"ജി.എൽ.പി.എസ്. തെയ്യങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(name of headmaster)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 100: വരി 100:
|<big>7</big>
|<big>7</big>
|<big>താരാദേവി</big>
|<big>താരാദേവി</big>
|<big>2020- തുടരുന്നു</big>
|2020-2023
|-
|8
|ശ്രീപ്രസാദ്‌
|2023-തുടരുന്നു  
|}
|}


വരി 218: വരി 222:
* കോഴിക്കോട് എയർപോർട്ടിൽ നിന്നും 53 കിലോ മീറ്ററും കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ നിന്നും 14 കിലോമീറ്ററും മാറിയാണ്  മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നു.
* കോഴിക്കോട് എയർപോർട്ടിൽ നിന്നും 53 കിലോ മീറ്ററും കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ നിന്നും 14 കിലോമീറ്ററും മാറിയാണ്  മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നു.


{{#multimaps: 10.778222,75.944937|zoom=13 }}
{{Slippymap|lat= 10.778222|lon=75.944937|zoom=16|width=800|height=400|marker=yes}}

22:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. തെയ്യങ്ങാട്
വിലാസം
തെയ്യങ്ങാട്

ജി. എൽ. പി. എസ്. തെയ്യങ്ങാട്, പൊന്നാനി പി ഒ. മലപ്പുറം ജില്ല. പിൻകോഡ് 679577
,
പൊന്നാനി പി.ഒ.
,
679577
,
മലപ്പുറം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04942665775
ഇമെയിൽglpstheyyangad2012@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19512 (സമേതം)
യുഡൈസ് കോഡ്32050900110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപൊന്നാനി മുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ.പി.
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ423
പെൺകുട്ടികൾ415
ആകെ വിദ്യാർത്ഥികൾ838
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീപ്രസാദ്‌
പി.ടി.എ. പ്രസിഡണ്ട്സുകേഷ് രാജ്
എം.പി.ടി.എ. പ്രസിഡണ്ട്വർഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ, തിരൂർ വിദ്യാഭ്യാസ ജില്ലയിലെ, പൊന്നാനി ഉപജില്ലയിലെ അറബി കടലിന്റെ തീരത്തെ പുരാതന തുറമുഖ നഗരമായ പൊന്നാനിയുടെ സ്വന്തം സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് തെയ്യങ്ങാട്

ചരിത്രം

പൊന്നാനിയുടെ പൊതു വിദ്യാഭ്യാസ രംഗത്ത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലൊന്നിൽ 1916 ൽതെയ്യങ്ങാട് പോലെയൊരു ഗ്രാമപ്രദേശത്ത്  സ്ഥാപിതമായ സ്ഥാപനമാണ് ഇന്നു നാം കാണുന്ന ഗവ: എൽ പി സ്കൂൾ തെയ്യങ്ങാട്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ സമസ്ത അർത്ഥത്തിലും അവികസിതമായ ഒരു കാർഷിക മേഖലയായിരുന്നു തെയ്യങ്ങാട്. ദരിദ്രരും വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കാൻ പഴുതില്ലാത്തവരുമായ കർഷക തൊഴിലാളികളും, ബിയ്യം കായലിൻ്റെ സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന ചകിരിത്തൊഴിലാളികളും പട്ടിണിപ്പാവങ്ങളുമായ ഭൂരിപക്ഷം വരുന്ന മനുഷ്യർക്കിടയിൽ സ്കൂളും ഔപചാരിക വിദ്യാഭ്യാസവും ആർഭാടമായിരുന്ന കാലമാണത്. എങ്കിലും സ്കൂളിനു പരിസരത്തുള്ള ചില കാർഷിക കുടുംബങ്ങളുടെ ശ്രദ്ധയിൽ സ്കൂൾ പരിമിത സൗകര്യങ്ങളോടുകൂടി നിലനിന്നുപോന്നു. . കൂടുതൽ വായിക്കുക

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാന അധ്യാപകരുടെ പേര് കാലഘട്ടം
1 അപ്പു മാസ്റ്റർ 1916
2 ദേവയാനിക്കുട്ടി 1970 - 1989
3 പ്രഭാകരൻ 1989-1997
4 കൃഷ്ണദാസ് 1997-2004
5 വി.കെ മുഹമ്മദ് 2004-2007
6 കെ.എസ്. മിനിമോൾ 2007-2020
7 താരാദേവി 2020-2023
8 ശ്രീപ്രസാദ്‌ 2023-തുടരുന്നു

ഭൗതികസൗകര്യങ്ങൾ

എഴുപത് സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി പ്രി പ്രൈമറി, പ്രൈമറി വിഭാഗത്തിന് 31 ക്ലാസ്സ് മുറികളാണുള്ളത്. എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട്. കൂടാതെ കളിസ്ഥലവും തെയ്യങ്ങട് ജി.എൽ.പി സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ നിരവധിക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്, ഗണിത ക്ലബ്, സയൻസ്ക്ലബ്, അറബിക് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്, സ്പോർട്സ്ക്ലബ്, സോഷ്യൽക്ലബ്, വായനാ ക്ലബ്ബ്, ടാലന്റ് ലാബ്. ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങി അക്കാദമികവും അക്കാദമികേതരവുമായ എല്ലാ ക്ലബ്ബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകലുടെ ചുമതല പ്രത്യേകമായി അദ്ധ്യാപകർക്കു വീതിച്ചുനൽകിയിട്ടുണ്ട്.

