"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
(.)
 
വരി 154: വരി 154:
|10
|10
|ശ്രീമതി ഷീജ ഒ ബി
|ശ്രീമതി ഷീജ ഒ ബി
|-
|11
|ശ്രീമതി കുമാരി രശ്മി
|}
|}



22:27, 28 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം
43068 vhss for girls.jpeg
വിലാസം
തിരുവല്ലം

വി എച്ച് എസ് എസ് ഫോർ ഗേൾസ് തിരുവല്ലം , തിരുവല്ലം
,
തിരുവല്ലം പി.ഒ.
,
695027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം5 - ജുൺ - 1968
വിവരങ്ങൾ
ഫോൺ2383275
ഇമെയിൽvhsstvlm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43068 (സമേതം)
എച്ച് എസ് എസ് കോഡ്43068
വി എച്ച് എസ് എസ് കോഡ്1024
യുഡൈസ് കോഡ്32141101305
വിക്കിഡാറ്റQ64036637
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്57
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ374
ആകെ വിദ്യാർത്ഥികൾ374
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ134
ആകെ വിദ്യാർത്ഥികൾ134
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീമതി ജാനു എംഎസ്സ്
പ്രധാന അദ്ധ്യാപികശ്രീമതി കുമാരി രശ്മി ആർ
പി.ടി.എ. പ്രസിഡണ്ട്ടി.കെ പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
28-08-202443068
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് വി.എച്ച്.എസ്.എസ്.ഫോർ ഗേൾസ് തിരുവല്ലം.

ചരിത്രം

തിരുവനന്തപുരം

വി എച്ച് എസ് എസ് ഫോർ ഗേൾസ് തിരുവല്ലം

തിരുവനന്തപുരം നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് നഗരത്തിൻറെ ശബ്ദകോലാഹലങ്ങളോ ആർഭാടങ്ങളോ ഒന്നുമില്ലാതെ, കേരളത്തിൻറെ തനിമയും നാട്ടിൻപുറത്തിന്റെ ശാലീനതയും പുലർത്തുന്ന ഒരു പ്രദേശമാണ് തിരുവല്ലം. കരമനയാറിന്റെ കളകളാരവം കേട്ട് ഉറങ്ങുന്ന, പരശുരാമ ക്ഷേത്രത്തിൻറെ പള്ളിയുണർത്തു കേട്ടുണരുന്ന ഗ്രാമത്തിൻറെ തിലകക്കുറി പോലൊരു കുന്ന്. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ ഈ കുന്നിൻ മുകളിൽ 1929ലാണ് ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചത്. ജന നന്മയെ ലക്ഷ്യമാക്കി കർമ്മ മേഖലയെ വികസിപ്പിക്കുവാനും വൈവിധ്യവൽക്കരിക്കുവാനും കഴിവുള്ള അപൂർവ പ്രതിഭയായിരുന്നു തിരുവല്ലം ശ്രീ അച്യുതൻ നായർ. തൻ്റെ പിതാവിൻറെ ചിരകാല അഭിലാഷമായിരുന്നു ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ വരിക എന്നത്. അദ്ദേഹത്തിൻറെ ആശ്രാന്ത പരിശ്രമം കാരണം 1958ൽ ഈ സ്കൂൾ ഒരു ഹൈസ്കൂൾ ആയി ഉയരുകയും തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു. അങ്ങനെ ഈ സ്ഥാപനത്തിന് തൻറെ പിതാവിൻറെ പേരും അദ്ദേഹം നൽകി.

ഈ സ്കൂൾ അതിൻറെ വിജയ സോപാനത്തിൽ എത്തിയതോടെ ഗേൾസ് ഹൈസ്കൂൾ ബോയ്സ് ഹൈസ്കൂൾ എന്നിങ്ങനെ രണ്ട് സ്കൂളുകളായി മാറുകയുണ്ടായി. 1968 രാണ് ഈ സ്ഥാപനം പെൺകുട്ടികൾക്ക് മാത്രം അദ്ധ്യാനം നടത്തുന്നതിന് വേണ്ടിയുള്ള ഒരു ഗേൾസ് ഹൈസ്കൂൾ ആക്കി മാറ്റിയത്. സാമൂഹ്യ സേവനം ജീവിതലക്ഷ്യമാക്കിയും തൊഴിലിന് പ്രാധാന്യം നൽകിക്കൊണ്ടും 1992ൽ ഇതൊരു വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ആക്കി (മാർക്കറ്റിംഗ് & സെയിൽസ്മാൻഷിപ്പ്, സിവിൽ കൺസ്ട്രക്ഷൻ, അഗ്രികൾച്ചർ, ജനറൽ ഇൻഷുറൻസ് കോഴ്സുകൾ) ഉയർത്തി. 374 വിദ്യാർത്ഥിനികൾ പഠിക്കുന്ന ഈ സ്കൂളിൽ 38 അധ്യാപകരും,4 അധ്യാപകേതര ജീവനക്കാരും സേവനമനുഷ്ഠിക്കുന്നു. സ്കൂൾ തലത്തിൽ 18 അദ്ധ്യാപകരും 2 അനദ്ധ്യാപകരും, വി എച്ച് എസ് ഇ തലത്തിൽ 10 സ്ഥിര അദ്ധ്യാപകരും 10 ദിവസ വേതനാദ്ധ്യാപകരും 2 അനദ്ധ്യാപകരും ജോലി ചെയ്യുന്നു.

