"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ANILSR (സംവാദം | സംഭാവനകൾ)
Sndphss38077 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 250: വരി 250:


== സ‍്‍ക്കൗട്ട്  &  ഗൈഡ്  ഫ‍ുഡ് ഫെസ്റ്റ്  - 2025 ==
== സ‍്‍ക്കൗട്ട്  &  ഗൈഡ്  ഫ‍ുഡ് ഫെസ്റ്റ്  - 2025 ==
ഒക‍്ടോബർ 7 : ഹയർസെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ വിപുലമായ ഒരു ഫുഡ് ഫെസ്റ്റ് നടത്തി. വിവിധ ഭാഗങ്ങളിലെ വിശേഷ ഗുണനിലവാരമുള്ള ഭക്ഷ്യവിഭവങ്ങൾ, ഭക്ഷ്യ സംസ്‌കാരങ്ങൾ, കലയായും കഴിവായും പകരുന്ന ഒരു ഉത്സവമാണ്. സാംസ്‌കാരികമായ നിലയിൽ, അത് ഭക്ഷണം മാത്രം എനിക്ക് പ്രാധാന്യം നൽകുന്ന ഒരു പ്രത്യേക അനുഭവമാണ്. ഭക്ഷ്യസങ്കേതങ്ങൾ, രുചികളുടെയും ട്രഡിഷണുകളുടെ സമന്വയം, സമൂഹത്തിൽ കൂടിയുള്ള കൂട്ടായ്മയുടെ ഒരു വലിയ ഭാഗമാണ്. വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉത്സാഹജനകമായിരുന്നു. ഈ പരിപാടിയിലൂടെ എല്ലാവർക്കും '''പാചകത്തിലും സംഘാടകശേഷിയിലും''' മികച്ച പരിചയം ലഭിച്ചു. ഫുഡ് ഫെസ്റ്റ് വിനോദത്തോടൊപ്പം പഠനാനുഭവവുമായിരുന്നു. അദ്ധാപകരായ ശ്രി ലാൽ എം ആ‌ർ, ശ്രിമതി മഞ്ജ‍ു ത‍ുടങ്ങിയവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  
ഒക‍്ടോബർ 7 : ഹയർസെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ വിപുലമായ ഒരു ഫുഡ് ഫെസ്റ്റ് നടത്തി. വിവിധ ഭാഗങ്ങളിലെ വിശേഷ ഗുണനിലവാരമുള്ള ഭക്ഷ്യവിഭവങ്ങൾ, ഭക്ഷ്യ സംസ്‌കാരങ്ങൾ, കലയായും കഴിവായും പകരുന്ന ഒരു ഉത്സവമാണ്. സാംസ്‌കാരികമായ നിലയിൽ, അത് ഭക്ഷണം മാത്രം എനിക്ക് പ്രാധാന്യം നൽകുന്ന ഒരു പ്രത്യേക അനുഭവമാണ്. ഭക്ഷ്യസങ്കേതങ്ങൾ, രുചികളുടെയും ട്രഡിഷണുകളുടെ സമന്വയം, സമൂഹത്തിൽ കൂടിയുള്ള കൂട്ടായ്മയുടെ ഒരു വലിയ ഭാഗമാണ്. വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉത്സാഹജനകമായിരുന്നു. ഈ പരിപാടിയിലൂടെ എല്ലാവർക്കും '''പാചകത്തിലും സംഘാടകശേഷിയിലും''' മികച്ച പരിചയം ലഭിച്ചു. ഫുഡ് ഫെസ്റ്റ് വിനോദത്തോടൊപ്പം പഠനാനുഭവവുമായിരുന്നു. അദ്ധാപകരായ ശ്രി ലാൽ എം ആ‌ർ, ശ്രിമതി മഞ്ജ‍ു ത‍ുടങ്ങിയവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി..  


[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/സ്കൗട്ട്&ഗൈഡ്സ്/സ‍്ക‍ൂൾ ഫോട്ടോകൾ|ക‍ുട‍ുതൽ ചിത്രങ്ങൾ കാണ‍ുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]
[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/സ്കൗട്ട്&ഗൈഡ്സ്/സ‍്ക‍ൂൾ ഫോട്ടോകൾ|ക‍ുട‍ുതൽ ചിത്രങ്ങൾ കാണ‍ുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]
വരി 260: വരി 260:
[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അംഗീകാരങ്ങൾ|ക‍ൂട‍ുതൽ വിവരങ്ങൾ വായിക്കാം]]
[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അംഗീകാരങ്ങൾ|ക‍ൂട‍ുതൽ വിവരങ്ങൾ വായിക്കാം]]


== സ്‍ക‍ുൾ  വിനോദയാത്ര ==
== സ്‍ക‍ുൾ  വിനോദയാത്ര. ==
ഒൿടോ. 5. ഞങ്ങളുടെ സ്‍ക‍ുളിൽ നിന്നും ഒൿടോബർ  മാസം 5 തീയതി  പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു '''വിനോദയാത്ര''' സംഘടിപ്പിച്ചു. വെകിട്ട് നാല് മണിക്ക് സ്കൂളിൽ നിന്ന് ബസിൽ യാത്ര ആരംഭിച്ചു.വയനാട് ഊട്ടി ത‍ുടങിയ സ്ഥലങ്ങൾ സന്ദർശിച്ച  യാത്രാമധ്യേ പാട്ടും കളിയും നിറഞ്ഞ സന്തോഷകരമായ അനുഭവം എല്ലാവർക്കും ലഭിച്ചു.ഞങ്ങൾ എത്തിയ വയനാട് അതീവ മനോഹരമായിരുന്നു — മലകളും , തടാകങ്ങളും പച്ചപ്പും നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ മനസ്സിനെ ആകർഷിച്ചു. സുഹൃത്തുക്കളോടൊപ്പം ഞങ്ങൾ ചിത്രങ്ങൾ എടുത്തു, രുചികരമായ ഭക്ഷണം കഴിച്ചു, പല വിനോദ പരിപാടികളിലും പങ്കെടുത്തു. അതിന‍ുശേഷം തമിഴ്‍നാടിലെ അതിമനോഹരമായ ഊട്ടിയിലെത്തിയപ്പോൾ ആദ്യം ഞങ്ങൾ '''ബോട്ടാനിക്കൽ ഗാർഡൻ''' സന്ദർശിച്ചു. അവിടെയുള്ള നിറവൈവിധ്യമാർന്ന പുഷ്പങ്ങൾ അതിശയകരമായിരുന്നു. തുടർന്ന് '''ബോട്ട് ഹൗസിൽ''' ബോട്ട് സവാരി നടത്തി. അതിന് ശേഷം '''റോസ് ഗാർഡൻ'''യും '''ഡോഡബെറ്റ പീക്കും''' സന്ദർശിച്ചു.വൈകുന്നേരം ഷോപ്പിംഗിനായി കുറച്ച് സമയം ചെലവഴിച്ചു. എല്ലാവരും ചോക്ലേറ്റുകളും ഓർമ്മയ്ക്കായി ചെറിയ സമ്മാനങ്ങളും വാങ്ങി. രാത്രി സന്തോഷത്തോടെ സ്കൂളിലേക്ക് മടങ്ങിയപ്പോൾ യാത്രയുടെ മധുരസ്മരണകൾ മനസ്സിൽ നിറഞ്ഞുനിന്നു. ഈ വിനോദയാത്ര ഞങ്ങളുടെ ജീവിതത്തിലെ '''ഒരിക്കലും മറക്കാനാവാത്ത അനുഭവം''' ആയി.
