എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2025-26 |
റിസൽറ്റ്
2024-25 വർഷത്തിൽ പഠിച്ച് പരിക്ഷ എഴുതിയ കുട്ടികളുടെ റിസൽറ്റ് 2025 മെയ് 2 ന് സ്‍ക്കൂൾ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിച്ചു. അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലെ എല്ലാ കുട്ടികളും വിജയിച്ച് അടുത്ത ക്ലാസ്സിലേക്ക് പ്രവേശനം നേടി. പത്താം ക്ലാസിൽ പഠിച്ച് പരിക്ഷ എഴുതിയ എല്ലാ കുട്ടികളും ജയിച്ച് തുടർച്ചയായി പതിനോന്നാം തവണയും 100% വിജയം കൈവരിക്കാൻ സാധിച്ചു. ഇതിൽ എട്ട് കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ച് അഭിമാനർഹമായ നേട്ടം കൈവരിച്ചു.ഹൈയർസെക്കൻഡറി വിഭാഗത്തിൽ ഒൻപത്ത് കുട്ടികൽക്ക് ഫുൾ എ പ്ലസും നാല് കുട്ടികൾക്ക് അഞ്ച് എ പ്ലസും ലഭിച്ച് 78 % ത്തോടെ ഉയർന്ന വിജയം നേടാൻ സ്‍ക്കൂളിന് സാധിച്ചു.
അഡ്‍മിഷൻ പ്രവർത്തനങ്ങൾ
205-26 വർഷത്തെ അഡ്‍മിഷൻ പ്രവർത്തനങ്ങൾ മെയ് 2 മുതൽ ആരംഭിച്ചു
പാഠപുസ്തക വിതരണം
2025-26 അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം വെൺകുറിഞ്ഞി എസ് എൻ ഡി പി എച്ച് എസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 ഏപ്രിൽ 29ന് നടന്നു. സ്കൂളിലെ പ്രധാനാദ്ധ്യാപികയായ ലേഖ ടിച്ചറിന്റെ നേതൃത്വത്തിലാണ് ഈ വിതരണം നടന്നത്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ സന്തോഷത്തിലും, പുതിയ പാഠപുസ്തകങ്ങൾ പഠിക്കാനും, പഠിപ്പിക്കാനുമുള്ള തയ്യാറെടുപ്പുകളിലുമാണ് ഇപ്പോൾ വിദ്യാർത്ഥികളും അദ്ധ്യാപകരും.
ഇന്നത്തെ തലമുറയിലെ വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾക്കും, പഠനരീതികൾക്കും അനുയോജ്യമായ രീതിയിൽ പുസ്തകങ്ങളുടെ ഉള്ളടക്കത്തിലും അവതരണത്തിലും മാറ്റങ്ങൾ വരുത്തുന്നതുകൊണ്ട് പഠനം കൂടുതൽ ആകർഷകമാകുവാൻ സാധിക്കും.
പ്രവേശനോത്സവം 2025.
ജൂൺ 2 : വർണ്ണാഭമായ ഉത്സവാന്തരീക്ഷത്തോടെ വെൺകുറിഞ്ഞി എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടന്നു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു. പുതിയ കൂട്ടുകാരെ വരവേൽക്കാൻ സ്കൂളിലെ സന്നദ്ധ സംഘടനകളായ ലിറ്റിൽ കൈറ്റ്സ്,ജെ.ആർ.സി, സ്കൗട്ട് & ഗൈഡ് എൻ.എസ്.എസ് അംഗങ്ങൾ തയ്യാറായി. ബഹു.റാന്നി എം എൽ എ അഡ്വ. പ്രമാദ് നാരായൺ ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് ശ്രി.വിനോദ് പി വി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ശ്രിമതി ജയറാണി എ ജി സ്വാഗതവും ലോക്കൽ മാനേജർ ശ്രി ബ്രഷ്‍നേവ് മുഖ്യപ്രഭാഷണവും നടത്തി. പ്രസ്‍തുത യോഗത്തിൽ മുഖ്യാതിഥിയായി വെച്ചുച്ചിറ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ശ്രി ഇ വി വർക്കി പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രിമതി രമാദേവി, വാർഡ് മെബർ ശ്രിമതി എലിസബത്ത് തോമസ് എന്നിവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഹെഡ് മിസ്റ്ററസ് ശ്രിമതി ലേഖ റ്റി ആർ നന്ദിയും പറഞ്ഞു.പ്രശസ്‍ത മജിഷ്യൻ ശ്രി.പി ജി എസ് കവീയൂർ നടത്തിയ "മാജിക് ഷോ" കുട്ടികളെ മാന്ത്രികമാസ്‍മര ലോകത്തെക്ക് കൊണ്ടുപോയി. അതിന് ശേഷം കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും നടത്തപ്പെട്ടു. തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു
പോക‍്സോ ബോധവൽക്കരണം.
ജൂൺ 12: പോക്സോ പരിശീലനം എന്നത് കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിനുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം സംബന്ധിച്ചുള്ള പഠനവും അവബോധവുമാണ്. കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി 2012-ൽ അവതരിപ്പിച്ച ഈ നിയമം, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ലൈംഗിക ചൂഷണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. ഈ പരിശീലനത്തിൽ നിയമത്തിന്റെ ലക്ഷ്യങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ, കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട രീതികൾ, കുട്ടികൾക്ക് ലഭിക്കേണ്ട സംരക്ഷണം എന്നിവയെക്കുറിച്ച് പഠിപ്പിക്കുന്നു. ഇതിനോട് അനുബന്ധിച്ച് വെച്ചുച്ചിറ പോലീസ് സ്റ്റേഷനും , ജില്ലാ വനിത പോലീസും ഒത്തുചേർന്ന് ഇന്നേദിവസം സ്കൂളിൽ കുട്ടികൾക്കായി ഒരു പരിശീലനവും ബോധവൽക്കരണവും നടത്തുകയുണ്ടായി . ഈ പരിശീലനം കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിലും കുട്ടികൾക്ക് സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു.
-
.
-
-
-
ഫുഡ്ബോൾ പരിശീലനം
ജൂൺ 12: ഈ അധ്യയന വർഷം മുതൽ കുട്ടികൾക്കായി ഫുഡ‍്ബോൾ പരിശീലനം ആരംഭിച്ചത്. ഇതിനായി വെച്ചുച്ചിറ ഗ്രമപഞ്ചായത്തിൽ നിന്നും സഹായം ലഭിച്ചു. പത്തനംതിട്ട ജില്ലാ ഫുഡ്‍ബോൾ പരിശീലകനായ ശ്രീ എബി ഐസക് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. പരിശീലനത്തിനാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
ലഹരിവിരുദ്ധബോധവൽക്കരണം
ലഹരിമദ്യവും മയക്കുമരുന്നുകളും വിദ്യാർത്ഥികളുടെ ആരോഗ്യമേയും ഭാവിയേയും നിർണയിക്കുന്ന വലിയൊരു സാമൂഹിക പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ, വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരികളുടെ ദോഷങ്ങളെക്കുറിച്ച് ബോധം നൽകുന്നത് ഏറ്റവും അത്യാവശ്യമാണ്.ലിറ്റിൽ കൈറ്റ് , ജെ ആർ സി, സ്‍കൗഡ് & ഗൈഡ്, എൻ സി സി കുട്ടികളുടെ സഹകരണത്തോടെ ഞങ്ങളുടെ സ്കൂളിലും , മണിപ്പുഴ, മുക്കുട്ടുത്തറ, വെച്ചുച്ചിറ എന്നി പ്രദേശങ്ങളിൽ ലഹരി വിരുദ്ധ ബോധവൽകരണ പരിപാടികൾ ഫ‍്ള്ഷ് മോബ് സംഘടിപ്പിച്ചു. വെച്ചുച്ചിറ, എരുമോലി പോലിസിന്റെ സഹകരണത്തോടെ നടന്ന ഈ പരിപാടിയിൽ പോലിസ് ഉദ്യോഗസ്ഥർ, വ്യപാരികൾ. ഡ്രൈവർമാർ, എന്നിവർ പങ്കെടുത്തു. ലഹരികളുടെ ശാരീരികവും മാനസികവുമായ ദോഷങ്ങൾ, സമൂഹത്തിനുള്ള ദുരിതം, നിയമപരമായ ദണ്ഡങ്ങൾ തുടങ്ങിയവയെക്കുറിച്ച് അവരാണ് വിശദീകരിച്ചത്.. "ലഹരി നിന്നെ ഇല്ലായ്മ ആക്കും" എന്ന സന്ദേശം പലരുടെയും മനസ്സിൽ തങ്ങിപ്പോയത് ശ്രദ്ധേയമായിരുന്നു.ഇത്തരത്തിലുള്ള ബോധവൽകരണ പരിപാടികൾ വിദ്യാർത്ഥികളിൽ നല്ല മുന്നറിയിപ്പും കരുത്തും നൽകുന്നു. ലഹരിമുക്ത സമൂഹം സാക്ഷാത്കരിക്കാൻ ഇത്തരം ശ്രമങ്ങൾ അത്യന്താപേക്ഷിതമാണ്. നാം എല്ലാവരും ചേർന്ന് ലഹരിക്കെതിരെ ഒരു സംയുക്ത പോരാട്ടം നടത്തിയാൽ മാത്രമേ നമ്മുടെ ഭാവികരങ്ങൾ സുരക്ഷിതമാകൂ
നല്ല പാഠം..
