"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
11:34, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
2023 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.പുതുമയുടെ നിറവിൽ പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. സ്കൂളിലെ വിവിധ യൂണിറ്റുകളായ എസ്.പി.സി ,ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ.ആർ.സി ,എൻ.സി.സി. എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി.സ്കൂൾ പ്രവേശനോത്സവം ബഹു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി ഉത്ഘാടനം ചെയ്തുചടങ്ങിൽ താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി വേണു, ചുനക്കര പഞ്ചായത്ത് പ്രസിഡൻറ് Adv. കെ.അനിൽകുമാർ , സ്കൂൾ മാനേജർ രാജേശ്വരി , പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ ,പി.റ്റി എ.അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ ,പ്രഥമ അധ്യാപകൻ,ഡെപ്യൂട്ടി എച്ച് എം, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
പരിസ്ഥിതി ദിനാഘോഷം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലിയും ,ഫ്ലാഷ് മോബും ,ബോധവൽക്കരണ ക്ലാസ്സും നടത്തി .എച്ച് എസ് എസ് വിഭാഗത്തിൽ എൻ സി സി, എൻ എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ കാൽനടയായി ചാരുംമൂട് വഴിയും എച്ച് എസ്, യൂ പി വിദ്യാർത്ഥികൾ സൈക്കിൾ റാലിയായി കരിമുളയ്ക്കൽ ജംഗ്ഷനിലേക്കും ചാരുംമൂട് ജംഗ്ഷനിൽ ഫ്ലാഷ് മൊബ് നടത്തി. ഹയർ സെക്കന്ററി റാലി പി.റ്റി.എ പ്രസിഡന്റ് എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നടന്ന റാലിയും ഫ്ലാഷ് മോബും എക്സൈസ് ഇൻസ്‌പെക്ടർ എ .അഖിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആർ രതീഷ്കുമാർ, എച്ച്.എം എ .എൻ ശിവപ്രസാദ്, പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം,ഡെപ്യൂട്ടി എച്ച് .എം സഫീന ബീവി,സ്റ്റാഫ് സെക്രട്ടറിമാരായ പി.എസ്. ഗിരീഷ് കുമാർ, സി എസ് ഹരികൃഷ്ണൻ,പി ടി എ എക്സിക്യൂട്ടീവ് അംഗം അനീസ് മാലിക്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ രഘുകുമാർ സ്കൗട്ട് മാസ്റ്റർ കെ ജയകൃഷ്ണൻ , ഗൈഡ്സ് ക്യാപ്റ്റൻ വിനീത.എസ്.വിജയൻ എസ് പി സി കോ ഓർഡിനേറ്റർ അനിൽ കുമാർ, അദ്ധ്യാപകരായ ആർ ഹരിലാൽ, എസ് ഉണ്ണികൃഷ്ണൻ,ആർ ശ്രീലാൽ,ഡി ധനേഷ് ,ടി ഉണ്ണികൃഷ്ണൻ ആകർഷ്, സോതിഷ്, ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.