അംഗീകാരങ്ങൾ

പഠനത്തോടൊപ്പം തന്നെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്ന വിധത്തിലുള്ള മികച്ച പരിശീലനമാണ് ഈ വിദ്യാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് എടുത്തു പറയാം. അതിൽ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അനന്തമായ പുരസ്കാരങ്ങളാണ്. അതുകൂടാതെ പൂർവ്വവിദ്യാർത്ഥികൾ, വിവിധ സംഘടനകൾ, സർക്കാരിന്റെ വിവിധ സംവിധാനങ്ങൾ, മാധ്യമങ്ങൾ എന്നിവർ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ മത്സരങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് ഈ വിദ്യാലയത്തിലെ അധ്യാപകർ കുട്ടികൾക്കുന്ന നൽകുന്ന മികച്ച പരിശീലനം അവരെ വിവിധ സ്കോളർഷിപ്പ് നേടുന്നതിന് വർഷങ്ങളായി പ്രാപ്തരാക്കികൊണ്ടിരിക്കുന്നു. . കൂടുതൽ വായിക്കുക

തനതു പ്രവർത്തനങ്ങൾ‍

തെയ്യങ്ങാടിന്റെ മിന്നാമിനുങ്ങുകൾക്ക് GKയിലൂടെ നക്ഷത്ര ശോഭ

ചിട്ടയായ പഠനവും പ്രയത്നവുമാണ് ഓരോ വ്യക്തികളെയും വിജയത്തിന്റെ നെറുകയിൽ എത്തിക്കുന്നത്. അതിനെ അടിത്തറയിടുന്നതോ അധ്യാപകരും വിദ്യാലയങ്ങളുമാണ്. ക്ലാസ് തലത്തിലുള്ള പഠന പ്രവർത്തനങ്ങളിൽ ഒതുങ്ങി നിൽക്കാതെ എങ്ങനെ കുട്ടികളെ പൊതുവിജ്ഞാന പാതയിലേക്ക് കൊണ്ടുവരാം എന്ന് അതിനു വേണ്ടി എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് SRG യിൽ ചർച്ച ചെയ്തതിലൂടെ ഉരു തിരിഞ്ഞു വന്ന പരിപാടിയായിരുന്നു ക്വിസ് മത്സരം. ഈ പരിപാടി കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുകമാത്രമല്ല ചെയ്യുക അവരിൽ മത്സരബുദ്ധി വളർത്തിയെടുക്കാനും സാധിക്കും എന്ന തിരിച്ചറിയോടെ ക്ലാസ് തലത്തിൽ ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചു ഇത് രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു.ഈ പരിപാടിക്ക് തെയ്യങ്ങാടിന്റെ മിന്നാമിനുങ്ങുകൾക്ക് ജികെയിലൂടെ നക്ഷത്ര ശോഭ എന്ന് പേരിടുകയും ചെയ്തു. വ്യത്യസ്തമായ അവതരണത്തിലൂടെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാതെ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൃത്യമായ ഇടപെടലിലൂടെ നിശ്ചിതമായ സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട് മാസംതോറും ക്ലാസ് ക്ലാസ് തരത്തിൽ ക്വിസ് മത്സരം നടത്തി ചോദിക്കുന്ന ഓരോ ചോദ്യത്തിന്റെ ഉത്തരങ്ങൾ വിശദമാക്കുകയും അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ ചർച്ച ചെയ്യുന്നതിലൂടെ തുടർച്ചയായി പഠിച്ച് മുന്നേറാനുള്ള ആരോഗ്യകരമായ മത്സരവും താല്പര്യവും ലക്ഷ്യബോധവും കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിഞ്ഞു.ഓരോ ക്വിസ് മത്സരം കഴിയുമ്പോഴും അതിൽ എന്തെല്ലാം പുതിയ മാറ്റങ്ങൾ വരുത്താൻ സാധിക്കും എന്ന് എസ്.ആർ. ജി.യിൽ ചർച്ച ചെയ്തു ഇതിന്റെ പശ്ചാത്തലത്തിൽ ഐടി ഉപയോഗിച്ച് ക്വിസ് മത്സരവേളയിൽ പ്രഗൽഭരായ വ്യക്തികൾ മാറുന്ന വൈവിധ്യമാർന്ന സംരക്ഷിത മേഖലകൾ സ്മാരകങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങൾ പരിചയപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. കുട്ടികളെല്ലാവരും വ്യത്യസ്തരാണ്. അതുകൊണ്ട് തന്നെ മിടുക്കന്മാരെ ഉദ്ദേശിച്ചു കൊണ്ടായിരുന്നില്ല ക്വിസ് നടത്തിയിരുന്നത്. ഫലപ്രദമായ ആസൂത്രണത്തിലൂടെ പാഠഭാഗത്തുനിന്ന് ഉരുത്തിരിഞ്ഞു വരുന്ന ചോദ്യങ്ങൾ എല്ലാ കുട്ടികൾക്കും ഇണങ്ങുന്ന തരത്തിൽ ക്ലാസ്സിൽ അവതരിപ്പിക്കാറുണ്ട്.മാത്രമല്ല ആനുകാലിക പ്രസക്തിയുള്ള ചോദ്യങ്ങളും ചർച്ച ചെയ്യാറുണ്ട്. മൂല്യനിർണയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് രക്ഷിതാക്കളാണ്. അക്കാദമിക പ്രവർത്തനങ്ങളിൽ അധ്യാപകർക്ക് തുല്യമായ സ്ഥാനം തങ്ങൾക്കും ഉണ്ടെന്ന് രക്ഷിതാക്കൾ ഇതിലൂടെ തെളിയിച്ചു. അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണമാണ് ഓരോ വിദ്യാലയത്തെയും കുട്ടികളെയും വിജയത്തിലെത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അക്ഷരമുറ്റം, നാട്ടുനന്മ പത്ര ക്വിസ്, സയൻസ് സ്വാതന്ത്ര്യദിന ക്വിസ്,അലിഫ് ടാലന്റ് ക്വിസ്,എന്നിവയിലെല്ലാം തന്നെ ഉന്നത വിജയം നേടിയെടുക്കാൻ തെയ്യങ്ങാടിന് സാധിച്ചത്. ഇത്തരത്തിലുള്ള വിജയം മത്സരബുദ്ധി മാത്രമല്ല വായനയുടെ വാതായനങ്ങൾ കൂടിയാണ് തുറന്നു തരുന്നത്. ഈ വാതായനങ്ങളിലൂടെ പുതിയ വഴിയിലേക്ക് പ്രവേശിക്കുമ്പോൾ പുതിയ ചോദ്യങ്ങൾ പുതിയ വഴിത്തിരി പിരിവുകളായി മാറിയിരിക്കുന്നത് കാണാം.