ഈ വിദ്യാലയത്തിലെ ആദ്യ പ്രഥമ അധ്യാപിക ബഹുമാനപ്പെട്ട മാനേജർ അവർകളുടെ സഹധർമ്മിണി കൂടിയായ ശ്രീമതി ഈശ്വരി അമ്മയും പ്രഥമ വിദ്യാർത്ഥിനി എ. രാധയുമായിരുന്നു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീമതി ജാനു എസ് ഈ സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പലും മാനേജർ സുരേഷ് സാറിൻറെ മകളുമാണ്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കുമാരി രശ്മി ടീച്ചറാണ്. അധ്യാപക രംഗത്തെ മികച്ച സേവനത്തിന് സ്റ്റേറ്റ് അവാർഡ് ലഭിച്ച ശ്രീമാൻ രാധാകൃഷ്ണൻ നായർ ഈ സ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു.

ഭൗതിക സൗകര്യങ്ങൾ

  • ഹൈടെക് ക്ലാസ് മുറികൾ
  • ഹൈടെക് ശൗചാലയങ്ങൾ
  • മികവാർന്ന ലൈബ്രറി
  • വിശാലമായ ക്ലാസ് മുറികൾ
  • വിശാലമായ കളിസ്ഥലം
  • ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയം
  • വിവിധ ലാബുകൾ
  • സ്കൂൾ റേഡിയോ
  • വാട്ടർ പ്യൂരിഫയർ
  • പൂന്തോട്ടം, പച്ചക്കറിത്തോട്ടം

വിവിധ ക്ലബ്ബുകൾ

  • ലിറ്റിൽ കൈറ്റ്സ്
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • സുരീലീ ഹിന്ദി
  • ഹെൽത്ത് ക്ലബ്ബ്
  • ടീൻസ് ക്ലബ്ബ്
  • എക്കോ ക്ലബ്ബ്
  • എനർജി ക്ലബ്ബ്
  • ശുചിത്ത്വ ക്ലബ്ബ്
  • അലിഫ് അറബി ക്ലബ്ബ്
  • ഗാന്ധിദർശൻ
  • ജെ.ആർ.സി
  • കരാട്ടെ ക്ലബ്ബ്
  • വിമുക്തി
  • ദുരന്ത നിവാരണ സമിതി
  • പരാതി പരിഹാര സെൽ
  • സ്ത്രീ സുരക്ഷാ പദ്ധതി

മികവ്

2007-2008 അദ്ധ്യയനവർഷത്തിൽ മഹാരാഷ്ട്രയിലെ ബാരാമതിയിൽവച്ച് നടന്ന ബാലശാസ്ത്രകോൺഗ്രസിൽ ഈവിദ്യാലയത്തിലെ 5 വിദ്യാർത്ഥിനികൾക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി. 2008-2009 അദ്ധ്യയനവർഷത്തെ വിജയശതമാനം 100% ആയിരുന്നു .2016-2017അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ 4 വിദ്യാർത്ഥിനികൾക്ക് ഫുൾ A+ലഭിക്കുകയുണ്ടായി. 2017-18 അദ്ധ്യയന വർഷം ഈ വിദ്യാലയത്തിലെ 5വിദ്യാർത്ഥിനികൾക്ക് ' ഫുൾ A+' ലഭിക്കുകയുണ്ടായി.

വരും വർഷങ്ങളിൽ ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് ലഭിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ. ശ്രീമതി ശ്രീരഞ്ജിനി ടീച്ചർ ആരംഭിച്ച ,ടീച്ചറിന്റെയും മറ്റു അധ്യാപകരുടെയും സഹായത്തോടെ കുട്ടികൾ നടത്തുന്ന വിജ്ഞാന റേഡിയോ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ

നമ്പർ

പേര്
1 ശ്രീമതി ഈശ്വരിയമ്മ
2 ശ്രീമതി അച്ചാമ്മ
3 ശ്രീമതി മാലതി
4 ശ്രീമതി ശശികുമാരി
5 ശ്രീമതി ഗിരിജ
6 ശ്രീമതി കുമാരിലീല
7 ശ്രീമതി ലേഖ
8 ശ്രീമതി വിജയലക്ഷ്മി അമ്മാൾ
9 ശ്രീ അജിത്
10 ശ്രീമതി ഷീജ ഒ ബി
11 ശ്രീമതി കുമാരി രശ്മി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കിഴക്കേകോട്ടയിൽ നിന്നും ബസ് മാ‍ർഗ്ഗം സ്കൂളിലേക്ക് എത്താം (4.7 കിലോ മീറ്റർ)

Map