ഒൿടോ. 5. ഞങ്ങളുടെ സ്‍ക‍ുളിൽ നിന്നും ഒൿടോബർ  മാസം 5 തീയതി  പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു '''വിനോദയാത്ര''' സംഘടിപ്പിച്ചു. വെകിട്ട് നാല് മണിക്ക് സ്കൂളിൽ നിന്ന് ബസിൽ യാത്ര ആരംഭിച്ചു.വയനാട് ഊട്ടി ത‍ുടങിയ സ്ഥലങ്ങൾ സന്ദർശിച്ച  യാത്രാമധ്യേ പാട്ടും കളിയും നിറഞ്ഞ സന്തോഷകരമായ അനുഭവം എല്ലാവർക്കും ലഭിച്ചു.ഞങ്ങൾ എത്തിയ വയനാട് അതീവ മനോഹരമായിരുന്നു — മലകളും , തടാകങ്ങളും പച്ചപ്പും നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ മനസ്സിനെ ആകർഷിച്ചു. സുഹൃത്തുക്കളോടൊപ്പം ഞങ്ങൾ ചിത്രങ്ങൾ എടുത്തു, രുചികരമായ ഭക്ഷണം കഴിച്ചു, പല വിനോദ പരിപാടികളിലും പങ്കെടുത്തു. അതിന‍ുശേഷം തമിഴ്‍നാടിലെ അതിമനോഹരമായ ഊട്ടിയിലെത്തിയപ്പോൾ ആദ്യം ഞങ്ങൾ '''ബോട്ടാനിക്കൽ ഗാർഡൻ''' സന്ദർശിച്ചു. അവിടെയുള്ള നിറവൈവിധ്യമാർന്ന പുഷ്പങ്ങൾ അതിശയകരമായിരുന്നു. തുടർന്ന് '''ബോട്ട് ഹൗസിൽ''' ബോട്ട് സവാരി നടത്തി. അതിന് ശേഷം '''റോസ് ഗാർഡൻ'''യും '''ഡോഡബെറ്റ പീക്കും''' സന്ദർശിച്ചു.വൈകുന്നേരം ഷോപ്പിംഗിനായി കുറച്ച് സമയം ചെലവഴിച്ചു. എല്ലാവരും ചോക്ലേറ്റുകളും ഓർമ്മയ്ക്കായി ചെറിയ സമ്മാനങ്ങളും വാങ്ങി. രാത്രി സന്തോഷത്തോടെ സ്കൂളിലേക്ക് മടങ്ങിയപ്പോൾ യാത്രയുടെ മധുരസ്മരണകൾ മനസ്സിൽ നിറഞ്ഞുനിന്നു. ഈ വിനോദയാത്ര ഞങ്ങളുടെ ജീവിതത്തിലെ '''ഒരിക്കലും മറക്കാനാവാത്ത അനുഭവം''' ആയി.


വരി 275: വരി 275:
[[പ്രമാണം:38077 New Toilet Block Construction 2025.jpg|ലഘുചിത്രം|പ‍ുതിയ ടോയ്‍ലറ്റ് ബ്ലോക്ക് നിർമ്മാണാരംഭം]]
[[പ്രമാണം:38077 New Toilet Block Construction 2025.jpg|ലഘുചിത്രം|പ‍ുതിയ ടോയ്‍ലറ്റ് ബ്ലോക്ക് നിർമ്മാണാരംഭം]]
ഒൿടോബർ 30 : വെച്ച‍ുച്ചിറ ഗ്രമപഞ്ചായത്ത് ഞങ്ങള‍ുടെ സ്‍ക‍ുളിന് അന‍ുവദിച്ച ടോയ്‍ലറ്റ് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് നടന്നു. ശുചിത്വം മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. വിദ്യാലയങ്ങളിലോ പൊതുസ്ഥലങ്ങളിലോ നല്ല ശുചിമുറി സൗകര്യങ്ങൾ ഉറപ്പാക്കുന്നത് ആരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും അത്യാവശ്യമാണ്. വിദ്യാലയത്തിലെ ശുചിത്വനില മെച്ചപ്പെടുത്തുന്നതിനായി പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നത് നല്ലതാണ്. പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വൃത്തിയും സൗകര്യപ്രദവുമായ ശൗചാലയ സംവിധാനം നൽക‍ും എന്ന് ക‍ര‍ുത‍ുന്ന‍ു.