നല്ല പാഠം എന്നത് മലയാള മനോരമ പത്രം കേരളത്തിലെ വിദ്യാലയങ്ങളുമായി സഹകരിച്ച് നടത്തുന്ന ഒരു പദ്ധതിയാണ്. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും നന്മ നിറഞ്ഞ ചിന്തകളും വളർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വിദ്യാർത്ഥികളെ ക്രിയാത്മകവും സാമൂഹിക സേവനപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്താൻ ഈ പദ്ധതി സഹായിക്കുന്നു. ഓരോ അധ്യയന വർഷവും സ്കൂളുകൾ നടത്തുന്ന നല്ല പാഠം പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി പുരസ്കാരങ്ങൾ നൽകുന്നു.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ
- വിദ്യാർത്ഥികളിൽ ദയ, സ്നേഹം, സഹാനുഭൂതി, സേവന മനോഭാവം എന്നിവ വളർത്തുക.
- സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക.
- ലഹരി ഉപയോഗം, പരിസ്ഥിതി നാശം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക.
- സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക.
സ‍്ക്കൂളിൽ നടന്ന പ്രവർത്തനങ്ങൾ
- പോക്സോ ബോധവൽക്കരണം. കൂടുതൽ അറിയുനിനതിന് ഇവിടെ ക്ലിക്ക് ചെയ്യുക
- ലഹരിവിരുദ്ധബോധവൽക്കരണദിനം കൂടുതൽ അറിയുനിനതിന് ഇവിടെ ക്ലിക്ക് ചെയ്യുക
- സ്കൂൾ പാർലമെന്റ് ഇലക്ഷൻ കൂടുതൽ അറിയുനിനതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വൈ ഐ പി 8.0.
വൈ ഐ പി 8.0 കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനുവേണ്ടിയും കുട്ടികൾക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നും എന്തെല്ലാം ആശയങ്ങൾ നൽകാം എന്നും വ്യക്തത വരുത്തുന്നത്തിന് വേണ്ടിയും ക്ലാസുകൾ എടുത്തു.. ലിറ്റിൽകൈറ്റിലെയും സയൻസ് ക്ലബ്ബിലെയും അംഗങ്ങളാണ് കൂടുതൽ ഈ ക്ലാസിൽ പങ്കെടുത്തത്. ഈ ഒരു പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തത് കെമിസ്ട്രി അധ്യാപിക മീനു അശോകാണ് തൂടർന്ന റ്റിച്ചർ ക്ലാസ്സ് എടുക്കുകയും ചെയ്തു .
കരൊട്ടെ ക്ലാസ്
ജൂലൈയ് 30: സമൂഹത്തിൽ പെൺകുട്ടികളുടെ സുരക്ഷ വലിയ ആശങ്കയായി മാറിയിരിക്കുന്നു. ലൈംഗിക അതിക്രമം, ശാരീരിക ആക്രമണം, കൈയ്യേറ്റങ്ങൾ തുടങ്ങിയ സംഭവങ്ങൾ പെൺകുട്ടികളുടെ സ്വതന്ത്രജീവിതത്തെ ഭീഷണിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് സ്കൂളുകളിൽ തന്നെ പെൺകുട്ടികൾക്ക് സ്വയംരക്ഷയ്ക്ക് കരാട്ടെ പോലുള്ള മാർഷൽ ആർട്ട് പരിശീലനം നൽകുന്നത് വളരെ പ്രാധാന്യമുള്ളതാകുന്നത്.പെൺകുട്ടികൾക്ക് സ്കൂൾവയസ്സിൽ തന്നെ സ്വയംരക്ഷ പരിശീലനം നൽകുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കരാട്ടെയെ പോലുള്ള മാർഷൽ ആർടുകൾ വഴി അവർക്ക് ആത്മസംരക്ഷണവും ആത്മവിശ്വാസവും ലഭിക്കുകയും ഭാവിയിൽ ഒരു സുരക്ഷിതമായ സമൂഹം സൃഷ്ടിക്കുവാനും ഇതിന് സഹായകരമാകും. അതിനാൽ ഞങ്ങളുടെ വിദ്യാലയത്തിലും പെൺകുട്ടികൾക്കായി കരൊട്ടെ പരിശീലനം ഇന്ന് മുതൽ ആരംഭിച്ചിരിക്കുന്നു
ഞങ്ങളുടെ ഹെഡ്‍മിസ്‍ട്രസ് ശ്രിമതി. ബീന റ്റി രാജന്റെ സാനിദ്ധ്യത്തിൽ കരൊട്ടെ മാസ്റ്റർ ശ്രീ റോയി കുട്ടികൾക്ക് ക്ലാസ്സുകൾ എടുക്കുന്നു
സൂംബ ഡാൻസ്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സൂംബ ഡാൻസിന്റെ ഉദ്ഘാടനവും ഈ യോഗത്തിൽ നടന്നു. കുട്ടികൾ തന്നെ മറ്റ് കുട്ടികളെ പരിശീലിപ്പിക്കുകയും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളാകുകയും ചെയ്ത ഈ പരിപാടി കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.
ജില്ലാ യോഗ ചാമ്പ്യൻ ഷിപ്പ് -2025
ആഗസ്റ്റ് 2 : അടുർ ഗവണമെന്റെ യൂ പി സ്‍ക്കൂളിൽ വെച്ച് നടന്ന പത്താമത് പത്തനംതിട്ട് ജില്ലാ യോഗ ചാമ്പ്യൻഷിപ്പിൽ വെൺകുറിഞ്ഞി എസ് എൻ ഡി പി സ‍്ക്കൂളിൽ നിന്നും എല്ലാ വിഭാഗങ്ങളില്ക്കും കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് സാധിച്ചു. കായിക അദ്ധ്യാപികയും യോഗാ പരിശീലകയുമായ ശ്രമതി റെജി റ്റിച്ചറിന്റെ നേയതൃത്വത്തിൽ ചിട്ടയായ പരിശാലനത്തിലുടെ ഈ വർഷവും ജില്ലയിൽ ചാമ്പ്യൻമാർ ആക്കുന്നതിന് സാധിച്ചു. പ്രസ്‍തുത ചടങ്ങിൽ പത്തനംതിട്ട ജില്ലാ സ്‍പോർട്‍സ് കൗൺസിൽ പ്രസിഡന്റ് ശ്രീ കെ അനിൽ കൂമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‍തു.
മെഡിക്കൽ ക്യാബ്
ആഗസ്റ്റ് 4 :എസ് എൻ ഡി പി എച്ച് എസ് എസ് വെൺകുറിഞ്ഞി എൻ എസ് എസ് യൂണിറ്റിന്റെയും , ലയൺസ് ക്ളബ്ബിന്റെയും, ഐ മൈക്രോ സർജറി & ലേസർസെന്റർ (അമിത ഐ കെയർ തിരുവല്ല) ന്റെയും സഹകരണത്തോടെ സ‍്കൂളിൽ വച്ച് സൗജന്യ തിമിരശസ്ത്രക്രിയ ക്യാമ്പും സ്കൾ കുട്ടികൾക്കുള്ള സൗജന്യ കണ്ണട വിതരണവും നടത്തി. പ്രസ്‍തുത ചടങ്ങിൽ പി റ്റി എ പ്രസിഡന്റ് ശ്രി പി വി വിനോദ് അദ്ധ്യക്ഷത വഹിക്കുകയും , സ്കൂൾ ലോക്കൽ മാനേജർ ശ്രി ബ്രഷ്‍നേവ് ബി ഉദ‍്ഘാടനും നടത്തി. ക്യാബ് കോ-ഒർഡിനേറ്ററായ ശ്രി ശ്രിജുത്ത് ക്യാമ്പ് പ്രവത്തനങ്ങൾ വിശദീകരിച്ചു. വെച്ചുച്ചിറ ഗ്രമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. എലിസബത്ത് തോമസ്, റാന്നി പാനൽ ലോയർ താലൂക്ക് ലീഗൽ സർവ്വീസസ് അഡ്വ. ജയരാജി അജീഷ് , എൻ എസ് എസ് പ്രോഗ്രം ഓഫിസർ ശ്രീമതി ജയലക്ഷമി ഡി എന്നിവർ പ്രസ്‍തുത ചടങ്ങിന് ആശംസകൾ അർപ്പിച്ചു. സ്‍കൂൾ പ്രൻസിപ്പാൾ ശ്രിമതി. മീന വി എസ് സ്വഗതവും ഹെഡ്‍മിസ്‍ട്രസ് ശ്രീമതി ബീന റ്റി രാജൻ കൃതജ്ഞതയും പറഞ്ഞും.
