസ്സിലെ ലാപ്ടോപ്പിനായി ഒരു പുതിയ ബാഗ് വാങ്ങി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ്സിലെ ഐ.ടി കോഡിനേറ്ററുമായ ലക്ഷ്മി ബിജുവും ആഷിൻ ബിനുവിന്റെയും നേതൃത്വത്തിലായിരുന്നു പുതിയ ബാഗ് വാങ്ങിയത്.ക്ലാസ് ടീച്ചറായ സിസ്റ്റർ ശാലിനിയുടെ അനുവാദത്തോടെ ക്ലാസിലെക്ലാസ്സിലെ കുട്ടികളുടെ കയ്യിൽ നിന്നും ഒരു ചെറിയ തുക പിരിച്ചാണ് ബാഗ് വാഗിച്ചതു.
ലിറ്റിൽ കൈറ്റ്സ് – സ്ക്രാച്ച് പ്രോഗ്രാമിങ് പരിശീലന റിപ്പോർട്ട്
𝙎𝙩. 𝙇𝙞𝙩𝙩𝙡𝙚 𝙏𝙝𝙚𝙧𝙚𝙨𝙖’𝙨 𝙃𝙞𝙜𝙝 𝙎𝙘𝙝𝙤𝙤𝙡, 𝙑𝙖𝙯𝙝𝙖𝙠𝙪𝙡𝙖𝙢-ൽ 2025–2028 ബാച്ചിനായി ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടി 22 നവംബർ 2025 ന് സംഘടിപ്പിക്കപ്പെട്ടു. പരിപാടിയിൽ 𝙇𝙞𝙩𝙩𝙡𝙚 𝙆𝙞𝙩𝙚𝙨 𝙈𝙖𝙨𝙩𝙚𝙧 𝙈𝙧. 𝘽𝙞𝙗𝙞𝙨𝙝 𝙅𝙤𝙝𝙣 വിദ്യാർത്ഥികൾക്ക് 𝙎𝙘𝙧𝙖𝙩𝙘𝙝 പ്രോഗ്രാമിങ് സംബന്ധിച്ച ക്ലാസ് എടുത്തു.
പരിശീലനത്തിൽ 𝙎𝙘𝙧𝙖𝙩𝙘𝙝 ഉപയോഗിച്ച് 𝙂𝙖𝙢𝙚 𝘾𝙧𝙚𝙖𝙩𝙞𝙤𝙣, 𝘽𝙖𝙨𝙞𝙘 𝘾𝙤𝙙𝙞𝙣𝙜 𝘾𝙤𝙣𝙘𝙚𝙥𝙩𝙨 തുടങ്ങിയവ വിദ്യാർത്ഥികൾക്ക് പ്രായോഗികമായി പഠിപ്പിച്ചു. ക്ലാസ് രാവിലെ 9:30 മുതൽ 12:30 വരെ നീണ്ടുനിന്നു.
ഈ പരിശീലനം വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സൃഷ്‌ടിപരത, പ്രോഗ്രാമിങ് കഴിവ്, പ്രശ്നപരിഹാര ശേഷി എന്നിവ വികസിപ്പിക്കാൻ ഏറെ സഹായകമായി. ലിറ്റിൽ കൈറ്റ്സ് നടത്തിക്കുന്ന ഇത്തരം പരിശീലനങ്ങൾ വിദ്യാർത്ഥികളെ ടെക്നോളജി ലോകത്തേക്ക് ആത്മവിശ്വാസത്തോടെ അണിനിരത്തുന്നു.
കൈറ്റിന്റെ 'ഹരിതവിദ്യാലയം 4.0 വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ തെരഞ്ഞെടുക്കപ്പെട്ട് സെൻ്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ വാഴക്കുളം
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ 85 സ്കൂളുകൾ ഇടംപിടിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിച്ച 825 സ്കൂളുകളിൽ നിന്നാണ് ഹൈസ്കൂൾ-ഹയർസെക്കന്ററി വിഭാഗത്തിൽ 46ഉം പ്രൈമറി -അപ്പർ പ്രൈമറി വിഭാഗത്തിൽ 39 ഉം സ്കൂളുകളെ തിരഞ്ഞെടുത്തത്. ഇതിൽ ഹൈസ്കൂൾ വിഭാഗത്തിൽ നമ്മുടെ സ്കൂൾ ആയ സെൻ്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ വാഴക്കുളം തെരഞ്ഞെടുക്കപ്പെട്ടു.
സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തിരഞ്ഞെടുത്തത് സ്കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രധാന ലക്ഷ്യം.
ഈ പരിപാടിയുടെ ഫ്ലോർ ഷൂട്ട് കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിക്കും. കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം 2026 ജനുവരി ആദ്യം മുതൽ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കും.
പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ സമഗ്ര മുന്നേറ്റങ്ങൾ ഈ വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ ചർച്ച ചെയ്യപ്പെടും. സുസജ്ജമായ ഭൗതീക സൗകര്യങ്ങളും മികച്ച അക്കാദമിക പിന്തുണയും എ.ഐ., റോബോട്ടിക്സ് ഉൾപ്പെടെയുള്ള സാങ്കേതിക പഠനവും ലഭ്യമാക്കുന്ന കേരളത്തിലെ സ്കൂളുകൾക്ക് ഈ വേദി ഒരു അംഗീകാരമാകും. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണിത് ഈ നാലാമത് എഡിഷൻ.
ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അസംബ്ലി നടത്തി
26/11/2025 ബുധനാഴ്ച സ്കൂളിൽ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അസംബ്ലി നടത്തി. രാവിലെ 9:30 ന് പ്രഭാത പ്രാർഥനയോടെ ആരംഭിച്ചു. തുടർന്ന് പ്രതിജ്ഞ, വാർത്ത വായന, ചിന്ത വിഷയം എന്നിവയ്ക്ക് ശേഷം ഭിന്നശേഷി ബാധിതരായ കുട്ടികൾ പ്രതിനിധിയായി യുപി ക്ലാസ് വിദ്യാർഥിനി എമി മനോഹരമായ നൃത്തം അവതരിപ്പിച്ചു. തുടർന്ന് ബഹുമാനപ്പെട്ട ഹെഡ് മിസ്റ്റ്റസ്സ് സിസ്റ്റർ മെറിൻ കുട്ടികളെ ആദരിക്കുകയും വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് 9:45 ന് ദേശീയ ഗാനത്തോടു കൂടി അസ്സംബ്ലി അവസാനിച്ചു.
പ്രമാണം:Haritha vidyalayam-season4-first round- list27112025.pdf