"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 209: | വരി 209: | ||
പ്രമാണം:26059-Basheer day1.jpeg | പ്രമാണം:26059-Basheer day1.jpeg | ||
പ്രമാണം:26059-Basheer day2.jpeg | പ്രമാണം:26059-Basheer day2.jpeg | ||
</gallery> | |||
==ബോധവൽക്കരണ ക്ലാസ്== | |||
തീയതി :7/7/25 തിങ്കൾ | |||
പേ വിഷബാധയെ കുറിച്ച് അവബോധം നൽകുന്നതിന് വേണ്ടിയുള്ള ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം സ്കൂള് അസംബ്ലിയിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് നൽകി.അധ്യാപക പ്രതിനിധി ഷിജി ജോസ് വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. റാബിസ് വൈറസിനെ കുറിച്ചും അവ എപ്രകാരം മൃഗങ്ങളിൽ നിന്നും പകരുന്നുവെന്നും എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും വിദ്യാർത്ഥികൾക്ക് വ്യക്തമായി നിർദ്ദേശം നൽകി.അതോടൊപ്പം ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്ന് ഡിവിഷൻ 53 ആശാവർക്കർ സൗമ്യയും അമ്മുവും ഏതെങ്കിലും മൃഗങ്ങളിൽ നിന്നും കടിയേൽക്കുകയോ നഖം കൊണ്ടുള്ള മുറിവുകൾ ഉണ്ടാവുകയോ ചെയ്താൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.മൃഗങ്ങളെ വീട്ടിൽ ഓമനിച്ചു വളർത്തുന്ന മൃഗങ്ങൾക്ക് പേവിഷബാധയ്ക്കെതിരെയുള്ള ഇഞ്ചക്ഷൻ സമയങ്ങളിൽ എടുക്കണമെന്നനിർദ്ദേശം നൽകി. പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുള്ള മൃഗങ്ങളിൽ നിന്ന് പോലും ഇത്തരത്തിലുള്ള ഏതെങ്കിലും മുറിവുകൾ ഉണ്ടാവാൻ ഇടയായാൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും മറ്റ് തെരുവ് നായകളുടെ ശല്യങ്ങളിൽ നിന്നും രക്ഷ നേടുവാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വേണ്ട നിർദ്ദേശങ്ങൾ നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് ടീന ടീച്ചർ നന്ദി അർപ്പിച്ചു. | |||
==പ്ലാസ്റ്റിക് ബോധവൽക്കരണ പ്രവർത്തനം== | |||
ബി.പി.സി.എൽ. ന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് പാഴ് വസ്തുക്കളെ കുറയ്ക്കുന്നതിനായി 10/7/25 വ്യാഴാഴ്ച ബോധവൽക്കരണ പരിപാടി നടത്തി .പ്ലാസ്റ്റിക് റീസൈക്ലിംഗ് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി 'പാഴ് വസ്തുക്കളിൽ നിന്നും ഒരു ശില്പം' എന്ന പദ്ധതി നടപ്പിലാക്കുന്നതിനായി യുപി, ഹൈസ്കൂൾ തലങ്ങളിൽ മത്സരങ്ങൾ നടത്തുകയുണ്ടായി.നിരവധി ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്നും നിർമ്മിച്ച ശില്പങ്ങൾ വിദ്യാർത്ഥികൾ മിനി സ്റ്റേജിനു മുൻപിൽ ക്രമീകരിച്ചു.ഫസ്റ്റ്, സെക്കൻഡ് & തേർഡ് നേടിയ ക്ലാസ് കണ്ടെത്തി അവർക്ക് സമ്മാനം വിതരണം ചെയ്തു.വിദ്യാർത്ഥികളിൽ പാഴ് വസ്തുക്കൾ വലിച്ചെറിയുന്ന ശീലം ഇല്ലാതാക്കുവാനും പാഴ് വസ്തുക്കൾ മനോഹര ശില്പങ്ങൾ ആക്കുന്നതിലൂടെ സ്വയംതൊഴിൽ കണ്ടെത്തുവാനും ഒഴിവുസമയങ്ങൾ വിനോദപരമായി കൈകാര്യം ചെയ്യുവാനും തന്മൂലം ധനലാഭം ഉണ്ടാകുവാനും ഈ പ്രവർത്തനം ഉപകരിച്ചു. | |||
<gallery> | |||
പ്രമാണം:26059-Plastic recycling 1.jpeg | |||
പ്രമാണം:26059-Plastic recycling 2.jpeg | |||
പ്രമാണം:26059-Plastic recycling 3.jpeg | |||
പ്രമാണം:26059-Plastic recycling 4.jpeg | |||
പ്രമാണം:26059-Plastic recycling 5.jpeg | |||
</gallery> | </gallery> | ||
| വരി 224: | വരി 236: | ||
തീയതി: 11/7/2025 | തീയതി: 11/7/2025 | ||
പൊന്നുരുന്നി സി. കെ. സി. എച്ച്. എസ് 2025-26 അധ്യായന വർഷത്തിലെ ലോക ജനസംഖ്യാ ദിനാചരണം ജൂലൈ 11ന് സ്കൂൾ അസംബ്ലിയിൽ വച്ച് ആചരിച്ചു. സോഷ്യൽ സയൻസ് അധ്യാപിക ശ്രീമതി ലിയ വർഗിസ് ദിനാചരണ സന്ദേശം നൽകി. 9Aയിലെ മാളവിക പ്രമോദ്, 7D യിലെ ഖദീജ സിവ, 6cയിലെ നിരഞ്ജന എന്നിവർ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു. അന്നേ ദിനം 2 pm ന് ലൈബ്രറി റൂമിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഫ്രെഡി വിൻസന്റ് , ആരോമൽ ബാബു, ആൻ മേരി അലക്സ് | പൊന്നുരുന്നി സി. കെ. സി. എച്ച്. എസ് 2025-26 അധ്യായന വർഷത്തിലെ ലോക ജനസംഖ്യാ ദിനാചരണം ജൂലൈ 11ന് സ്കൂൾ അസംബ്ലിയിൽ വച്ച് ആചരിച്ചു. സോഷ്യൽ സയൻസ് അധ്യാപിക ശ്രീമതി ലിയ വർഗിസ് ദിനാചരണ സന്ദേശം നൽകി. 9Aയിലെ മാളവിക പ്രമോദ്, 7D യിലെ ഖദീജ സിവ, 6cയിലെ നിരഞ്ജന എന്നിവർ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു. അന്നേ ദിനം 2 pm ന് ലൈബ്രറി റൂമിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഫ്രെഡി വിൻസന്റ് , ആരോമൽ ബാബു, ആൻ മേരി അലക്സ് എന്നിവർ H.S വിഭാഗത്തിൽ യഥാക്രമം 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കി.UP വിഭാഗത്തിൽ നിന്നുംഒന്നാം സമ്മാനം 5A യിലെ കാശിനാഥ് എം . വി ക്കും, രണ്ടാം സമ്മാനം 6B യിലെ നിയ നിമേഷിനും, മൂന്നാം സ്ഥാനം 6 C യിലെ ആന്ലിയ ലിജിനും ലഭിച്ചു. | ||