ഉച്ചഭക്ഷണ പദ്ധതി അവലോകനം
ആഗസ്റ്റ് 5: നമ്മുടെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിനായി ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കപ്പെടുന്നു. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം കുട്ടികളുടെ ആരോഗ്യവും പഠന ശേഷിയും മെച്ചപ്പെടുത്തുന്നതാണ്.പദ്ധതിയുടെ ഭാഗമായി, പ്രതിദിനം ചോറും, പച്ചക്കറികളും, പലപ്പോഴും പരിപ്പ്, മുട്ട, അല്ലെങ്കിൽ മാംസ്യം എന്നിവ ഉൾപ്പെട്ട ഒരു സമതുലിത ഭക്ഷണം വിതരണം ചെയ്യുന്നു. ഭക്ഷണം ശുചിത്വത്തോടെ തയ്യാറാക്കി സുരക്ഷിതമായി വിളമ്പുന്നു.ഈ പദ്ധതി മൂലം വിദ്യാർത്ഥികളുടെ പോഷകാഹാരക്കുറവ് കുറയുകയും, സ്കൂളിലെ ഹാജർ നിരക്ക് ഉയരുകയും ചെയ്തു. കുട്ടികൾ ഉത്സാഹത്തോടെ പഠനത്തിൽ പങ്കെടുക്കുന്നതിനും പദ്ധതിയ്ക്ക് വലിയ പങ്കുണ്ട്. ഇന്നേ ദിവസം പി റ്റി എ പ്രസിഡന്റ് ശ്രി പി വി വിനോദിന്റെ അദ്ധ്യക്ഷതയിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഒരു അവലോകനം നടത്തി. സ‍്ക്കൂൾ ഹെഡ്‍മിസ്‍ട്രസ് ശ്രീമതി ബീന റ്റി രാജൻ വിശദിക്കരിച്ചു.
ഹിരോഷിമ - നാഗാസാക്കി
ഹിരോഷിമയും നാഗാസാക്കിയും ജപ്പാനിലെ രണ്ടു പ്രധാന നഗരങ്ങളാണ്, രണ്ടാം ലോകമഹായുദ്ധകാലത്ത് ആണവാക്രമണം നേരിട്ട ഏക നഗരങ്ങൾ.ഹിരോഷിമ – 1945 ഓഗസ്റ്റ് 6-ന്,നാഗാസാക്കി – 1945 ഓഗസ്റ്റ് 9-ന്, “ഫാറ്റ് മാൻ” എന്ന ആണവ ബോംബ് ഇവിടെ വീഴ്ത്തി. ഹിരോഷിമ ആക്രമണത്തിന് മൂന്ന് ദിവസം ശേഷമായിരുന്നു ഇത്. ഇവിടെയും വ്യാപകമായ നാശനഷ്ടങ്ങളും മനുഷ്യാവകാശ ദുരന്തവും സംഭവിച്ചു.ഈ രണ്ട് ആക്രമണങ്ങളും ആയിരക്കണക്കിന് നിരപരാധികളുടെ ജീവൻ കവർന്നെടുത്തു. വികിരണ ബാധകൾ വർഷങ്ങളോളം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചു.ഇന്ന് ഹിരോഷിമയും നാഗാസാക്കിയുമ് സമാധാനത്തിന്റെയും ആണവ നിരായുധീകരണത്തിന്റെയും പ്രതീകങ്ങളാണ്. പീസ് മെമ്മോറിയലുകളും മ്യൂസിയങ്ങളും ലോകത്തിന് യുദ്ധത്തിന്റെ ഭീകരത ഓർമ്മപ്പെടുത്തുന്നു. ഇതേ കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുന്നതിനായി ഇന്നേ ദിവസം സ‍്കൂളിൽ ക്വിസ്സ് മത്‍സരങ്ങളും പോസ്‍റ്റർ നീർമ്മാണം നടത്തുകയും ചെയ്‍തു.
ഫുഡ് ഫെസ്‍റ്റ് 2025
2025 ആഗസ്റ്റ് 11- : ന് നല്ല പാഠം ക്ലബിന്റെ അഭീമുഖ്യത്തിൽ നടന്ന ഫുഡ് ഫെസ്റ്റ് വെറിട്ട പരിപാടി ആയിരുന്നു. ഇത് ഒരു ഭക്ഷണോത്സവം അല്ലങ്കിൽ ഭക്ഷണമേളയാണ്. വിവധ രുചികരമായ ഭക്ഷണങ്ങൾ പാനീയങ്ങൾ, വിഭവങ്ങൾ എല്ലാം ഒരേ വേദിയിൽ ഒരുക്കി കട്ടികൾക്ക് രുചിച്ച് ആസ്വദിക്കാൻ കഴിയ്യുന്ന പരിപാടിയായിരുന്നു ഇത്. കുട്ടികൾ ആഹ്ലാദത്തോടെ വിവധതരം ആഹാര സാധനങ്ങൾ തയ്യാറാക്കി കൊണ്ടുവന്നു. ഈ പരിപാടിക്ക് നേതൃത്വം നൽകിയ പ്രധാനാധ്യാപിക ശ്രിമതി ബീന റ്റി രാജൻ പരിപാടിയുടെ എല്ലാവിധ ക്രമീകരണങ്ങൾക്കും മേൽനോട്ടം വഹിച്ചു. നല്ല പാഠം കൺവീനറായി പ്രവർത്തിക്കുന്ന ശ്രി വിനിത് എസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അധ്യാപകരും മറ്റു ജീവനക്കാരും കൂട്ടായ്മയായി പ്രവർത്തിച്ച് കുട്ടികൾക്ക് ശുചിത്വപരമായും സന്തോഷത്തോടെ ഭക്ഷണം ലഭ്യമാക്കി. ഫുഡ് ഫെസ്‍റ്റ് പദ്ധതിയുടെ വിജയത്തിൽ മുഴുവൻ ടീം സജീവ പങ്കാളികളായി.
