"എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 91: | വരി 91: | ||
[[പ്രമാണം:41089 helping kids 3.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:41089 helping kids 3.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:41089 helping kids.jpg|ലഘുചിത്രം|..]]Helping ANGANVADI of our Panchayath by giving TOYS[[പ്രമാണം:41089 helping hands to kids.jpg|ലഘുചിത്രം|ഇടത്ത്]] | |||
== | |||
[[പ്രമാണം:41089 | |||
== '''CHIT CHAT WITH IQ MAN''' == | |||
[[പ്രമാണം:41089 chhat with iq man.jpg|ഇടത്ത്|ലഘുചിത്രം]] | |||
കുണ്ടറയിലെ എന്തിരൻ കുഞ്ഞുമനസ്സുകളിൽ കൗതുക പ്രവാഹം | |||
ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിന്റെ സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട്, സയൻസ് ക്ലബ്ബ് ചിറ്റ് ചാറ്റ് വിത്ത് ഐക്യു മാൻ പരിപാടി സംഘടിപ്പിച്ചു. കുണ്ടറയിലെ എന്തിരൻ എന്നറിയപ്പെടുന്ന, അസാമാന്യ ഓർമ്മശക്തിയാൽ ലോകത്തെ വിസ്മയിപ്പിച്ച ശ്രീ. ആർ.അജി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ആർ.മനു, പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി ബിന്ദു, സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി എസ്.പാർവതി, അധ്യാപികമാരായ ശ്രീമതി ആർ ജയലക്ഷ്മി ശ്രീമതി ശ്രീജ അരവിന്ദ്, ശ്രീമതി രശ്മി.എസ്.കൃഷ്ണൻ, ശ്രീമതി ഐ അഞ്ചു, ശ്രീമതി രശ്മി.ആർ.വി, ഹയർസെക്കൻഡറി അധ്യാപകൻ ശ്രീ.എസ്. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു. അതിഥിയുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.പ്രിൻസിപ്പാൾ ഇൻ ചാർജ് മുഖ്യാതിഥിക്ക് പൊന്നാട അണിയിച്ചു. ഹെഡ്മാസ്റ്റർ സ്നേഹോപഹാരം നൽകി. ശാസ്ത്ര ബോധത്തിന്റെയും യുക്തി ബോധത്തിന്റെയും പശ്ചാത്തലത്തിൽ വളരെ മനോഹരമായ ക്ലാസ്സ് ആയിരുന്നു ശ്രീ. ആർ.അജിയുടെ നേതൃത്വത്തിൽ നടന്നത്. | |||
== '''സുവർണ്ണ ജൂബിലിയുടെ നിറവിൽ''' == | |||
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ സമാനതകളില്ലാത്ത ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസ് സുവർണ്ണ ജൂബിലിയുടെ നിറവിൽ . വിളംബരത്തിന്റെ നാടായ കുണ്ടറയിലെ ഈ സരസ്വതി ക്ഷേത്രത്തിൽ കനക ജൂബിലിയുടെ ആരംഭം കുറിച്ചു കൊണ്ടുള്ള വിളംബര ഘോഷയാത്ര , എക്സിബിഷൻ പവലിയൻ ഉദ്ഘാടനം എന്നിവ 27 ഒക്ടോബർ 2025 രാവിലെ 8. 30ന് കുണ്ടറ എം എൽ എ ശ്രീ. പി. സി. വിഷ്ണുനാഥ് ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ. അനന്തകൃഷ്ണൻ പതാക ഉയർത്തി. പരിപാടികൾക്ക് പിറ്റിഎ പ്രസിഡൻ്റ് ശ്രീ. സുധീർ , സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബി. അനിൽകുമാർ, ഹെഡ്മാസ്റ്റർ ശ്രീ. ആർ. മനു,ഇളമ്പള്ളൂർ ദേവസ്വം ട്രസ്റ്റ് പ്രസിഡൻ്റ് ശ്രീ.