<gallery> | <gallery> | ||
പ്രമാണം:26059-World population day 1.jpeg | പ്രമാണം:26059-World population day 1.jpeg | ||
| വരി 230: | വരി 242: | ||
പ്രമാണം:26059-World population day 3.jpeg | പ്രമാണം:26059-World population day 3.jpeg | ||
</gallery> | </gallery> | ||
==പേവിഷബാധ, റാബിസ് വാക്സിൻ - ബോധവൽക്കരണ ക്ലാസ് റിപ്പോർട്ട്== | ==പേവിഷബാധ, റാബിസ് വാക്സിൻ - ബോധവൽക്കരണ ക്ലാസ് റിപ്പോർട്ട്== | ||
തീയതി: 14/7/2025 | തീയതി: 14/7/2025 | ||
വർത്തമാനകാലത്തിൽ കുട്ടികൾക്കിടയിൽ പേവിഷബാധ മൂലമുണ്ടാകുന്ന മാരകമായ ആരോഗ്യപ്രശ്നങ്ങൾ വർധിച്ചു വരികയാണ്.ഇതിനോടനുബന്ധിച്ച് 14/7/25 തിങ്കളാഴ്ച പേവിഷബാധയെക്കുറിച്ചും അതിനെതിരെയുള്ള റാബിസ് വാക്സിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് വിദ്യാലയത്തിൽ സംഘടിപ്പിച്ചു.കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസിന് , ജില്ല വിദ്യാഭ്യാസ ഓഫീസറായ ശ്രീ രഞ്ജിത്ത് ജോയ് നേതൃത്വം നൽകി.പ്രധാന അധ്യാപിക ശ്രീമതി ടീന എം സി സ്വാഗതം ആശംസിച്ചു.തുടർന്ന് ലളിതവും ആകർഷണീയവുമായ ക്ലാസുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ചർച്ചകളിലൂടെയും പേവിഷബാധ, റാബിസ് വാക്സിൻ തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളുമായി പങ്കിട്ടു. ഇതുമായി ബന്ധപ്പെട്ട് കുട്ടികൾക്കുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനുള്ള അവസരവും നൽകി.അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളും ക്ലാസ്സിൽ പങ്കെടുത്തു.മൂന്ന് | വർത്തമാനകാലത്തിൽ കുട്ടികൾക്കിടയിൽ പേവിഷബാധ മൂലമുണ്ടാകുന്ന മാരകമായ ആരോഗ്യപ്രശ്നങ്ങൾ വർധിച്ചു വരികയാണ്.ഇതിനോടനുബന്ധിച്ച് 14/7/25 തിങ്കളാഴ്ച പേവിഷബാധയെക്കുറിച്ചും അതിനെതിരെയുള്ള റാബിസ് വാക്സിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് വിദ്യാലയത്തിൽ സംഘടിപ്പിച്ചു.കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസിന് , ജില്ല വിദ്യാഭ്യാസ ഓഫീസറായ ശ്രീ രഞ്ജിത്ത് ജോയ് നേതൃത്വം നൽകി.പ്രധാന അധ്യാപിക ശ്രീമതി ടീന എം സി സ്വാഗതം ആശംസിച്ചു.തുടർന്ന് ലളിതവും ആകർഷണീയവുമായ ക്ലാസുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ചർച്ചകളിലൂടെയും പേവിഷബാധ, റാബിസ് വാക്സിൻ തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളുമായി പങ്കിട്ടു. ഇതുമായി ബന്ധപ്പെട്ട് കുട്ടികൾക്കുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനുള്ള അവസരവും നൽകി.അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളും ക്ലാസ്സിൽ പങ്കെടുത്തു.മൂന്ന് സെക്ഷനുകളായി നടന്ന ബോധവൽക്കരണ ക്ലാസുകൾ വൈകുന്നേരം മൂന്നുമണിയോടെ സമാപിച്ചു. | ||
<gallery> | <gallery> | ||
പ്രമാണം:26059-Anti rabies awareness1.jpeg | പ്രമാണം:26059-Anti rabies awareness1.jpeg | ||
പ്രമാണം:26059-Anti rabies awareness2.jpeg | പ്രമാണം:26059-Anti rabies awareness2.jpeg | ||
</gallery> | </gallery> | ||
==വായന മാസാചരണം - റിപ്പോർട്ട്== | ==വായന മാസാചരണം - റിപ്പോർട്ട്== | ||
