"ജി.എച്ച്.എസ്.എസ്. കരിമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പാലക്കാട് | == കരിമ്പ == | ||
[[പ്രമാണം:GHS KARIMBA from 2024-04-15 20-36-25.png|thumb|GHS KARIMBA]] | |||
പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 20 കിലോമീറ്റർ അകലെ പാലക്കാട് - കോഴിക്കോട് ദേശീയ പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണു കരിമ്പ. 1964 ലാണ് കരിമ്പ ഗ്രാമപ്പഞ്ചായത്ത് രൂപവത്കരിക്കപ്പെട്ടത്. ആദ്യത്തെ പ്രസിഡന്റ് കെ. കുഞ്ചുമൂത്താൻ. | |||
പഴയ | പഴയ മലബാർ ജില്ലയിലെ വള്ളുവനാട് താലൂക്കിൽ പെടുന്നതാണു കരിമ്പ ഗ്രാമം. സ്വദേശി പ്രസ്ഥാനം, അയിത്തോച്ചാടനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം രൂപപ്പെട്ട കാലത്തുതന്നെ അതിലാകൃഷ്ടരായി ത്യാഗം സഹിച്ചവർ കരിമ്പ ഗ്രാമത്തിലുണ്ട്. ടി. ആർ. കൃഷ്ണസ്വാമി അയ്യർ, ചെന്ത്രാനി പത്മനാഭൻ നായർ, കൊങ്ങശ്ശേരി വിജയരാഘവൻ മേനകത്ത് അള്ളംമ്പാടത്ത് ദാമോദരപ്പണിക്കർ ,എടക്കുറുശ്ശി അബ്ദുറഹിമാൻ മൊല്ല, മേനകത്ത് ലക്ഷ്മിക്കുട്ടിയമ്മ, സുബ്രമഹ്ണ്യൻ ഗുപ്തൻ എന്നിവർ അതിൽ പ്രധാന പങ്കുവഹിച്ചവരാണ്. തുപ്പനാട് പാലം ഭാഗികമായി പൊളിച്ചത് പ്രധാനപ്പെട്ട സംഭവമാണ്. ആദ്യകാല സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ചെന്ത്രാനി പത്മനാഭൻ നായർ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ആഹ്വാനമുൾക്കൊണ്ട് കോളേജ് വിട്ടിറങ്ങുകയും കോളേജിൽ നിന്നു പുറത്താക്കപ്പെടുകയും ചെയ്തു | ||
കരിമ്പ പഞ്ചായത്തിലെ മുഖ്യ ആരാധനാലയങ്ങളാണു കല്ലടിക്കോട് | കരിമ്പ പഞ്ചായത്തിലെ മുഖ്യ ആരാധനാലയങ്ങളാണു കല്ലടിക്കോട് അയ്യപ്പൻ കാവ്, സത്രം കാവ്, അയ്യപ്പൻ കോട്ട എന്നീ ഹിന്ദു ദേവാലയങ്ങളും പള്ളിപ്പടിയിലേയും തുപ്പനാട്ടിലേയും മുസ്ലിം പള്ളീകൾ,പള്ളിപ്പടിയിലേയും മാച്ചാംതോട്ടിലേയും ക്രിസ്ത്യൻ പള്ളികൾ എന്നിവയും. വളരെ പുരാതനമായ അയ്യപ്പൻ കുളം മോടി പിടിപ്പിക്കുകയും കാലഹരണപ്പെട്ടുപോയ അയ്യപ്പൻ ക്ഷേത്രം പുനരുദ്ധരിക്കുകയും ചെയതത് ഈ നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്. വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിന്റെയും കോട്ടയുടെയും അവശിഷ്ടങ്ങൾ കോലോത്തും പള്ളിയാർ ഭാഗത്തും കാണാം. | ||