ജൂലൈ 1 ദേശീയ ഡോക്ടഴ്സ് ദിനം
ജൂലൈ 1 ദേശീയ ഡോക്ടഴ്സ് ദിനത്തിന്റെ ഭാഗമായി ചുനക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സിവിൽ സർജൻ ആയ ഡോക്ടർ അനിൽകുമാർ ,ഡോക്ടർമാരായ വൃദ്ധയ,വിദ്യ,എന്നിവരെ സ്കൂൾ പ്രഥമ അധ്യാപകൻ എ.എൻ ശിവപ്രസാദ് പൊന്നാടയിട്ട് ആദരിച്ചു.പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പി.റ്റി എ പ്രതിനിധികൾ ,അധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
HSS പ്രവേശനോൽസവം-2023
സ്കൂൾ ഭക്ഷ്യമേള സംഘടിപ്പിച്ചു. 🍲🍛🥘
കുട്ടികൾ തയ്യാറാക്കിയ വിവിധ തരത്തിലുള്ള ജ്യൂസുകൾ, പലഹാരങ്ങൾ, പലതരംപായസങ്ങൾ, അച്ചാറുകൾ, ഫ്രൈഡ്റൈസ്, കപ്പ പുഴുക്ക്തുടങ്ങിയ വിഭവങ്ങൾ മേളയിൽ ഉണ്ടായിരുന്നു. പി.ടി.എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ ആർ. രതീഷ്കുമാർ ഉൽഘാടനം ചെയ്തു, ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി, പി.ടി.എ വൈസ് പ്രസിഡന്റ് മാരായ രതീഷ്കുമാർ കൈലാസം, സുനിത ഉണ്ണി, ഡെപ്യൂട്ടി എച്ച് എം സഫീന ബീവി, മാതൃ സംഗമം കൺവീനർ ബി അനിത കുമാരി പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ അനീസ് മാലിക്, ശ്രീകല, അമ്പിളി പ്രേം , സ്റ്റാഫ് സെക്രട്ടറി മാരായ പി എസ് ഗിരീഷ് കുമാർ, സി എസ് ഹരികൃഷ്ണൻ, അദ്ധ്യാപകരായ എസ് അജിത്ത് കുമാർ , കുളിർമ്മ പ്രസന്നൻ , സ്മിതശങ്കർ , ജയലക്ഷ്മി, സോതിഷ്, എന്നിവർ സംസാരിച്ചു .
ഏകദിന സ്കൂൾ ശുചീകരണ പരിപാടി
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയെ സമ്പൂർണ മാലിന്യ മുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായി ഏകദിന സ്കൂൾ ശുചീകരണ പരിപാടി പി.ടി.എ പ്രസിഡന്റ് എസ് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ഉദ്ഘാടനം ചെയ്തു.താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി വേണു മുഖ്യപ്രഭാഷണം നടത്തി,പ്രിൻസിപ്പൽ ആർ. രതീഷ്കുമാർ ,ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ്, പി.ടി.എ വൈസ് പ്രസിഡന്റ് മാരായ രതീഷ്കുമാർ കൈലാസം, സുനിത ഉണ്ണി, ഡെപ്യൂട്ടി എച്ച് എം സഫീന ബീവി, മാതൃ സംഗമം കൺവീനർ ബി അനിത കുമാരി പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ അനീസ് മാലിക്, ശ്രീകല, അമ്പിളി പ്രേം , സ്റ്റാഫ് സെക്രട്ടറി മാരായ പി എസ് ഗിരീഷ് കുമാർ, സി എസ് ഹരികൃഷ്ണൻ, എന്നിവർ സംസാരിച്ചു . തുടർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു.
ഫ്രീഡം ഫെസ്റ്റ് - 2023
അറിവ് എല്ലാവരിലേക്കും എത്തട്ടെ എന്ന സന്ദേശവുമായി തിരുവനന്തപുരത്ത് Aug 12 മുതൽ 15 വരെ നടക്കുന്ന ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് താമരക്കുളം വി.വി.എച്ച് എസ്.എസിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ നടക്കുക ഉണ്ടായി.ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, അസംബ്ലിയിൽ സന്ദേശം, ഐറ്റി കോർണർ , റോബോട്ടിക്ക്സ് പ്രദർശനം എന്നിവ നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. R രതീഷ് കുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ. S ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ AN ശിവപ്രസാദ്, വൈസ് പ്രസിഡന്റ് ശ്രീ രതീഷ് കുമാർ കൈലാസം, PTA അംഗം ശ്രീ അനീസ് മാലിക്ക് , ഡപ്പ്യൂട്ടി HM സഫീന ബീവി, കൈറ്റ് മാസ്റ്റർ ബിനു സി.ആർ, മിസ്ട്രസ് - ആൻസി അലക്സ്, സി എസ് ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
