"സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''<nowiki> | == '''<nowiki> പ്രവേശനോത്സവം 2025 </nowiki>''' == | ||
സെന്റ് ജോസഫ് ഹൈസ്കൂൾ കൂവപ്പള്ളിയിലെ പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് നടന്നു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ജോഷിന് മേരി ജോർജ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി അനീറ്റ് പി. ജോസ് അധ്യക്ഷപദം അലങ്കരിച്ചു. മാനേജർ റവ. ഫാ. മാത്യു പുതുമന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.തുടർന്ന് ആലപ്പുഴയിലെ കലവൂരിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയും വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടിയുടെയും ആശംസകൾ തൽസമയ സംപ്രേഷണം പ്രദർശിപ്പിച്ചു. പ്രവേശനോത്സവ ഗാനം ആലപിച്ചു. തുടർന്ന് നവാഗതർക്ക് സ്വാഗതം ഏകി. ക്ലാസ് ടീച്ചർമാർ തെളിയിച്ച മെഴുകുതിരികൾ നൽകി കുട്ടികളെ സ്വീകരിച്ചു. പ്രസ്തുത യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ. മനോജ് വി. എൻ ആശംസകൾ നേർന്നു. കുട്ടികൾക്കെല്ലാം മധുര പലഹാരങ്ങൾ വിതരണം ചെയ്തു.<gallery> | സെന്റ് ജോസഫ് ഹൈസ്കൂൾ കൂവപ്പള്ളിയിലെ പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് നടന്നു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ജോഷിന് മേരി ജോർജ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി അനീറ്റ് പി. ജോസ് അധ്യക്ഷപദം അലങ്കരിച്ചു. മാനേജർ റവ. ഫാ. മാത്യു പുതുമന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.തുടർന്ന് ആലപ്പുഴയിലെ കലവൂരിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയും വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടിയുടെയും ആശംസകൾ തൽസമയ സംപ്രേഷണം പ്രദർശിപ്പിച്ചു. പ്രവേശനോത്സവ ഗാനം ആലപിച്ചു. തുടർന്ന് നവാഗതർക്ക് സ്വാഗതം ഏകി. ക്ലാസ് ടീച്ചർമാർ തെളിയിച്ച മെഴുകുതിരികൾ നൽകി കുട്ടികളെ സ്വീകരിച്ചു. പ്രസ്തുത യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ. മനോജ് വി. എൻ ആശംസകൾ നേർന്നു. കുട്ടികൾക്കെല്ലാം മധുര പലഹാരങ്ങൾ വിതരണം ചെയ്തു.<gallery> | ||
പ്രമാണം:32028-pravesanolsavam1.jpg | പ്രമാണം:32028-pravesanolsavam1.jpg | ||
| വരി 116: | വരി 116: | ||
== പിടിഎ ജനറൽ ബോഡി == | == പിടിഎ ജനറൽ ബോഡി == | ||
ജൂലൈ | ജൂലൈ അഞ്ചാം തീയതി 2:00 മണിക്ക് പിടിഎ മീറ്റിംഗ് ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മനോജ് എം എൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു പുതുമന യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ സെക്രട്ടറി ശ്രീ സിജി മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ നവാസ് കെ എ മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ വച്ച് മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് പി. റ്റി. എ ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.യോഗത്തിൽ ശ്രീമതി ജോഷിന മേരി ജോർജ് സ്വാഗതവും ശ്രീ ബെന്നി ഫിലിപ്പ് കൃതജ്ഞതയും അർപ്പിച്ചു.തുടർന്ന് ഈ അധ്യായനവർഷത്തെ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു | ||