അഗളി, തച്ചമ്പാറ, | അഗളി, തച്ചമ്പാറ, കാരാകുർശ്ശി, കടമ്പഴിപ്പുറം, കോങ്ങാട്, മുണ്ടൂർ, മലമ്പുഴ എന്നിവയാണു കരിമ്പ പഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന മറ്റു ഗ്രാമപഞ്ചായത്ത | ||
== ഭൂമിശാസ്ത്രം == | |||
ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടൻ മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങ്ങളാൽ സമ്പൽമൃദ്ധമായ '''കരിമ്പ''' എന്ന വള്ളുവനാടൻ ഗ്രാമം. | |||
== ചരിത്രം == | |||
സാമുതിരിയുടെയും ടിപ്പുവിന്റേയും പടയോട്ടങളുടെ ഓർമ്മ പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും സ്വാതന്ത്ര്യസമരചരിത്രത്തിൽ ഗണ്യമായ സ്ഥാനമുണ്ട്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഓർമ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്. പിന്നീട കരിമ്പ ഗവ. ഹയര് സെക്കണ്ടറി സ്കൂളായി മാറിയതിനു പിന്നിൽ ധാരാളം അധ്വാനം വേണ്ടിവന്നു എന്നത് പൂര്വികന്മാർ മറക്കാനിടയില്ല. ആദ്യകാലത്ത് കല്ലടിക്കോട് മുതൽ ചൂരിയോട് വരെ നീണ്ട് കിടന്ന ഈ പഞ്ചായത്തില് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ മാത്രമാണുണ്ടയിരുന്നത്. കോങ്ങാട് , തച്ചമ്പാറ, മുണ്ടൂറര്, കടമ്പഴിപ്പുറം എന്നിവിടങളിലെ വിദ്യാലയങ്ങളായിരുന്നു ഇന്നാട്ടുകാരുടെ ആശ്രയം. കരിമ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ഈ പഞ്ചായത്തിൽ ഉപരിപഠനസൗകര്യം ഉണ്ടാവുക എന്നത്. ഈ സന്ദർഭത്തിലാണ് ശ്രീ. പതിയിൽ വാസുദേവൻ നായർ , ശ്രീ. ടി. സി. കുട്ടൻ നായർ, ശ്രീ. വീരാൻ കുട്ടി സാഹിബ`, ശ്രീ. പി.ടി.തോമസ`, ഐരാണി ജനാര്ദ്ധനൻ നായർ ശ്രീ. വേലായുധൻ കുട്ടി, ശ്രീ ശ്രീധരപ്പണിക്കർ, എന്നീ നിസ്വാർഥമതികളുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ഹൈസ്കൂളിനു വേണ്ടിയുള്ള ശ്രമം ആരംഭിക്കുന്നത്. അവരുടെ അശ്രാന്തപരിശ്രമഫലമായി ഹൈസ്കൂൾ അനുവദിക്കപ്പെട്ടു. വലിയൊരു ബാധ്യതയായിരുന്നു സ്കൂൾ നിര്മ്മാണത്തിനായി കമ്മിറ്റി ഏറ്റെടുത്തത്. മൂന്നേക്കർ സ്ഥലവും ആറു ക്ലാസ്സ് മുറികളുമുള്ളകെട്ടിടം ചുരുങിയ കാലത്തിനുള്ളില് തയ്യാറാക്കുക എന്ന ശ്രമകരമായ വെല്ലുവിളി ഏറ്റെടുത്ത കമ്മിറ്റിയുടെ നിശ്ചയദാരഢ്യത്തോടെയുള്ള പ്രവർത്തനവും നാട്ടുകാരുടെ സഹകരണവും ലക്ഷ്യം നേടിയെടുക്കുന്നതിന് സഹായകമായി 1974 സെപ്തംബർ മാസം 9-)ം തീയതി എട്ടാം ക്ലാസ്സ് മാത്രമായി ഈ വിദ്യാലയം പ്രവര്ത്തനമാരംഭിച്ചു. പനയമ്പാടത്തുള്ള ചാണ്ടപ്പിള്ള എന്നയാളുടെ കെട്ടിടത്തിൽ വാടകയ്ക്കായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. 1976-ൽ ഇതൊരു മുഴുവൻ ഹൈസ്കൂളായി മാറുകയും ശ്രീമതി. എം. സുഭദ്ര ഹെഡ്മിസ്ട്രസ്സ് ആയി ചഉമതലയേല്ക്കുകയും ചെയ്തു. അച്ചടക്കത്തിലും കാര്യക്ഷമതയിലും പഠനനിലവഅരത്തിലും ഉന്നതമായ ഒരു പാരമ്പര്യത്തിന്റെ തുടക്കം കുറിക്കാന് സുഭദ്രടീച്ചറുടെ നേതൃത്വത്തിന് കഴിഞ്ഞു. അധ്യാപകരുടെയും നാട്ടുകാരുടെയും പി.ടി.എ. യുടേയും ഇടപെടലുകൾ മൂലം 2004-2005 വർഷത്തിൽ ഇതൊരു ഹയർ സെക്കന്ററി വിദ്യാലയമായി മാറി | |||
==ചിത്രശാല== | |||
<gallery> | |||
പ്രമാണം:21079 NATURE.png|പ്രക്രതിയിലേക്ക് | |||
</gallery> | |||
<gallery> | |||
പ്രമാണം:21079 Chamayam.jpg|ചമയം | |||
</gallery> | |||
<gallery> | |||
പ്രമാണം:21079 Kalolsavam.jpg|കലോത്സവം | |||
</gallery> | |||
<gallery> | |||
പ്രമാണം:21079 Agriculture.jpg|കൃഷിയിലേക്ക് | |||
</gallery> | |||
== മീൻവല്ലം == | |||
കരിമ്പ ഗ്രാമപഞ്ചായത്തിലെ മനോഹര പ്രദേശങളിലൊന്നാണ് മീൻ വല്ലം. തുപ്പനാട് പുഴയുടെ പ്രഭവസ്ഥാനവും ഇവിടേയാണ്. അതിമനോഹരങളായ ഏഴു വെള്ളച്ചാട്ടങൾ ഒന്ന്നിനു മുകളിൽ ഒന്നായി ഇവിടെ കാണാം. അപൂർ വങ്ങളായ അനേകം സസ്യജാലങ്ങളും ജന്തു ജീവികളും ഈ പ്രദേശത്തുണ്ട്. ജില്ലാപഞ്ച്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വൈദ്യുതി ഉത്പാദന പ്രവർത്ത്നങളുടെ നിർമ്മാണം നടന്നു വരുന്നു | |||
[[ചിത്രം:കരിംബ4.JPG]]<!--visbot verified-chils->--> |
12:24, 17 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
കരിമ്പ
പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 20 കിലോമീറ്റർ അകലെ പാലക്കാട് - കോഴിക്കോട് ദേശീയ പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണു കരിമ്പ. 1964 ലാണ് കരിമ്പ ഗ്രാമപ്പഞ്ചായത്ത് രൂപവത്കരിക്കപ്പെട്ടത്. ആദ്യത്തെ പ്രസിഡന്റ് കെ. കുഞ്ചുമൂത്താൻ.