തെയ്യങ്ങാടിന്റെ വായനാ വീട്

പാഠപുസ്തകത്തിനപ്പുറത്തെ വായന അത്ഭുതലോകം കുട്ടികൾക്ക് മുൻപിൽ തുറന്നു കൊടുക്കാൻ നിരവധി പ്രവർത്തനങ്ങളാണ് ജി എൽ പി എസ് അയ്യങ്ങാട് നടത്താറുള്ളത് വായനക്ക് തീവ്രമായ ശ്രമവും പരിശീലനവും പിന്തുണയും നൽകാൻ രക്ഷിതാക്കളും അധ്യാപകരും കുട്ടികളോട് ചേർന്നുനിൽക്കുന്നു .ഒരു ഭാഷ ലാബ് രക്ഷിതാക്കളുടെ സഹകരണത്തോടുകൂടി രൂപീകരിച്ചു വിവിധ രീതിയിലുള്ള വായനകൾ ഉച്ചാരണം എന്നിങ്ങനെ വായനയുടെ വിവിധ തലങ്ങൾ കുട്ടികൾക്ക് ഉറപ്പിക്കാനും ഈ ഭാഷ ലാബ് കൊണ്ട് സഹായിച്ചു കൂടാതെ ഭാഷയിൽ പ്രാവീണ്യമുള്ള രക്ഷിതാക്കളുടെ പങ്കാളിത്തവും ഇതിനു മികച്ചതാക്കി കുട്ടികൾ ജന്മദിന സമ്മാനമായി വീടുകളിൽ നിന്നും കൊണ്ടുവരുന്ന പുസ്തകങ്ങൾ ശേഖരിച്ച് ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾ അവരുടെ ഒഴിവ് സമയങ്ങൾ ആനന്ദകരമാക്കുന്നത് ഈ ക്ലാസ് ലൈബ്രറിയിലൂടെ യാണ്. ഭിന്ന നിലവാരക്കാർക്ക് യോജിച്ച വായന കാർഡുകളാണ് കുട്ടികൾക്ക് നൽകാറു ള്ളത്. ഒഴിവ് സമയങ്ങളിൽ രക്ഷിതാക്കളുടെ സഹായത്തോടു കൂടി കയ്യിൽ കിട്ടുന്ന ആശംസ കാർഡുകളും മറ്റും ചിത്രങ്ങൾ ഒട്ടിച്ച് ഭംഗിയാക്കി കൗതുകം ഉണർത്തുന്ന വായന കാർഡുകളാക്കി മാറ്റാറുണ്ട്.

