"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
|അധ്യയനവർഷം=2023-2026 | |അധ്യയനവർഷം=2023-2026 | ||
|യൂണിറ്റ് നമ്പർ=LK/2018/29040 | |യൂണിറ്റ് നമ്പർ=LK/2018/29040 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=42 | ||
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
|റവന്യൂ ജില്ല=ഇടുക്കി | |റവന്യൂ ജില്ല=ഇടുക്കി | ||
|ഉപജില്ല=അടിമാലി | |ഉപജില്ല=അടിമാലി | ||
|ലീഡർ= | |ലീഡർ=അമേയ സൽജു | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=ദേവിക പ്രശാന്ത് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഷിജിമോൾ സെബാസ്‍റ്റ്യൻ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അമ്പിളി മാത്യു.റ്റി | ||
|ചിത്രം= | |ചിത്രം=29040-Little Kites Group photo 2023-26 Batch-1 .jpg | ||
|size=250px | |size=250px | ||
}} | }} | ||
| വരി 314: | വരി 314: | ||
=== റോബോട്ടിക്സ് ക്ലാസ് -6 === | === റോബോട്ടിക്സ് ക്ലാസ് -6 === | ||
27-11-2024ൽ റോബോട്ടിക്സിന്റെ ആറാമത്തെ ക്ലാസ് നടന്നു ആർഡിനോ കിറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ആർഡിനോ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സോഫ്റ്റ്‌വെയറുകളെ കുറിച്ചും ഈ ക്ലാസിൽ ചർച്ച ചെയ്തു. ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള ചെറിയ ചെറിയ പ്രവർത്തനങ്ങളും ഈ ക്ലാസിൽ ചെയ്തു. പിന്നീട് റോബോട്ടിക് കിറ്റിൽ മറ്റ് എന്തെല്ലാം ഉപകരണങ്ങൾ ഉണ്ടെന്ന് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു .അവയുടെ ഉപയോഗങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കി കൊടുത്തു റോബോട്ടുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു വീഡിയോയും കുട്ടികൾക്ക് കാണിച്ചു കൊടുത്തു. | 27-11-2024ൽ റോബോട്ടിക്സിന്റെ ആറാമത്തെ ക്ലാസ് നടന്നു ആർഡിനോ കിറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ആർഡിനോ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സോഫ്റ്റ്‌വെയറുകളെ കുറിച്ചും ഈ ക്ലാസിൽ ചർച്ച ചെയ്തു. ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള ചെറിയ ചെറിയ പ്രവർത്തനങ്ങളും ഈ ക്ലാസിൽ ചെയ്തു. പിന്നീട് റോബോട്ടിക് കിറ്റിൽ മറ്റ് എന്തെല്ലാം ഉപകരണങ്ങൾ ഉണ്ടെന്ന് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു .അവയുടെ ഉപയോഗങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കി കൊടുത്തു റോബോട്ടുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു വീഡിയോയും കുട്ടികൾക്ക് കാണിച്ചു കൊടുത്തു. | ||
=== ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് === | |||
[[പ്രമാണം:29040-LK Disrict Camp -Scratch Programming-1.jpg|ലഘുചിത്രം|എൽന എൽദോസ്-ലിറ്റിൽ കൈറ്റ്സ് ജില്ല ക്യാമ്പിൽ പങ്കെടുത്തു.]] | |||
ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ചിന്റെ ഈ വർഷത്തെ ജില്ലാ ക്യാമ്പ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് തൊടുപുഴയിൽ വച്ച് 27 -12- 20024 രാവിലെ 9 മണിയോടെ ആരംഭിച്ചു. ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു ആനിമേഷൻ വിഭാഗത്തിൽ അഞ്ജലി എച്ച്.നായർ എന്ന കുട്ടിയും സ്ക്രാച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിൽ എൽന എൽദോസ് എന്ന കുട്ടിയും ആയിരുന്നു ക്യാമ്പിൽ പങ്കെടുത്തത്. അനിമേഷൻ സെക്ഷനിലെ ക്ലാസിൽ ആദ്യമായി പഠിപ്പിച്ചത് ബ്ലെൻഡർ സോഫ്റ്റ്‌വെയർ ആയിരുന്നു. ബ്ലെൻഡർ സോഫ്റ്റ്‌വെയർ വിശദമായി പരിചയപ്പെടുകയും അതിൽ അനിമേഷൻ ചെയ്യാൻ പരിശീലിപ്പിക്കുകയും ചെയ്തു. കുട്ടികൾ വളരെ ആകാംക്ഷയോടെ ആയിരുന്നു പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ പരിശീലിച്ചത്. രണ്ടാം ദിവസം തലേദിവസം ചെയ്ത വർക്കിന്റെ ബാക്കി ഭാഗം പൂർത്തിയാക്കുകയും ഒരു അസൈൻമെന്റ് ചെയ്ത സബ്മിറ്റ് ചെയ്യാൻ കുട്ടികളോട് നിർദ്ദേശം കൊടുക്കുകയും ചെയ്തു. സ്ക്രാച്ച് പ്രോഗ്രാമിംഗ് സെക്ഷനിൽ സ്ക്രാച്ച് 3, പൈത്തൺ എന്നീ സോഫ്റ്റ്‌വെയറുകൾ പരിശീലിപ്പിക്കുകയും അത് ഉപയോഗിച്ച് അസൈമെന്റ് തയ്യാറാക്കി സബ്മിറ്റ് ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്തു. പിന്നീട് ഒരു കോമൺ മീറ്റിങ്ങിനു ശേഷം ഈ വർഷത്തെ ജില്ലാ ക്യാമ്പ് സമാപിച്ചു | |||