<gallery> | <gallery> | ||
പ്രമാണം:32028-PTA2.JPG | പ്രമാണം:32028-PTA2.JPG | ||
| വരി 150: | വരി 150: | ||
പ്രമാണം:32028-Class Leaders.jpg | പ്രമാണം:32028-Class Leaders.jpg | ||
</gallery> | </gallery> | ||
== ദീപിക കളർ ഇന്ത്യ പെയിന്റിംഗ് കോമ്പറ്റീഷൻ 2025 == | |||
ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റിംഗ് മത്സരം ദീപിക കളർ ഇന്ത്യ പെയിന്റിംഗ് കോമ്പറ്റിഷനിൽ കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളും പങ്കാളികളായി. ഓഗസ്റ്റ് എട്ടാം തീയതി നടന്ന മത്സരത്തിൽ ഈ സ്കൂളിലെ 30 കുട്ടികൾ പങ്കെടുത്തു. ഈ മത്സരത്തിന്റെ തീം നാം ഒരു കുടുംബം ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്നതായിരുന്നു. | |||
== സ്വാതന്ത്ര്യ ദിനാഘോഷം 2025 == | == സ്വാതന്ത്ര്യ ദിനാഘോഷം 2025 == | ||
| വരി 174: | വരി 177: | ||
<gallery> | <gallery> | ||
പ്രമാണം:32028-athapookkalam.jpg | പ്രമാണം:32028-athapookkalam.jpg | ||
പ്രമാണം:32028-pookkalam.jpg | |||
പ്രമാണം:32028-mavelimannan.jpg | പ്രമാണം:32028-mavelimannan.jpg | ||
പ്രമാണം:32028-onam.jpg | പ്രമാണം:32028-onam.jpg | ||
| വരി 190: | വരി 194: | ||
പ്രമാണം:32028-onaravam4.jpg | പ്രമാണം:32028-onaravam4.jpg | ||
പ്രമാണം:32028-ballpassing.jpg | പ്രമാണം:32028-ballpassing.jpg | ||
പ്രമാണം:32028-sadyaorukkam1.jpg | |||
പ്രമാണം:32028-sadyaorukkam3.jpg | |||
പ്രമാണം:32028-sadyaorukkam4.jpg | |||
പ്രമാണം:32028-sadyaaorukkam2.jpg | |||
പ്രമാണം:32028-sadya.jpg | പ്രമാണം:32028-sadya.jpg | ||
പ്രമാണം:32028-sadya1.jpg | പ്രമാണം:32028-sadya1.jpg | ||
പ്രമാണം:32028-sadya2.jpg | |||
പ്രമാണം:32028-sadya4.jpg | |||
പ്രമാണം:32028-sadya3.jpg | |||
പ്രമാണം:32028-sadya5.jpg | |||
</gallery> | |||
== സ്കൂൾ കലോത്സവം - 2025 == | |||
2025-26ലെ സ്കൂൾ കലോത്സവം സെപ്റ്റംബർ 19 വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജോഷിന മേരി ജോർജ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കലോത്സവം കോർഡിനേറ്റർ സിസ്റ്റർ ജൂലി ജോസ് നിർദ്ദേശങ്ങൾ നൽകി. 10 മണിയോടെ കുട്ടികളുടെ കലാമത്സരങ്ങൾ ആരംഭിച്ചു. നാല് ഹൗസുകൾ ആയി തിരിഞ്ഞ് വാശിയേറിയ മത്സരങ്ങൾ നടന്നു. | |||
<gallery> | |||
പ്രമാണം:32028-kalolsavam2.JPG | |||
പ്രമാണം:32028-kalolsavam1.JPG | |||
പ്രമാണം:32028-kalolsavam3.JPG | |||
പ്രമാണം:32028-kalolsavam4.JPG | |||
പ്രമാണം:32028-kalolsavam5.JPG | |||
പ്രമാണം:32028-kalolsavam12.JPG | |||
പ്രമാണം:32028-kalolsavam6.JPG | |||
പ്രമാണം:32028-kalolsavam7.JPG | |||
പ്രമാണം:32028-kalolsavam8.JPG | |||
പ്രമാണം:32028-kalolsavam9.JPG | |||
പ്രമാണം:32028-kalolsavam.JPG | |||
പ്രമാണം:32028-kalolsavam10.JPG | |||
</gallery> | |||
== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം 2025 == | |||
സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് സെപ്റ്റംബർ 22 മുതൽ 27 വരെ വിവിധ പ്രോഗ്രാമുകൾ നടത്തി. ഇരുപത്തിരണ്ടാം തീയതി നടന്ന സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് പ്രസന്റേഷൻ തയ്യാറാക്കി കുമാരി ജോസ്ബിൻ കുട്ടികൾക്ക് ക്ലാസ് എടുത്തു. പോസ്റ്ററുകൾ തയ്യാറാക്കി. | |||
<gallery> | |||
പ്രമാണം:32028sff2.JPG | |||
പ്രമാണം:32028-poster5.jpg | |||
പ്രമാണം:32028-sffpresentation2.jpg | |||
പ്രമാണം:32028-presentation4.jpg | |||
പ്രമാണം:32028-SFF2.jpg | |||
പ്രമാണം:32028-SFF3.jpg | |||
</gallery> | |||
== സബ്ജില്ല ശാസ്ത്രോത്സവം -2025 == | |||
മുണ്ടക്കയം സി എം എസ് എൽ പി സ്കൂൾ, സി എം എസ് ഹൈസ്കൂൾ, സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി ഒക്ടോബർ 9, 10 തീയതികളിൽ നടത്തിയ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ വിവിധ ഇനങ്ങളിലായി കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിലെ കുട്ടികൾ മത്സരിച്ചു. ശാസ്ത്രമേളയിൽ സയൻസ് മാഗസിൻ, റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നിവയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡ് നേടി 7 കുട്ടികൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി. വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ മൂന്ന് രണ്ടാം സ്ഥാനവും മൂന്ന് മൂന്നാം സ്ഥാനവും 13 എ ഗ്രേഡും 6 ബി ഗ്രേഡും നേടി ഓവറോൾ നാലാം സ്ഥാനത്തിന് അർഹരായി. ഐടി മേളയിലും ഗണിത മേളയിലും കുട്ടികൾ വിവിധ ഗ്രേഡുകൾ കരസ്ഥമാക്കി. | |||
<gallery> | |||
പ്രമാണം:32028-sciencemagazine.jpg | |||
പ്രമാണം:32028-wefair1.jpg | |||
പ്രമാണം:32028-wefair2.jpg | |||
പ്രമാണം:32028-wefair3.jpg | |||
</gallery> | </gallery> | ||
01:41, 14 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം 2025
സെന്റ് ജോസഫ് ഹൈസ്കൂൾ കൂവപ്പള്ളിയിലെ പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് നടന്നു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ജോഷിന് മേരി ജോർജ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി അനീറ്റ് പി. ജോസ് അധ്യക്ഷപദം അലങ്കരിച്ചു. മാനേജർ റവ. ഫാ. മാത്യു പുതുമന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.തുടർന്ന് ആലപ്പുഴയിലെ കലവൂരിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയും വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടിയുടെയും ആശംസകൾ തൽസമയ സംപ്രേഷണം പ്രദർശിപ്പിച്ചു. പ്രവേശനോത്സവ ഗാനം ആലപിച്ചു. തുടർന്ന് നവാഗതർക്ക് സ്വാഗതം ഏകി. ക്ലാസ് ടീച്ചർമാർ തെളിയിച്ച മെഴുകുതിരികൾ നൽകി കുട്ടികളെ സ്വീകരിച്ചു. പ്രസ്തുത യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ. മനോജ് വി. എൻ ആശംസകൾ നേർന്നു. കുട്ടികൾക്കെല്ലാം മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
പരിസ്ഥിതി ദിനാചരണം 2025