ജൂൺ 19 മുതൽ ജൂലൈ 16 വരെ വായനയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അസംബ്ലിയിൽ മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ഗ്രന്ഥങ്ങൾ വായിച്ചു.ക്ലാസ് തല ത്തിലും സ്കൂൾ തലത്തിലും വായനദിന ക്വിസ് നടത്തി, വിജയികളെ തിരഞ്ഞെടുത്തു.യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ വായന മത്സരം സംഘടിപ്പിച്ചു. അധ്യാപകരായ ശ്രീ ആൻസൻ, ശ്രേണി എന്നിവരുടെ നേതൃത്വത്തിൽ ചിത്രരചന മത്സരം നടത്തി. | ജൂൺ 19 മുതൽ ജൂലൈ 16 വരെ വായനയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അസംബ്ലിയിൽ മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ഗ്രന്ഥങ്ങൾ വായിച്ചു.ക്ലാസ് തല ത്തിലും സ്കൂൾ തലത്തിലും വായനദിന ക്വിസ് നടത്തി, വിജയികളെ തിരഞ്ഞെടുത്തു.യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ വായന മത്സരം സംഘടിപ്പിച്ചു. അധ്യാപകരായ ശ്രീ ആൻസൻ, ശ്രേണി എന്നിവരുടെ നേതൃത്വത്തിൽ ചിത്രരചന മത്സരം നടത്തി. | ||
5 മുതൽ 10 വരെ ക്ലാസുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തക വിതരണം നടത്തി. പത്രവായനയെ പ്രോത്സാഹിപ്പിച്ചു. ഓരോ വിദ്യാർത്ഥിയും ഒരു പുസ്തകമെങ്കിലും ക്ലാസുകളിൽ കൊണ്ടു വന്ന് റീഡിങ് കോർണറുകൾ ഒരുക്കി. മിനിസ്റ്റേജിനുമുന്നിൽ പുസ്തക ശേഖരം ഒരുക്കുകയും വിദ്യാർത്ഥികൾക്ക് വായിക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു. | 5 മുതൽ 10 വരെ ക്ലാസുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തക വിതരണം നടത്തി. പത്രവായനയെ പ്രോത്സാഹിപ്പിച്ചു. ഓരോ വിദ്യാർത്ഥിയും ഒരു പുസ്തകമെങ്കിലും ക്ലാസുകളിൽ കൊണ്ടു വന്ന് റീഡിങ് കോർണറുകൾ ഒരുക്കി. മിനിസ്റ്റേജിനുമുന്നിൽ പുസ്തക ശേഖരം ഒരുക്കുകയും വിദ്യാർത്ഥികൾക്ക് വായിക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു. | ||
കുട്ടികളുടെ വീടുകളിൽ ചെറിയ ലൈബ്രറി സജ്ജമാക്കി സമീപത്തുള്ള മുതിർന്നവർക്കും കുട്ടികൾക്കും വായിക്കുന്നതിനുള്ള സൗകര്യം ചെയ്യണമെന്ന് ഹെഡ്മിസ്ട്രസ് നിർദേശിച്ചതനുസരിച്ച് ഏതാനും വീടുകളിൽ അതിനുള്ള സൗകര്യം ഒരുക്കി. കുട്ടികൾ പുസ്തകം വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കുവാനും ആരംഭിച്ചു. ജൂലൈ 5 ബഷീർ അനുസ്മരണ ദിനം ആചരിച്ചു. കുമാരി മാളവിക ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു.കുമാരി കൃഷ്ണപ്രിയ ബഷീർ അനുസ്മരണം നടത്തി. 8ാം ക്ലാസിലെ വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം നടത്തി. യു പി വിഭാഗത്തിലെ കുട്ടികൾ നാടകം അവതരിപ്പിച്ചു. പൊന്നുരുന്നി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ കൂച്ചിപ്പുടി നൃത്തശില്പശാല സംഘടിപ്പിച്ചു. ഡോ. സ്വാതി നാരായണൻ വിദ്യാർത്ഥികൾക്ക് ഈ കലാരൂപത്തെ പരിചയപ്പെടുത്തി. | കുട്ടികളുടെ വീടുകളിൽ ചെറിയ ലൈബ്രറി സജ്ജമാക്കി സമീപത്തുള്ള മുതിർന്നവർക്കും കുട്ടികൾക്കും വായിക്കുന്നതിനുള്ള സൗകര്യം ചെയ്യണമെന്ന് ഹെഡ്മിസ്ട്രസ് നിർദേശിച്ചതനുസരിച്ച് ഏതാനും വീടുകളിൽ അതിനുള്ള സൗകര്യം ഒരുക്കി. കുട്ടികൾ പുസ്തകം വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കുവാനും ആരംഭിച്ചു. ജൂലൈ 5 ബഷീർ അനുസ്മരണ ദിനം ആചരിച്ചു. കുമാരി മാളവിക ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു.കുമാരി കൃഷ്ണപ്രിയ ബഷീർ അനുസ്മരണം നടത്തി. 8ാം ക്ലാസിലെ വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം നടത്തി. യു പി വിഭാഗത്തിലെ കുട്ടികൾ നാടകം അവതരിപ്പിച്ചു. പൊന്നുരുന്നി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ കൂച്ചിപ്പുടി നൃത്തശില്പശാല സംഘടിപ്പിച്ചു. ഡോ. സ്വാതി നാരായണൻ വിദ്യാർത്ഥികൾക്ക് ഈ കലാരൂപത്തെ പരിചയപ്പെടുത്തി. | ||
==സ്കൂൾ കലോത്സവം റിപ്പോർട്ട്== | |||
2025 -26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ജൂലൈ 16,17,18, 21,28,29 തീയതികളിൽ നടത്തപ്പെട്ടു. പിടിഎ പ്രസിഡന്റ് ശ്രീ പി ബി സുധീർ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം സി സന്ദേശം നൽകി. വിവിധ ഹൗസുകളുടെ ക്യാപ്റ്റൻമാർ നയിച്ച വർണ്ണശബളമായ റാലിയോടെ പരിപാടികൾ ആരംഭിച്ചു. വ്യക്തിഗത- ഗ്രൂപ്പ് ഇനങ്ങളിലായി യു.പി യിലെയും ഹൈസ്കൂളിലെയും കുട്ടികൾക്കായുള്ള രചനാമത്സരങ്ങളും ഗാന-നൃത്ത മത്സരങ്ങളും നടത്തി.ഓവറോൾ പോയിന്റ് നിലയനുസരിച്ച് ഗ്രീൻ ഹൗസ് ജേതാക്കളായി. | |||
<gallery> | |||
പ്രമാണം:26059-School Kalolsavam 1.jpeg | |||
പ്രമാണം:26059-School Kalolsavam 2.jpeg | |||
പ്രമാണം:26059-School Kalolsavam 3.jpeg | |||
പ്രമാണം:26059-School Kalolsavam 4.jpeg | |||