[[പ്രമാണം:29040-LK District Camp Animation-1.jpg|ലഘുചിത്രം|305x305ബിന്ദു|അഞ്ജലി എച്ച് നായർ-ലിറ്റിൽ കൈറ്റ്സ് ജില്ല ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്തു.]] | |||
=== ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ക്ലാസ്സ് -1 === | |||
3-01-2025 ൽ ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങിനെ സംബന്ധിച്ചുള്ള ആദ്യത്തെ ക്ലാസ് നടന്നു. സ് ക്രൈബസ് സോഫ്റ്റ്‌വെയർ എന്താണെന്നും അതിന്റെ പ്രവർത്തനം എന്താണെന്നും ഈ ക്ലാസിൽ സിസ്റ്റർ ഷിജി മോൾ സെബാസ്റ്റ്യൻ വിശദമാക്കി. ഡെസ്ക്ടോപ്പ് പബ്ലിഷിംഗിന് ഇന്ന് പ്രചാരത്തിലുള്ള മികച്ച ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണ് സ്ക്രൈബസ്. പല രീതിയിലുള്ള പേജ് ഡിസൈനിങ്ങിനും പേജ് ലേ ഔട്ടുകൾ തയ്യാറാക്കുന്നതിനും പുസ്തകങ്ങളുടെ ഒക്കെ നിർമ്മാണത്തിനും ഉപയോഗിക്കാവുന്ന മികച്ച ഒരു സോഫ്റ്റ്‌വെയർ ആണ് സ്ക്രൈബസ് എന്ന് ഈ ക്ലാസിൽ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. | |||
=== ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ക്ലാസ് -2 === | |||
ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങിനെ കുറിച്ചുള്ള രണ്ടാമത്തെ ക്ലാസ്സ് 10- 1 -2025ൽ നടന്നു. കഴിഞ്ഞ ക്ലാസ്സിൽ സ്ക്രൈബസ് എന്ന സോഫ്റ്റ്‌വെയർ എന്താണെന്ന് കുട്ടികൾ മനസ്സിലാക്കിയിരുന്നു. ക്രൈബസ് എങ്ങനെയാണ് ഓപ്പൺ ചെയ്യുന്നതെന്നും എങ്ങനെയാണ് ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മാഗസിനുകൾ തയ്യാറാക്കുന്നതെങ്ങനെയെന്നും ഈ ക്ലാസിൽ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. സ്ക്രൈബസിലെ പ്രധാനപ്പെട്ട ടൂളുകളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു .പിന്നീട് എങ്ങനെയാണ് പല നിറങ്ങൾ കൂട്ടിച്ചേർത്ത് ബാഗ്രൗണ്ട് രൂപകൽപ്പന ചെയ്യേണ്ടത് എന്ന് പഠിപ്പിച്ചു. മാർജിൻ ക്രമീകരണം പേജ് സൈസ് ഓട്ടോമാറ്റിക് ടെക്സ്റ്റ് ഫ്രെയിം ചേർക്കൽ തുടങ്ങിയ ക്രമീകരണങ്ങൾ എന്നിവയൊക്കെ എങ്ങനെയാണെന്ന് മനസ്സിലാക്കികൊടുത്തു. ഗ്രേഡിയന്റ് ടൂളിന്റെ ഉപയോഗം കളർ പാലറ്റിന്റെ ഉപയോഗം എന്നിവയെല്ലാം ഈ ക്ലാസിൽ പരിശീലിച്ചു. | |||
=== എക്സ്പേർട്ട് ക്ലാസ്സ് === | === എക്സ്പേർട്ട് ക്ലാസ്സ് === | ||
[[പ്രമാണം:29040-LK Expert Class2025-1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് എക്സ്പേർട്ട് ക്ലാസ്സ്]] | |||
2024-25 വർഷത്തിൽ കുട്ടികൾക്കായി നടത്തുന്ന എക്സ്പേർട്ട് ക്ലാസ്സ് 24/01/2024 വെള്ളിയാഴ്ച 2 ന് നടന്നു..ലിറ്റിൽ കൈറ്റ്സ് ക്ലബിലൂടെ ഈ രണ്ടു വർഷം കുട്ടികൾക്കു കിട്ടിയ അറിവുകൾക് പുറമേ കുറച്ചുകൂടി അഡ്വാൻസ്ഡ് ആയിട്ടുള്ള കൂടുതൽ ഉപകാരപ്രദമാകുന്ന കൂടുതൽ നൂതന ആശയങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു ക്ലാസ്സ് എന്ന ലക്ഷ്യത്തോടെ ആണ് ഈ വർഷത്തെ എക്സ്പേർട്ട് ക്ലാസ്സ് ഒരുക്കിയത്.. എസ് .എൻ.ഡി.പി വി .എസ്.സി യിലെ അജയ് ബി സാർ ആണ് ക്ലാസ്സെടുക്കാനായി എത്തിയത്.. ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ് സിസ്റ്റർ ഷിജിമോൾ സ്നേഹ ബഹുമാനപെട്ട അജയ് സാറിനെ ഫാത്തിമ മാതാ സ്കൂളിലേക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളെയും പ്രിയ അദ്ധ്യാപകരെയും ഈ ക്ലാസ്സിലേക്കും സ്വാഗതം ചെയ്തു. കുട്ടികൾ ഏറെ താല്പര്യത്തോടെയും ഏറെ കൗതുകത്തോടെയും വളരെ ആസ്വദിച്ചുമാണ് ക്ലാസ്സിനെ നോക്കി കണ്ടത്. | 2024-25 വർഷത്തിൽ കുട്ടികൾക്കായി നടത്തുന്ന എക്സ്പേർട്ട് ക്ലാസ്സ് 24/01/2024 വെള്ളിയാഴ്ച 2 ന് നടന്നു..ലിറ്റിൽ കൈറ്റ്സ് ക്ലബിലൂടെ ഈ രണ്ടു വർഷം കുട്ടികൾക്കു കിട്ടിയ അറിവുകൾക് പുറമേ കുറച്ചുകൂടി അഡ്വാൻസ്ഡ് ആയിട്ടുള്ള കൂടുതൽ ഉപകാരപ്രദമാകുന്ന കൂടുതൽ നൂതന ആശയങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു ക്ലാസ്സ് എന്ന ലക്ഷ്യത്തോടെ ആണ് ഈ വർഷത്തെ എക്സ്പേർട്ട് ക്ലാസ്സ് ഒരുക്കിയത്.. എസ് .