സ‍്ക്കൂൾ വാർഷിക പൊതുയോഗം
2025 ആഗസ്റ്റ് 12 വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്ന് ആഹ്വാനം ചെയ‍്ത ശ്രീനാരയണ ഗുരുദേവന്റെ നാമധേയത്തിൽ വെൺകിറിഞ്ഞി എന്ന കൊച്ചു ഗ്രമത്തിൽ അക്ഷരപ്രഭ തൂകി നിൽകുന്ന നമ്മുടെ സരസ്വതി ക്ഷേത്രത്തിന്റെ ഈ വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിയുടെ പൊതുയോഗം 2025 ആഗസ്‍റ്റ് 12 തീയതി 1 pm ന് സ്‍കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുകയുണ്ടായി. പി റ്റി എ പ്രസിഡന്റ് ശ്രീ. വിനോദ് പി വിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ , ലോക്കൽ മാനേജർ ശ്രീ. ബ്രഷ്‍നേവ് ഉദ്‍ഘാടനം ചെയ്‍ത് സംസാരിച്ചു.അധ്യാപിക ശ്രീമതി അജിത പി വി റിപ്പോർട്ടും വരവി ചിലവ് കണക്കും അവതരിപ്പിച്ചു അംഗികാരം നേടി. പ്രസ്‍തുത ചടങ്ങിന് പ്രിൻസിപ്പാൾ ശ്രീമതി മീന വി എസ് സ്വാഗതവും പ്രധാന അദ്ധ്യാപിക ശ്രീമതി ബീന റ്റി രാജൻ കൃതജ്‍ഞത രേഖപ്പെടുത്തി.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ - 2025
2025 ആഗസ്റ്റ് 14 : സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിദ്യാർത്ഥികളിൽ നേതൃഗുണം, ഉത്തരവാദിത്തബോധം, ജനാധിപത്യ മൂല്യങ്ങൾ എന്നിവ വളർത്തുന്ന ഒരു പ്രധാന പരിപാടിയാണ്. തിരഞ്ഞെടുപ്പ് ദിവസം വിദ്യാർത്ഥികൾ സ്ഥാനാർത്ഥികളെ കുറിച്ച് കേട്ടു മനസ്സിലാക്കുകയും, വോട്ടിംഗ് വഴി തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞടുക്കുകയും ചെയ്യും. പ്രിസൈഡിങ്ങ് ഓഫീസർ , പോളിങ്ങ് ഓഫീസർമാർ തുടങ്ങി ഒരു യഥാർത്ഥ ഇലക്ഷനുള്ള എല്ലാ അധികാരികളുടെയും ചുമതലകൾ പൂർണ്ണമായും കുട്ടികൾ തന്നെ വഹിച്ചു കൊണ്ട് സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു.ഓരോ ക്ലാസിലെയും വിദ്യാർത്ഥികളുടെ പേരുകൾ ഉൾപ്പെടുത്തിയ വോട്ടർ പട്ടിക തയ്യാറാക്കിയിരുന്നു.ഓഡിറ്റോറിയത്തിൽ ക്രമീകരിച്ച 3 ബൂത്തുകളിലായാണ് വിദ്യാർത്ഥികൾ അവരുടെ സമ്മതിദാനം നിർവഹിച്ചത്. പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിൽ പോളിംഗ് ഓഫീസർമാർ ബൂത്ത് ക്രമീകരിക്കുകയും ചെയ്തു.
വോട്ടർ പട്ടികയിലെ പേര് വായിച്ച് വോട്ടർ കൊണ്ടുവരുന്ന സ്ലിപ്പ് പരിശോധിച്ച് രേഖപ്പെടുത്തി, കയ്യിൽ മഷി പുരട്ടിയതിനു ശേഷം വോട്ടിംഗ് കമ്പാർട്ട്മെന്റിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ഷൻ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറിലാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് പൂർത്തിയായതിനുശേഷം കൗണ്ടിംഗ് ഏജന്റ്,സ്ഥാനാർത്ഥികൾ, ക്ലാസ്സ് ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ ഫല പ്രഖ്യാപനം നടത്തി.തുടർന്ന് പ്രധാന അദ്ധ്യാപിക ശ്രീമതി ബീന റ്റി രാജന്റെ സാന്നിധ്യത്തിൽ സ്കൂൾ പാർലമെൻറ് കൂടുകയും സ്കൂൾ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
മുഖ്യ ഭരണാധികാരി ശ്രീ നന്ദു സി ബാബു, ഔപചാരികമായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഫലം പ്രഖ്യാപിച്ചു.
യഥാർത്ഥ രീതിയിലുള്ള ഇലക്ഷനും ഇലക്ട്രോണിക്ക് വോട്ടിങ്ങ് മെഷീന്റെ പ്രവർത്തനവും കുട്ടികൾക്ക് ഇതുവഴി അറിയാൻ സാധിച്ചു.ജനാധിപത്യരീതിയിൽ വോട്ടെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഈ തെരഞ്ഞെടുപ്പ് സഹായകമായി .സ്കൂളിലെ ലിറ്റിൽ കൈറ്റ് കട്ടികൾ ഇലക്ഷന് വേണ്ടി വിവിധ മേഖലകളിൽ വ്യാപൃതരായിരുന്നു
79 -മാത് സ്വാതന്ത്ര്യദീനഘോഷം - 2025
2025 ആഗസ്റ്റ് 15-നാണ് ഇന്ത്യയുടെ 79- മാത് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ഉത്സാഹത്തോടും ദേശസ്നേഹത്തോടും കൂടി ഈ ദിനം ആചരിക്കപ്പെട്ടു. പ്രധാന ആഘോഷം ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി ബഹു. നരേന്ദ്ര മോഡി ദേശീയ പതാക ഉയർത്തി, സല്യൂട്ട് നൽകി. പതാക ഉയർത്തിയ ശേഷം അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ പുരോഗതിയെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിക്കുകയും, ഐക്യം, സഹിഷ്ണുത, സമാധാനം എന്നിവയുടെ പ്രാധാന്യം അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു.സ്കൂളുകളിലും, കോളേജുകളിലും, സ്ഥാപനങ്ങളിലുമൊക്കെ പതാക ഉയർത്തലും ദേശഭക്തിഗാനങ്ങളും സാംസ്കാരിക പരിപാടികളും നടത്തി. സ്വാതന്ത്ര്യ സമരസേനാനികളെ അനുസ്മരിച്ചു കൊണ്ട് നിരവധി പ്രസംഗങ്ങളും മത്സരങ്ങളും നടന്നു.ഗ്രാമങ്ങളിലും നഗരങ്ങളിലും കുട്ടികളും യുവാക്കളും ദേശസ്നേഹ ഗാനങ്ങൾ ആലപിക്കുകയും ഘോഷയാത്രകളിൽ പങ്കെടുക്കുകയും ചെയ്തു. എല്ലാവരും ഒന്നിച്ചു ചേർന്ന് ഇന്ത്യയുടെ ഐക്യവും വൈവിധ്യവും പ്രകടിപ്പിച്ചു.
സ‍്കൂളിൽ നടന്ന പരിപാടികൾ രാവിലെ 9 മണിക്ക് ആരംഭിച്ചു. പ്രധാന അധ്യാപിക ശ്രീമതി ബീന റ്റി രാജൻ ദേശീയ പതാക ഉയർത്തി ദേശസ്നേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. എല്ലാവരും ചേർന്ന് ജനഗണമന ആലപിച്ചു. തുടർന്ന് കുട്ടികൾ ദേശഭക്തിഗാനങ്ങൾ പാടി. അധ്യാപകരും കുട്ടികളും ചേർന്ന് സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗങ്ങളെക്കുറിച്ച് സംസാരിച്ചു. പിന്നീട് വിവിധ സാംസ്കാരിക പരിപാടികൾ നടന്നു. ദേശാഭിമാന ഗാനങ്ങൾ, നൃത്തങ്ങൾ, പ്രസംഗം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരവും നടന്നു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.എല്ലാവരും ഒന്നിച്ചു “വന്ദേ മാതരം” പാടി ആഘോഷം സമാപിച്ചു. സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം കുട്ടികളിൽ ദേശസ്നേഹവും ഐക്യവും വളർത്തി. അത് എല്ലാവർക്കും മറക്കാനാവാത്ത ദിനമായി .