ബി. ശങ്കരനാരായണപിള്ള, ദേവസ്വം ട്രസ്റ്റ് സെക്രട്ടറി ശ്രീ. പത്മകുമാർ, ഖജാൻജി ശ്രീ.ഹരീഷ്,പി റ്റി എ വൈസ് പ്രസിഡൻ്റ് ശ്രീ. രമേഷ്, മദർ പി റ്റി എ പ്രസിഡൻ്റ് ശ്രീമതി ഷിജ ബഷീർ, മറ്റ് പി റ്റി എ കമ്മിറ്റി അംഗങ്ങൾ, ദേവസ്വം ട്രസ്റ്റ് കമ്മിറ്റി അംഗങ്ങൾ,വാർഡ് മെമ്പർ ശ്രീ. സെയ്ഫുദ്ദീൻ, സ്കൂൾ സുവർണ ജൂബിലി ആഘോഷ പരിപാടിയുടെ വിവിധ കൺവീനർമാർ, ഭാരവാഹികൾ , വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, അധ്യാപകർ , രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി. | |||
സ്കൂളിലെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ അണി നിരന്ന വിളംബര ഘോഷയാത്രയിൽ വിവിധ കലാരൂപങ്ങളായ ചെണ്ടമേളം , ബാൻ്റ് മേളം എന്നിവയുണ്ടായിരുന്നു.കേരളീയത്തനിമ പ്രതിഫലിക്കുന്ന വേഷങ്ങളിൽ എത്തിച്ചേർന്ന കുട്ടികൾ കൂടി ഉൾപ്പെട്ട ആകർഷകമായ വിളംബര ഘോഷയാത്ര സ്കൂളിൻ്റെ അൻപത് വർഷത്തിൻ്റെ പ്രൗഢി വിളിച്ചോതി. | |||
വിക്രം സാരാഭായി സ്പേസ് സെൻ്ററുമായി സഹകരിച്ച് SPACE SPECTACLE 2025 എന്ന ശാസ്ത്ര പ്രദശനത്തിൻ്റെ പവലിയൻ ഉദ്ഘാടനവും ബഹുമാനപെട്ട കുണ്ടറ എം എൽ എ ശ്രീ.പി.സി വിഷ്ണു നാഥ് നാട മുറിച്ച് നിർവഹിച്ചു. സുവർണ ജൂബിലി പ്രദർശനത്തിൽ പോസ്റ്റൽ വകുപ്പ്, വനവകുപ്പ്, അഗ്നിശമനസേന, അസീസിയ മെഡിക്കൽ കോളേജ്, വിജയ ഹോസ്പിറ്റൽ, പ്രാണ ആയുർവേദ ഹോസ്പിറ്റൽ, അദ്വൈതം ആയുർവേദം, ടി കെ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാര്യവേലിൽ, പെരുമൺ എൻജിനീയറിങ് കോളേജ്, യു കെ എഫ് എൻജിനീയറിങ് കോളേജ്, മാതൃഭൂമി ബുക്സ്, എന്നിങ്ങനെ വിവിധ സർക്കാർ സർക്കാരേതര സ്ഥാപനങ്ങളുടെ സ്റ്റാളുകളും പുരാവസ്തു ശേഖരപ്രദർശനവും സജ്ജമായി. ഹയർസെക്കൻഡറി വിഭാഗം രസതന്ത്ര അധ്യാപകൻ ശ്രീ. ആർ. സന്തോഷിന്റെ ശേഖരത്തിൽ ഉള്ള നാണയങ്ങളും കറൻസികളും പ്രദർശനത്തിൽ ശ്രദ്ധേയമായി. ശ്രീ. സുരേഷ് കുമാർ, ശ്രീ.സന്തോഷ് കുമാർ,ശ്രീ. ശിവരാമപിള്ള(റിട്ട. എൻജിനീയർ,ടി കെ എം), ശ്രീ.അഭിലാഷ് മോൻ പി.സി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പുരാവസ്തു സ്റ്റാളുകൾ തയ്യാറായത്. ശ്രീ. ശിവരാമപിള്ള ചിരട്ടകൾ കൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങൾ കാഴ്ചക്കാരിൽ കൗതുകം നിറച്ചു. ബിഎസ്എൻഎൽ, കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകളും സജ്ജീകരിക്കപ്പെട്ടിരുന്നു. വിളംബര ദേശത്തിന്റെ | |||
[[പ്രമാണം:41089 school exhb 1..jpg|ലഘുചിത്രം|Exhibition]] | |||
[[പ്രമാണം:41089 school exhb 2.jpg|ഇടത്ത്|ലഘുചിത്രം|.]] | |||
സാംസ്കാരിക ഉത്സവത്തിന് തുടക്കം കുറിച്ച പരിപാടികൾ ആയിരുന്നു ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിൽ നടന്നത്. | |||