എൻ.ഡി.പി വി .എസ്.സി യിലെ അജയ് ബി സാർ ആണ് ക്ലാസ്സെടുക്കാനായി എത്തിയത്.. ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ് സിസ്റ്റർ ഷിജിമോൾ സ്നേഹ ബഹുമാനപെട്ട അജയ് സാറിനെ ഫാത്തിമ മാതാ സ്കൂളിലേക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളെയും പ്രിയ അദ്ധ്യാപകരെയും ഈ ക്ലാസ്സിലേക്കും സ്വാഗതം ചെയ്തു. കുട്ടികൾ ഏറെ താല്പര്യത്തോടെയും ഏറെ കൗതുകത്തോടെയും വളരെ ആസ്വദിച്ചുമാണ് ക്ലാസ്സിനെ നോക്കി കണ്ടത്. | ||
| വരി 325: | വരി 337: | ||
വിവിധതരം മെഷീനുകളുടെ ഉപയോഗത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ലിറ്റിൽ കൈറ്റ് കുട്ടികൾ ഇത്തരത്തിലുള്ള ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തുന്നത്. അവിടുത്തെ ഒരു ഉദ്യോഗസ്ഥൻ തേയിലപ്പൊടി നിർമാണത്തെക്കുറിച്ചും അതിന് ഉപയോഗിക്കുന്ന മെഷീനുകളെ കുറിച്ചും ഞങ്ങളെ വിശദീകരിച്ചു തന്നു.14 ദിവസം കൂടുമ്പോൾ തോട്ടങ്ങളിൽ നിന്ന് ശേഖരിക്കുന്ന തേയിലയുടെ 80 %കയറ്റുമതിക്കും ബാക്കിയുള്ള 20% ഫാക്ടറിയിലേക്കും ഉപയോഗിക്കുന്നു. നേരെ മാത്രം ചലിക്കുന്ന മൊട്രൊ സൈക്ലിസ്‍റ്റ് എന്ന മെഷീനിന്റെ സഹായത്തോടെ തേയിലകൾ വിവിധ സ്ഥലങ്ങളിലേക്ക് വൃത്തിയാക്കുന്നതിനും മറ്റും അവിടുന്ന് തിരിച്ചുകൊണ്ടു വരുന്നതിനും ഉപയോഗിക്കുന്നു. ഇതിന് സെക്കന്റിൽ 10 മീറ്റർ വരെ ദൂരം സഞ്ചരിക്കാൻ സാധിക്കും. ടർഫന് അകത്ത് ശേഖരിച്ച് തേയിലകൾ ഇട്ടതിനുശേഷം 8 മുതൽ 12 മണിക്കൂർ വരെ ചൂടാക്കി എടുക്കുന്നു. തണ്ടുകൾ വേർപെടുത്തി തുടർന്ന് കട്ടിംഗ് മെഷീനിലേക്ക് തേയിലകൾ മാറ്റുന്നു. മണിക്കൂറിൽ 500 കിലോ ഇലകൾ കട്ട് ചെയ്യാൻ സാധിക്കും. സി.റ്റി.സി മെഷീൻ -ന്റെ സഹായത്തോടെ കട്ടിങ് പൂർത്തിയാക്കുന്നു. കൺവെയർ ബെൽറ്റിന്റെ സഹായത്തോടെ അതിനു രൂപമാറ്റം വരാതെ ഉണങ്ങുന്നതിനായി ഡ്രൈയറിലേക്ക് മാറ്റുന്നു. ബ്ലോവറിൽ നിന്ന് പുറപ്പെടുന്ന ചൂടു കാറ്റിന്റെ സഹായത്തോടെ പൊടിച്ച തേയിലകളിലെ ജലാംശം വറ്റിച്ചെടുക്കുന്നു. വാക്വം കണ്ടൈനർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു. പൗഡർ എക്സ്‍ട്രാക്റ്റർ മെഷീൻന്റെ സഹായത്തോടെ തരംതിരിക്കുന്നു. തുടർന്ന് ഇനം തിരിച്ച പൊടികൾ വ്യത്യസ്ത ടിന്നുകളിൽ -ൽ ആക്കി വില്പനയ്ക്ക് എത്തിക്കുന്നു. തുടർന്ന് വാഗമൺ കാഴ്ചകൾ ആസ്വദിച്ച് വൈകുന്നേരത്തോടെ യാത്ര തിരിച്ചു.വൈകുന്നേരം 5.30 ഓടെ തിരികെ പോരുകയും ചെയ്തു.ഈ വർഷത്തെ ഫീൽഡ് വിസിറ്റ് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആക്കി മാറ്റാൻ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലബിന് കഴിഞ്ഞുവെന്നത് ഏറെ അഭിനന്ദനാർഹമാണ്. | വിവിധതരം മെഷീനുകളുടെ ഉപയോഗത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ലിറ്റിൽ കൈറ്റ് കുട്ടികൾ ഇത്തരത്തിലുള്ള ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തുന്നത്. അവിടുത്തെ ഒരു ഉദ്യോഗസ്ഥൻ തേയിലപ്പൊടി നിർമാണത്തെക്കുറിച്ചും അതിന് ഉപയോഗിക്കുന്ന മെഷീനുകളെ കുറിച്ചും ഞങ്ങളെ വിശദീകരിച്ചു തന്നു.14 ദിവസം കൂടുമ്പോൾ തോട്ടങ്ങളിൽ നിന്ന് ശേഖരിക്കുന്ന തേയിലയുടെ 80 %കയറ്റുമതിക്കും ബാക്കിയുള്ള 20% ഫാക്ടറിയിലേക്കും ഉപയോഗിക്കുന്നു. നേരെ മാത്രം ചലിക്കുന്ന മൊട്രൊ സൈക്ലിസ്‍റ്റ് എന്ന മെഷീനിന്റെ സഹായത്തോടെ തേയിലകൾ വിവിധ സ്ഥലങ്ങളിലേക്ക് വൃത്തിയാക്കുന്നതിനും മറ്റും അവിടുന്ന് തിരിച്ചുകൊണ്ടു വരുന്നതിനും ഉപയോഗിക്കുന്നു. ഇതിന് സെക്കന്റിൽ 10 മീറ്റർ വരെ ദൂരം സഞ്ചരിക്കാൻ സാധിക്കും. ടർഫന് അകത്ത് ശേഖരിച്ച് തേയിലകൾ ഇട്ടതിനുശേഷം 8 മുതൽ 12 മണിക്കൂർ വരെ ചൂടാക്കി എടുക്കുന്നു. തണ്ടുകൾ വേർപെടുത്തി തുടർന്ന് കട്ടിംഗ് മെഷീനിലേക്ക് തേയിലകൾ മാറ്റുന്നു. മണിക്കൂറിൽ 500 കിലോ ഇലകൾ കട്ട് ചെയ്യാൻ സാധിക്കും. സി.റ്റി.