"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.കൂടല്ലൂർ‍‍/ജൂനിയർ റെഡ് ക്രോസ് എന്ന താൾ ജി.എച്ച്.എസ്. കൂടല്ലൂർ‍‍/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജെ.ആർ.സി യൂണിറ്റ് മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.
കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ "ശുചിത്വ ക്യാമ്പസ് - സുരക്ഷിത ക്യാമ്പസ്" എന്ന ലക്ഷ്യം മുൻനിർത്തി 2022 - 23 അക്കാഡമിക് വർഷം മുതൽ നടത്തിവരുന്ന തനത് മാതൃകാ പ്രവർത്തനമാണ് സുരഭിലം.
 
അച്ചടക്കം, പരിസര ശുചിത്വം, പരിസ്ഥിതി അവബോധം, ഊർജ്ജ സംരക്ഷണം, ലഹരി നിർമ്മാർജ്ജനം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് നടപ്പിലാക്കുന്ന ഈ പ്രവർത്തനത്തിൽ സ്കൂളിലെ മുഴുവൻ ജെ ആർ സി കേഡറ്റുകളും ഭാഗമാണ്.
 
സുരഭിലം പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ യജ്ഞങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണങ്ങൾ, ദിനാചരണങ്ങൾ, പ്രഥമ ശുശ്രൂഷ ക്ലാസുകൾ മുതലായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
 
സുരഭിലം പ്രവർത്തനങ്ങളുടെ കൃത്യമായ നടത്തിപ്പിനും സ്കൂൾ ക്യാമ്പസിലെ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി ഓരോ ദിവസവും 16 ജെ ആർ സി കേഡറ്റുകൾ ഉൾപ്പെടുന്ന ഗ്രൂപ്പുകൾക്ക് ചുമതലകൾ നൽകിയിട്ടുണ്ട്.
 
സ്കൂളുമായി ബന്ധപ്പെട്ട് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന പ്രശ്നങ്ങൾ ഓരോ ഗ്രൂപ്പുകളും കണ്ടെത്തുകയും  കൂടിയാലോചനകളിലൂടെ അവ പരിഹരിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ഉത്തരവാദിത്വബോധവും അച്ചടക്കവും സാമൂഹിക അവബോധവും സൃഷ്ടിക്കുവാൻ സാധിക്കുന്നു എന്നതാണ് സുരഭിലം പദ്ധതിയുടെ സുപ്രധാന നേട്ടം.
 
ഇത് കൂടാതെ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ വിശേഷദിവസങ്ങളിൽ മുഴുവൻ ജെആർസി കാഡറ്റുകളും അണിനിരക്കുന്ന പരേഡുകൾ സംഘടിപ്പിക്കുന്നു. സ്കൂൾ കലോത്സവം, കായികമേള തുടങ്ങിയ പരിപാടികളിൽ സന്നദ്ധ സേവനം നടത്തുന്നതിൽ ജെആർസി മുന്നിട്ടു നില്ക്കുന്നു.

15:50, 21 മാർച്ച് 2024-നു നിലവിലുള്ള രൂപം