പ്രമാണം:26059-School Kalolsavam 5.jpeg | |||
പ്രമാണം:26059-School Kalolsavam 6.jpeg | |||
</gallery> | |||
https://www.youtube.com/watch?v=7MDYahGBgOA- School Kalolsavam 2025 | |||
==ഹിരോഷിമ നാഗസാക്കി ദിനാചരണ റിപ്പോർട്ട് == | |||
തീയതി - 6/ 8/ 2025 | |||
1945 ൽ ലോക മഹായുദ്ധത്തിൽ ജപ്പാനെ നശിപ്പിച്ച് കൊണ്ട് അമേരിക്ക അണു ബോംബ് വർഷിച്ചതിന്റെ ഓർമ്മ ദിനമായി ഓഗസ്റ്റ് 6 ന് സി.കെ.സി.എച്ച് .എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സാമൂഹൃ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ച് ഹിരോഷിമനാഗസാക്കി ദിനം ആചരിച്ചു. ലീയ വർഗീസ് ടീച്ചർ ആമുഖം പറയുകയും ശ്രീമതി ജിഷ ടീച്ചർ ആധികാരികമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് 6 c യിൽ നിന്നും നിരഞ്ജൻ മനോജും, ആൻ ലിയയും സംസാരിക്കുകയുണ്ടായി. 9B യിൽ നിന്നും സി.കൃഷ്ണപ്രിയ കവിത ആലപിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച സഡാക്കോ കൊക്ക് ക്ലാസ് റൂമുകളിൽ പ്രദർശിപ്പിച്ചു.യുദ്ധ വിരുദ്ധ പ്ലക്കാർഡുകളേന്തി കുട്ടികൾ അണിനിരന്നു. | |||
<gallery> | |||
പ്രമാണം:26059-Hiroshima Day1.jpeg | |||
പ്രമാണം:26059-Hiroshima Day2.jpeg | |||
പ്രമാണം:26059-Hiroshima Day3.jpeg | |||
പ്രമാണം:26059-Hiroshima Day4.jpeg | |||
</gallery> | |||
==സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025-26== | |||
2025-26 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 11/08/ 25 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുകയുണ്ടായി. സ്കൂൾ പോൾ എന്ന ഫ്രീ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ജനാധിപത്യ രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് രീതിയിലാണ് ഇലക്ഷൻ നടത്തിയത്. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് അധ്യാപകരുടെ സഹകരണത്തോടെ സുഗമമായി ഇലക്ഷൻ നടത്തി. നാമനിർദേശക പത്രിക സമർപ്പിക്കാനും പിൻവലിക്കാനും ഉള്ള തീയതി പ്രഖ്യാപിക്കുകയും നാമനിർദ്ദേശപത്രികയുടെ മാതൃക ബുള്ളറ്റിൽ ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സ്ഥാനാർത്ഥി ലിസ്റ്റ് തയ്യാറാക്കി അപ്‌ലോഡ് ചെയ്തു. ഒരു ജനാധിപത്യ രാജ്യത്ത് നടക്കുന്ന ഇലക്ഷന്റെ എല്ലാ നടപടിക്രമണങ്ങളിലൂടെയും കടന്നുപോയ ഈ വർഷത്തെ ഇലക്ഷൻ കുട്ടികൾക്ക് ജനാധിപത്യ മൂല്യങ്ങൾ മനസ്സിലാക്കാൻ ഉതകുന്നതും ഉപകാരപ്രദവും ആയിരുന്നു. | |||
https://www.youtube.com/watch?v=JqWXZyKQ2lU School Election 2025 | |||
<gallery> | |||
പ്രമാണം:26059-SchoolElection2025-1.jpeg | |||
പ്രമാണം:26059-SchoolElection2025-2.jpeg | |||
പ്രമാണം:26059-SchoolElection2025-3.jpeg | |||
പ്രമാണം:26059-SchoolElection2025-4.jpeg | |||
പ്രമാണം:26059-SchoolElection2025-5.jpeg | |||
</gallery> | |||
==ഔഷധസസ്യ പ്രദർശനം== | |||
തീയതി - 12/8/25 ചൊവ്വ | |||
കർക്കിടകമാസ ആചരണത്തിന്റെ ഭാഗമായി ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി ദശപുഷ്പങ്ങളുടെ പ്രദർശനവും ഔഷധസസ്യപ്രദർശനവും നടത്തി. ഔഷധസസ്യങ്ങളുടെ ഉപയോഗവും അവയുടെ പേരുകളും തിരിച്ചറിഞ്ഞ് അവയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് ഈ പ്രവർത്തനം ഉപകരിച്ചു. അവ സ്കൂൾ അങ്കണത്തിൽ നട്ടു കൊണ്ട് ഔഷധ സസ്യ തോട്ടം പരിപാലിക്കുന്നതിനു വേണ്ടി പരിസ്ഥിതി ക്ലബ് അംഗങ്ങൾ മുന്നോട്ടുവന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ടീന എം.സി., ശാസ്ത്ര അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:26059-MedicinalPlantsExhibition1.jpeg | |||
പ്രമാണം:26059-MedicinalPlantsExhibition2.jpeg | |||
</gallery> | |||
==സ്വാതന്ത്ര്യ ദിനാചരണം- റിപ്പോർട്ട്== | |||