സി മെഷീൻ -ന്റെ സഹായത്തോടെ കട്ടിങ് പൂർത്തിയാക്കുന്നു. കൺവെയർ ബെൽറ്റിന്റെ സഹായത്തോടെ അതിനു രൂപമാറ്റം വരാതെ ഉണങ്ങുന്നതിനായി ഡ്രൈയറിലേക്ക് മാറ്റുന്നു. ബ്ലോവറിൽ നിന്ന് പുറപ്പെടുന്ന ചൂടു കാറ്റിന്റെ സഹായത്തോടെ പൊടിച്ച തേയിലകളിലെ ജലാംശം വറ്റിച്ചെടുക്കുന്നു. വാക്വം കണ്ടൈനർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു. പൗഡർ എക്സ്‍ട്രാക്റ്റർ മെഷീൻന്റെ സഹായത്തോടെ തരംതിരിക്കുന്നു. തുടർന്ന് ഇനം തിരിച്ച പൊടികൾ വ്യത്യസ്ത ടിന്നുകളിൽ -ൽ ആക്കി വില്പനയ്ക്ക് എത്തിക്കുന്നു. തുടർന്ന് വാഗമൺ കാഴ്ചകൾ ആസ്വദിച്ച് വൈകുന്നേരത്തോടെ യാത്ര തിരിച്ചു.വൈകുന്നേരം 5.30 ഓടെ തിരികെ പോരുകയും ചെയ്തു.ഈ വർഷത്തെ ഫീൽഡ് വിസിറ്റ് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആക്കി മാറ്റാൻ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലബിന് കഴിഞ്ഞുവെന്നത് ഏറെ അഭിനന്ദനാർഹമാണ്. | ||
=== ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ക്ലാസ് -3 === | |||
24-1-2025 ൽ ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങിന്റെ മൂന്നാമത്തെ ക്ലാസ് നടന്നു. കൈറ്റ് മിസ്ട്രസ് സിസ്റ്റർ ഷിജി മോൾ സെബാസ്റ്റ്യൻ ആണ് ക്ലാസ്സുകൾ എടുത്തത്.സ്ക്രൈബസിൽ പല ഷേപ്പുകൾ തയ്യാറാക്കുന്നത് എങ്ങനെയെന്നും ഷേയ്പ്പുകളിൽ മാറ്റം വരുത്തുന്നതും ഈ ക്ലാസിൽ പരിശീലിപ്പിച്ചു. തയ്യാറാക്കിയ ഷേയ് പ്പുകളുടെ പകർപ്പ് തയ്യാറാക്കുന്നതും പരിശീലിച്ചു. ബാഗ്രൗണ്ട് തയ്യാറാക്കുമ്പോൾ ചെറിയ ചതുരങ്ങൾ വരയ്ക്കുന്നത് എങ്ങനെയെന്നും അതിന് ആവശ്യമായ നിറം നൽകുന്നതെങ്ങനെ എന്നും ഈ ക്ലാസിൽ പരിശീലിപ്പിച്ചു.പിന്നീട് തയ്യാറാക്കിയ ബാക്ക് ഗ്രൗണ്ടിലേക്ക് ഒരു മാഗസിന് ആവശ്യമായ രചനകൾ എങ്ങനെയാണ് ഉൾപ്പെടുത്തുന്നത് എന്ന് പരിശീലിപ്പിച്ചു. ബാക്ക് ഗ്രൗണ്ട് പേജിലേക്ക് ടെക്സ്റ്റ് ഉൾപ്പെടുത്തുവാനും ചിത്രങ്ങൾ ചേർക്കാനും ഈ ക്ലാസിൽ കുട്ടികൾ പഠിച്ചു. പിന്നീട് ഈ ബാച്ചിലെ അംഗങ്ങൾ എല്ലാവരും കൂടിച്ചേർന്ന് ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാനായി തുടർ പ്രവർത്തനം നൽകി ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു. | |||
=== കാടിന്റെ മക്കൾക്ക് കമ്പ്യൂട്ടർ പരിജ്‍ഞാനമേകി ഫാത്തിമമാത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ === | === കാടിന്റെ മക്കൾക്ക് കമ്പ്യൂട്ടർ പരിജ്‍ഞാനമേകി ഫാത്തിമമാത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ === | ||
[[പ്രമാണം:29040-Lk Idamalakkudy Tribal School Visit-1.jpg|ലഘുചിത്രം|ഇടമലക്കുടി ട്രൈബൽ സ്ക്കൂൾ സന്ദർശനം]] | |||
കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ 2023 26 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂൾ സന്ദർശിക്കുകയുണ്ടായി.ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ 2023 26 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂൾ സന്ദർശിക്കുകയുണ്ടായി.ഇന്നേ ദിവസം രാവിലെ 7.30 ഓട് കൂടി സ്കൂളിൽ നിന്നും പുറപ്പെട്ടു.. ഏകദേശം 8.30 ഓട് കൂടി മുന്നാറിൽ എത്തുകയും അവിടെ നിന്ന് രാജമലയിലെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചും വരയാടുകളെ കണ്ടും ഇടമലക്കുടിക്ക് യാത്ര തുടങ്ങി.മരം കോച്ചുന്ന തണുപ്പും രാജമലയുടെ സ്വന്തം നീലകുറിഞ്ഞിയുടെ മനോഹാരിതയും യാത്രയെ കൂടുതൽ മനോഹരമാക്കി.പ്രകൃതിയുമായി കൂടുതൽ അടുത്ത് ഇടപെഴകാൻ ഈ യാത്ര വഴിയൊരുക്കി.ഫാത്തിമ മാതാ സ്കൂളിലെ കൈറ്റ് മിസ്ട്രസ് മാരായ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ അമ്പിളി മാത്യു സുജ ജയേഷ് എന്നിവരോടൊപ്പം അമയ സൽജു അന്നാ മോൾ ജോസഫ് നിരഞ്ജന ദീപു അനഘ സുഭാഷ് മയുഷ ദീപു മീരാ ബാബു ദേവിക പ്രശാന്ത് എന്നീ കുട്ടികളുമാണ് ഇടമലക്കുടി സന്ദർശിച്ചത്.ഓഫ് റോഡ് യാത്ര അദ്ധ്യാപകരെയും കുട്ടികളെയും സംബന്ധിച്ച് ആദ്യത്തെ അനുഭവം ആയിരുന്നു...കുത്തനെ ഉള്ള ഇറക്കവും പാറയിലൂടെ ഉള്ള വഴിയും മരങ്ങളുടെ ഇടയിലൂടെ ഉള്ള യാത്രയും എല്ലാം മറക്കാനാവാത്ത അനുഭവം ആയി മാറി എന്നുള്ളത് ഒരു വസ്തുത ആണ്.