"എ ജെ ബി എസ് പുത്തിഗെ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ ജെ ബി എസ് പുത്തിഗെ ಎ ಜೆ ಬಿ ಎಸ್ ಪುತ್ತಿಗೆ/പ്രവർത്തനങ്ങൾ എന്ന താൾ എ ജെ ബി എസ് പുത്തിഗെ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''ദേശീയ അധ്യാപകദിനം ; പോസ്റ്റ് കാർഡിൽ അധ്യാപകർക്ക് സ്നേഹസന്ദേശം''' | |||
'''അയച്ച് പുത്തിഗെയിലെ കുട്ടികൾ''' | |||
കുമ്പള : പോയകാലത്തിന്റെ ഓർമപ്പെട്ടിയിലേക്ക് പ്രിയപ്പെട്ട അധ്യാപകർക്ക് സ്നേഹസന്ദേശം അയച്ച് പുത്തിഗെ എ.ജെ.ബി സ്കൂളിലെ കുട്ടികൾ.അധ്യാപകദിനത്തിലാണ് പോസ്റ്റ് കാർഡിൽ ആശംസകൾ നേർന്നുകൊണ്ട് കത്തയച്ചത്. പുതിയ തലമുറ മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും പിറകെ പോയപ്പോൾ അന്യമായികൊണ്ടിരിക്കുന്ന കത്തെഴുത്തും പോസ്റ്റ് ഓഫീസുകളുമൊക്കെ അടുത്തറിയുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പോസ്റ്റ് കാർഡിൽ കുട്ടികൾ സ്വന്തം കൈപ്പടയിൽ എഴുതിയ സ്നേഹാശംസകൾ പുത്തിഗെ പോസ്റ്റ് ഓഫീസിനു മുന്നിലെ പോസ്റ്റ് പെട്ടിയിൽ നിക്ഷേപിച്ചു. പോസ്റ്റ്‌മാസ്റ്റർ പ്രേമ കുട്ടികൾക്ക് ഓഫീസ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അധ്യാപകരായ പ്രീത ഡയാന ക്രാസ്റ്റ, ജി.കെ ലതിക,എം.ദീപ, രാഹുൽ ഉദിനൂർ എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:11320LETTERBOX.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|അധ്യാപകർക്കുള്ള കത്തുമായി പോസ്റ്റ് ഓഫീസിലേക്ക്..]] | |||
'''കേരളപ്പിറവി ദിനാഘോഷം ; കേരളത്തെ ക്യാൻവാസിലാക്കി പുത്തിഗെയിലെ കുട്ടികൾ''' | |||
കുമ്പള : കണ്ടും കേട്ടും പഠിച്ചും അറിഞ്ഞ കേരളത്തെ ക്യാൻവാസിൽ പകർത്തി പുത്തിഗെ എ.ജെ.ബി സ്കൂളിലെ കുട്ടികൾ. കേരളീയം കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായാണ് വലിയ ക്യാൻവാസിൽ 'ഹരിത കേരളം സുന്ദര കേരളം' ചിത്രരചന ഒരുക്കിയത്.യുവ ചിത്രകാരൻ കിരൺ ആചാര്യ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാലയത്തിലെ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള 500 ലേറെ കുട്ടികളും അധ്യാപകരും ക്യാൻവാസിലേക്ക് ചിത്രങ്ങൾ പകർത്തി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. പ്രധാനാധ്യാപിക ആർ. സിന്ധു അധ്യക്ഷത വഹിച്ചു. ഇ.ശ്രീജ സ്വാഗതവും എ.അശ്വിനി നന്ദിയും പറഞ്ഞു.ടി.എൻ ഉണ്ണികൃഷ്ണൻ, എ. അൻവർ ഷാ എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:11320KERALEEYAM.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|കേരളം ക്യാൻവാസിൽ-കേരളപ്പിറവി ദിനാഘോഷം]] | |||
'''സ്വാതന്ത്ര്യ ദിനത്തിൽ "വന്ദേമാതരം" നൃത്തശില്പവുമായി പുത്തിഗെ എ.ജെ.ബി സ്കൂൾ വിദ്യാർത്ഥികൾ''' | |||
കുമ്പള : ദേശസ്നേഹം തുളുമ്പുന്ന വരികൾക്ക് നൃത്തഭാഷ്യമൊരുക്കി സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ അരങ്ങിലെത്തിയത്. അധ്യാപകൻ എ.വി ബാബുരാജിന്റെ ശിക്ഷണത്തിൽ 20 മിനിറ്റോളം ദൈർഘ്യമുള്ള നൃത്തശില്പത്തിൽ വിദ്യാലയത്തിലെ 3,4 ക്ലാസിലെ മുപ്പതോളം കുട്ടികൾ ചുവടുവെച്ചു. സ്വാതന്ത്ര്യദിന ഡ്രിൽ പ്രദർശനം, ദേശഭക്തിഗാന മത്സരം ക്വിസ് മത്സരം, പ്രസംഗ മത്സരം,ബാഡ്ജ് നിർമ്മാണം, ആശംസ കാർഡ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ. സിന്ധു ദേശീയ പതാക ഉയർത്തി.നാടിന്റെ ശുചിത്വം കാക്കുന്ന ഹരിത കർമ്മ സേന അംഗങ്ങളെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പൊന്നാട അണിയിച്ച് ആദരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ. സിന്ധു, വാർഡ് മെമ്പർ കേശവ എസ്.ആർ, പിടിഎ പ്രസിഡണ്ട് ജുനൈദ് ഉറുമി, എം പി ടി എ പ്രസിഡണ്ട് ബിന്ദു, സ്കൂൾ മാനേജർ ഇബ്രാഹിം മാസ്റ്റർ, എസ്ആർജി കൺവീനർ പ്രീത ഡയാന ക്രാസ്റ്റ എന്നിവർ സംസാരിച്ചു. ഗ്രീൻ വില്ലേജ് ടെക്‌നിക്കൽ എക്സ്പേർട്ട് റാഷിദ് മുയിപ്പോത്ത് മാലിന്യനിർമാർജന ബോധവൽക്കരണ ക്ലാസ് എടുത്തു.അധ്യാപകരായ ടി.എൻ ഉണ്ണികൃഷ്ണൻ, പി. പി പ്രിയ, ജെ.ആർ സുപ്രീത, എ.അൻവർഷാ, രാഹുൽ ഉദിനൂർ എന്നിവർ നേതൃത്വം നൽകി | |||
[[പ്രമാണം:11320INDEPENDECEDAY.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|വന്ദേമാതരം സംഗീത ശിൽപം]] | |||
'''<nowiki/>'സ്നേഹമരത്തിൽ ഒപ്പുച്ചാർത്തി' പുത്തിഗെ; ശ്രദ്ധേയമായി യുദ്ധ വിരുദ്ധ ദിനാചരണം'''' | |||
കുമ്പള : സമാധാന സന്ദേശവുമായി പുത്തിഗെയിൽ സ്നേഹമരത്തിൽ ഒപ്പുച്ചാർത്തി. ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ചേർന്ന് സ്നേഹമരത്തിൽ ഒപ്പുച്ചാർത്തിയത്. പുത്തിഗെ കട്ടത്തടുക്ക ജംഗ്ഷനിൽ പരിപാടി പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൽവ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് ജുനൈദ് ഉറുമി അധ്യക്ഷത വഹിച്ചു. അധ്യാപിക പി. പി പ്രിയ സമാധാന സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രെസ് ആർ.സിന്ധു, വാർഡ് മെമ്പർ കേശവ എസ്.ആർ,എസ്ആർജി കൺവീനർ പ്രീത ഡയാന ക്രാസ്റ്റ എന്നിവർ സംസാരിച്ചു. അധ്യാപകരായ എ.വി ബാബുരാജ്, അൻവർഷാ,ടി.എൻ ഉണ്ണികൃഷ്ണൻ,സുപ്രീത, രാഹുൽ ഉദിനൂർ എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:11320SNEHAMARAM.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|സ്നേഹമരത്തിൽ ഒപ്പുചാർത്തൽ]] | |||
'''പുസ്തക പത്തായം നിറയ്ക്കാൻ 'പുസ്തക വണ്ടി'യുമായി പുത്തിഗെ സ്കൂൾ''' | '''പുസ്തക പത്തായം നിറയ്ക്കാൻ 'പുസ്തക വണ്ടി'യുമായി പുത്തിഗെ സ്കൂൾ''' | ||
കുമ്പള :വിദ്യാലയ ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണത്തിന് പുത്തിഗെ എ.ജെ.ബി സ്കൂളിന്റെ പുസ്തക വണ്ടി യാത്ര തുടങ്ങി. വിദ്യാലയത്തിലെ പൂർവ അദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ തുടങ്ങി താത്പ്പര്യമുള്ള ആർക്കും വിദ്യാലയ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാം. ഇവർ ആവശ്യപ്പെടുന്നതനുസരിച്ച് വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം പുസ്തക വണ്ടിയുമായി വീടുകളിലെത്തി പുസ്തകങ്ങൾ ശേഖരിക്കും. വായിച്ചു കഴിഞ്ഞതോ പഴയതോ പുതിയതോ ആയ പുസ്തകങ്ങൾ ഇത്തരത്തിൽ ശേഖരിച്ച് വിദ്യാലയത്തിലെ പുസ്തക ശേഖരം വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പുസ്തകവണ്ടിയുടെ ഉദ്ഘാടനം വായനാദിനത്തിൽ പ്രധാനാധ്യാപിക ആർ.