2025 ഓഗസ്റ്റ് 15-ന് C.K.C.H.S സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. രാവിലെ 9.00 മണിക്ക് പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി ടീന ടീച്ചർ സ്വാഗതം ആശംസിച്ചു. P.T.A. പ്രസിഡന്റ് ശ്രീ P. B.സുധീർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ ലീഡർ ഹന ഫാത്തിമ പ്രസംഗിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിവിധ പരിപാടികൾ അരങ്ങേറി. ദിനാചരണവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യ സമര ക്വിസ് , പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടൽ തുടങ്ങിയ പരിപാടികൾ നടന്നു.ഉപ്പ് സത്യാഗ്രഹം, ചമ്പാരൻ സത്യാഗ്രഹം ഓർമ്മിപ്പിക്കുന്ന രീതിയിൽ വളരെ മനോഹരമായി സ്കിറ്റ് അവതരിപ്പിച്ചു. കുട്ടികൾക്കും മാതാപിതാക്കൾക്കും മധുരം വിതരണം ചെയ്യുകയുണ്ടായി. Scouts, Red Cross കുട്ടികൾ വളരെ വർണ്ണാഭരമായ രീതിയിൽ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. Sr. ഡയ്നി പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു കൊണ്ട് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു. | |||
<gallery> | |||
പ്രമാണം:26059-IndependenceDay2025-1.jpeg | |||
പ്രമാണം:26059-IndependenceDay2025-2.jpeg | |||
പ്രമാണം:26059-IndependenceDay2025-3.jpeg | |||
പ്രമാണം:26059-IndependenceDay2025-4.jpeg | |||
പ്രമാണം:26059-IndependenceDay2025-5.jpeg | |||
പ്രമാണം:26059-IndependenceDay2025-6.jpeg | |||
പ്രമാണം:26059-IndependenceDay2025-7.jpeg | |||
പ്രമാണം:26059-IndependenceDay2025-8.jpeg | |||
പ്രമാണം:26059-IndependenceDay2025-9.jpeg | |||
പ്രമാണം:26059-IndependenceDay2025-10.jpeg | |||
പ്രമാണം:26059-IndependenceDay2025-11.jpeg | |||
പ്രമാണം:26059-IndependenceDay2025-12.jpeg | |||
പ്രമാണം:26059-IndependenceDay2025-13.jpeg | |||
പ്രമാണം:26059-IndependenceDay2025-14.jpeg | |||
പ്രമാണം:26059-IndependenceDay2025-15.jpeg | |||
പ്രമാണം:26059-IndependenceDay2025-16.jpeg | |||
പ്രമാണം:26059-IndependenceDay2025-17.jpeg | |||
</gallery> | |||
==ലഹരിവിരുദ്ധ മാരത്തൺ== | |||
ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പൊന്നുരുന്നി സി.കെ. സി. എച്ച് എസ്സിൽ പി.ടി.എയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ മാരത്തൺ സംഘടിപ്പിച്ചു.സെപ്റ്റംബർ 27 ശനിയാഴ്ച രാവിലെ 6.30 ന് ശ്രീമതി ഉമ തോമസ് എം.എൽ എ, ശ്രീ.ഉണ്ണികൃഷ്ണൻ എം.എൽ.എ എന്നിവർ സംയുക്തമായി ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.വിദ്യാലയത്തിൽ നിന്ന് ആരംഭിച്ച മാരത്തണിൽ വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ, എം പി ടി എ അംഗങ്ങളും പങ്കെടുത്തു. യുവജനങ്ങൾക്ക് ലഹരി വിരുദ്ധ ബോധവത്കരണം നൽകുന്നതിനായി രണ്ടാം ഘട്ട മരത്തൺ ആണ് സി.കെ സി എച്ച്.എസ് സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ ശ്രീമതി സി.ഡി ബിന്ദു, ലോക്കൽ മാനേജർ റവ.സി ക്ലമൻ്റീന സി.ടി.സി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടീന എം.സി,പി. ടി.എ പ്രിസിഡൻ്റ് ശ്രീ പി.ബി സുധീർ എന്നിവർ മാരത്തണിന് നേതൃത്വം നല്കി. വിജയി കൾക്ക് മെഡലുകൾ സമ്മാനിച്ചു. മുഖ്യ സ്പോൺസർ മുത്തൂറ്റ് ഫിൻ കോർപ്പാണ്. നാടിന്റെയും രക്ഷിതാക്കളുടെയും പൂർണ സഹകരണവും പിന്തുണയും ഈ സംരംഭം വിജയിപ്പിച്ചു. ശ്രീ.ഉണ്ണികൃഷ്ണൻ എം.എൽ.എ, മാരത്തൺ ജേതാക്കളായ നൂറു പേർക്ക് തന്റെ മണ്ഡലത്തിലേക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനായി ബോട്ടുയാത്ര ഉറപ്പു നല്കി. | |||
<gallery> | |||
പ്രമാണം:26059-Anti Drug Mini Marathon1.jpeg | |||
പ്രമാണം:26059-Anti Drug Mini Marathon2.jpeg | |||
പ്രമാണം:26059-Anti Drug Mini Marathon3.jpeg | |||
</gallery> | |||
https://www.youtube.com/watch?v=RmWndFCkaCg| Mini Marathon 2025 | |||
==അന്താരാഷ്ട്ര ബാലികാ ദിനം== | |||
സി. കെ. സി. എച്ച്. എസ്. പൊന്നുരുന്നി സ്കൂളിൽ ഒക്ടോബർ 10-ാം തീയതി രാവിലെ നടന്ന അസംബ്ലിയിൽ അന്താരാഷ്ട്ര ബാലികാ ദിനം ആവേശഭരിതമായി ആഘോഷിച്ചു. ഈ പരിപാടിക്ക് അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ നേതൃത്വം നൽകി. | |||