ജൂൺ 5: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ജോഷിന മേരി ജോർജ് കുട്ടികളെ അഭിസംബോധന ചെയ്തു. അലീന എ.കെ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിസ്റ്റർ മിനിമോൾ തോമസ് സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് ശ്രീ.മനോജിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന തൈകൾ അവർ തന്നെ നട്ടു. സീനിയർ അസിസ്റ്റന്റ് ശ്രീ ബെന്നി ഫിലിപ്പ് കാർഷിക ക്ലബ് സെക്രട്ടറി ശ്രീ സിജി മാത്യു എന്നിവർ നേതൃത്വം നൽകി.പരിസ്ഥിതി ക്വിസ് മത്സരവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരവും നടത്തി. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കി.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം - ബോധവൽക്കരണ ക്ലാസുകൾ
ജൂൺ മൂന്നാം തീയതി മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ അവബോധനം ശ്രീ. സിജി മാത്യു ക്ലാസ് നയിച്ചു.നാലാം തീയതി ട്രാഫിക് നിയമങ്ങൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് ശ്രീമതി നിമ്മി എം മോറിസ് വിശദീകരിച്ചു.അഞ്ചാം തീയതി വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം, എന്നിവയെ കുറിച്ച് ശ്രീമതി അനു പ്രേംസൺ ബോധവൽക്കരണം നടത്തി.ഒമ്പതാം തീയതി ആരോഗ്യം, വ്യായാമം, കായികക്ഷമത എന്നിവയെ കുറിച്ച് ശ്രീമതി റെനി കെ മാത്യു വിശദമായ ക്ലാസ് നയിച്ചു.പത്താം തീയതി ഡിജിറ്റൽ അച്ചടക്കം, സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ് ശ്രീ. ബെന്നി ഫിലിപ്പ് നയിച്ചു.പതിനൊന്നാം തീയതി പൊതുമുതൽ സംരക്ഷണം എന്ന വിഷയത്തിൽ ശ്രീമതി ഡാനി പോൾ ക്ലാസ് എടുത്തു.പന്ത്രണ്ടാം തീയതി റാഗിങ്, വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം എന്നിവയെകുറിച്ച് ശ്രീ. രഞ്ജിത് കുമാർ വിശദമായ ക്ലാസ് നയിച്ചു.പതിമൂന്നാം തീയതി പൊതു ക്രോഡീകരണം ശ്രീമതി സ്മിതാ ഫ്രാൻസിസും സിസ്റ്റർ ജൂലിയും ചേർന്ന് ഒരു ക്വിസ് മത്സരം നടത്തി അവതരിപ്പിച്ചു. മുൻ ദിവസങ്ങളിൽ നടന്ന ബോധവൽക്കരണ ക്ലാസുകളെ മുൻനിർത്തി ചോദ്യങ്ങൾ ചോദിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
വായന മാസാചരണം (ജൂൺ 19 - ജൂലൈ 16)
ജൂൺ 19ന് വായനാദിനം സ്കൂളിൽ ഉദ്ഘാടനം ചെയ്തു . ജൂൺ 19 മുതൽ ജൂലൈ 16 വരെ നടക്കുന്ന പരിപാടികൾ ഉദ്ഘാടനം ചെയ്ത് ശ്രീ റോയ് മാത്യു സംസാരിച്ചു. കുട്ടികൾ വായനാദിന പ്രതിജ്ഞ ചൊല്ലി. വായന ദിനവുമായി ബന്ധപ്പെട്ട ജൂൺ 30ന് വായന മത്സരം നടത്തുകയുണ്ടായി. ജൂലൈ ഒന്നിന് സാഹിത്യ ക്വിസ് നടത്തി. തുടർന്ന് കാർട്ടൂൺ മത്സരവും രചന മത്സരവും നടത്തി. കഥാരചന,കവിത രചന, ഉപന്യാസം, പദ്യം ചൊല്ലൽ, പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി.
ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ ടെസ്റ്റ്
2025 -28 വർഷത്തേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാൻ ജൂൺ 25ന് ടെസ്റ്റ് നടത്തി. 31 കുട്ടികളിൽ നിന്ന് 24 പേർ യോഗ്യത നേടി.
അന്തർദേശീയ മയക്കുമരുന്ന് വിരുദ്ധദിനം (ജൂൺ 26)
കൂവപ്പള്ളി: അന്തർദേശീയ മയക്കുമരുന്ന് വിരുദ്ധ ദിനമായ ജൂൺ 26ന് രാവിലെ പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം നൽകി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ചെറിയ ചെറിയ വ്യായാമ പരിശീലനം നൽകി. അന്നേദിവസം സൂമ്പ പരിശീലനം നൽകി.
- സൂമ്പ പരിശീലനം
അദ്ധ്യാപകർക്കായുള്ള പ്രത്യേക സൂമ്പ പരിശീലനത്തിൽ പങ്കെടുത്ത അനു ടീച്ചറിന്റെ നേതൃത്വത്തിൽ ജൂൺ 26 ന് കുട്ടികൾക്ക് സൂമ്പ പരിശീലനം നൽകി.