വാങ്‍മയം ഭാഷാപ്രതിഭ
ആഗസ്റ്റ് 16 : വിദ്യാരംഗം കലാസാഹിത്യവേദി വാങ്‍മയം ഭാഷാപ്രതിഭകളെ കണ്ടെത്തുന്നതിനായി റാന്നി ഉപജില്ലാതല പരിക്ഷ 2015 ആഗസ്‍റ്റ് മാസം 16 ന് ഉച്ചയ്‍ക്ക് 2 മണി മുതൽ എം എസ് എച്ച് എസ് എസ് , റാന്നി ജി എൽ പി ജി എസ് എന്നീ സ്‍ക്കുളുകളിൽ വെച്ച് നടത്തപ്പെടുകയുണ്ടായി. റാന്നി ഉപജില്ലയിലെ വിവിധ സ്‍കൂളുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത മത്‍സരത്തിൽ ഹൈസ്‍കൂൾ വിഭാഗത്തിൽ വെൺകുറിഞ്ഞി സ്‍കൂളിൽ നിന്നും ഒൻപത്താം ക്ലാസിൽ പഠിക്കുന്ന അതുല്യ എം എച്ച് വിജയിയായി. അതില്യക്ക് അഭിനന്ദനങ്ങൾ
ഒന്നാം പാദവർഷ പരീക്ഷ – ഒരു റിപ്പോർട്ട്
ആഗസ്റ്റ് 18 : സ്‍കൂളിൽ അധ്യായന വർഷത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഒന്നാം പാദവർഷ പരീക്ഷ നടക്കുന്നു. വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുകയും തുടർപാഠങ്ങൾക്ക് ഒരു ഉറച്ച അടിസ്ഥാനം ഒരുക്കുകയും ചെയ്യുന്നതിനാണ് ഈ പരീക്ഷയുടെ പ്രധാന ലക്ഷ്യം.പരീക്ഷ തുടങ്ങുന്നതിനുമുമ്പ് അധ്യാപകർ പഠിപ്പിച്ച പാഠങ്ങൾ ആവർത്തിച്ച് വിശദീകരിക്കുകയും, പ്രധാനപ്പെട്ട ചോദ്യങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷ സമയത്ത് ചെറിയൊരു ഉത്കണ്ഠ ഉണ്ടായാലും, പഠിച്ച അറിവുകൾ പ്രയോഗിക്കാൻ ലഭിക്കുന്ന അവസരം അവരെ ആത്മവിശ്വാസികളാക്കുന്നു. പരീക്ഷ കഴിഞ്ഞാൽ ഫലത്തിനുള്ള ആകാംക്ഷയും സന്തോഷവും അവർ പ്രകടിപ്പിക്കുന്നു.പരീക്ഷാഫലം അധ്യാപകരെ കുട്ടികളുടെ കഴിവുകളും പഠന ദൗർബല്യങ്ങളും തിരിച്ചറിയാൻ സഹായിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ അധ്യാപകർ കൂടുതൽ ശ്രദ്ധ ആവശ്യമായ വിദ്യാർത്ഥികൾക്ക് സഹായക പ്രവർത്തനങ്ങൾ ഒരുക്കുന്നു.ഒന്നാം പാദവർഷ പരീക്ഷ വിദ്യാർത്ഥികൾക്ക് പഠനത്തിന്റെയും പരീക്ഷാനുഭവത്തിന്റെയും ഒരു ആദ്യപടിയാണ്. തുടർന്നുള്ള പരീക്ഷകളിലും പഠനത്തിലുമുള്ള മുന്നേറ്റത്തിനും ഈ പരീക്ഷ വലിയ പ്രചോദനമാകുന്നു.
ഓണാഘോഷം 2025
ആഗസ‍്റ്റ് 28 മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തിൽ തിരുവോണം നാളിലാണ് പ്രധാന ആഘോഷം. ഓണത്തിന് പ്രാദേശിക വകഭേദങ്ങൾ ഏറെയുണ്ടെങ്കിലും എല്ലാ വീടുകളിലും ഓണത്തപ്പനെ അലങ്കരിച്ചു വച്ച്, വീടൊരുക്കി, ബന്ധുക്കളോടൊപ്പം ഓണസദ്യ കഴിക്കുന്നതാണ് പ്രധാന ചടങ്ങ്. ഇതിനു പത്തു ദിവസം മുമ്പെ അത്തം നാളിൽ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങും. വീടിനു മുന്നിൽ മുറ്റത്ത് പൂക്കളമിട്ടാണ് തുടക്കം. തിരുവോണം നാൾ വരെ ഒമ്പതു ദിവസവും മുറ്റം പൂക്കളം കൊണ്ട് അലങ്കരിക്കും. ഒത്തൊരുമയുടെയും സൗഹൃദത്തിന്റേയും സമൃദ്ധിയുടെയും ഉത്സവമാണിത്. ഓണസദ്യക്ക് പായസവും, പ്രഥമനും ഒരുക്കുന്നതും പതിവാണ്. പാരമ്പര്യമായ ഓണക്കളികൾക്കു പുറമെ സംസ്ഥാന ആഘോഷമായ ഓണം ആഘോഷിക്കാൻ സർക്കാരും സംഘടനകളും ഒട്ടേറെ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. നാട്ടിലും വീട്ടിലും ഒരുപോലെ ആഘോഷം, അതാണ് തിരുവോണത്തിന്റെ പ്രത്യേകത.
ഏകദിന പരിശീലന ക്യാമ്പ് 2025
സെപ്‍റ്റംബർ 17 : ലിറ്റിൽ കൈറ്റ് 2025 - 28 ബാച്ച് , പുതുതായി എടുത്ത എട്ടാം ക്ലാസ് കുട്ടികളുടെ പരിശീലന പരിപാടികളും രക്ഷാകർത്താക്കൾകുള്ള ബോധവൽക്കരണ ക്ലാസും ഇന്നേ ദിവസം സ‍്കുളിൽ നടന്നു. ഈ എകദിന പരിശിലന ക്യാമ്പിൽ ലിറ്റിൽ കൈറ്റ് പദ്ധതിയെകുറിച്ചും പരിശീലനത്തെകുറിച്ചും അതിന്റെ പ്രാധാന്യായത്തെകുറിച്ചും വിശദമാക്കി, സ്‍കുൾ ഹെഡ്‍മിസ്‍ട്രസ് ശ്രീമതി ബിന റ്റി രാജൻ അദ്ധ്യക്ഷത വഹിച്ച മിറ്റിംങിൽ കൈറ്റ് മാസ്‍റ്റർ ട്രെയിനർ ശ്രി. ജയേഷ് ഉദ്‍ഘാടനം നടത്തുകയും ക്സാസ്സുകൾ എടുക്കുകയും ചെയ്‍തു. പ്രസ്തുത ചടങ്ങിൽ കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ് യുണിഫോം വിതരണ ഉദ്ഘാടനവും ജയേഷ് സാർ നടത്തി. രാവിലെ 9.30 നി ആരംഭിച്ച ക്യാമ്പ് 3.30 വരെ നീണ്ടുനിന്നു. സ്‍കൂൾ ലിറ്റിൽ കൈറ്റ് മാസ്‍റ്റർമാർ ആദ്യവസാനം പങ്കെടുത്തു.
സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ദിനം 2025
2025 സെപ്റ്റംബർ മാസത്തിൽ ലോകമെമ്പാടും പോലെ ഞങ്ങളുടെ സ്കൂളിലും “സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം” ആഘോഷിച്ചു. ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ സ്വതന്ത്രവും തുറന്ന ഉറവിടത്തിലുള്ള സോഫ്റ്റ്‌വെയറുകളിലേക്ക് പ്രേരിപ്പിക്കാനും അവയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്കിടയിൽ പങ്കുവെയ്ക്കാനുമാണ് ഈ ദിനാഘോഷത്തിന്റെ ലക്ഷ്യം. സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി, വിദ്യാർത്ഥികളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി വെൺകുറിഞ്ഞി എസ് എൻ ഡി പി സ്കൂളിൽ ശില്പശാലകൾ, പ്രദർശനങ്ങൾ, പോസ്റ്ററുകൾ എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇത് പുതിയ തലമുറയ്ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യത്തെക്കുറിച്ചും അവ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും മനസ്സിലാക്കാൻ സഹായിച്ചു.ഈ ആഘോഷം വിദ്യാർത്ഥികളിൽ സാങ്കേതിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം, ചിലവുകുറഞ്ഞ സോഫ്റ്റ്‌വെയർ പരിഹാരങ്ങളുടെ പ്രയോഗം, പങ്കിടലിന്റെ സംസ്കാരം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണം നൽകുകയും വലിയൊരു പഠനാനുഭവമായി മാറുകയും ചെയ്തു.
രക്ഷാകർത്താകൾക്കായി സൈബർ ക്ലാസ്
സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് 2025 സെപ്റ്റംബർ 22-ന് എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്‍കുളിൽ രക്ഷാകർത്താക്കൾക്കായി സെമിനാർ സംഘടിപ്പിച്ചു. 2023-26 ബാച്ചിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടിയിൽ, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം, അവയുടെ പ്രാധാന്യം, സമൂഹത്തിൽ മുതിർന്നവർക്ക് അവ എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ വിഷയങ്ങളിൽ ആദിത്യ സുജിത്ത് വിശദമായ ക്ലാസ് നയിച്ചു. ഈ സംരംഭം, സാങ്കേതികവിദ്യയുടെ ലോകത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സാധ്യതകളെക്കുറിച്ച് രക്ഷാകർത്താക്കൾക്ക് അവബോധം നൽകുന്നതിന് സഹായകമായി.
കുടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ദിനാചരണ അസംബ്ലി
ഞങ്ങളുടെ സ്കൂളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം പ്രത്യേക അസംബ്ലി മുഖേന ആചരിച്ചു. പരിപാടി രാവിലെ പ്രാർഥനയോടെ ആരംഭിച്ചു. തുടർന്ന് ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങൾ പ്രസംഗിച്ചു.
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തിന്റെ ലക്ഷ്യം – വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്വതന്ത്രവും തുറന്ന ഉറവിടത്തിലുള്ള സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നതാണ്.