5A ഡിവിഷനിൽ നിന്നുള്ള അഞ്ജലി മനോജ്യും അൽഷിഫയും ചേർന്ന് ബാലികാ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനോഹരമായ പ്രസംഗങ്ങൾ നടത്തി. അവർ പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആത്മവിശ്വാസം, സ്വാതന്ത്ര്യം എന്നിവയുടെ ആവശ്യകതയെക്കുറിച്ചും, സമൂഹനിർമാണത്തിൽ ബാലികകളുടെ പങ്കിനെക്കുറിച്ചും പ്രേക്ഷകർക്ക് മുന്നിൽ ഉജ്ജ്വലമായി അവതരിപ്പിച്ചു. | |||
തുടർന്ന് 5C ഡിവിഷനിലെ ദിയാന ബാലികാ ദിനത്തോടനുബന്ധിച്ച് ഒരു ഹൃദയസ്പർശിയായ കവിത അവതരിപ്പിച്ചു. കവിതയിലൂടെ ബാല്യത്തിന്റെ നിർമലതയും സ്വപ്നങ്ങളാലെ നിറഞ്ഞ ആ ബാലപ്രപഞ്ചത്തിന്റെ സൗന്ദര്യവും മനോഹരമായി ചിത്രീകരിച്ചു. | |||
പരിപാടിയിലൂടെ കുട്ടികളിൽ ബാല്യത്തിന്റെ മഹത്വം, പെൺകുട്ടികളുടെ അവകാശങ്ങൾ, ലിംഗസമത്വത്തിന്റെ പ്രാധാന്യം, എന്നിവയെക്കുറിച്ചുള്ള വ്യക്തമായ അവബോധം വളർത്താൻ സാധിച്ചു. ബാല്യം മനുഷ്യജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഘട്ടമാണ്. ആ കാലഘട്ടത്തിൽ ലഭിക്കുന്ന സ്നേഹവും സംരക്ഷണവും വിദ്യാഭ്യാസവും വ്യക്തിത്വത്തിന്റെ അടിത്തറയാണ്. ഈ സന്ദേശം ഈ പരിപാടിയിലൂടെ എല്ലാ കുട്ടികൾക്കും പകർന്നു നൽകാനായി. | |||
<gallery> | |||
പ്രമാണം:International Day of Girl child1.jpg | |||
പ്രമാണം:International Day of Girl child2.jpg | |||
</gallery> | |||
==ലോക ഭക്ഷ്യ ദിനാചരണം== | |||
പൊന്നുരുന്നി സി.കെ.സി. സ്കൂളിൽ ലോക ഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ പതിനാറാം തീയതി വ്യാഴാഴ്ച രാവിലെ അസംബ്ലിയിൽ ലോക ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് XC യിലെ ആരോമൽ ബാബു ഒരു ലഘു പ്രഭാഷണം നടത്തി. XB യിലെ സി. കൃഷ്ണപ്രിയ വിശപ്പ് എന്ന കവിത ആലപിച്ചു. യു.പി. വിഭാഗത്തിലെ കുട്ടികൾ ലോക ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന മനോഹരമായ പോസ്റ്ററുകൾ നിർമ്മിച്ചു കൊണ്ടു വരികയും ക്ലാസ് റൂമുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. | |||
ലോക ഭക്ഷ്യ ദിനവുമായി ബന്ധപ്പെട്ട് വിവിധയിനം പോഷക വിഭവങ്ങളുടെ പ്രദർശനം നടത്തി. 5,6 ക്ലാസുകളിലെ കുട്ടികൾ ഇലക്കറി വിഭവങ്ങളും ഏഴാം ക്ലാസിലെ കുട്ടികൾ പയർവർഗ്ഗവിഭവങ്ങളും 8,9 ക്ലാസുകളിലെ കുട്ടികൾ പഴവർഗ്ഗ വിഭവങ്ങളും പ്രദർശിപ്പിച്ചു. കൂടാതെ കുട്ടികളുടെ വീടുകളിൽ കൃഷി ചെയ്തു ഉണ്ടായ വിവിധയിനം പച്ചക്കറികളും പഴവർഗ്ഗങ്ങളും പ്രദർശനം ചെയ്തു. | |||
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി ഭക്ഷ്യദിന ക്വിസ് നടത്തി. XC യിലെ അമാന മെഹ്റിൻ ഒന്നാം സ്ഥാനവും VIII E യിലെ റൈക്ക എഞ്ചലീന രാജു രണ്ടാം സ്ഥാനവും VIII E യിലെ ദായിബ സി.എം. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
ഒക്ടോബർ 23 ന് ബിരിയാണി ചലഞ്ചും ഒക്ടോബർ 28 ന് ബൈറ്റ് കാർണിവൽ ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. | |||
<gallery> | |||
പ്രമാണം:26059-World Food Day1.jpg | |||
പ്രമാണം:26059-World Food Day2.jpg | |||
പ്രമാണം:26059-World Food Day3.jpg | |||
പ്രമാണം:26059-World Food Day4.jpg | |||
പ്രമാണം:26059-World Food Day5.jpg | |||
പ്രമാണം:26059-World Food Day6.jpg | |||
പ്രമാണം:26059-World Food Day7.jpg | |||
പ്രമാണം:26059-World Food Day8.jpg | |||
പ്രമാണം:26059-World Food Day9.jpg | |||
പ്രമാണം:26059-World Food Day10.jpg | |||
പ്രമാണം:26059-World Food Day11.jpg | |||
പ്രമാണം:26059-World Food Day12.jpg | |||
പ്രമാണം:26059-World Food Day13.jpg | |||
</gallery> | |||
==ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് == | |||
21/10/25 | |||
നെയ്യാറ്റിൻകര സെൻറ് ഫിലിപ്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ കൗൺസിലറായ ശ്രീ റെജി ദേവ് സാറിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 ചൊവ്വാഴ്ച വിദ്യാർത്ഥികൾക്ക് ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നൽകി.9 Aലെ വിദ്യാർത്ഥിയായ പീറ്ററിന്റെ അച്ഛൻ സേവിയർ കെ പി യും ഈ സംരംഭത്തിൽ പങ്കാളിയായി. ഒക്ടോബർ 6 മുതൽ 25 വരെ പാറശ്ശാല മുതൽ കാസർഗോഡ് വരെ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പദ്ധതിയുടെ ഒരു ഒരു വക്താവാണ് ഇദ്ദേഹം. സ്കൂൾ അസംബ്ലിയിൽ അദ്ദേഹത്തിന് നല്ലൊരു സന്ദേശം നൽകുവാൻ സാധിച്ചു. എച്ച്എം ടീന ടീച്ചർ സ്വാഗതവും ഷിജി ടീച്ചർ നന്ദിയും അർപ്പിച്ചു. | |||