തെയ്യങ്ങാടിന്റെ ഒരു നിധിയാണ് സ്കൂൾ ലൈബ്രറി .കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി തിരികെ കൊണ്ടുവരുമ്പോൾ അവർ ആ പുസ്തകത്തിൽ നിന്നും ലഭിച്ച അറിവ് മനസ്സിൽ തങ്ങിയ കാര്യം കഥാകൃത്ത് എന്നിവയെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവെക്കാറുണ്ട്. നല്ലൊരു പ്രേരണയാണിത്. കുട്ടികളിൽ ആകാംക്ഷ ഉണർത്തിക്കൊണ്ട് അവരെ വായനയുടെ പുതിയ ലോകത്തേക്ക് എത്തിക്കാനുള്ള മറ്റൊരു ശ്രമമാണിത് .കുട്ടികൾ പത്രം വായിച്ച് വായിച്ച ഭാഗങ്ങളിൽ വരുന്ന പുതിയ പദങ്ങളും ആശയങ്ങളും മറ്റു കുട്ടികളുമായി പങ്കുവെക്കുന്നതിലൂടെ അവർ അറിവിന്റെ രൂപീകരണം നടത്തുന്നു. മറ്റുള്ളവരുമായി പങ്കുവെക്കുവാൻ വായനാക്കുറിപ്പുകൾതയ്യാറാക്കി സൂക്ഷിക്കാറുണ്ട്. സി പി ടി എ യോഗങ്ങളിൽ രക്ഷിതാക്കൾ തൽസമയം എടുത്തു നൽകുന്ന വായനാ കാർഡുകൾ വായിച്ച് അവർ അച്ഛനമ്മമാരുടെ അഭിനന്ദന താരങ്ങളായി മാറുന്നു .കുഞ്ഞുങ്ങളെ വായനയുടെ വിശാലലോകത്തേക്ക് നടത്തിവിടുക എന്നതാണ് ജി എൽ പി എസ് തെയങ്ങാടിന്റെ ലക്ഷ്യം. നേടിയ അറിവുമായി അവർ പൂത്തു തളിർക്കട്ടെ.

എന്റെപിറന്നാൾ എല്ലാവരുടെയും പിറന്നാൾ (പൂക്കൾ വിരിയും പിറന്നാൾ)

എന്റെ പിറന്നാൾ എന്റെ വിദ്യാലയത്തിനൊപ്പം എന്ന നൂതന ആശയം ഉയർത്തി ജി.എൽ.പി.എസ് തെയ്യങ്ങാട് വ്യത്യസ്തത പുലർത്തുന്നു. കുട്ടികൾ ജന്മദിനം തന്റെ കുടുംബത്തിനൊപ്പം ആഘോഷിക്കുന്ന ആ പഴയ സമീപന ത്തിൽ നിന്നും തികച്ചും വിത്യസ്തമായി തന്റെ വിദ്യാലയത്തിലെ മുഴുവൻ കൂട്ടുകാരോടുമൊപ്പം അധ്യാപകർക്കുമൊപ്പം ആഘോഷമാക്കി മാറ്റുന്നു. കേവലം നാവിൽ നുണയുന്ന മിഠായികൾ കൂട്ടുകാർക്ക് പങ്കുവെച്ചിരുന്ന രീതി യിൽ നിന്നും വിത്യസ്തമായി വിദ്യാലയത്തിലെ മുഴുവൻ കൂട്ടുകാർക്കും പ്രയോജനപ്പെടുംവിധം അറിവിന്റെ പുതിയലോകം വായനയിലൂടെ തീർക്കാൻ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനിക്കുന്നു. വിത്യസ്ത സാമ്പത്തിക ചുറ്റുപാടുകളിൽ നിന്ന് വരുന്ന കുട്ടികൾ ഉള്ളതിനാൽ പലതര ത്തിലുള്ള സമ്മാനങ്ങളും സംഭാവനകളും വിദ്യാലയത്തിന് ലഭിക്കുന്നു. വിഭവസമൃദ്ധമായ സദ്യനൽകുന്നവരും പായസം നൽകുന്നവരും ഉദ്യാനത്തിലേക്ക് ചെടികൾ സംഭാവന ചെയ്യുന്നവരും വിദ്യാലയ പൂന്തോട്ടത്തിലേക്ക് ജൈവ വളം നൽകുന്നവരും കിളികൾക്കും മീനുകൾക്കും ഭക്ഷണം നൽകുന്നവരും വരെയുണ്ട്. അങ്ങനെ പിറന്നാൾ സ്കൂളിന്റെ ആഘോഷമായി മാറുന്നു.

ഒത്തു വിതയ്ക്കാം ഒത്തിരി കൊയ്യാം (വിത്തും കൈക്കോട്ടും )

🌟കുട്ടികളിൽ കൃഷിക്ക് അനുകൂലമായ മനോഭാവം വളർത്തുക

🌟കൃഷിയെ ഒരു സംസ്കാരം ആക്കി മാറ്റുക

🌟ജൈവകൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുക

🌟പോഷകസമൃദ്ധവും വിഷാംശമില്ലാത്തതുമായ ശുദ്ധമായ പച്ചക്കറി ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് നൽകുക

🌟ജീവിത ഗന്ധിയായ പഠനപ്രക്രിയയുടെ പഠനം രസകരവും അനായാസവും ആക്കുക .