ഇടമലക്കുടി സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. കമ്പ്യൂട്ടറിന്റെ അടിസ്ഥാനപരമായ ഉപയോഗങ്ങളും പ്രധാന ഭാഗങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന രീതിയിലുള്ള സ്ലൈഡ് പ്രസൻ്റേഷൻ, ടൈപ്പിംഗ് പരിശീലനം ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ വിവിധ ഗെയിമുകൾ ആനിമേഷനുകൾ എന്നിവയുടെ പ്രദർശനം കുട്ടികൾക്ക് മൗസ് ബാലൻസിന് ആവശ്യമായ ഗെയിമുകൾ പരിശീലിപ്പിക്കൽ എന്നിവയായിരുന്നു ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നത്. ഇടമലക്കുടി സ്കൂളിലെ പ്രധാന അധ്യാപകനായ സതീഷ് വർക്കി സർ,അധ്യാപകരായ ബാജിയോ സർ,ശോഭിത ടീച്ചർ എന്നിവരുടെയും കുട്ടികളുടെയും നിറഞ്ഞ സഹകരണം ഉണ്ടായിരുന്നു.ഇടമലക്കുടിയിലെ കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചത് നമ്മുടെ കുട്ടികൾക്കും അവിടുത്തെ കുട്ടികൾക്കും മറക്കാനാവാത്ത അനുഭവം ആയിരുന്നു .സാധാരണ അധ്യാപകർ ക്ലാസ് എടുക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ക്ലാസ് എടുത്തതിനാൽ കുട്ടികൾ വളരെ കൗതുകത്തോടെയും ആഹ്ലാദത്തോടെയും ആണ് ക്ലാസ്സുകളിൽ പങ്കെടുത്തത്. വളരെ പ്രകൃതിരമണീയവും എന്നാൽ ദുർഘടവുമായ വനപാതയിലൂടെയുള്ള സഞ്ചാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും അധ്യാപകർക്കും മറക്കാനാവാത്ത അനുഭവമാണ് ഫാത്തിമ മാതാ സ്കൂളിന്റെ വകയായി ഇടമലക്കുടി സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും പഠനത്തിന് സഹായിക്കുന്നതിനായി ടാബും കൈമാറുകയുണ്ടായി കമ്പ്യൂട്ടറും അതിന്റെ ഉപയോഗ രീതികളെ പറ്റിയും ഇടമലക്കുടിയിലെ കുട്ടികൾക്ക് നല്ല രീതിയിൽ അവബോധം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തിലാണ് ഫാത്തിമാതയിലെ കുട്ടികളും അധ്യാപകരും യാത്രയായത്. ഇടമലക്കുടിയിലെ പ്രാഥമികരോഗ്യ കേന്ദ്രം സന്ദർശിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തി. അവിടുത്തെ സേവനങ്ങൾ കുട്ടികൾക്കു കണ്ട് മനസിലാക്കാൻ സാധിച്ചു.ഇടമലക്കുടിയിലെ കുടികൾ സന്ദർശിച് അവരുടെ ജീവിത സാഹചര്യങ്ങളും കൃഷിയും കൃഷി രീതികളും മനസ്സിലാക്കാനും കുട്ടികൾക്കു ഈ യാത്രയിലൂടെ സാധിച്ചു.തിരിച്ചുള്ള യാത്രയിൽ പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ അടക്കിയ സ്ഥലം കാണുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു...വരുന്ന വഴി വരയാട്, മ്ലാവ്, കാട്ടുകോഴി, തുടങ്ങിവയെ കണ്ടത് കുട്ടികൾക്കു യാത്ര കൗതുകമുളവാക്കുന്നതായിരുന്നു.ഏകദേശം 6.30 ഓട് കൂടി തിരിച്ചെത്താനും കഴിഞ്ഞു. | കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ 2023 26 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂൾ സന്ദർശിക്കുകയുണ്ടായി.ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ 2023 26 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂൾ സന്ദർശിക്കുകയുണ്ടായി.ഇന്നേ ദിവസം രാവിലെ 7.30 ഓട് കൂടി സ്കൂളിൽ നിന്നും പുറപ്പെട്ടു.. ഏകദേശം 8.30 ഓട് കൂടി മുന്നാറിൽ എത്തുകയും അവിടെ നിന്ന് രാജമലയിലെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചും വരയാടുകളെ കണ്ടും ഇടമലക്കുടിക്ക് യാത്ര തുടങ്ങി.മരം കോച്ചുന്ന തണുപ്പും രാജമലയുടെ സ്വന്തം നീലകുറിഞ്ഞിയുടെ മനോഹാരിതയും യാത്രയെ കൂടുതൽ മനോഹരമാക്കി.പ്രകൃതിയുമായി കൂടുതൽ അടുത്ത് ഇടപെഴകാൻ ഈ യാത്ര വഴിയൊരുക്കി.ഫാത്തിമ മാതാ സ്കൂളിലെ കൈറ്റ് മിസ്ട്രസ് മാരായ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ അമ്പിളി മാത്യു സുജ ജയേഷ് എന്നിവരോടൊപ്പം അമയ സൽജു അന്നാ മോൾ ജോസഫ് നിരഞ്ജന ദീപു അനഘ സുഭാഷ് മയുഷ ദീപു മീരാ ബാബു ദേവിക പ്രശാന്ത് എന്നീ കുട്ടികളുമാണ് ഇടമലക്കുടി സന്ദർശിച്ചത്.ഓഫ് റോഡ് യാത്ര അദ്ധ്യാപകരെയും കുട്ടികളെയും സംബന്ധിച്ച് ആദ്യത്തെ അനുഭവം ആയിരുന്നു...കുത്തനെ ഉള്ള ഇറക്കവും പാറയിലൂടെ ഉള്ള വഴിയും മരങ്ങളുടെ ഇടയിലൂടെ ഉള്ള യാത്രയും എല്ലാം മറക്കാനാവാത്ത അനുഭവം ആയി മാറി എന്നുള്ളത് ഒരു വസ്തുത ആണ്.