<gallery> | |||
പ്രമാണം:26059-AntiDrugAwarenessclass.jpeg | |||
</gallery> | |||
==സ്കൂൾ റേഡിയോ ഉദ്ഘാടന റിപ്പോർട്ട്== | |||
സ്കൂൾ റേഡിയോ ക്രിസ്തുരാജവാണിയുടെ ഉദ്ഘാടനം ഒക്ടോബർ 27 തിങ്കളാഴ്ച്ച രാവിലെ 11.30 -ന് നടത്തപ്പെട്ടു.പ്രധാന അധ്യാപിക ടീന എം.സി യോഗത്തിന് അധ്യക്ഷപദം അലങ്കരിച്ചു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കോഡിനേറ്ററായ സുനിത ജെ. മാളിയേക്കൽ സ്വാഗത പ്രസംഗം നിർവഹിച്ചുകൊണ്ട്, സ്കൂൾ റേഡിയോയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പങ്കുവെച്ചു.തുടർന്ന് കുമാരി ആഷ്മി രതീഷും, കുമാരി ഖദീജ സിവയും ചേർന്ന് തൽസമയ റേഡിയോ അവതരണം നടത്തി.ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് പ്രധാന അധ്യാപിക സ്കൂൾ റേഡിയോയുടെ പ്രാധാന്യങ്ങളെക്കുറിച്ച് സംസാരി ക്കുകയും, റേഡിയോയുടെ ആദ്യ എപ്പിസോഡ് ഇന്നേ ദിനം ഉച്ചയ്ക്ക് പ്രക്ഷേപണം ചെയ്യുമെന്നും അറിയിച്ചു.അധ്യാപികയായ രേഷ്മ പൗളിന്റെ കൃതജ്ഞതയോടെ 12 മണിക്ക് യോഗം സമാപിച്ചു. | |||
<gallery> | |||
പ്രമാണം:26059-Radio Inauguration1.jpg | |||
പ്രമാണം:26059-Radio Inauguration2.jpg | |||
</gallery> | |||
==ടീൻസ് ക്ലബ്ബ് ഉദ്ഘാടനം 2025-26== | |||
2025-26 അധ്യയന വർഷത്തിലെ ടീൻസ് ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനയോഗം ഒക്ടോബർ 28 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെട്ടു.സൈക്കോളജിസ്റ്റ് ഡോ.ഹെന എ.എ മുഖ്യാതിഥിയായ യോഗത്തിൽ , പിടിഎ പ്രസിഡൻ്റ് സുധീർ പി.ബി അധ്യക്ഷപദം അലങ്കരിച്ചു.പ്രധാന അധ്യാപിക ടീന എം.സി ആശംസകൾ അർപ്പിച്ചു സംസാരിക്കുകയുണ്ടായി. | |||
അന്നേ ദിനം ടീൻസ് ക്ലബ് അംഗങ്ങൾക്ക് വേണ്ടി ഡോ. ഹെനയുടെ നേതൃത്വത്തിൽ ശില്പശാലയും സംഘടിപ്പിച്ചു.രണ്ട് ഘട്ടങ്ങളായി ശിൽപ്പശാല ക്രമീകരിച്ച്,സുഗമമായി നടപ്പിലാക്കി.നിരവധി പ്രവർത്തനങ്ങളും ഗെയിമുകളും അടങ്ങിയ ശില്പശാലയിൽ, അംഗങ്ങളുടെ വൻപങ്കാളിത്തം ലഭിച്ചു.ശില്പശാലയോട് ചേർന്ന് ഡോക്ടറുമായി സംശയനിവാരണത്തിനുള്ള അവസരവും കുട്ടികൾക്ക് നൽകി. | |||
<gallery> | |||
പ്രമാണം:26059-TeensClubInauguration1.jpg | |||
പ്രമാണം:26059-TeensClubInauguration2.jpg | |||
പ്രമാണം:26059-TeensClubInauguration3.jpg | |||
</gallery> | |||
==ശിശുദിനാഘോഷ റിപ്പോർട്ട്== | |||
2025 നവംബർ 14-നു സി.കെ.സി.എച്ച്.എസ് സ്കൂളിൽ ശിശുദിനം ഭംഗിയായി ആഘോഷിച്ചു. അഞ്ചാം ക്ലാസിലെ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചടങ്ങുകൾ നടന്നു. | |||
രാവിലെ അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ടീന ടീച്ചർ കുട്ടികളോട് ശിശുദിനത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള സന്ദേശം നൽകി. തുടർന്ന് അഞ്ചാം ക്ലാസ് D ഡിവിഷനിലെ ആര്യൻ കെ.പി ശിശുദിന സന്ദേശം അവതരിപ്പിച്ചു. കുട്ടികൾ ദേശഭക്തിഗാനം ആലപിച്ച് പരിപാടിക്ക് ഒരു മനോഹരമായ തുടക്കം ഒരുക്കി. | |||
തുടർന്ന് 5C ലെ അയറിൻ ശിശുദിനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന സന്ദേശം നൽകി. 5D ലെ നൃത്ത അതിസുന്ദരമായ ഒരു നൃത്തരൂപം അവതരിപ്പിച്ചു, ഇത് ചടങ്ങിന് കലാപരമായ പുതുമ നൽകി. | |||
പരിപാടിയുടെ അവസാനത്തിൽ അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. എല്ലാ കുട്ടികളും ആനന്ദത്തോടും ഉത്സാഹത്തോടും കൂടിയാണ് ശിശുദിന ആഘോഷത്തിൽ പങ്കെടുത്തത്. | |||
<gallery> | |||
പ്രമാണം:26059-Children'sDay2025 1.jpg | |||
പ്രമാണം:26059-Children'sDay2025 2.jpg | |||
പ്രമാണം:26059-Children'sDay2025 3.jpg | |||
</gallery> | |||
==ഭരണഘടനാദിനാചരണം== | |||
സി.കെ.സി വിദ്യാലയത്തിൽ 2025 നവംബർ 26 ഭരണഘടന ദിനമായി ആചരിച്ചു. ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ശ്രീമതി സുനിത ടീച്ചർ അസംബ്ലി സമയത്ത് കുട്ടികളുമായി പങ്കുവെച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് ലീഡർ കുമാരി മാളവിക പ്രമോദ് ഭരണഘടനാ ദിനത്തെ കുറിച്ച് സംസാരിച്ചു. ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി യുപി വിഭാഗം കുട്ടികൾ പോസ്റ്റർ,പ്ലക്കാർഡ് എന്നിവ നിർമ്മിച്ചു. ഒരു ഇന്ത്യൻ പൗരൻ ആസ്വദിക്കുന്ന മൗലിക അവകാശങ്ങളുടെ മാതൃക ഹൈസ്കൂൾ വിഭാഗം കുട്ടികളുണ്ടാക്കി അവതരിപ്പിച്ചു. ഭരണഘടന ആമുഖം ക്ലാസ് മുറികളിൽ ചൊല്ലിക്കൊടുത്തു. | |||