ഒൿടോബർ 30 : വെച്ച‍ുച്ചിറ ഗ്രമപഞ്ചായത്ത് ഞങ്ങള‍ുടെ സ്‍ക‍ുളിന് അന‍ുവദിച്ച ടോയ്‍ലറ്റ് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് നടന്നു. ശുചിത്വം മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. വിദ്യാലയങ്ങളിലോ പൊതുസ്ഥലങ്ങളിലോ നല്ല ശുചിമുറി സൗകര്യങ്ങൾ ഉറപ്പാക്കുന്നത് ആരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും അത്യാവശ്യമാണ്. വിദ്യാലയത്തിലെ ശുചിത്വനില മെച്ചപ്പെടുത്തുന്നതിനായി പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നത് നല്ലതാണ്. പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വൃത്തിയും സൗകര്യപ്രദവുമായ ശൗചാലയ സംവിധാനം നൽക‍ും എന്ന് ക‍ര‍ുത‍ുന്ന‍ു.
[[ക‍ൂട‍ുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]
== ആദരജ‍്ഞലികൾ ==
[[പ്രമാണം:38077. Deepa Teache..jpg|ലഘുചിത്രം|ആദരാജ്ഞലികൾ]]
നവംബർ 9: ഇന്നേദിവസം വെൺക‍ുറിഞ്ഞ് എസ് എൻ ഡി പി ഹയർസെക്കൻഡറി സ്കൂളിൻറ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ഒരു ദിവസമായിരുന്നു . ദീർഘകാലം ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഹൈസ്കൂൾ മലയാളം അധ്യാപിക ദീപ  റ്റിച്ച‍ർ ഞങ്ങളിൽ നിന്നും വിട്ടു പിരിഞ്ഞു പോയി .  തിരുവനന്തപുരം സ്വദേശിയായ ടീച്ചർ 2015 മ‍ുതൽ  ഈ സ്‍ക‍ുളിൽ ഹൈസ്കൂളിൽ  അദ്ധ്യാപികയായി എത്തുകയും , ക‍ുട്ടികള‍ുടെ പ്രയപ്പെട്ട മലയാളം അധ്യാപികയായി പ്രവർത്തിച്ച് വരികയായിരുന്ന‍ു.  ലിറ്റിൽ കൈറ്റ് മെൻഡറായി മികച്ച സേവനം നൽകിക്കൊണ്ടിരുന്ന അധ്യാപികയായിരുന്നു , ടിച്ചറിന്റെ  ആത്മാവിന് നിത്യശാന്തി നേരുന്നു.
== '''ശിശുദിന ഘോഷം – റിപ്പോർട്ട്''' ==
[[പ്രമാണം:38077 Childrens Day 2025 5.jpg|ലഘുചിത്രം|ശിശ‍ുദിനഘോഷ റാലിയിൽ നിന്ന്]]
ഞങ്ങളുടെ സ്കൂളിൽ ശിശുദിന ഘോഷം ആവേശോജ്ജ്വലമായി 2025 നവംബർ 14-ന് നടത്തി. രാവിലെ 9 മണിക്ക് പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. പ്രധാനാധ്യാപക ശ്രിമതി ബിന റ്റി രാജൻ ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച റാലി ആവേശകരമായി ത‍ുടർന്ന വിവിധ കലാപരിപാടികൾ ചടങ്ങിന് നിറച്ചുകെട്ടു.  കുട്ടികൾ ഒരുക്കിയ ദേശഭക്തിഗാനങ്ങൾ, നൃത്തപ്രകടനം, നാടകം, കവിതാവതരണം എന്നിവ എല്ലാവരുടെയും മനസിൽ സ്ഥാനം നേടി. .മത്സരങ്ങൾക്കായി സംഘടിപ്പിച്ച ചിത്രരചന, ക്വിസ്, കായികമത്സരങ്ങൾ എന്നിവയിൽ വിദ്യാർത്ഥികൾ ഉത്സാഹപൂർവ്വം പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എല്ലാവരുടെയും സഹകരണത്തോടെ ഈ വർഷത്തെ ശിശുദിന ഘോഷം വിജയകരമായി സംഘടിപ്പിച്ചതിൽ അധ്യാപകരും വിദ്യാർത്ഥികളും വളരെയധികം സന്തോഷം പ്രകടിപ്പിച്ചു..