🌟വിദ്യാലയവും സമൂഹവുമായുള്ള കൂട്ടായ്മയും സാമൂഹ്യ പങ്കാളിത്തവും വർദ്ധിപ്പിക്കുക

ഈ ലക്ഷ്യങ്ങളോടെ പിടിഎ എക്സിക്യൂട്ടീവ് അംഗം അനിൽകുമാർ . കെ യുടെ നേതൃത്വത്തിലാണ് ജൈവ പച്ചക്കറിത്തോട്ടം ആരംഭിച്ചത്. നിലമൊരുക്കൽ തൊട്ട് വിളവെടുപ്പ് വരെ രക്ഷിതാക്കളുടെ സമയബന്ധിതമായ ഇടപെടൽ കൃഷിക്ക് കരുത്തേകി ജൈവവളങ്ങളായ ചാണകപ്പൊടി, ആട്ടിൻകാഷ്ഠം, ഗോമൂത്രം, സ്ലറി , ബയോ പോട്ടിൽ നിന്നുള്ള വളങ്ങൾ ,കഞ്ഞിവെള്ളം എന്നിവ മാത്രമാണ് ഉപയോഗിച്ചത്. കീടനാശിനികളായി പുകയില കഷായം, വെളുത്തുള്ളി മിശ്രിതം, ഫിറമോൺകെണിഎന്നിവയും ഉപയോഗിച്ചു. കുട്ടികളുടെ പഠനസമയത്തെ ഇടവേളകളാണ് ഈ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചിരുന്നത് .ഇപ്പോൾ സ്കൂളിലെ ഒട്ടുമിക്ക കുട്ടികൾക്കും സ്വന്തമായി ഒരു പച്ചക്കറി തോട്ടം ഉണ്ട് . കുട്ടികൾ വളരെ ഉത്സാഹത്തോടും സന്തോഷത്തോടും കൂടിയാണ് ഈ തോട്ടം പരിപാലിച്ചു വരുന്നത്. 'കുട്ടികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഹരിത ക്ലബ്ബും പിടിഎയും നൽകി വരുന്നുണ്ട് നമുക്കൊരുമിച്ച് നീങ്ങാം പുതിയൊരു കാർഷിക സംസ്കാരത്തിലേക്ക് .

Walk with English

നൂതന വിദ്യാഭ്യാസരംഗത്ത് ഒരു മുതൽക്കൂട്ടായി മാറുകയാണ് ഇംഗ്ലീഷ് പഠനം. മാതൃഭാഷയെ ഒഴിവാക്കിയുള്ളതല്ല അത് മറിച്ച് മാതൃഭാഷയോടൊപ്പം ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഭാഷയായി മാറിയിരിക്കുന്നു ഇംഗ്ലീഷിൽ ഇംഗ്ലീഷ് പഠനത്തിലേക്ക് ചുവടുവെക്കാൻ മലയാളം മീഡിയം സ്കൂളായ ജി. എൽ. പി. എസ്. തെയ്യങ്ങാട് Walk with English ശ്രമിച്ചു. വിജയിച്ചു.

ജി. എൽ. പി. എസ്. തെയ്യങ്ങാടിൽ എത്തിച്ചേർന്ന വിദ്യാർത്ഥികളെ പാഠപുസ്തകത്തിന് അതീതമായി ചിന്തിക്കാനും പ്രവർത്തിപ്പിക്കാനും Walk with English ന് സാധിച്ചു. പ്രീപ്രൈമറി തലം മുതൽക്കുതന്നെ ഇംഗ്ലീഷ് ഭാഷയോടുള്ള മമത വളർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ദിവസവും ഇംഗ്ലീഷ് ഭാഷ സംസാരിക്കുവാനുള്ള അവസരങ്ങൾ നൽകി. ചെറിയ കഥകൾ വായിച്ച് മനസ്സിലാക്കുകയും കവിതകൾക്ക് വരികൾ കൂട്ടിച്ചേർക്കാനുള്ള കഴിവ് അവരിൽ വളർത്തിയെടുത്തു. കഥാപാത്രങ്ങളായി മാറി മികച്ച അവതരണം കുട്ടികൾ കാഴ്ചവെച്ചു.

ആഴ്ചതോറും നടത്തിവന്നിരുന്ന ഇംഗ്ലീഷ് അസംബ്ലി വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. അധ്യാപകർ കുട്ടികളെ അതിലേക്ക് നയിക്കുമ്പോൾ രക്ഷിതാക്കളുടെ പങ്ക് അവസ്മരണീയമായിരുന്നു. ചെറിയ അവതരണത്തിൽ നിന്നും സ്വന്തമായുള്ള അവതരണത്തിലേക്ക് നയിക്കാൻ അസംബ്ലി ഒരു വലിയ പങ്കുവഹിച്ചിരുന്നു.

