"സെന്റ്. ജോസഫ്സ് യൂ. പി. സ്കൂൾ കടവന്ത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 91: | വരി 91: | ||
* കടവന്ത്രയിൽ നിന്ന് 1.5 km കൊച്ചുകടവന്ത്ര റോഡിൽ സെന്റ്. ജോസഫ് പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു. | * കടവന്ത്രയിൽ നിന്ന് 1.5 km കൊച്ചുകടവന്ത്ര റോഡിൽ സെന്റ്. ജോസഫ് പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=9.9509548|lon=76.3031207|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോസഫ്സ് യൂ. പി. സ്കൂൾ കടവന്ത്ര | |
---|---|
വിലാസം | |
കടവന്ത്ര സെന്റ്.ജോസഫ്സ് യു പി .സ്കൂൾ കടവന്ത്ര , കടവന്ത്ര പി.ഒ. , 682020 , എറണാകുളം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | stjosephupskadavanthra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26250 (സമേതം) |
യുഡൈസ് കോഡ് | 32080301513 |
വിക്കിഡാറ്റ | Q110287928 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃക്കാക്കര |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 57 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 150 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജി പാറക്കൽ |
പി.ടി.എ. പ്രസിഡണ്ട് | നീതു ലിൻസൺ |
എം.പി.ടി.എ. പ്രസിഡണ്ട് | ഐഡി സന്തോഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കടവന്ത്ര എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ്സ് യു. പി. സ്കൂൾ കടവന്ത്ര.
ചരിത്രം
എറണാകുളം കടവന്ത്രയിൽ വർഷങ്ങളായി അറിവിന്റെ പൊൻപ്രഭ ചൊരിഞ്ഞ് നവതിയുടെ നിറവിൽ തിളങ്ങിനിൽക്കുകയാണ് സെൻറ് ജോസ്ഫ് യു.പി.സ്കൂൾ.1915ൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്,1920ൽ റവ.ഫാ.വർക്കി കര്യമ്പുഴയുടെ മേൽനോട്ടത്തിൽ,സി.ഡി.ഏലിയാസ് മാഷിൻറെ നേതൃത്വത്തിൽ വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.ആദ്യവർഷം ഒന്നാം ക്ലാസ് മാത്രമാണ് പ്രവർത്തിച്ചത്. 1978ൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായത്തോടെ 20 സെൻറ് സ്ഥലം വാങ്ങി. ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്ന ശ്രി.ഔസേപ്പ് മാഷിനെ,1992ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്നൽകി,രാഷ്ട്രപതി ആദരിച്ചു.ഏറ്റവും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് മുൻ ഹെഡ് മാസ്റ്റർ ശ്രി.കെ.ഒ.ജോൺ മാസ്റ്റർക്കും ലഭിച്ചിട്ടുണ്ട്.ഇവയെല്ലാം ഈ സകുളിൻറെ അഭിമാനാർഹമായ നേട്ടങ്ങളാണ്.
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസുകളിലും ഗ്രീൻബോർഡ്,നവീകരിച്ച ക്ലാസ്മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വിശാലമായ കളിസ്ഥലം, കംപ്യൂട്ടർലാബ്, ലൈബ്രറി, മഴവെള്ളസംഭരണി, മാനസികോല്ലാസത്തിനുതകുന്ന വിവിധയിനം കളിയുപകരണങ്ങൾ തുടങ്ങിയവ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ് ശാസ്ത്രമേള, ശാസ്ത്രക്വിസ്,സെമിനാറുകൾ എന്നിവ നടത്തുന്നു.പരിസരസംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ, പ്ലക്കാർഡ നിർമാണം,റാലി എന്നിവ നടത്തി.
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്. ബാലശാസ്ത്രകോൺഗ്രസിൻറെ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളിലെ കലാസാഹിത്യാഭിരുചികൾ പ്രോത്‌സാഹിപ്പിക്കാനായി എല്ലാ മാസവും ആദ്യവെള്ളിയാഴ്ച്ച ഓരോ ക്ലാസിൻറെയും നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നു.കുട്ടികളുടെ കൈയെഴുത്തുമാസികയും ക്ലാസടിസ്ഥാനത്തിൽ തയ്യാറാക്കുന്നു.
- ഗണിത ക്ലബ്ബ്.{ഗണിതാഭിരുചി വളർത്തുന്നത്തിൻറെ ഭാഗമായി മേളകൾ ,ക്വിസ്,ഗണിതനാടകങ്ങൾ എന്നിവ നടത്തുന്നു.ഗണിതവുമായി ബന്ധപ്പെട്ട് കൈയ്യെഴുത്തുമാസികകളും തയ്യാറാക്കാറുണ്ട്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.{സാമൂഹ്യശാസ്ത്രക്വിസ്, സെമിനാർ,ചിത്രപ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു.
- പരിസ്ഥിതി ക്ലബ്ബ്. എല്ലാ വെള്ളിയാഴ്ച്ചയും ഡ്രൈ ഡേ ആയി ആചരിച്ച് വിദ്യാലയവും പരിസരവും ശുചിയാക്കുന്നു.പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും പരിപാലിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ. ഔസേപ്പ് പി.സി
- ശ്രീ.കെ.ഒ ജോൺ
- സി.ലിസാമേരി
- ശ്രീമതി.ടെസ്സി തോമസ്
- ശ്രീ.സി.ഡി ഏലിയാസ്
- ശ്രീമതി.അന്ന ജോസഫ്
- ശ്രീ.പി.ജെ ജോർജ്
- ശ്രീ.കെ.റ്റി മത്തായി
നേട്ടങ്ങൾ
ക്ലസ്റ്റർതല മത്സരങ്ങളിലും സബ്ജില്ലാമേളകളിലും വിദ്യാർഥികൾ പങ്കെടുത്ത് മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി വരുന്നു. 2014-15
ലെ മികവിനുള്ള ക്ലസ്റ്റർതല പുരസ്കാരം ,പച്ചക്കറിത്തോട്ടനിർമ്മാണത്തിലൂടെ ,വിദ്യാലയത്തിനു ലഭിച്ചു. ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ദേശീയ ,സംസ്ഥാന അവാർഡ് ജേതാക്കളായ പി.സി ഔസേപ്പ് മാഷ് ,കെ.ഒ ജോൺ മാഷ് എന്നിവർ ഇവിടെ പ്രധാന അധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്. എറണാകുളം സബ് ജില്ലയിലെ ഏറ്റവും നല്ല പി.റ്റി.എ കമ്മിറ്റിക്കുള്ള പുരസ്കാരവും ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റവ.ഫാ.ജേക്കബ്.ജി.പാലക്കാപ്പിള്ളി(ഡയറക്ടർ,ഭാരത് മാതാ കോളേജ്,തൃക്കാകര)
- ശ്രീ.ജോൺസൺ പാട്ടത്തിൽ(ഡിവിഷൻ കൌൺസിലർ,കൊച്ചി കോർപറേഷൻ)
- ശ്രീ.ആൻൻറെണി പൈനുതറ(ഡിവിഷൻ കൌൺസിലർ,കൊച്ചി കോർപറേഷൻ)
- ശ്രീ.പത്മനാഭൻ മാസ്റ്റർ.
ചിത്രശാല
സ്കൂൾ വാർഷികം 2022
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കടവന്ത്രയിൽ നിന്ന് 1.5 km കൊച്ചുകടവന്ത്ര റോഡിൽ സെന്റ്. ജോസഫ് പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26250
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