- ബോധവൽക്കരണ ക്ലാസ്
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൂവപ്പള്ളി ഇടവക യുവജന കൂട്ടായ്മ(എസ് എം വൈ എം) യുടെ ആഭിമുഖ്യത്തിൽ ജൂൺ 26 ന് സെന്റ് ജോസഫ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. പാമ്പാടി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നവാസ് സാർ ക്ലാസുകൾ നയിച്ചു.
നിയമ ബോധവൽക്കരണം
കാഞ്ഞിരപ്പള്ളി മുൻസിഫ് ആൻഡ് മജിസ്ട്രേറ്റ് കോടതിയിലെ അഡ്വ. അനീസാ എം. കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിലെ കുട്ടികൾക്കായി ജൂൺ 30 ന് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി. ഈ പരിപാടിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.ജോഷിന മേരി ജോർജ് അതിഥികൾക്ക് സ്വാഗതം ആശംസിക്കുകയും ശ്രീമതി. പി.എൽ.വി .സതി കുമാരി ആശംസ അർപ്പിക്കുകയും ചെയ്തു.
ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം
ജൂലൈ നാലാം തീയതി രാവിലെ 10 മണിക്ക് വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം നടത്തി. ഈ പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ജോഷിന മേരി ജോർജ് സ്വാഗതം ആശംസിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ജോസഫ് ഇടിയാകുന്നേൽ ഉദ്ഘാടനം നിർവഹിച്ചു . ഈ യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീ ബെന്നി ഫിലിപ്പ് അധ്യക്ഷപദം അലങ്കരിച്ചു. സയൻസ് ക്ലബ്ബ് അംഗങ്ങൾ വിളക്ക് തെളിയിക്കുന്നതിനുള്ള തീ ഉണ്ടാക്കി. വിവിധ ക്ലബ്ബ് അംഗങ്ങളുടെ കലാപരിപാടിയും ഉണ്ടായിരുന്നു.
ചങ്ങാതിക്ക് ഒരു മരം
നവകേരളം കർമ്മ പദ്ധതി 2 ഹരിത കേരളം മിഷന്റെ ഏകോപനത്തിൽ സാമൂഹ്യ വനവൽക്കരണ വകുപ്പ് ദേശീയ തൊഴിലുറപ്പ് വിഭാഗം വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന ഒരു തൈ നടാം കാമ്പയിന്റെ ഭാഗമായി ചങ്ങാതിക്ക് ഒരു മരം എന്ന പേരിൽ വിദ്യാർഥികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുന്ന പരിപാടി ജൂലൈ 25 മുതൽ ജൂൺ 2 വരെ സംഘടിപ്പിച്ചു. സ്വന്തം വീട്ട് പരിസരങ്ങളിൽ സ്വാഭാവികമായി കിളിർത്ത് വന്ന ഫല തണൽ അലങ്കാര വൃക്ഷത്തൈകൾ ഇതിനായി ഉപയോഗപ്പെടുത്തി. കുട്ടികൾ പ്രതിജ്ഞ ചൊല്ലി. ജൂൺ രണ്ടാം തീയതി നടത്തിയ അസംബ്ലിയിൽ കുട്ടികൾ ഓരോരുത്തരും കൊണ്ടുവന്ന തൈകൾ ചങ്ങാതിക്ക് കൈമാറി.
മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്
ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ചിലെ കുട്ടികൾ ജൂലൈ അഞ്ചാം തീയതി മാതാപിതാക്കൾക്കായി സൈബർ സുരക്ഷ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.