[[ക‍ുട‍ുതൽ ചിത്രങ്ങൾ കാണ‍ുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യ‍ുക..]]
== 2025 ഹരിത വിദ്യാലയം ==
വെൺക‍ുറിഞ്ഞി എസ് എൻ ഡി പി  ഹയർ സെക്കൻഡറി സ്കൂൾ പ്രഥമ അദ്ധ്യാപിക ശ്രിമതി ബീന റ്റി രാജന്റെ  നേതൃത്വത്തിൽ ഹരിത വിദ്യാലയം സീസൺ 4-ലേക്ക് അപേക്ഷ നൽകുന്നതിന് മുന്നോടിയായി  എല്ലാ് അദ്ധ്യാപകർ ഐ റ്റി ലാബിൽ എസ്.ആർ.ജി മീറ്റിംഗ് ചേരുകയുണ്ടായി. ഈ മീറ്റിംഗിൽ സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ, കായിക രംഗത്ത് നേടിയ മികച്ച നേട്ടങ്ങൾ,  പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ,  യോഗയിൽ ലഭിച്ച അംഗീകാരങ്ങൾ, വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങൾ, അദ്ധ്യാപക ശാക്തീകരണ പരിപാടിയിലെ പങ്കാളിത്തം, പഠന പിന്തുണാ പ്രവർത്തനങ്ങൾ, ഐ.സി.ടി. അനുബന്ധ പ്രവർത്തനങ്ങൾ, സ്കൂളും സമൂഹവുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തി. ഈ ചർച്ചകൾക്ക് ശേഷം സ്കൂൾ ഹരിത വിദ്യാലയം സീസണിലേക്ക് അപേക്ഷ സമർപ്പിക്കാൻ തീര‍ുമാനിക്ക‍കയും അതീൽപ്രാകാരമ‍ുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പ‍ൂർത്തിയാക്കാൻ തീര‍ുമാനിച്ചു.
== കൗമാര -കൗൺസിലിംഗ് ക്ലാസുകൾ ==
[[പ്രമാണം:38077 Counselling 2025 1.jpg|ലഘുചിത്രം|കൗൺസിലിംഗ് ക്ലസ്]]
കൗമാര കാലഘട്ടം ശാരീരികവും മാനസികവുമായ ധാരാളം മാറ്റങ്ങളുടെ കാലഘട്ടമാണ് ,  അതോടൊപ്പം തന്നെ സാമൂഹികമായ പല ദുഷിച്ച ചിന്തകളിലേക്കും പ്രവർത്തനങ്ങളിലേക്കും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗങ്ങളിലേക്കും മറ്റും കുട്ടികൾ കടന്നുപോകുന്ന കാലഘട്ടം.  ആരോഗ്യ  വക‍ുപ്പിന്റെ നേതൃത്വത്തിൽ ഡോക്ടർ സുജിത്ത് സാറിൻറെ കൗമാരകാല പ്രശ്നങ്ങളെ കുറിച്ചുള്ള കൗൺസിലിംഗ് ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നു , ഈ ക്ലാസിൽ അദ്ദേഹം കൗമാര കാലഘട്ടത്തിലെ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് കുട്ടികളുമായി സംസാരിച്ചു . വളരെ പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇത് അ. വെൺകുറിഞ്ഞി പ്രാഥമിക ഹെൽത്ത് സെൻട്രൽ ഡോക്ടർ ശ്രീ അര‌ുൺ സാറും  ഈ കൗൺസിലിംഗ് ക്ലാസ്സിൽ സംബന്ധിച്ചിരുന്നു . ഹെഡ്‍മിസ്‍ട്രസ്  ശ്രീമതി ബീന പി  രാജൻ സ്വാഗതം പറയുകയും ക്ലാസിൽ സ്കൂൾ ലീഡർ നന്ദി പറയുകയും ചെയ്തു.