==നേത്ര പരിശോധന ക്യാമ്പ്== | |||
2/12/25 | |||
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നേതൃത്വത്തിൽ Mission Roshni എന്ന ഗവണ്മെന്റ് ന്റെ പദ്ധതിയുടെ ഭാഗമായി CKC സ്കൂളിൽ വച്ച് 2/12/25 ചൊവ്വാഴ്ച കുട്ടികൾക്കുള്ള സൗജന്യ നേത്ര പരിശോധന നടത്തി. പരിശോധനയിൽ കാഴ്ചക്കുറവ് കണ്ടെത്തിയ വിദ്യാർത്ഥികളെ തുടർ ചികിത്സക്കായി നിർദ്ദേശിക്കുകയും സൗജന്യ കണ്ണടകൾ ലഭ്യമാക്കുന്നതിന് ശുപാർശ ചെയ്യുകയും ചെയ്തു. ഐവ, ടീന, മരിയ, അമൃത, ആദിത്യ, കൃഷ്ണ, അലീന, ജോൾബി, പവൻ തുടങ്ങിയ ആരോഗ്യ വകുപ്പിലെയും ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെയും അംഗങ്ങൾ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. | |||
<gallery> | |||
പ്രമാണം:26059-Eye check up camp1.jpeg | |||
പ്രമാണം:26059-Eye check up camp2.jpeg | |||
പ്രമാണം:26059-Eye check up camp3.jpeg | |||
</gallery> | |||
==അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം== | |||
3/12/ 25 | |||
ബുധനാഴ്ച മൂന്നാം തീയതി ഭിന്നശേഷി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ പ്ലക്കാഡുകൾ ഉണ്ടാക്കി അസംബ്ലിയിൽ അണിനിരക്കുകയും ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി പത്താം ക്ലാസ് B ഡിവിഷനിലെ C. കൃഷ്ണപ്രിയ സന്ദേശം നൽകുകയും ചെയ്തു. 7 C ഇൽ നിന്നും ഇഷാൻ ഉപേന്ദ്രനാഥ് ഒരു കൊച്ചു കഥ അവതരിപ്പിച്ചു. 7 ഡി ഇൽ നിന്നും സിദ്ധാർത്ഥ് സുധീർ കൊച്ചു കവിതയും അവതരിപ്പിച്ചു. രണ്ടുപേർക്കും ഹെഡ്മിസ്ട്രസ് ടീന ടീച്ചർ സമ്മാനങ്ങൾ നൽകുകയുണ്ടായി. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ചെറിയ മത്സരങ്ങൾ നടത്തി. കടവന്ത്ര പോലീസ് സ്റ്റേഷനിലെ എസ്.ഐ. ശ്രീ ബാബു ജോൺ സാർ മെഡലുകൾ സമ്മാനിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. | |||
<gallery> | |||
പ്രമാണം:International Day of Persons with Disabilities1.jpeg | |||
പ്രമാണം:International Day of Persons with Disabilities2.jpeg | |||
പ്രമാണം:International Day of Persons with Disabilities3.jpeg | |||
പ്രമാണം:International Day of Persons with Disabilities4.jpeg | |||
പ്രമാണം:International Day of Persons with Disabilities5.jpeg | |||
</gallery> | |||
==പാലിയേറ്റീവ് കെയർ ദിനാചരണം== | |||
പൊന്നുരുന്നി നഗര പ്രാഥമികാരോഗ്യ കേന്ദ്രം യു. പി .എച്ച്. സി. യും വൈറ്റില "ഞങ്ങളുണ്ട് കൂടെ " ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി പാലിയേറ്റീവ് കെയർ ദിനാചരണം 22 - 1 -2026 | |||
രാവിലെ 10.30 ന് പൊന്നുരുന്നി നാരായണൻ ആശാൻ റോഡിൽ വയോജന ക്ലബിൽ വെച്ച് നടത്തുകയുണ്ടായി. കേരള പാലിയേറ്റീവ് ദിനം ആയ ജനുവരി 15 സ്മരണാർത്ഥം നടത്തിയ പ്രസ്തുത പരിപാടിയിൽ സി.കെ.സി.എച്ച്.എസ്സിലെ വിദ്യാർത്ഥികൾ ശേഖരിച്ച നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകൾ വയോജനങ്ങൾക്ക് നൽകി ആദരിക്കുകയുണ്ടായി. പ്രായാധിക്യത്താൽ വിഷമിക്കുന്ന മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും ശുശ്രൂഷിക്കുന്നതിന് ഇന്നത്തെ തലമുറയ്ക്ക് നൽകാവുന്ന നല്ലൊരു സന്ദേശമായിരുന്നു ഈ പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികൾ കാഴ്ചവച്ചത്. | |||
മെഡിക്കൽ ഓഫിസർ, ആശാവർക്കർമാർ, പൊന്നുരുന്തി പാലിയേറ്റീവ് കെയർ യൂണിറ്റ് അംഗങ്ങൾ തുടങ്ങി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ എല്ലാവരും തന്നെ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു. ശ്രീമതി മേഴ്സി ടീച്ചർ, സിസ്റ്റർ ഷീജ ജോസ്ഫിൻ എന്നിവരുടെ നേതൃത്വത്തിൽ | |||
പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു. | |||
<gallery> | |||
പ്രമാണം:26059-Palliative care Day2026.jpeg | |||
</gallery> | |||