ഒത്തു വിതക്കാം ഒത്തിരി കൊയ്യാം ( വിത്തും കൈക്കോട്ടും)

* കുട്ടികളിൽ കൃഷിക്ക് അനുകൂലമായ മനോഭാവം വളർത്തുക

* കൃഷിയെ ഒരു സംസ്കാരം ആക്കി മാറ്റുക

* ജൈവകൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുക

* പോഷകസമൃദ്ധവും വിഷാംശമില്ലാത്തതുമായ ശുദ്ധമായ പച്ചക്കറി ഉച്ച ഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് നൽകുക

* ജീവിതയായ പഠനപ്രക്രിയയിലൂടെ പഠനം രസകരവും അനായാസവും ആക്കുക

* വിദ്യാലയവും സമൂഹവും ആയുള്ള കൂട്ടായ്മയും സാമൂഹ്യപങ്കാളിത്തവും വർദ്ധിപ്പിക്കുക

ഈ ലക്ഷങ്ങളോയുടെ പിടിഎ എക്സിക്യൂട്ടീവ് അംഗം അനിൽകുമാർ കെയുടെ നേതൃത്വത്തിലാണ് ജൈവ പച്ചക്കറി തോട്ടം ആരംഭിച്ചത്. നിലമൊരിക്കൽ തൊട്ട് വിളവെടുപ്പ് വരെ രക്ഷിതാക്കളുടെ സമയബന്ധിതമായ ഇടപെടൽ കൃഷിക്ക് കരുത്തേകി. ദൈവവളങ്ങളായ ചാണകപ്പൊടി ആട്ടിൻകാഷ്ടം ഗോമൂത്രം സ്ലറി ബയോ പോട്ടി നിന്നുള്ള വളങ്ങൾ കഞ്ഞിവെള്ളം എന്നിവ മാത്രമാണ് ഉപയോഗിച്ചത്. കീടനാശിനികളായി പുകയില കഷായം വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഫിറോമോൺ കെണി എന്നിവയും ഉപയോഗിച്ചു. കുട്ടികളുടെ പഠനസമയത്തെ ഇടവേളകൾ ആണ് ഈ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചിരുന്നത്. ഇപ്പോൾ സ്കൂളിലെ ഒട്ടുമിക്ക കുട്ടികൾക്കും സ്വന്തമായി ഒരു പച്ചക്കറിത്തോട്ടം ഉണ്ട്. കുട്ടികൾ വളരെ സാഹത്തോടും സന്തോഷത്തോടും കൂടിയാണ് ഈ തോട്ടം പരിപാലിച്ച് വരുന്നത്. കുട്ടികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഹരിത ക്ലബ്ബും പിടിഎയും നൽകി വരുന്നുണ്ട്. നമുക്കൊരുമിച്ച് നീങ്ങാൻ പുതിയൊരു കാർഷിക സംസ്കാരത്തിലേക്ക്

2 ടാലന്റ് ലാബുകൾ

പാഠ്യേതര പ്രവർത്തനങ്ങളായി വിദ്യാലയത്തിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ0നം തന്നെയാണ് എന്ന തിരിച്ചറിവിലാണ് ടാലന്റ് ലാബുകളുടെ പ്രവർത്തനം കൂടുതൽ സുസജ്ജവും കാര്യക്ഷമവുമാക്കിയത്. കുട്ടി കളിൽ അന്തർലീനമായിട്ടുള്ള പ്രധാന കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുവാൻ ഈ സംവിധാനം കൊണ്ട് സാധിച്ചു. ടാലന്റ് ലാബിലേക്ക് ഏതെല്ലാം പ0ന വിഷയങ്ങൾ ഉൾപ്പെടുത്തണമെന്നും പ്രവർത്തന ക്രമീകരണം എങ്ങിനെ ആയിരിക്കണമെന്നും കുട്ടികളുടെ പങ്കാളിത്തം ഏതു തരത്തിൽ നിജപ്പെടുത്തണമെന്നും SRG യിൽ വിശദമായ ചർച്ചകൾ നടത്തി അഭിപ്രായ സമന്വയത്തിലൂടെ ലാബ് പ്രവർത്തനം ആരംഭിച്ചു. ആശങ്കകളുണ്ടായിരുന്നെങ്കിലും രക്ഷകർത്യ സമിതിയുടെ സജീവ പങ്കാളിത്തവും സഹകരണവും കൊണ്ട് ടാലന്റ് ലാബ് രണ്ടാം വർഷവും കൂടുതൽ കരുത്തോടെ മുന്നേറി വിദ്യാലയത്തെ മികവുകളുടെ

കേദാരമാക്കി കൊണ്ടിരുന്നു.