[[ക‍ുട‍ുതൽ ചിത്രങ്ങൾ കാണ‍ുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]
== പത്തനംതിട്ട ജില്ലാ കലോത്സവം ==
കോഴഞ്ചേരി സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന 2025 - 26 വർഷത്തെ പത്തനംതിട്ട ജില്ലാ കലോത്സവത്തിൽ ഈ സ്കൂളിൽ നിന്നും പങ്കെടുത്ത ഇരട്ട സഹോദരന്മാർക്ക് മികച്ച വിജയം നേടുന്നതിന് സാധിച്ചു . പത്താം ക്ലാസിൽ പഠിക്കുന്ന അഭിസൂര്യ ബിജു ജലച്ചായം മത്സരത്തിൽ  എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ , സഹോദരനായ അഭിരാം ബിജുവിനും പെൻസിൽ ഡ്രോയിങ്  മത്സരത്തിൽ  എ ഗ്രേഡോടുകൂടി  രണ്ടാം സ്ഥാനം നേടി.
== ആരോഗ്യസൂചിക കാർഡ് തയ്യാറാക്കൽ ==
[[പ്രമാണം:38077 Health Card 2025 5.jpg|ലഘുചിത്രം|ആരോഗ്യസ‍ൂചിക കാർഡ്]]
നവംമ്പർ 27 ആരോഗ്യ സൂചിക കാർഡ് :  വെട്ടിച്ചിറ ഗ്രാമപഞ്ചായത്തും സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി വച്ചുച്ചിറ പഞ്ചായത്തിന്റെ 2023  - 24 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്തിലെ സ്കൂളുകളിൽ കുട്ടികളുടെ ആരോഗ്യ സൂചിക കാർഡ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇന്നേദിവസം ആരോഗ്യ വകുപ്പ് പ്രവർത്തകർ ഞങ്ങളുടെ സ്കൂളിൽ എത്തുകയും കുട്ടികളുടെ ഉയരം,  ഭാരം , പ്രമേഹം , രക്തസമ്മർദ്ദം തുടങ്ങി പരിശോധിച്ചു . അതിൽ പ്രകാരം കുട്ടികളുടെ ആരോഗ്യ കാർഡ് വിതരണം ചെയ്യുകയും ചെയ്തു.  ഡോക്ടർമാരായ ശ്രി. വിഷ്ണു , ശ്രി സുജിത്ത് , വെച്ച‍ുച്ചിറ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  ശ്രി അരുൺ സാർ തുടങ്ങിയവർ നേതൃത്വം നൽകി...