സ്വാതന്ത്ര്യദിനം-2023 ആഘോഷിച്ചു
താമരകുളം വി വി ഹയർ സെക്കന്ററി സ്കൂളിൽ 76 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂളിലെ വിവിധ യൂണിറ്റുകളായ എൻ സി സി, സ്കൗട്ട്സ് & ഗൈഡ്സ്, എസ് പി സി, ലിറ്റിൽ കൈറ്റ്സ്,എൻ എസ് എസ്,ജെ ആർ സി എന്നിവർ നേതൃത്വ നൽകി. സ്കൂൾ പ്രിൻസിപ്പൽ ആർ രതീഷ് കുമാർ പതാക ഉയർത്തി.പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ, ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ്, പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, ഡെപ്യൂട്ടി എച്ച് എം സഫീന ബീവി, മാതൃ സംഗമം കൺവീനർ ഫസീല ബീഗംപി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അനീസ് മാലിക്, അമ്പിളി പ്രേം, എസ് പി സി കോ ഓർഡിനേറ്റർ മാരായ ആർ അനിൽ കുമാർ, പി വി പ്രീത,സ്കൗട്ട് ക്യാപ്റ്റൻ മാരായ കെ ജയകൃഷ്ണൻ, അഭിലാഷ് ഗൈഡ്സ് ക്യാപ്റ്റൻ മാരായ വിനീത, ജയലക്ഷ്മി,ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി പി എസ് ഗിരീഷ് കുമാർ,എൻ എസ് എസ് കോ ഓർഡിനേറ്റർ കെ രഘു കുമാർ,ലിറ്റിൽ കൈറ്റ്സ് കോ ഓർഡിനേറ്റർ ബിനു സി ആർ,ജെ ആർ സി കോ ഓർഡിനേറ്റർ മാരായ ജെ ജയേഷ്, വി ജെ ഷിബി മോൾ, ഹയർ സെക്കന്ററി സീനിയർ അദ്ധ്യാപകൻ ആർ ഹരിലാൽ,പി ടി എ സെക്രട്ടറി സജി കെ വർഗീസ് സ്കൂൾ സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.
ഓണാഘോഷം2023
ഓണാഘോഷ പരിപാടികൾ പ്രഥമ അധ്യാപകൻ A.N.ശിവപ്രസാദ് സാർ ഉദ്ഘാടനം ചെയ്തു.പരിപാടികളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച മെഗാ തിരുവാതിര പ്രത്യേക ശ്രദ്ധ ആകർഷിച്ചു.കുട്ടികൾ അത്തപ്പൂക്കളങ്ങൾ തയാറാക്കി. ആഘോഷപരിപാടികളിൽ കുട്ടികൾക്കായി നിരവധി ഓണക്കളികളും സംഘടിപ്പിച്ചു.ഓണാഘോഷങ്ങളുടെ ഭാഗമായി പായസ മധുരവും നുകർന്നാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്.
2023 സെപ്റ്റംബർ 5 ദേശിയ അധ്യാപകദിന ആഘോഷം
സെപ്റ്റംബർ 5 ദേശിയ അധ്യാപകദിനത്തിൽ ദേശിയ അവാർഡ് ജേതാവായ എം ആർ സി നായർ സാറിനെയും, സംസ്ഥാന അവാർഡ് ജേതാവും സ്കൂൾ മുൻ അധ്യാപകനുമായ നാരായണ കുറുപ്പ് സാറിനെയും അനുമോദോച്ചു. സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പൽ ആർ രതീഷ് കുമാർ ഉൽഘാടനം ചെയ്തു, പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു, എച്ച്.എം എ എൻ ശിവപ്രസാദ്, പി ടി എ വൈസ് പ്രസിഡന്റ് രതീഷ്കുമാർ കൈലാസം, മാതൃസംഗമം കൺവീനർ ഫസീല ബീഗം, ഡെപ്യൂട്ടി എച്ച് എം സഫീന ബീവി, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ അനീസ് മാലിക്, ബിജു കുമാർ, ശ്രീകല, അമ്പിളിപ്രം, സ്റ്റാഫ് സെക്രട്ടറി മാരായ പി എസ് ഗിരീഷ് കുമാർ, സി എസ് ഹരികൃഷ്ണൻ, സീനിയർ അദ്ധ്യാപകരായ ബി കെ ബിജു, ടി ഉണ്ണികൃഷ്ണൻ, ബി ശ്രീപ്രകാശ്,ബിനു സി.ആർ തുടങ്ങിയവർ പങ്കെടുത്തു.