3. പഴമൊഴിപ്പത്തായം

മൺമറഞ്ഞു പോയ പഴയ കാല ഉപകരണങ്ങൾ, നാട്ടാചാരങ്ങൾ ,നാട്ടറിവുകൾ ,നാട്ടു ചികിത്സകൾ ,ആചാരമര്യാദകൾ എന്നിവയൊക്കെ പുത്തൻ തലമുറയ്ക്ക് അസംബ്ലിയിലൂടെ പകർന്നു കൊടുക്കുന്ന പ്രവർത്തനമാണ് പഴമൊഴി പ്പത്തായം.

4. വാക്കുകൾ പൂക്കും കാലം

കുട്ടികളിൽ പദസമ്പത്ത് വർദ്ധിക്കുന്നതു വഴി ഭാഷാപ്രയോഗത്തിൽ കൂടുതൽ പ്രാവീണ്യം ഉണ്ടാക്കുന്നതിനും ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തമാക്കുന്നതിനും വേണ്ടി ഒഴിവു സമയങ്ങളിൽ കൊടുക്കുന്ന ഭാഷാ കേളി പ്രവർത്തനമാണ് വാക്കുകൾ പൂക്കും കാലം.

വിവിധ പഠന സൗകര്യം ഒരുക്കൽ

* ടാലന്റ് ലാബ്

2019-20 അധ്യയന വർഷത്തിൽ ജി എൽ പി എസ് തെയ്യങ്ങാട് നടത്തിയ മികവാർന്ന ഒരു പ്രവർത്തനമായിരുന്നു. ടാലന്റ് ലാബ് പൊതു വിദ്യാലയത്തിലേക്ക് പ്രവേശനം നേടുന്ന ഓരോ കുട്ടിയുടേയും കഴിവു കളും അഭിരുചികളും തിരിച്ചറിഞ്ഞ് അധ്യാപകരുടേയും രക്ഷിതാക്കളു ടേയും സമൂഹത്തിന്റെയും പിന്തുണയോടുകൂടി പരിപോഷിപ്പിച്ച് സമൂഹ ത്തിന് കാണിച്ചു കൊടുക്കുന്നു. എന്നതാണ് ടാലന്റ് ലാബിന്റെ ഉദ്ദേശ്യം

പഠനപുരോഗതി മാത്രമല്ല സ്വയം തിരിച്ചറിയൽ സർഗാത്മക ചിന്ത, നിരീക്ഷണ പാടവം, നേതൃപാടവം, ആശയവിനിമയ ശേഷി, സഹഭാവം തുടങ്ങിയവ ആർജ്ജിക്കാനും കുട്ടികളിൽ അന്തർലീനമായ കഴിവുകൾ വികസിപ്പിക്കാനും ടാലന്റ് ലാബ് എന്ന ആശയത്തിലൂടെ സാധിച്ചു.

29 പ്രവർത്തനങ്ങളെ 5 ലാബിന്റെ പരിധിയിലാക്കി ഓരോ കുട്ടിക്കും 4 ഇനങ്ങളിൽ നൈപുണി വികാസത്തിന് അവസരമൊരുക്കി. വിഷയവിദഗ്ധരെ ലാബുകളിലെ പരിശീലനത്തിന് നഗരസഭ നിയമിച്ചിട്ടുണ്ട്. ഇതി നായി പി ടി എ എക്സിക്യൂട്ടീവ് മീറ്റിംഗ് നടത്തി. ഏതെല്ലാം മേഖലകളി ലാണ് പരിശീലനം വേണ്ടതെന്ന് തീരുമാനിച്ചു. എസ് ആർ ജി യോഗ ത്തിൽ ചർച്ച ചെയ്തത് അധ്യാപകർക്ക് മേഖലകളുടെ ചുമതല വിഭജിച്ച് നൽകി. രക്ഷിതാക്കളും പി ടി എ പ്രതിനിധികളും അമ്മമാരും നിരീക്ഷ കരും സഹായികളുമായി.

ശനി, ഞായർ ദിവസങ്ങളിൽ പ്രഖ്യാപിത അവധി ദിനങ്ങൾ, ഓണം, ക്രിസ്തുമസ് അവധി ദിനങ്ങൾ എന്നിവ ഇതിനായി പ്രയോജന പ്പെടുത്തി. ഇതുമൂലം കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പഠനസമയം നഷ്ടമാകാതെ തന്നെ പാഴാക്കി കളയുന്ന ഒഴിവുസമയങ്ങൾ പുത്തൻ അറിവുകളുടെ പുതിയ ഇഴകൾ തുന്നിചേർക്കാൻ കഴിഞ്ഞു.

കുട്ടികൾക്ക് അവരവരുടെ പരിമിതികളും വ്യത്യസ്തത തിരിച്ചറിയാനും അംഗീകരികരിക്കുവാനും ബഹുമാനിക്കുവാനും ഇതിലൂടെ സാധിച്ചു.