സിന്ധു നിർവഹിച്ചു. അധ്യാപകരായ എ.വി ബാബുരാജ്, ബി. സരിത, എ. അശ്വിനി, ആയിഷത്ത് റിലഹ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പുത്തിഗെയുടെ വിവിധ ഭാഗങ്ങളിൽ പുസ്തകവണ്ടി പ്രയാണം നടത്തും. | കുമ്പള :വിദ്യാലയ ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണത്തിന് പുത്തിഗെ എ.ജെ.ബി സ്കൂളിന്റെ പുസ്തക വണ്ടി യാത്ര തുടങ്ങി. വിദ്യാലയത്തിലെ പൂർവ അദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ തുടങ്ങി താത്പ്പര്യമുള്ള ആർക്കും വിദ്യാലയ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാം. ഇവർ ആവശ്യപ്പെടുന്നതനുസരിച്ച് വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം പുസ്തക വണ്ടിയുമായി വീടുകളിലെത്തി പുസ്തകങ്ങൾ ശേഖരിക്കും. വായിച്ചു കഴിഞ്ഞതോ പഴയതോ പുതിയതോ ആയ പുസ്തകങ്ങൾ ഇത്തരത്തിൽ ശേഖരിച്ച് വിദ്യാലയത്തിലെ പുസ്തക ശേഖരം വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പുസ്തകവണ്ടിയുടെ ഉദ്ഘാടനം വായനാദിനത്തിൽ പ്രധാനാധ്യാപിക ആർ.സിന്ധു നിർവഹിച്ചു. അധ്യാപകരായ എ.വി ബാബുരാജ്, ബി. സരിത, എ. അശ്വിനി, ആയിഷത്ത് റിലഹ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പുത്തിഗെയുടെ വിവിധ ഭാഗങ്ങളിൽ പുസ്തകവണ്ടി പ്രയാണം നടത്തും. | ||
[[പ്രമാണം:11320PUSTHAKAVANDI.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:11320PUSTHAKAVANDI.jpg|നടുവിൽ|ലഘുചിത്രം|500x500px|പുസ്തക പത്തായം-പുസ്തക വണ്ടി]] | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
21:42, 28 ജൂലൈ 2024-നു നിലവിലുള്ള രൂപം
ദേശീയ അധ്യാപകദിനം ; പോസ്റ്റ് കാർഡിൽ അധ്യാപകർക്ക് സ്നേഹസന്ദേശം
അയച്ച് പുത്തിഗെയിലെ കുട്ടികൾ
കുമ്പള : പോയകാലത്തിന്റെ ഓർമപ്പെട്ടിയിലേക്ക് പ്രിയപ്പെട്ട അധ്യാപകർക്ക് സ്നേഹസന്ദേശം അയച്ച് പുത്തിഗെ എ.ജെ.ബി സ്കൂളിലെ കുട്ടികൾ.അധ്യാപകദിനത്തിലാണ് പോസ്റ്റ് കാർഡിൽ ആശംസകൾ നേർന്നുകൊണ്ട് കത്തയച്ചത്. പുതിയ തലമുറ മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും പിറകെ പോയപ്പോൾ അന്യമായികൊണ്ടിരിക്കുന്ന കത്തെഴുത്തും പോസ്റ്റ് ഓഫീസുകളുമൊക്കെ അടുത്തറിയുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പോസ്റ്റ് കാർഡിൽ കുട്ടികൾ സ്വന്തം കൈപ്പടയിൽ എഴുതിയ സ്നേഹാശംസകൾ പുത്തിഗെ പോസ്റ്റ് ഓഫീസിനു മുന്നിലെ പോസ്റ്റ് പെട്ടിയിൽ നിക്ഷേപിച്ചു. പോസ്റ്റ്‌മാസ്റ്റർ പ്രേമ കുട്ടികൾക്ക് ഓഫീസ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അധ്യാപകരായ പ്രീത ഡയാന ക്രാസ്റ്റ, ജി.കെ ലതിക,എം.ദീപ, രാഹുൽ ഉദിനൂർ എന്നിവർ നേതൃത്വം നൽകി.