ഇടമലക്കുടി സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. കമ്പ്യൂട്ടറിന്റെ അടിസ്ഥാനപരമായ ഉപയോഗങ്ങളും പ്രധാന ഭാഗങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന രീതിയിലുള്ള സ്ലൈഡ് പ്രസൻ്റേഷൻ, ടൈപ്പിംഗ് പരിശീലനം ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ വിവിധ ഗെയിമുകൾ ആനിമേഷനുകൾ എന്നിവയുടെ പ്രദർശനം കുട്ടികൾക്ക് മൗസ് ബാലൻസിന് ആവശ്യമായ ഗെയിമുകൾ പരിശീലിപ്പിക്കൽ എന്നിവയായിരുന്നു ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നത്. ഇടമലക്കുടി സ്കൂളിലെ പ്രധാന അധ്യാപകനായ സതീഷ് വർക്കി സർ,അധ്യാപകരായ ബാജിയോ സർ,ശോഭിത ടീച്ചർ എന്നിവരുടെയും കുട്ടികളുടെയും നിറഞ്ഞ സഹകരണം ഉണ്ടായിരുന്നു.ഇടമലക്കുടിയിലെ കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചത് നമ്മുടെ കുട്ടികൾക്കും അവിടുത്തെ കുട്ടികൾക്കും മറക്കാനാവാത്ത അനുഭവം ആയിരുന്നു .സാധാരണ അധ്യാപകർ ക്ലാസ് എടുക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ക്ലാസ് എടുത്തതിനാൽ കുട്ടികൾ വളരെ കൗതുകത്തോടെയും ആഹ്ലാദത്തോടെയും ആണ് ക്ലാസ്സുകളിൽ പങ്കെടുത്തത്. വളരെ പ്രകൃതിരമണീയവും എന്നാൽ ദുർഘടവുമായ വനപാതയിലൂടെയുള്ള സഞ്ചാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും അധ്യാപകർക്കും മറക്കാനാവാത്ത അനുഭവമാണ് ഫാത്തിമ മാതാ സ്കൂളിന്റെ വകയായി ഇടമലക്കുടി സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും പഠനത്തിന് സഹായിക്കുന്നതിനായി ടാബും കൈമാറുകയുണ്ടായി കമ്പ്യൂട്ടറും അതിന്റെ ഉപയോഗ രീതികളെ പറ്റിയും ഇടമലക്കുടിയിലെ കുട്ടികൾക്ക് നല്ല രീതിയിൽ അവബോധം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തിലാണ് ഫാത്തിമാതയിലെ കുട്ടികളും അധ്യാപകരും യാത്രയായത്. ഇടമലക്കുടിയിലെ പ്രാഥമികരോഗ്യ കേന്ദ്രം സന്ദർശിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തി. അവിടുത്തെ സേവനങ്ങൾ കുട്ടികൾക്കു കണ്ട് മനസിലാക്കാൻ സാധിച്ചു.ഇടമലക്കുടിയിലെ കുടികൾ സന്ദർശിച് അവരുടെ ജീവിത സാഹചര്യങ്ങളും കൃഷിയും കൃഷി രീതികളും മനസ്സിലാക്കാനും കുട്ടികൾക്കു ഈ യാത്രയിലൂടെ സാധിച്ചു.തിരിച്ചുള്ള യാത്രയിൽ പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ അടക്കിയ സ്ഥലം കാണുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു...വരുന്ന വഴി വരയാട്, മ്ലാവ്, കാട്ടുകോഴി, തുടങ്ങിവയെ കണ്ടത് കുട്ടികൾക്കു യാത്ര കൗതുകമുളവാക്കുന്നതായിരുന്നു.ഏകദേശം 6.30 ഓട് കൂടി തിരിച്ചെത്താനും കഴിഞ്ഞു. | ||
=== കുരുന്ന് ലോകത്തിലേക്ക് ലിറ്റൽ കൈറ്റ്സ് കൂട്ടം === | === കുരുന്ന് ലോകത്തിലേക്ക് ലിറ്റൽ കൈറ്റ്സ് കൂട്ടം === | ||
[[പ്രമാണം:29040-Little Kites LKG VIsit-1.jpg|ലഘുചിത്രം|എൽ.കെ.ജി കുട്ടികൾക്കായുള്ള ഐ.ടി പരിശീലനം]] | |||
കുൂമ്പൻപാറ ഫാത്തിമമാത സ്ക്കൂളിലെ നഴ്സറിയിലെ കുട്ടി കുറുമ്പുകളെ ഇൻഫർമേഷൻ ടെക്നോളജിയുടെ സാധ്യതകളിലേക്ക് ക്ഷണിക്കാനായിരുന്നു 2023-26 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നഴ്സറിയിലേക്ക് എത്തിയത്.സദാസമയവും ഊർജ്ജസ്വലരായി പറന്നു നടക്കുന്ന കുട്ടികളെ കമ്പ്യൂട്ടറിനു മുൻപിൽ ഇരുത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ജോലിയായിരുന്നു. കുട്ടികൾക്ക് പരിചയമുള്ള കാർട്ടൂണുകളും ഗെയിമുകളും കാണിച്ചപ്പോൾ കുട്ടികൾ കൗതുകത്തോടെ അതിൽ ശ്രദ്ധിച്ചിരുന്നത് വളരെ നല്ലൊരു അനുഭവമായി. വ്യത്യസ്തമായ യൂണിഫോമുകൾ ഇട്ട് കയറി വന്ന ചേച്ചിമാരെ കണ്ട് കുരുന്നുകൾ അമ്പരന്നെങ്കിലും ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ അവരെ അത്ഭുതപ്പെടുത്തി. കുട്ടികളുടെ ഡാൻസും പാട്ടുമായി അവർക്കൊപ്പം ചെലവഴിക്കാനും സാധിച്ചു. തിരികെ പോരാൻ നേരം കുഞ്ഞു മിഴികൾ യാത്ര പറയുന്നതും വീണ്ടും വരാനുള്ള പ്രേരണയായത് ഞങ്ങൾ ഓർക്കുന്നു 2023-26 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തന മികവിലേക്ക് ഒരു പൊൻതൂവൽ കൂടി. | കുൂമ്പൻപാറ ഫാത്തിമമാത സ്ക്കൂളിലെ നഴ്സറിയിലെ കുട്ടി കുറുമ്പുകളെ ഇൻഫർമേഷൻ ടെക്നോളജിയുടെ സാധ്യതകളിലേക്ക് ക്ഷണിക്കാനായിരുന്നു 2023-26 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നഴ്സറിയിലേക്ക് എത്തിയത്.