പിടിഎ ജനറൽ ബോഡി
ജൂലൈ അഞ്ചാം തീയതി 2:00 മണിക്ക് പിടിഎ മീറ്റിംഗ് ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മനോജ് എം എൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു പുതുമന യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ സെക്രട്ടറി ശ്രീ സിജി മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ നവാസ് കെ എ മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ വച്ച് മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് പി. റ്റി. എ ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.യോഗത്തിൽ ശ്രീമതി ജോഷിന മേരി ജോർജ് സ്വാഗതവും ശ്രീ ബെന്നി ഫിലിപ്പ് കൃതജ്ഞതയും അർപ്പിച്ചു.തുടർന്ന് ഈ അധ്യായനവർഷത്തെ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു
വായന മാസാചരണ സമാപനം
ജൂലായ് 16ന് വായനാ മാസ സമാപനം 3 PM ന് നടത്തി.റവ.ഫാദർ ജിൻസ് കിഴക്കേൽ മുഖ്യ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ പ്രോഗ്രാമുകൾ നടത്തി. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും ഈ അവസരത്തിൽ നടത്തി. യോഗത്തിൽ ശ്രീമതി ജോഷിന മേരി ജോർജ് സ്വാഗതവും ശ്രീ. രഞ്ജിത് കുമാർ കൃതജ്ഞതയും അർപ്പിച്ചു.അന്നേദിവസം കുട്ടികൾ പഞ്ചായത്ത് ലൈബ്രററി സന്ദർശിച്ചു.
ദീപിക നമ്മുടെ ഭാഷ പദ്ധതി

കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ കൂവപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം പാറത്തോട് പഞ്ചായത്ത് മെമ്പർ ബിജോജി തോമസ് I ഹെഡ്മിസ്ട്രസ് ജോഷിന മേരി ജോർജിന് പത്രത്തിന്റെ കോപ്പി കൈമാറി നിർവഹിക്കുന്നു. ഡി സി എൽ ശാഖ ഡയറക്ടർ സിസ്റ്റർ ലിസ്യൂ, ഡി സി എൽ എരുമേലി മേഖല ഓർഗനൈസർ ബാബൂ ടി ജോൺ, സിജു ജോർജ്, സിസ്റ്റർ ജൂലി എന്നിവർ സമീപം.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്-2025
കൂവപ്പള്ളി: സെന്റ് ജോസഫ് ഹൈസ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂലൈ 29 ന് നടത്തി. കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. സ്കൂൾ ഇലക്ഷൻ കമ്മീഷണർ ശ്രീ ബെന്നി ഫിലിപ്പിനും സോഷ്യൽ സയൻസ് അധ്യാപിക ആൻസ് തോമസിനും ഒപ്പം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും തിരഞ്ഞെടുപ്പ് പരിപാടികൾക്ക് നേതൃത്വം നൽകി.6 ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലീഡർമാരിൽ നിന്നും സ്കൂൾ ലീഡർ ആയി അലൻ ബിജുവും വൈസ് ചെയർപേഴ്സൺ ആയി റോസ്മേരി ജിജോയും സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് സെക്രട്ടറിയായി ആദിത്യൻ ഹരിയും തിരഞ്ഞെടുക്കപ്പെട്ടു. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ നടത്തിയ സ്കൂൾ പാർലമെന്റ് ഇലക്ഷൻ എട്ടാം ക്ലാസിലെ കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു.
ദീപിക കളർ ഇന്ത്യ പെയിന്റിംഗ് കോമ്പറ്റീഷൻ 2025
ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റിംഗ് മത്സരം ദീപിക കളർ ഇന്ത്യ പെയിന്റിംഗ് കോമ്പറ്റിഷനിൽ കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളും പങ്കാളികളായി. ഓഗസ്റ്റ് എട്ടാം തീയതി നടന്ന മത്സരത്തിൽ ഈ സ്കൂളിലെ 30 കുട്ടികൾ പങ്കെടുത്തു. ഈ മത്സരത്തിന്റെ തീം നാം ഒരു കുടുംബം ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്നതായിരുന്നു.
സ്വാതന്ത്ര്യ ദിനാഘോഷം 2025
ഇന്ത്യയുടെ 79ആം സ്വാതന്ത്ര്യ ദിനം 2025 ഓഗസ്റ്റ് 15ന് കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ജോഷിന മേരി ജോർജ് പതാക ഉയർത്തി. തുടർന്ന് കുട്ടികൾക്ക് മധുരം കൊടുത്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ജോഷിന മേരി ജോർജ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുമാരി അലീന എ കെ ആശംസ പ്രസംഗം നടത്തിസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിനക്വിസ് നടത്തി. രേവതി സന്തോഷ് , അലീന തോമസ് എന്നിവർ വിജയികളായി. പതാക നിർമ്മാണ മത്സരത്തിൽ ദേവ ശില്പ കെ.എ, അശ്വിനിമോൾ ,ശ്രീനന്ദന എസ് നായർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്ലാസ്സ് തിരിച്ചുള്ള ദേശഭക്തിഗാന മത്സരത്തിൽ 9 എ ,10 ബി ,10 എ ക്ലാസിലെ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി.