കേരളപ്പിറവി ദിനാഘോഷം ; കേരളത്തെ ക്യാൻവാസിലാക്കി പുത്തിഗെയിലെ കുട്ടികൾ
കുമ്പള : കണ്ടും കേട്ടും പഠിച്ചും അറിഞ്ഞ കേരളത്തെ ക്യാൻവാസിൽ പകർത്തി പുത്തിഗെ എ.ജെ.ബി സ്കൂളിലെ കുട്ടികൾ. കേരളീയം കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായാണ് വലിയ ക്യാൻവാസിൽ 'ഹരിത കേരളം സുന്ദര കേരളം' ചിത്രരചന ഒരുക്കിയത്.യുവ ചിത്രകാരൻ കിരൺ ആചാര്യ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാലയത്തിലെ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള 500 ലേറെ കുട്ടികളും അധ്യാപകരും ക്യാൻവാസിലേക്ക് ചിത്രങ്ങൾ പകർത്തി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. പ്രധാനാധ്യാപിക ആർ. സിന്ധു അധ്യക്ഷത വഹിച്ചു. ഇ.ശ്രീജ സ്വാഗതവും എ.അശ്വിനി നന്ദിയും പറഞ്ഞു.ടി.എൻ ഉണ്ണികൃഷ്ണൻ, എ. അൻവർ ഷാ എന്നിവർ നേതൃത്വം നൽകി.
സ്വാതന്ത്ര്യ ദിനത്തിൽ "വന്ദേമാതരം" നൃത്തശില്പവുമായി പുത്തിഗെ എ.ജെ.ബി സ്കൂൾ വിദ്യാർത്ഥികൾ
കുമ്പള : ദേശസ്നേഹം തുളുമ്പുന്ന വരികൾക്ക് നൃത്തഭാഷ്യമൊരുക്കി സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ അരങ്ങിലെത്തിയത്. അധ്യാപകൻ എ.വി ബാബുരാജിന്റെ ശിക്ഷണത്തിൽ 20 മിനിറ്റോളം ദൈർഘ്യമുള്ള നൃത്തശില്പത്തിൽ വിദ്യാലയത്തിലെ 3,4 ക്ലാസിലെ മുപ്പതോളം കുട്ടികൾ ചുവടുവെച്ചു. സ്വാതന്ത്ര്യദിന ഡ്രിൽ പ്രദർശനം, ദേശഭക്തിഗാന മത്സരം ക്വിസ് മത്സരം, പ്രസംഗ മത്സരം,ബാഡ്ജ് നിർമ്മാണം, ആശംസ കാർഡ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ. സിന്ധു ദേശീയ പതാക ഉയർത്തി.നാടിന്റെ ശുചിത്വം കാക്കുന്ന ഹരിത കർമ്മ സേന അംഗങ്ങളെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പൊന്നാട അണിയിച്ച് ആദരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ. സിന്ധു, വാർഡ് മെമ്പർ കേശവ എസ്.ആർ, പിടിഎ പ്രസിഡണ്ട് ജുനൈദ് ഉറുമി, എം പി ടി എ പ്രസിഡണ്ട് ബിന്ദു, സ്കൂൾ മാനേജർ ഇബ്രാഹിം മാസ്റ്റർ, എസ്ആർജി കൺവീനർ പ്രീത ഡയാന ക്രാസ്റ്റ എന്നിവർ സംസാരിച്ചു. ഗ്രീൻ വില്ലേജ് ടെക്‌നിക്കൽ എക്സ്പേർട്ട് റാഷിദ് മുയിപ്പോത്ത് മാലിന്യനിർമാർജന ബോധവൽക്കരണ ക്ലാസ് എടുത്തു.അധ്യാപകരായ ടി.എൻ ഉണ്ണികൃഷ്ണൻ, പി. പി പ്രിയ, ജെ.ആർ സുപ്രീത, എ.അൻവർഷാ, രാഹുൽ ഉദിനൂർ എന്നിവർ നേതൃത്വം നൽകി
'സ്നേഹമരത്തിൽ ഒപ്പുച്ചാർത്തി' പുത്തിഗെ; ശ്രദ്ധേയമായി യുദ്ധ വിരുദ്ധ ദിനാചരണം'