[[ക‍ൂട‍ുതൽ ചിത്രങ്ങൾ കാണ‍ുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]
== ക്രിസ്‍ത‍ുമസ്  ആഘോഷം 2025 ==
[[പ്രമാണം:38077 x mas 6.jpg|ക്രിസ്‍തുമസ് ആഘോഷത്തിൽ|ലഘുചിത്രം]]
വെൺക‍ുറിഞ്ഞി എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ 2025 ഡിസംബർ 23-ന്  ആഘോഷങ്ങൾ ഭംഗിയായി നടന്നു. സ്‍ക‍ുൾ ക‍ുട്ടികള‍ുടെ  മനോഹരമായ പാട്ടുകളും  പാപ്പയും എല്ലാം ചേർന്നാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.സ്കൂൾ പ്രധാന അധ്യാപിക ബീന റ്റി രാജൻ എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. ക്രിസ്മസിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഹൃദ്യം നിറഞ്ഞ സന്ദേശം പങ്കുവച്ചു.  പ്രത്യേക ആകർഷണമായി ഡ്രംസിന്റെ അകമ്പടിയോടെ സാന്താക്ലോസ് വേദിയിലെത്തി. വിദ്യാർത്ഥികൾ ഒരുക്കിയ ക്രിസ്മസ് മരം, നക്ഷത്ര വിളക്കുകൾ, വർണ്ണാഭമായ ലൈറ്റുകൾ എന്നിവ വേദിയെ അതിസുന്ദരമാക്കി. എല്ലാവർക്കും ക്രിസ്മസ് കേക്കിന്റെ മധുരവും പങ്കുവെച്ചു.മാതാപിതാക്കളും, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും ആവേശത്തോടെ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ മുഴുവൻ പരിപാടിയും ഡോക്യുമെന്റേഷൻ  ചെയ്യുന്നതിന് തയ്യറായി.ക്രിസ്മസിന്റെ സ്നേഹവും സമാധാനവും പങ്കുവെച്ച ഈ ദിനം സ്കൂൾ സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത മനോഹര ഓർമ്മയായി.
[[ക‍ൂട‌ുതൽ ചിത്രങ്ങൾ കാണ‍ുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]
== ആദരജ‍്ഞലികൾ, ==
[[പ്രമാണം:38077_binna_binof_1.jpg|ലഘുചിത്രം|212x212ബിന്ദു|ബിനാ ബിനോജ് (22/04/2012 - 06/01/2026)]]
2026 ജനുവരി ആറാം തീയതി ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ച് ഏറ്റവും ദുഃഖകരമായ ഒരു ദിവസമായിരുന്നു 9എ ഡിവിഷനിൽ പഠിക്കുന്ന ബിന്ന ബിനോജ് എന്ന കുട്ടി ഞങ്ങളിൽ നിന്നും വിട പറഞ്ഞു പോയി . മറ്റ‍ു കുട്ടികൾ നിന്ന് വിഭിന്നമായി ജന്മനാ തന്നെ കിടപ്പിലായിരുന്ന ജീവിതത്തോട‍ും സാഹചര്യങ്ങളോടും പൊരുതി 14 വയസ്സുവരെ ജീവിച്ച ഒരു കുട്ടിയായിരുന്നു ബിന. സ്വന്തമായി എഴുന്നേൽക്കുന്നതീനോ നടക്കുന്നതിനോ കഴിവില്ലാതിരുന്ന, എല്ലാതിനും  മറ്റുള്ളവരുടെ സഹായം എപ്പോഴും വേണ്ടിവന്നിരുന്ന ഒരു കുട്ടിയായിരുന്നു.  എങ്കിൽപോലും പഠനത്തിൽ ശ്രദ്ധ പുലർത്തിയിരുന്ന ഒരു കുട്ടി ആയിരുന്നു , സ്കൂളിൽ നിന്നും ബി ആ‌ർ സിയിൽ നിന്നും അധ്യാപകരുടെ തുടർച്ചയായ പിന്തുണ ആ കുട്ടിക്ക് നൽകിയിരുന്നു . ക്ലാസ് റൂം എഫക്ട് ലഭിക്കുന്നതിനുവേണ്ടി പഠിക്കുന്ന ക്ലാസ്സിൽ ക്യാമറ വെച്ചുകൊണ്ട് വീട്ടിൽ ലാപ്‍ടോപ്പ് നൽകി അതിൽ നിന്ന് ക്ലാസ് റൂം അനുഭവങ്ങൾ ലഭിക്കുന്നതിന് വേണ്ടി ബിആർസിയിൽ നിന്നും വളരെ പിന്തുണ ലഭിച്ചിരുന്നു .ഞങ്ങളിൽ നിന്ന് വിട്ടു പിരിഞ്ഞു പോയ ബിന്നാ ബിനോജിന് എല്ലാ ആദരാഞ്ജലികൾ നേരുന്നു....