സദാസമയവും ഊർജ്ജസ്വലരായി പറന്നു നടക്കുന്ന കുട്ടികളെ കമ്പ്യൂട്ടറിനു മുൻപിൽ ഇരുത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ജോലിയായിരുന്നു. കുട്ടികൾക്ക് പരിചയമുള്ള കാർട്ടൂണുകളും ഗെയിമുകളും കാണിച്ചപ്പോൾ കുട്ടികൾ കൗതുകത്തോടെ അതിൽ ശ്രദ്ധിച്ചിരുന്നത് വളരെ നല്ലൊരു അനുഭവമായി. വ്യത്യസ്തമായ യൂണിഫോമുകൾ ഇട്ട് കയറി വന്ന ചേച്ചിമാരെ കണ്ട് കുരുന്നുകൾ അമ്പരന്നെങ്കിലും ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ അവരെ അത്ഭുതപ്പെടുത്തി. കുട്ടികളുടെ ഡാൻസും പാട്ടുമായി അവർക്കൊപ്പം ചെലവഴിക്കാനും സാധിച്ചു. തിരികെ പോരാൻ നേരം കുഞ്ഞു മിഴികൾ യാത്ര പറയുന്നതും വീണ്ടും വരാനുള്ള പ്രേരണയായത് ഞങ്ങൾ ഓർക്കുന്നു 2023-26 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തന മികവിലേക്ക് ഒരു പൊൻതൂവൽ കൂടി. | ||
== 2025-26 വർഷത്തെ പ്രവർത്തനങ്ങൾ == | |||
=== സാമൂഹിക പ്രതിബദ്ധതയോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുടുംബശ്രീ അയൽക്കൂട്ടത്തിലേക്ക് === | |||
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 6- 11- 2025ൽ അടിമാലിയിൽ ഉള്ള ഒരുമ കുടുംബശ്രീ അയൽക്കൂട്ടം സന്ദർശിക്കുകയുണ്ടായി. ഇന്റർനെറ്റും അതുമായി ബന്ധപ്പെട്ട പുതിയ മേഖലകളായ എ ഐ, ചാറ്റ് ജി പി ടി, ജെമിനി തുടങ്ങിയ സങ്കേതങ്ങൾ അയൽക്കൂട്ടത്തിലെ അംഗങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. 10 പേരടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസുകൾ നയിച്ചത്. ആദ്യമായി ഓൺലൈൻ ഷോപ്പിങ്ങിനെ കുറിച്ചുള്ള വിവരങ്ങൾ ആണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നത്.മീഷോ,ഫ്ലിപ്കാർട്ട്,ആമസോൺ തുടങ്ങി നിരവധിയായ ഷോപ്പിംഗ് സൈറ്റുകൾ പരിചയപ്പെടുത്തുകയും അവ എങ്ങനെ ഇൻസ്റ്റോൾ ചെയ്യുന്നു എന്നുമുതലുള്ള എല്ലാ കാര്യങ്ങളും വിശദമായി കാണിച്ചുകൊടുക്കുകയും അവരുടെ ഫോണിൽ ഷോപ്പിംഗ് സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും കുട്ടികൾ കാണിച്ചു കൊടുത്തു. അതുപോലെതന്നെ ഓരോ സൈറ്റിലും ആവശ്യമുള്ള സാധനങ്ങൾ സെർച്ച് ചെയ്ത് റേറ്റിംഗ് നോക്കി കണ്ടുപിടിക്കുന്നത് എങ്ങനെയെന്നും പേയ്‌മെന്റ് ഓൺലൈൻ ആയും അല്ലാതെയും ചെയ്യുന്നതെങ്ങനെയെന്നും കുട്ടികൾ മനസ്സിലാക്കി കൊടുത്തു. ഡാമേജ് ഉള്ള ഐറ്റംസ് കിട്ടിയാൽ എങ്ങനെ നമുക്ക് അത് റിട്ടേൺ ചെയ്യാം എന്നും കാണിച്ചുകൊടുത്തു അതിനുശേഷം ചാറ്റ് ജി പി റ്റി,ജെമിനി, മെറ്റാ എ ഐ എന്നീ സങ്കേതങ്ങൾ എന്താണെന്നും എങ്ങനെയാണെന്നും മനസ്സിലാക്കി കൊടുത്തു. ചാറ്റ് ജി പി ടി ഉപയോഗിച്ച് ഒരാഴ്ചയിലെ ബ്രേക്ക് ഫാസ്റ്റ് മെനു സെറ്റ് ചെയ്യുന്നത് എങ്ങനെയെന്നും മനസ്സിലാക്കി കൊടുത്തു. പിന്നീട് ഗൂഗിൾ പേ,ഓൺലൈൻ ബാങ്കിംഗ് എന്നിവ എങ്ങനെ ചെയ്യാം എന്നും ഓൺലൈൻ പേമെന്റ് നടത്തുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും കുട്ടികൾ വിശദമായി മനസ്സിലാക്കി കൊടുത്തു. ക്ലാസിന്റെ അവസാനം സോഷ്യൽ മീഡിയ പോലെയുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു സ്ലൈഡ് പ്രസന്റേഷൻ ആയിരുന്നു. ഓൺലൈൻ മേഖലയിലെ ചതിക്കുഴികളെപ്പറ്റി കുട്ടികൾ വളരെ വിശദമായി ക്ലാസുകൾ എടുത്തു വളരെ ശ്രദ്ധയോടും താല്പര്യത്തോടും ആണ് അയൽക്കൂട്ട അംഗങ്ങൾ ക്ലാസിൽ പങ്കെടുത്തത് കുട്ടികളുടെ ക്ലാസ് വളരെ പ്രയോജനപ്രദമായി എന്നും പുതിയ ഒരുപാട് കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും സാധിച്ചു എന്നും അവർ പറഞ്ഞു.അയൽക്കൂട്ട അംഗങ്ങൾക്കായി മധുരപലഹാരങ്ങളും കുട്ടികൾ കരുതിയിരുന്നു അതെല്ലാം ഒരുമിച്ച് കഴിച്ച് പുതിയ അറിവുകൾ അവർക്ക് പകർന്നു നൽകിയ കുറച്ചു മണിക്കൂറുകൾക്കുശേഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അധ്യാപകരും അവിടെ നിന്നും യാത്രയായി. | |||
=== കളിയും ചിരിയും സ്വാന്തനവും കമ്പ്യൂട്ടർ പരിശീലനവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്പെഷ്യൽ സ്കൂളിൽ === | |||
കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 5- 11 -2025ൽ മച്ചിപ്ലാവ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു .10 കുട്ടികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘമാണ് സ്കൂളിൽ പോയത് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന അറിവുകൾ അവിടുത്തെ കുട്ടികൾക്ക് പകർന്നു നൽകുകയായിരുന്നു സന്ദർശനത്തിന്റെ ഉദ്ദേശം. ആദ്യമായി കമ്പ്യൂട്ടർ എന്താണ് എന്നതിനെപ്പറ്റി അവിടുത്തെ കുട്ടികൾക്ക് അറിവ് നൽകുന്ന സ്ലൈഡ് പ്രസന്റേഷൻ ആയിരുന്നു അതോടൊപ്പം കമ്പ്യൂട്ടറിന്റെ ഓരോ ഭാഗങ്ങളും എന്താണെന്നും അതിന്റെ ഉപയോഗം എന്താണെന്നും കുട്ടികളെ കാണിച്ചുകൊടുത്ത് മനസ്സിലാക്കി. പിന്നീട് മൗസ് ബാലൻസിങ്ങിനുള്ള നിരവധി ഗെയിമുകൾ അവരെക്കൊണ്ട് കളിപ്പിച്ചു. നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ട് വളരെ വേഗത്തിലാണ് അവിടുത്തെ കുട്ടികൾ മൗസ് ബാലൻസ് ചെയ്ത് ഗെയിമുകൾ കളിച്ചത് കുട്ടികൾ വളരെ ഉത്സാഹത്തിലും സന്തോഷത്തിലും ആയിരുന്നു ഈ ക്ലാസ്സിൽ പങ്കെടുത്തത്. അതിനുശേഷം ടൈപ്പിംഗ് പരിശീലനം ആയിരുന്നു നൽകിയത് .അവരവരുടെ പേര് അവരെക്കൊണ്ട് തന്നെ ലിബർ ഓഫീസ് റൈറ്ററിൽ ടൈപ്പ് ചെയ്യിപ്പിക്കുകയും അത് എഡിറ്റ് ചെയ്യാൻ പഠിപ്പിക്കുകയും ചെയ്തു. പിന്നീട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ അനിമേഷൻ വീഡിയോ കാണിച്ചു കൊടുക്കുകയും അവർ തന്നെ തയ്യാറാക്കിയ സ്ക്രാച്ച് ഗെയിംസ് കളിപ്പിക്കുകയും ചെയ്തു. കമ്പ്യൂട്ടറും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവർക്കായി പാട്ടുപാടുകയും നൃത്തം വയ്ക്കുകയും ചെയ്തു അംഗങ്ങൾ വളരെ ക്ഷമയോടും സ്നേഹത്തോടെയും ആയിരുന്നു അവിടത്തെ കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞ് കൊടുത്തത് എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.അവസാനം അവർക്കായി പാട്ട് വെച്ചുകൊടുത്ത് അവരുടെ കൂടെ നൃത്തവും ചെയ്തു കുട്ടികൾക്ക് മധുര പലഹാരങ്ങളും നൽകിയാണ് ഫാത്തിമ മാതയിലെ ലിറ്റിൽസ് അംഗങ്ങൾ അവിടെ നിന്നും തിരികെ യാത്രയായത്. സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ഒരുപോലെ സന്തോഷവും വിജ്ഞാനവും നൽകിയ ഒരു സന്ദർശനം ആയിരുന്നു ഇത്. | |||
=== അംഗൻവാടിയിലെ കുരുന്നുകളോടൊപ്പം ഒരു ദിനം === | |||
കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി 6- 11 -2025ൽ അടിമാലിയിലെ ഉദയ അംഗനവാടി സന്ദർശിക്കുകയുണ്ടായി. കുരുന്നുകൾക്ക് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പരിശീലനം നൽകുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ ആയിരുന്ന കുരുന്നുകളെ വളരെ പെട്ടെന്ന് തന്നെ കൂട്ടാക്കിയെടുക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി. പിന്നീട് വിവിധ ഗെയിമുകൾ, വീഡിയോ പ്രദർശനങ്ങൾ ആക്ഷൻ സോങ്സ്, കെ ലെറ്റർ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ടൈപ്പിംഗ് ജി കംപ്രൈസിലെ വിവിധ ഗെയിമുകൾ എന്നിവയിലെല്ലാം കുഞ്ഞുങ്ങൾക്ക് പരിശീലനം നൽകി. കുഞ്ഞുങ്ങൾ വളരെ ശ്രദ്ധയോടും ആകാംക്ഷയോടും ആയിരുന്നു ഓരോ വിഭാഗത്തിലും ഉള്ള പരിശീലനത്തിൽ പങ്കുചേർന്നത്.കമ്പ്യൂട്ടറിന്റെ മൗസ്,കീബോർഡ് എന്നിവയുടെ ഉപയോഗം എല്ലാം കുഞ്ഞുങ്ങൾക്ക് അംഗങ്ങൾ മനസ്സിലാക്കി കൊടുത്തു. ടക്സ് പെയിന്റിംഗ് പോലെയുള്ള കളറിംഗ് സോഫ്റ്റ്‌വെയർ വളരെ താല്പര്യത്തോടെയാണ് കുഞ്ഞുങ്ങൾ പരിശീലിച്ചത്. സാങ്കേതികവിദ്യകൾ അനുദിനം വികസിക്കുകയും പ്രചരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ അംഗൻവാടി മുതലേ കുഞ്ഞുങ്ങൾക്ക് ഈ മേഖലയിൽ പരിശീലനം നൽകേണ്ടത് ആവശ്യമാണ്. അംഗനവാടിയിലെ കുരുന്നുകൾ വളരെ പെട്ടെന്നാണ് കൃത്യമായ മൗസ് ബാലൻസോടെ ലാപ്ടോപ്പ് ഉപയോഗിക്കാൻ തുടങ്ങിയത്. വിജ്ഞാനവും കളിചിരികളും സ്നേഹവും നിറഞ്ഞ കുറച്ചു മണിക്കൂറുകൾ അവിടെ ചെലവഴിച്ച ശേഷമാണ് അംഗങ്ങളും അധ്യാപകരും അംഗൻവാടിയിൽ നിന്നും മടങ്ങിയത് കുഞ്ഞുങ്ങൾക്കായി മിഠായുടെ മധുരവും നൽകിയാണ് അവിടെ നിന്ന് പോന്നത്. | |||
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ പ്രധാന താളിലേക്ക്]] | |||