4. പഠനത്തിൽ പ്രാദേശിക വിഭവങ്ങൾ (മനുഷ്യ വിഭവശേഷി ഉൾപ്പെടെ പ്രയോജനപ്പെടുത്തൽ

വിശദംശങ്ങൾ

മാസത്തിൽ ഒരു അതിഥി എന്ന പരിപാടിയിലൂടെ കലാസാഹിത്യം നാടൻകലകൾ കൃഷി പൊതു സ്ഥാപനങ്ങൾ പരിസ്ഥിതി സംരക്ഷണം പാചകം ആരോഗ്യം ക്രമസമാധാനം സാമൂഹ്യ സേവനം തുടങ്ങി മേഖലകളിൽ സേവന മികവിനുള്ള ലോക്കൽ റിസോഴ്സിനെ S S G കണ്ടെത്തി ആവശ്യഘട്ടങ്ങളിൽ വിദ്യാലയത്തിൽ എത്തിക്കുന്നു. അഭിമുഖം സല്ലാപം സംവാദം നുറുങ്ങു വിജ്ഞാനം സ്ലൈഡ് പ്രദർശനം വിവരണം എന്നീ സന്ദർഭങ്ങളിലൂടെ കുട്ടികളെ കടത്തിക്കൊണ്ടു പോകുവാൻ വേണ്ട മാർഗ്ഗനിർദ്ദേശം SRG ഈ അതിഥികൾക്ക് കൊടുക്കുമ്പോൾ താല്പര്യ പഠനത്തിന് അവസരം ഉണ്ടാകുന്നു. അങ്ങനെ പഠനം ജീവിതഗന്ധിയാവുന്നു.

5. ഫീൽഡ് ട്രിപ്പ്/ പഠനയാത്ര

പ്രകൃതിയെ അറിയാൻ പൈതൃകമറിയാൻ

പ്രകൃതിയിലേക്കും പൈതൃക കാഴ്ചയിലേക്കും പ്രായോഗിക ജ്ഞാനത്തിലേക്കുള്ള വാതിലുകളാണ് കുട്ടികളെ സംബന്ധിച്ച ഫീൽഡ് ട്രിപ്പുകൾ ഞങ്ങളുടെ സ്കൂളിലെ ഫീൽഡ് ട്രിപ്പുകൾ. അക്ഷരാർത്ഥത്തിൽ കൂട്ടായ്മയുടെ വിജയങ്ങൾ കൂടിയായിരുന്നു കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേരുന്ന അപൂർവ അനുഭവങ്ങൾ. എക്കാലത്തും കുഞ്ഞു മനസ്സിൽ മായാതെ നിൽക്കും. സ്കൂളിനു തൊട്ടടുത്തുള്ള കമല മുത്തശ്ശിയുടെ വയലിൽ ട്രാക്ടറുകൾ ഇറങ്ങുന്നത് മുതൽ ബാങ്ക് പോസ്റ്റോഫീസ് അങ്ങാടിയിലെ അളവ് തൂക്കങ്ങൾ വരെ കാണാൻ കുട്ടികളുമായി പോകുന്നു. ഇങ്ങനെയുള്ള അനുഭവങ്ങൾ കുട്ടികൾക്ക് സമ്മാനിക്കാൻ എപ്പോഴും സന്നദ്ധരായ രക്ഷിതാക്കൾ ജിഎൽപിഎസ് തെയ്യങ്ങാടിനുണ്ട് എന്നത് അഭിമാനത്തോടെ പറയാൻ കഴിയും.

ഓണവുമായി ബന്ധപ്പെട്ട സാധാരണ കളികളിൽ നിന്നും വേറിട്ടുള്ള ചിന്തയാണ് പൂപ്പറിക്കാം എന്ന കളി.കുട്ടികളെ ചുറ്റുപാടിലേക്ക് വിട്ട് നിശ്ചിത സമയത്തിനുള്ളിൽ മുക്കുറ്റി തുമ്പ എന്നിവയുടെ പൂ കണ്ടെത്തി പറിക്കുക എന്നതായിരുന്നു മത്സരം. അവരുടെ കയ്യിലെ പൂക്കൾ എണ്ണി നോക്കി കൂടുതൽ ഉള്ളവർക്ക് സമ്മാനം നൽകി. കയ്യിലെ പൂക്കൾ നീട്ടിയുള്ള അവരുടെ ചിരി കളിയെ മാത്രമല്ല പ്രകൃതിയെ കൂടി ആസ്വദിച്ച പോലെയായിരുന്നു. ബിയ്യം കായലിന്റെ പാലം കടന്ന് കയർ പിരിക്കുന്ന സ്ഥലത്തേക്ക്.


ചിത്രശാല

ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

  • NH 17 നു സമീപം പൊന്നാനി നഗരത്തിൽ നിന്നും ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് ഗുരുവായൂർ റോഡിൽ നിന്നും ഏകദേശം 1.3 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്നും 53 കിലോ മീറ്ററും കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ നിന്നും 14 കിലോമീറ്ററും മാറിയാണ് മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._തെയ്യങ്ങാട്&oldid=2537926" എന്ന താളിൽനിന്ന് ശേഖരിച്ചത്