അസംബ്ലിയിൽ വിദ്യാർത്ഥികൾ:
- സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ നാല് സ്വാതന്ത്ര്യങ്ങൾ ഉപയോഗിക്കുക, പഠിക്കുക, മാറ്റങ്ങൾ വരുത്തുക, പങ്കുവെയ്ക്കുക അവതരിപ്പിച്ചു.
- ലിനക്സ് , ഓപ്പൺ ഓഫീസ് , ജിമ്പ് പോലുള്ള സോഫ്റ്റ്‌വെയറുകളുടെ ഉപയോക്തൃ സൗകര്യങ്ങളും പ്രാധാന്യവും അവതരിപ്പിച്ചു.
- സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രശ്നോത്തരി മത്സരം നടത്തി.
- വിദ്യാർത്ഥികൾ സ്വാതന്ത്ര്യത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന കവിതയും പോസ്റ്ററുകളും അവതരിപ്പിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീമതി ബീന രാജൻ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെക്കുറിച്ചും ഡിജിറ്റൽ ഇന്ത്യയുടെ ഭാവി ഇത്തരം സ്വതന്ത്ര സാങ്കേതികവിദ്യകളെ ആശ്രയിച്ചിരിക്കുന്നു എന്നതിനെക്കുറിച്ചും പ്രചോദനാത്മകമായ സന്ദേശം നൽകി.
സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ദിനാചരണ പ്രതിജ്ഞ
ഞങ്ങളുടെ സ്കൂളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം പ്രതിജ്ഞയോടെ ആചരിച്ചു. അസംബ്ലി ആരംഭിച്ചതിന് ശേഷം ലിറ്റിൽ കൈറ്റ് അംഗങ്ങൾ ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. തുടർന്ന് എല്ലാവരും ഒരുമിച്ച് പ്രതിജ്ഞ ചൊല്ലി. അസംബ്ലിയിൽ ലിറ്റിൽ കൈറ്റ് അംഗം ഷിയോണാ ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഈ അസംബ്ലി വിദ്യാർത്ഥികളിൽ സാങ്കേതിക സ്വാതന്ത്ര്യ ബോധം, പങ്കിടലിന്റെ സംസ്കാരം, ചിലവുകുറഞ്ഞ സോഫ്റ്റ്‌വെയർ പ്രയോഗത്തിന്റെ സാധ്യതകൾ എന്നിവ വളർത്തി.
സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ദിനാചരണ സന്ദേശം
ലിറ്റിൽ കൈറ്റ് അംഗം ഗോപിക രമേശ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെക്കുറിച്ചുള്ള സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ എങ്ങനെ ഉപയോഗിക്കാം, അവ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം എന്താണ് എന്നിവ ഈ സന്ദേശത്തിലൂടെ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.
സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ദിനാചരണ പോസ്റ്റർ പ്രദർശനം
2025 - 28 ബാച്ച് എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. ഈ പോസ്റ്ററുകൾ വളരെ ആകർഷകമായി ഒരുക്കിയിരുന്നത് വിദ്യാർത്ഥികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ദിനാചരണ റോബോട്ടിക്സ് പ്രദർശനം
ഞങ്ങളുടെ സ്കൂളിൽ റോബോട്ടിക്സ് പ്രദർശനം ആവേശകരമായി സംഘടിപ്പിച്ചു. പരിപാടി ഹെഡ്മിസ്ട്രസ് ശ്രീമതി ബീന രാജൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ലിറ്റിൽ കൈറ്റ് വിവിധ ബാച്ചിലെ കുട്ടികൾ ചേർന്ന് തയ്യാറാക്കിയ വിവിധ റോബോട്ടിക് മോഡലുകൾ അവതരിപ്പിച്ചു.
പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങൾ:
- ലൈൻ ഫോളോവർ റോബോട്ട് – സെൻസർ സഹായത്തോടെ രേഖ പിന്തുടർന്ന് സഞ്ചരിച്ചു.
- ഓബ്സ്റ്റക്കിൾ അവോയിഡൻസ് റോബോട്ട് – തടസ്സം കണ്ടാൽ ദിശ മാറ്റി മുന്നോട്ട് നീങ്ങുന്ന മാതൃക.
- ഹ്യൂമനോയ്ഡ് റോബോട്ട് – ലളിതമായ കൈകാല ചലനങ്ങൾ പ്രദർശിപ്പിച്ചു.
- സ്വയം പ്രവർത്തിക്കുന്ന മെക്കാനിക്കൽ മോഡലുകൾ – ചെറിയ യന്ത്രങ്ങൾ, ഓട്ടോമേഷൻ ആശയങ്ങൾ.
വിദ്യാർത്ഥികൾ റോബോട്ടിക്സിന്റെ ഭാവി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ചു. സമിപ സ്കൂളുകളായ സെൻറ് ജോർജ് എൽപി സ്കൂൾ , എസ് എൻ ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് കുട്ടികൾ റോബോട്ടിന്റെയും പ്രവർത്തനം നേരിട്ട് കാണാനും ചോദ്യങ്ങൾ ചോദിക്കാനും അവസരം ലഭിച്ചു.ഈ പ്രദർശനം വിദ്യാർത്ഥികളിൽ ശാസ്ത്രാത്മക കൗതുകം, ടീം വർക്ക്, സാങ്കേതികവിദ്യയോടുള്ള താൽപര്യം എന്നിവ വളർത്തിയ ഒരു മനോഹരമായ അനുഭവമായി.
സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് 2025
വെൺകുറിഞ്ഞി എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് സെപ്‍തംബർ മാസം 28 ന് സ്‍ക്കുൾ ലൈബ്രറി ഹാളിൽ വച്ച് നടത്തപ്പെട്ടു. 2023-25 ബാച്ച് കുട്ടികളാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വത്തിൽ നൽക്കിയത്, അവർ അവതരിപ്പിച്ച പ്രസന്റേഷൻ വളരെ മികച്ചത് ആയിരുന്നു, പ്രസ്‍തുത പരിപാടിക്ക് ലിറ്റിൻ കൈറ്റ് മാസ്റ്റർമാർ ആവശ്യമായ പിന്തുണ നൽകി.
പച്ചകൃഷിതോട്ടം
ഞങ്ങളുടെ സ്കൂളിൽ വിദ്യാർത്ഥികളിൽ കൃഷിയോടുള്ള സ്‌നേഹം വളർത്തുന്നതിനും പ്രകൃതിയോട് അടുപ്പം വർധിപ്പിക്കുന്നതിനുമായി ഒരു പച്ചക്കറി തോട്ടം സജ്ജീകരിച്ചിട്ടുണ്ട്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംയുക്ത ശ്രമഫലമായാണ് ഈ തോട്ടം രൂപം കൊണ്ടത്. തോട്ടത്തിൽ തക്കാളി, വാഴുതന, വെണ്ട, ചീര, പയർ മുതലായ പലവിധ പച്ചക്കറികളും കൃഷി ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വിത്ത് വിതയ്ക്കൽ, വെള്ളം ഒഴിക്കൽ, വളം ഇടൽ, പുല്ലു പറിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു. അധ്യാപകനായ വീനിത് സാർ വേണ്ട മാർഗനിർദേശങ്ങളും നൽകുന്നു.ഈ പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികൾക്ക് കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കാനും, സ്വന്തമായി വളർത്തിയ വിളകൾ ഉപയോഗിക്കാനുമുള്ള സന്തോഷം ലഭിക്കുന്നു. കൂടാതെ, പ്രകൃതിപ്രിയ മനോഭാവവും കൂട്ടായ്മയുടെ മൂല്യവും വളർത്തുന്നതിലും ഇത് വലിയ സഹായമാണ്.ആകെക്കൂടി, സ്കൂളിലെ പച്ചക്കറി തോട്ടം കുട്ടികൾക്ക് പ്രകൃതിയോട് അടുക്കാനും സ്വയംപര്യാപ്തതയുടെ മഹത്വം തിരിച്ചറിയാനും നല്ലൊരു അവസരമായി മാറിയിരിക്കുന്നു.