കുമ്പള : സമാധാന സന്ദേശവുമായി പുത്തിഗെയിൽ സ്നേഹമരത്തിൽ ഒപ്പുച്ചാർത്തി. ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ചേർന്ന് സ്നേഹമരത്തിൽ ഒപ്പുച്ചാർത്തിയത്. പുത്തിഗെ കട്ടത്തടുക്ക ജംഗ്ഷനിൽ പരിപാടി പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൽവ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് ജുനൈദ് ഉറുമി അധ്യക്ഷത വഹിച്ചു. അധ്യാപിക പി. പി പ്രിയ സമാധാന സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രെസ് ആർ.സിന്ധു, വാർഡ് മെമ്പർ കേശവ എസ്.ആർ,എസ്ആർജി കൺവീനർ പ്രീത ഡയാന ക്രാസ്റ്റ എന്നിവർ സംസാരിച്ചു. അധ്യാപകരായ എ.വി ബാബുരാജ്, അൻവർഷാ,ടി.എൻ ഉണ്ണികൃഷ്ണൻ,സുപ്രീത, രാഹുൽ ഉദിനൂർ എന്നിവർ നേതൃത്വം നൽകി.
പുസ്തക പത്തായം നിറയ്ക്കാൻ 'പുസ്തക വണ്ടി'യുമായി പുത്തിഗെ സ്കൂൾ
കുമ്പള :വിദ്യാലയ ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണത്തിന് പുത്തിഗെ എ.ജെ.ബി സ്കൂളിന്റെ പുസ്തക വണ്ടി യാത്ര തുടങ്ങി. വിദ്യാലയത്തിലെ പൂർവ അദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ തുടങ്ങി താത്പ്പര്യമുള്ള ആർക്കും വിദ്യാലയ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാം. ഇവർ ആവശ്യപ്പെടുന്നതനുസരിച്ച് വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം പുസ്തക വണ്ടിയുമായി വീടുകളിലെത്തി പുസ്തകങ്ങൾ ശേഖരിക്കും. വായിച്ചു കഴിഞ്ഞതോ പഴയതോ പുതിയതോ ആയ പുസ്തകങ്ങൾ ഇത്തരത്തിൽ ശേഖരിച്ച് വിദ്യാലയത്തിലെ പുസ്തക ശേഖരം വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പുസ്തകവണ്ടിയുടെ ഉദ്ഘാടനം വായനാദിനത്തിൽ പ്രധാനാധ്യാപിക ആർ.സിന്ധു നിർവഹിച്ചു. അധ്യാപകരായ എ.വി ബാബുരാജ്, ബി. സരിത, എ. അശ്വിനി, ആയിഷത്ത് റിലഹ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പുത്തിഗെയുടെ വിവിധ ഭാഗങ്ങളിൽ പുസ്തകവണ്ടി പ്രയാണം നടത്തും.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- ഉപജില്ലാ കലോത്സവങ്ങളിലെ പങ്കാളിത്തവും മികച്ച വിജയവും
- ഉപജില്ലാ ശാസ്ത്രമേള, കായികമേള എന്നിവയിൽ പങ്കാളിത്തവും മികച്ച വിജയവും
- മെട്രിക് മേളയിൽ തിളക്കമാർന്ന വിജയങ്ങൾ
- വിദ്യാലയ സർഗവേളകൾ
- ദിനാചരണ പരിപാടികൾ
- ഈസി ഇംഗ്ലീഷ് ക്യാമ്പുകൾ
- ഫീൽഡ് ട്രിപ്പുകൾ
- സർഗാത്മക ക്യാമ്പുകൾ