ഓണാരവം 2025
ആഗസ്റ്റ് 27 ന് വിപുലമായ ഓണാഘോഷം നടത്തി. 10 എ യിലെ കുട്ടികൾ ക്ലാസ് ടീച്ചർ സിസ്റ്റർ ലിസ്യൂ വിന്റെ നേതൃത്വത്തിൽ പൂക്കളം ഒരുക്കി. ഹെഡ്മിസ്ട്രസ് ശ്രീമതി ജോഷീന മേരി ജോർജും എം പി ടി എ പ്രസിഡന്റ് മജിത ബിജുവും മാവേലി മന്നൻ മാസ്റ്റർ ആദിത്യൻ എസ്സും ചേർന്ന് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കായി മലയാളി മങ്ക, സുന്ദരിക്ക് ഒരു പൊട്ടു തൊടൽ ,റൊട്ടി കടി ,ബോൾ പാസിംഗ് ,തിരുവാതിരകളി തുടങ്ങിയ മത്സരങ്ങൾ നടത്തി. സദ്യവട്ടം ഒരുക്കാൻ സഹായികളായി വന്ന മാതാപിതാക്കൾക്കായി അവരുടെ അഭ്യർത്ഥനപ്രകാരം കസേരകളി മത്സരം നടത്തി. സ്കൂൾ മാനേജർ ഫാദർ മാത്യു പുതുമന ആശംസകൾ നേരുകയും ഓണസദ്യ ആശീർവദിക്കുകയും ചെയ്തു. വിഭവസമൃദ്ധമായ സദ്യയോടെ ഓണാഘോഷത്തിന് തിരശ്ശീല വീണു.
സ്കൂൾ കലോത്സവം - 2025
2025-26ലെ സ്കൂൾ കലോത്സവം സെപ്റ്റംബർ 19 വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജോഷിന മേരി ജോർജ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കലോത്സവം കോർഡിനേറ്റർ സിസ്റ്റർ ജൂലി ജോസ് നിർദ്ദേശങ്ങൾ നൽകി. 10 മണിയോടെ കുട്ടികളുടെ കലാമത്സരങ്ങൾ ആരംഭിച്ചു. നാല് ഹൗസുകൾ ആയി തിരിഞ്ഞ് വാശിയേറിയ മത്സരങ്ങൾ നടന്നു.
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം 2025
സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് സെപ്റ്റംബർ 22 മുതൽ 27 വരെ വിവിധ പ്രോഗ്രാമുകൾ നടത്തി. ഇരുപത്തിരണ്ടാം തീയതി നടന്ന സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് പ്രസന്റേഷൻ തയ്യാറാക്കി കുമാരി ജോസ്ബിൻ കുട്ടികൾക്ക് ക്ലാസ് എടുത്തു. പോസ്റ്ററുകൾ തയ്യാറാക്കി.
സബ്ജില്ല ശാസ്ത്രോത്സവം -2025
മുണ്ടക്കയം സി എം എസ് എൽ പി സ്കൂൾ, സി എം എസ് ഹൈസ്കൂൾ, സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി ഒക്ടോബർ 9, 10 തീയതികളിൽ നടത്തിയ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ വിവിധ ഇനങ്ങളിലായി കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിലെ കുട്ടികൾ മത്സരിച്ചു. ശാസ്ത്രമേളയിൽ സയൻസ് മാഗസിൻ, റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നിവയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡ് നേടി 7 കുട്ടികൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി. വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ മൂന്ന് രണ്ടാം സ്ഥാനവും മൂന്ന് മൂന്നാം സ്ഥാനവും 13 എ ഗ്രേഡും 6 ബി ഗ്രേഡും നേടി ഓവറോൾ നാലാം സ്ഥാനത്തിന് അർഹരായി. ഐടി മേളയിലും ഗണിത മേളയിലും കുട്ടികൾ വിവിധ ഗ്രേഡുകൾ കരസ്ഥമാക്കി.