സ‍്‍ക്കൗട്ട് & ഗൈഡ്
, ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ ഒരു സന്നദ്ധ സംഘടനയാണ്. അത് കുട്ടികളുടെയും യുവാക്കളുടെയും ശാരീരിക, മാനസിക, സാമൂഹിക വളർച്ചക്ക് സഹായകമായ ഒരു പ്രധാന പ്രോഗ്രാമായാണ് പ്രവർത്തിക്കുന്നത്. Boy Scouts (സ്ക്കൗട്ടുകൾ) Girl Guides (ഗൈഡുകൾ) എന്നീ ഗ്രൂപ്പുകൾ ലോകമാകെ പ്രവർത്തിക്കുന്നുണ്ട്, ഓരോ രാജ്യത്തിലും വ്യക്തമായ പ്രോഗ്രാമുകളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്നു.ഇത് കുട്ടികളെയും യുവാക്കളെയും സമൂഹത്തിനായി പ്രവർത്തിക്കാൻ, ശക്തരായ വ്യക്തികളായി മാറാൻ, നല്ല നയങ്ങൾ സ്വീകരിക്കാൻ, പരിസ്ഥിതിയോടും സാമൂഹ്യ ഉത്തരവാദിത്വത്തോടും സ്നേഹം പ്രകടിപ്പിക്കാൻ പ്രചോദിപ്പിക്കുന്നു.
സ‍്‍ക്കൗട്ട് & ഗൈഡ് ഫുഡ് ഫെസ്റ്റ് - 2025
ഒക‍്ടോബർ 7 : ഹയർസെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ വിപുലമായ ഒരു ഫുഡ് ഫെസ്റ്റ് നടത്തി. വിവിധ ഭാഗങ്ങളിലെ വിശേഷ ഗുണനിലവാരമുള്ള ഭക്ഷ്യവിഭവങ്ങൾ, ഭക്ഷ്യ സംസ്‌കാരങ്ങൾ, കലയായും കഴിവായും പകരുന്ന ഒരു ഉത്സവമാണ്. സാംസ്‌കാരികമായ നിലയിൽ, അത് ഭക്ഷണം മാത്രം എനിക്ക് പ്രാധാന്യം നൽകുന്ന ഒരു പ്രത്യേക അനുഭവമാണ്. ഭക്ഷ്യസങ്കേതങ്ങൾ, രുചികളുടെയും ട്രഡിഷണുകളുടെ സമന്വയം, സമൂഹത്തിൽ കൂടിയുള്ള കൂട്ടായ്മയുടെ ഒരു വലിയ ഭാഗമാണ്. വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉത്സാഹജനകമായിരുന്നു. ഈ പരിപാടിയിലൂടെ എല്ലാവർക്കും പാചകത്തിലും സംഘാടകശേഷിയിലും മികച്ച പരിചയം ലഭിച്ചു. ഫുഡ് ഫെസ്റ്റ് വിനോദത്തോടൊപ്പം പഠനാനുഭവവുമായിരുന്നു. അദ്ധാപകരായ ശ്രി ലാൽ എം ആർ, ശ്രിമതി മഞ്ജു തുടങ്ങിയവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി..
കായിക മത്സരത്തിൽ മികച്ച അംഗികാരം
റാന്നി ഉപജില്ല കായിക മത്സരത്തിൽ ഞങ്ങളുടെ സ്കൂളിൽ നിന്നും വിവിധ ഇനങ്ങളിൽ നൂറോളം കുട്ടികൾ പങ്കെടുത്തു . പ്രൈമറി വിഭാഗം , ഹൈസ്കൂൾ വിഭാഗം , ഹ യർ സെക്കൻഡറി വിഭാഗം , എന്നിവയിൽ നിന്നെല്ലാം കുട്ടികൾ പങ്കെടുത്തു . അത‍്‍ലറ്റിക‍്സ് , ഫുട്ബോൾ, ക്രിക്കറ്റ്, ചെസ്സ് തുടങ്ങിയ ഒട്ടുമിക്ക ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ കായിക അധ്യാപിക ശ്രീമതി റെജി ടിയുടെ കഠിന പ്രയത്നം കൊണ്ട് സാധിച്ചു . ചിട്ടയായ പരിശീലനവും കുട്ടികളുടെ അർപ്പണബോധവും മൂലം പല കുട്ടികൾക്കും ജില്ലാതല മത്സരങ്ങളിലേക്ക് പങ്കെടുക്കാൻ സാധിച്ചു. ജില്ലാതലത്തിൽ വിജയികളായ ചില കുട്ടികളുടെ വിവരങ്ങൾ നമുക്ക് നോക്കാം
സ്‍കുൾ വിനോദയാത്ര
ഒൿടോ. 5. ഞങ്ങളുടെ സ്‍കുളിൽ നിന്നും ഒൿടോബർ മാസം 5 തീയതി പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു വിനോദയാത്ര സംഘടിപ്പിച്ചു. വെകിട്ട് നാല് മണിക്ക് സ്കൂളിൽ നിന്ന് ബസിൽ യാത്ര ആരംഭിച്ചു.വയനാട് ഊട്ടി തുടങിയ സ്ഥലങ്ങൾ സന്ദർശിച്ച യാത്രാമധ്യേ പാട്ടും കളിയും നിറഞ്ഞ സന്തോഷകരമായ അനുഭവം എല്ലാവർക്കും ലഭിച്ചു.ഞങ്ങൾ എത്തിയ വയനാട് അതീവ മനോഹരമായിരുന്നു — മലകളും , തടാകങ്ങളും പച്ചപ്പും നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ മനസ്സിനെ ആകർഷിച്ചു. സുഹൃത്തുക്കളോടൊപ്പം ഞങ്ങൾ ചിത്രങ്ങൾ എടുത്തു, രുചികരമായ ഭക്ഷണം കഴിച്ചു, പല വിനോദ പരിപാടികളിലും പങ്കെടുത്തു. അതിനുശേഷം തമിഴ്‍നാടിലെ അതിമനോഹരമായ ഊട്ടിയിലെത്തിയപ്പോൾ ആദ്യം ഞങ്ങൾ ബോട്ടാനിക്കൽ ഗാർഡൻ സന്ദർശിച്ചു. അവിടെയുള്ള നിറവൈവിധ്യമാർന്ന പുഷ്പങ്ങൾ അതിശയകരമായിരുന്നു. തുടർന്ന് ബോട്ട് ഹൗസിൽ ബോട്ട് സവാരി നടത്തി. അതിന് ശേഷം റോസ് ഗാർഡൻയും ഡോഡബെറ്റ പീക്കും സന്ദർശിച്ചു.വൈകുന്നേരം ഷോപ്പിംഗിനായി കുറച്ച് സമയം ചെലവഴിച്ചു. എല്ലാവരും ചോക്ലേറ്റുകളും ഓർമ്മയ്ക്കായി ചെറിയ സമ്മാനങ്ങളും വാങ്ങി. രാത്രി സന്തോഷത്തോടെ സ്കൂളിലേക്ക് മടങ്ങിയപ്പോൾ യാത്രയുടെ മധുരസ്മരണകൾ മനസ്സിൽ നിറഞ്ഞുനിന്നു. ഈ വിനോദയാത്ര ഞങ്ങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവം ആയി.
ഊട്ടിയിൽ എത്തിയ ഞങ്ങൾ വൈകുന്നേരം സന്തോഷഭരിതരായി സ്കൂളിലേക്ക് മടങ്ങി. ഈ വിനോദയാത്ര എപ്പോഴും ഓർമയിൽ നിലനിൽക്കുന്ന അനുഭവമായി.
രണ്ടാംഘട്ട ഏകദിന സ്‍കുൾതല ക്യാമ്പ്
ഒൿടോബർ 23 : 2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ് കുട്ടികളുടെ രണ്ടാംഘട്ട സ്‍കുൾതല ക്യാമ്പ് ഇന്നേ ദിവസം നടത്തപ്പെട്ടു . രാവിലെ 9 . 30 ന്മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി ബീന രാജൻ ചെയ്തു . മൂന്നര വരെ നടന്ന ക്ലാസ് സമീപ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീ സിജു സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രസ്തുത ക്ലാസിൽ സ്ക്രാച്ച് , ആനിമേഷൻ, വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ കെഡിഎൻ ലൈവ് തുടങ്ങിയവ പരിചയപ്പെടുത്തി. കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഈ ക്യാമ്പ് സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി കെ പി ബിന്ദു ടീച്ചറിന്റെയും നന്ദു സി ബാബുവിന്റെയും നേതൃത്വത്തിലാണ് നടത്തപ്പെട്ടത്.
ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണം
ഒൿടോബർ 30 : വെച്ചുച്ചിറ ഗ്രമപഞ്ചായത്ത് ഞങ്ങളുടെ സ്‍കുളിന് അനുവദിച്ച ടോയ്‍ലറ്റ് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് നടന്നു. ശുചിത്വം മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. വിദ്യാലയങ്ങളിലോ പൊതുസ്ഥലങ്ങളിലോ നല്ല ശുചിമുറി സൗകര്യങ്ങൾ ഉറപ്പാക്കുന്നത് ആരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും അത്യാവശ്യമാണ്. വിദ്യാലയത്തിലെ ശുചിത്വനില മെച്ചപ്പെടുത്തുന്നതിനായി പുതിയ ടോയ്ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നത് നല്ലതാണ്. പുതിയ ടോയ്ലറ്റ് ബ്ലോക്ക് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വൃത്തിയും സൗകര്യപ്രദവുമായ ശൗചാലയ സംവിധാനം നൽകും എന്ന് കരുതുന്നു.
ആദരജ‍്ഞലികൾ
നവംബർ 9: ഇന്നേദിവസം വെൺകുറിഞ്ഞ് എസ് എൻ ഡി പി ഹയർസെക്കൻഡറി സ്കൂളിൻറ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ഒരു ദിവസമായിരുന്നു . ദീർഘകാലം ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഹൈസ്കൂൾ മലയാളം അധ്യാപിക ദീപ റ്റിച്ചർ ഞങ്ങളിൽ നിന്നും വിട്ടു പിരിഞ്ഞു പോയി . തിരുവനന്തപുരം സ്വദേശിയായ ടീച്ചർ 2015 മുതൽ ഈ സ്‍കുളിൽ ഹൈസ്കൂളിൽ അദ്ധ്യാപികയായി എത്തുകയും , കുട്ടികളുടെ പ്രയപ്പെട്ട മലയാളം അധ്യാപികയായി പ്രവർത്തിച്ച് വരികയായിരുന്നു. ലിറ്റിൽ കൈറ്റ് മെൻഡറായി മികച്ച സേവനം നൽകിക്കൊണ്ടിരുന്ന അധ്യാപികയായിരുന്നു , ടിച്ചറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ശിശുദിന ഘോഷം – റിപ്പോർട്ട്
ഞങ്ങളുടെ സ്കൂളിൽ ശിശുദിന ഘോഷം ആവേശോജ്ജ്വലമായി 2025 നവംബർ 14-ന് നടത്തി. രാവിലെ 9 മണിക്ക് പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. പ്രധാനാധ്യാപക ശ്രിമതി ബിന റ്റി രാജൻ ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച റാലി ആവേശകരമായി തുടർന്ന വിവിധ കലാപരിപാടികൾ ചടങ്ങിന് നിറച്ചുകെട്ടു. കുട്ടികൾ ഒരുക്കിയ ദേശഭക്തിഗാനങ്ങൾ, നൃത്തപ്രകടനം, നാടകം, കവിതാവതരണം എന്നിവ എല്ലാവരുടെയും മനസിൽ സ്ഥാനം നേടി. .മത്സരങ്ങൾക്കായി സംഘടിപ്പിച്ച ചിത്രരചന, ക്വിസ്, കായികമത്സരങ്ങൾ എന്നിവയിൽ വിദ്യാർത്ഥികൾ ഉത്സാഹപൂർവ്വം പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എല്ലാവരുടെയും സഹകരണത്തോടെ ഈ വർഷത്തെ ശിശുദിന ഘോഷം വിജയകരമായി സംഘടിപ്പിച്ചതിൽ അധ്യാപകരും വിദ്യാർത്ഥികളും വളരെയധികം സന്തോഷം പ്രകടിപ്പിച്ചു..
2025 ഹരിത വിദ്യാലയം
വെൺകുറിഞ്ഞി എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ പ്രഥമ അദ്ധ്യാപിക ശ്രിമതി ബീന റ്റി രാജന്റെ നേതൃത്വത്തിൽ ഹരിത വിദ്യാലയം സീസൺ 4-ലേക്ക് അപേക്ഷ നൽകുന്നതിന് മുന്നോടിയായി എല്ലാ് അദ്ധ്യാപകർ ഐ റ്റി ലാബിൽ എസ്.ആർ.ജി മീറ്റിംഗ് ചേരുകയുണ്ടായി. ഈ മീറ്റിംഗിൽ സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ, കായിക രംഗത്ത് നേടിയ മികച്ച നേട്ടങ്ങൾ, പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ, യോഗയിൽ ലഭിച്ച അംഗീകാരങ്ങൾ, വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങൾ, അദ്ധ്യാപക ശാക്തീകരണ പരിപാടിയിലെ പങ്കാളിത്തം, പഠന പിന്തുണാ പ്രവർത്തനങ്ങൾ, ഐ.സി.ടി. അനുബന്ധ പ്രവർത്തനങ്ങൾ, സ്കൂളും സമൂഹവുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തി. ഈ ചർച്ചകൾക്ക് ശേഷം സ്കൂൾ ഹരിത വിദ്യാലയം സീസണിലേക്ക് അപേക്ഷ സമർപ്പിക്കാൻ തീരുമാനിക്കകയും അതീൽപ്രാകാരമുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനിച്ചു.
കൗമാര -കൗൺസിലിംഗ് ക്ലാസുകൾ
കൗമാര കാലഘട്ടം ശാരീരികവും മാനസികവുമായ ധാരാളം മാറ്റങ്ങളുടെ കാലഘട്ടമാണ് , അതോടൊപ്പം തന്നെ സാമൂഹികമായ പല ദുഷിച്ച ചിന്തകളിലേക്കും പ്രവർത്തനങ്ങളിലേക്കും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗങ്ങളിലേക്കും മറ്റും കുട്ടികൾ കടന്നുപോകുന്ന കാലഘട്ടം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഡോക്ടർ സുജിത്ത് സാറിൻറെ കൗമാരകാല പ്രശ്നങ്ങളെ കുറിച്ചുള്ള കൗൺസിലിംഗ് ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നു , ഈ ക്ലാസിൽ അദ്ദേഹം കൗമാര കാലഘട്ടത്തിലെ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് കുട്ടികളുമായി സംസാരിച്ചു . വളരെ പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇത് അ. വെൺകുറിഞ്ഞി പ്രാഥമിക ഹെൽത്ത് സെൻട്രൽ ഡോക്ടർ ശ്രീ അരുൺ സാറും ഈ കൗൺസിലിംഗ് ക്ലാസ്സിൽ സംബന്ധിച്ചിരുന്നു . ഹെഡ്‍മിസ്‍ട്രസ് ശ്രീമതി ബീന പി രാജൻ സ്വാഗതം പറയുകയും ക്ലാസിൽ സ്കൂൾ ലീഡർ നന്ദി പറയുകയും ചെയ്തു.
പത്തനംതിട്ട ജില്ലാ കലോത്സവം
കോഴഞ്ചേരി സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന 2025 - 26 വർഷത്തെ പത്തനംതിട്ട ജില്ലാ കലോത്സവത്തിൽ ഈ സ്കൂളിൽ നിന്നും പങ്കെടുത്ത ഇരട്ട സഹോദരന്മാർക്ക് മികച്ച വിജയം നേടുന്നതിന് സാധിച്ചു . പത്താം ക്ലാസിൽ പഠിക്കുന്ന അഭിസൂര്യ ബിജു ജലച്ചായം മത്സരത്തിൽ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ , സഹോദരനായ അഭിരാം ബിജുവിനും പെൻസിൽ ഡ്രോയിങ് മത്സരത്തിൽ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം നേടി.
ആരോഗ്യസൂചിക കാർഡ് തയ്യാറാക്കൽ
നവംമ്പർ 27 ആരോഗ്യ സൂചിക കാർഡ് : വെട്ടിച്ചിറ ഗ്രാമപഞ്ചായത്തും സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി വച്ചുച്ചിറ പഞ്ചായത്തിന്റെ 2023 - 24 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്തിലെ സ്കൂളുകളിൽ കുട്ടികളുടെ ആരോഗ്യ സൂചിക കാർഡ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇന്നേദിവസം ആരോഗ്യ വകുപ്പ് പ്രവർത്തകർ ഞങ്ങളുടെ സ്കൂളിൽ എത്തുകയും കുട്ടികളുടെ ഉയരം, ഭാരം , പ്രമേഹം , രക്തസമ്മർദ്ദം തുടങ്ങി പരിശോധിച്ചു . അതിൽ പ്രകാരം കുട്ടികളുടെ ആരോഗ്യ കാർഡ് വിതരണം ചെയ്യുകയും ചെയ്തു. ഡോക്ടർമാരായ ശ്രി. വിഷ്ണു , ശ്രി സുജിത്ത് , വെച്ചുച്ചിറ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രി അരുൺ സാർ തുടങ്ങിയവർ നേതൃത്വം നൽകി...