<gallery mode="packed">
പ്രമാണം:38077 binna Binoj 2.jpg|ബിനാ ബിനോജിന്  ക‍ുട്ടികൾ ആദരാഞ്ജലികൾ അ‍‌ർപ്പരിക്കുന്നു
പ്രമാണം:38077 binna binoj 3.jpg|ബിനാ ബിനോജിന്  സ്‍കുളിന്റെ ആദരാഞ്ജലികൾ
</gallery>
== സ്‍ക‍ൂൾ ആനിവേഴ‍്സറി ==
[[പ്രമാണം:38077 SA LK 1.jpg|ലഘുചിത്രം]]2026 ജനുവരി ഒമ്പതാം തീയതി വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നിറഞ്ഞ സദസ്സിൽ നടത്തപ്പെടുകയുണ്ടായി കുട്ടികൾ നടത്തിയ ഈ പരിപാടി 5 മുതൽ 10 വരെ ക്ലാസ്സുകളിലെ വിവിധ കുട്ടികളുടെ പല കലാപരിപാടികൾ വളരെ ആസ്വാദകമായ രീതിയിൽ നടത്തുകയുണ്ടായി ഈ പരിപാടിയുടെ ഡോക്യുമെന്റേഷനും വീഡിയോ റെക്കോർഡിങ് ലിറ്റിൽ കുട്ടികൾ നടത്തുകയുണ്ടായി
[[ക‍ൂടുതൽ ചിത്രങ്ങൾ കാണ‍ുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യ‍ുക.]
== എൽ കെ ഡി ടി എച്ച്  ക്യാമ്പയിൻ ==
കൈറ്റ് വിക്ടേഴ്സ് ചാനൽ എല്ലാ ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട‍ുകൊണ്ട് .സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പയിനിന്റെ ഭാഗമായി ഡിടിഎച്ച് സേവനദാതാക്കളായ എയർടെൽ, ഡിജിറ്റൽ ടിവി, ഡിഷ് ടിവി, ടാറ്റ പ്ലേ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ഇ മെയിലുകൾ അയച്ചു. ഞങ്ങള‍്ടെ സ്കൂളിൽ 2026 ഫെബ്രുവരി 4-ന് പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിച്ചാണ് ഈ പ്രവർത്തനങ്ങൾ പ‍ൂർത്തികരിച്ചത്. ജില്ല കൈറ്റ് കോഡിനേറ്റ‍ർ ശ്രീ. മന‍ു സാർ സമായസമയങ്ങളിൽ ആവശായമായ നിർദ്ദേങ്ങളും സഹായങ്ങളും നൽകികൊണ്ടിര‍ുന്നതി വളരെ സഹായകമായി. സ്കൂളിലെ മുഴുവൻ എൽ കെ വിദ്യാർത്ഥികളുടെയും ഒപ്പുകൾ ശേഖരിക്കുകയും ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ച് പങ്കെടുത്ത ഈ പ്രവർത്തനം വിദ്യാഭ്യാസസാങ്കേതികവിദ്യയെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൈമാറുന്നതിനുള്ള ശക്തമായ ഒരു മുന്നേറ്റമായി മാറി. ഇതിന്റെ ഫലമായി പല ഡി ടി എച്ച‍ുകളിലും  കൈറ്റ് വിക്ടേഴ്സ് ചാനൽ വന്നു ത‍ുടങ്ങിയതായി മന‍ു സാർ അറിയിച്ചത് ക‍ുട്ടികൾക്ക് വളരെ സന്തോഷകരമായി