പഴയ മലബാർ ജില്ലയിലെ വള്ളുവനാട് താലൂക്കിൽ പെടുന്നതാണു കരിമ്പ ഗ്രാമം. സ്വദേശി പ്രസ്ഥാനം, അയിത്തോച്ചാടനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം രൂപപ്പെട്ട കാലത്തുതന്നെ അതിലാകൃഷ്ടരായി ത്യാഗം സഹിച്ചവർ കരിമ്പ ഗ്രാമത്തിലുണ്ട്. ടി. ആർ. കൃഷ്ണസ്വാമി അയ്യർ, ചെന്ത്രാനി പത്മനാഭൻ നായർ, കൊങ്ങശ്ശേരി വിജയരാഘവൻ മേനകത്ത് അള്ളംമ്പാടത്ത് ദാമോദരപ്പണിക്കർ ,എടക്കുറുശ്ശി അബ്ദുറഹിമാൻ മൊല്ല, മേനകത്ത് ലക്ഷ്മിക്കുട്ടിയമ്മ, സുബ്രമഹ്ണ്യൻ ഗുപ്തൻ എന്നിവർ അതിൽ പ്രധാന പങ്കുവഹിച്ചവരാണ്. തുപ്പനാട് പാലം ഭാഗികമായി പൊളിച്ചത് പ്രധാനപ്പെട്ട സംഭവമാണ്. ആദ്യകാല സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ചെന്ത്രാനി പത്മനാഭൻ നായർ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ആഹ്വാനമുൾക്കൊണ്ട് കോളേജ് വിട്ടിറങ്ങുകയും കോളേജിൽ നിന്നു പുറത്താക്കപ്പെടുകയും ചെയ്തു കരിമ്പ പഞ്ചായത്തിലെ മുഖ്യ ആരാധനാലയങ്ങളാണു കല്ലടിക്കോട് അയ്യപ്പൻ കാവ്, സത്രം കാവ്, അയ്യപ്പൻ കോട്ട എന്നീ ഹിന്ദു ദേവാലയങ്ങളും പള്ളിപ്പടിയിലേയും തുപ്പനാട്ടിലേയും മുസ്ലിം പള്ളീകൾ,പള്ളിപ്പടിയിലേയും മാച്ചാംതോട്ടിലേയും ക്രിസ്ത്യൻ പള്ളികൾ എന്നിവയും. വളരെ പുരാതനമായ അയ്യപ്പൻ കുളം മോടി പിടിപ്പിക്കുകയും കാലഹരണപ്പെട്ടുപോയ അയ്യപ്പൻ ക്ഷേത്രം പുനരുദ്ധരിക്കുകയും ചെയതത് ഈ നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്. വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിന്റെയും കോട്ടയുടെയും അവശിഷ്ടങ്ങൾ കോലോത്തും പള്ളിയാർ ഭാഗത്തും കാണാം. അഗളി, തച്ചമ്പാറ, കാരാകുർശ്ശി, കടമ്പഴിപ്പുറം, കോങ്ങാട്, മുണ്ടൂർ, മലമ്പുഴ എന്നിവയാണു കരിമ്പ പഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന മറ്റു ഗ്രാമപഞ്ചായത്ത
ഭൂമിശാസ്ത്രം
ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടൻ മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങ്ങളാൽ സമ്പൽമൃദ്ധമായ കരിമ്പ എന്ന വള്ളുവനാടൻ ഗ്രാമം.
ചരിത്രം
സാമുതിരിയുടെയും ടിപ്പുവിന്റേയും പടയോട്ടങളുടെ ഓർമ്മ പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും സ്വാതന്ത്ര്യസമരചരിത്രത്തിൽ ഗണ്യമായ സ്ഥാനമുണ്ട്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഓർമ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്. പിന്നീട കരിമ്പ ഗവ. ഹയര് സെക്കണ്ടറി സ്കൂളായി മാറിയതിനു പിന്നിൽ ധാരാളം അധ്വാനം വേണ്ടിവന്നു എന്നത് പൂര്വികന്മാർ മറക്കാനിടയില്ല. ആദ്യകാലത്ത് കല്ലടിക്കോട് മുതൽ ചൂരിയോട് വരെ നീണ്ട് കിടന്ന ഈ പഞ്ചായത്തില് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ മാത്രമാണുണ്ടയിരുന്നത്. കോങ്ങാട് , തച്ചമ്പാറ, മുണ്ടൂറര്, കടമ്പഴിപ്പുറം എന്നിവിടങളിലെ വിദ്യാലയങ്ങളായിരുന്നു ഇന്നാട്ടുകാരുടെ ആശ്രയം. കരിമ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ഈ പഞ്ചായത്തിൽ ഉപരിപഠനസൗകര്യം ഉണ്ടാവുക എന്നത്. ഈ സന്ദർഭത്തിലാണ് ശ്രീ. പതിയിൽ വാസുദേവൻ നായർ , ശ്രീ. ടി. സി. കുട്ടൻ നായർ, ശ്രീ. വീരാൻ കുട്ടി സാഹിബ`, ശ്രീ. പി.ടി.തോമസ`, ഐരാണി ജനാര്ദ്ധനൻ നായർ ശ്രീ. വേലായുധൻ കുട്ടി, ശ്രീ ശ്രീധരപ്പണിക്കർ, എന്നീ നിസ്വാർഥമതികളുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ഹൈസ്കൂളിനു വേണ്ടിയുള്ള ശ്രമം ആരംഭിക്കുന്നത്. അവരുടെ അശ്രാന്തപരിശ്രമഫലമായി ഹൈസ്കൂൾ അനുവദിക്കപ്പെട്ടു. വലിയൊരു ബാധ്യതയായിരുന്നു സ്കൂൾ നിര്മ്മാണത്തിനായി കമ്മിറ്റി ഏറ്റെടുത്തത്. മൂന്നേക്കർ സ്ഥലവും ആറു ക്ലാസ്സ് മുറികളുമുള്ളകെട്ടിടം ചുരുങിയ കാലത്തിനുള്ളില് തയ്യാറാക്കുക എന്ന ശ്രമകരമായ വെല്ലുവിളി ഏറ്റെടുത്ത കമ്മിറ്റിയുടെ നിശ്ചയദാരഢ്യത്തോടെയുള്ള പ്രവർത്തനവും നാട്ടുകാരുടെ സഹകരണവും ലക്ഷ്യം നേടിയെടുക്കുന്നതിന് സഹായകമായി 1974 സെപ്തംബർ മാസം 9-)ം തീയതി എട്ടാം ക്ലാസ്സ് മാത്രമായി ഈ വിദ്യാലയം പ്രവര്ത്തനമാരംഭിച്ചു. പനയമ്പാടത്തുള്ള ചാണ്ടപ്പിള്ള എന്നയാളുടെ കെട്ടിടത്തിൽ വാടകയ്ക്കായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. 1976-ൽ ഇതൊരു മുഴുവൻ ഹൈസ്കൂളായി മാറുകയും ശ്രീമതി. എം. സുഭദ്ര ഹെഡ്മിസ്ട്രസ്സ് ആയി ചഉമതലയേല്ക്കുകയും ചെയ്തു. അച്ചടക്കത്തിലും കാര്യക്ഷമതയിലും പഠനനിലവഅരത്തിലും ഉന്നതമായ ഒരു പാരമ്പര്യത്തിന്റെ തുടക്കം കുറിക്കാന് സുഭദ്രടീച്ചറുടെ നേതൃത്വത്തിന് കഴിഞ്ഞു. അധ്യാപകരുടെയും നാട്ടുകാരുടെയും പി.ടി.എ. യുടേയും ഇടപെടലുകൾ മൂലം 2004-2005 വർഷത്തിൽ ഇതൊരു ഹയർ സെക്കന്ററി വിദ്യാലയമായി മാറി
ചിത്രശാല
-
പ്രക്രതിയിലേക്ക്
-
ചമയം
-
കലോത്സവം
-
കൃഷിയിലേക്ക്
മീൻവല്ലം
കരിമ്പ ഗ്രാമപഞ്ചായത്തിലെ മനോഹര പ്രദേശങളിലൊന്നാണ് മീൻ വല്ലം. തുപ്പനാട് പുഴയുടെ പ്രഭവസ്ഥാനവും ഇവിടേയാണ്. അതിമനോഹരങളായ ഏഴു വെള്ളച്ചാട്ടങൾ ഒന്ന്നിനു മുകളിൽ ഒന്നായി ഇവിടെ കാണാം. അപൂർ വങ്ങളായ അനേകം സസ്യജാലങ്ങളും ജന്തു ജീവികളും ഈ പ്രദേശത്തുണ്ട്. ജില്ലാപഞ്ച്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വൈദ്യുതി ഉത്പാദന പ്രവർത്ത്നങളുടെ നിർമ്മാണം നടന്നു വരുന്നു