കായംകുളം ഉപജില്ല ശാസ്ത്രമേള -2023 ഓവറോൾ
കായംകുളം ഉപജില്ല ശാസ്ത്രമേളയിൽ എല്ലാ ഇനങ്ങളിലും ഓവറോൾ നേടിയ താമരക്കുളം വി.വി.എച്ച്.എസ്.എസിന് കായംകുളം എം.എൽ.എ ബഹു: ശ്രീമതി യു.പ്രതിഭയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയപ്പോൾ .
ശിശുദിനത്തിൽ കൗമാരകാർക്കുള്ള ബോധവൽക്കരണക്ലാസും ആന്റി ഡയബറ്റിക് ദിനചാരണവും
താമരകുളം വി വി ഹയർ സെക്കന്ററി സ്കൂളിൽ ശിശു ദിനത്തിൽ കൗമാരകാർക്ക് ബോധ വൽക്കരണക്ലാസും ആന്റി ഡയബറ്റിക് ദിനചാരണവും നടത്തി.എച്ച് എം എ എൻ ശിവപ്രസാദ് ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ ഷീബ സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ, അദ്ധ്യാപകരായ ജയേഷ്, അനിൽ കുമാർ എന്നിവർ സംസാരിച്ചു. കൃഷ്ണ, സേതുലക്ഷ്മി,എന്നിവർ ക്ലാസ്സ് നയിച്ചു
അനുസ്മരണവും വിജ്ഞാന വിലാസിനി പുരസ്‌കാര സമർപ്പണവും-2024
ബഹുമാന്യ സ്കൂൾ മുൻ മാനേജർ അഡ്വ: പാലയ്ക്കൽ കെ ശങ്കരൻ നായർ സാറിന്റെ 9-മത് അനുസ്മരണവും വിജ്ഞാന വിലാസിനി പുരസ്‌കാര സമർപ്പണവും നടന്നു.നയതന്ത്രജ്ഞനും, മുൻ ഇൻഡ്യൻ അംബാസിഡറുമായ T. P ശ്രീനിവാസൻ സാറിന് സ്കൂൾ മാനേജർ ശ്രീമതി പി.രാജേശ്വരി മാഡം സമർപ്പിച്ചു.
87 - മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
87- മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ബഹുമാനപ്പെട്ട മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.
എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിന ആഘോഷങ്ങൾ
ഭാരതത്തിന്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിന ആഘോഷങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി. രാവിലെ 8 മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകളായ NCC , SPC, JRC, LITTLE KITES, SCOUT, GUIDE എന്നിവർ പരേഡിൽ അണിനിരക്കുകയുണ്ടായി.പ്രിൻസിപ്പാൾ ആർ രതീഷ് കുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ എ എൻ ശിവ പ്രസാദ് എന്നിവർ ദേശീയ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി. പിടിഎ പ്രസിഡണ്ട് പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻപിടിഎ വൈസ് പ്രസിഡന്റുമാരായ രതീഷ് കുമാർ കൈലാസം,സുനിത ഉണ്ണി,എന്നിവർ ആശംസകൾ അർപ്പിച്ചു.
സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദദിനാഘോഷം നടത്തി
താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദദിനാഘോഷം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ആർ രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു,പിടിഎ പ്രസിഡണ്ട് എസ് ഷാജഹാൻ അധ്യക്ഷത വഹിച്ചു. ലോകാരോഗ്യ സംഘടന വിഭാവനം ചെയ്ത ജീവിത നൈപുണ്യങ്ങൾ അടങ്ങിയ സ്കിറ്റുകളും,വിവിധ കലാപരിപാടികളും നടത്തി . മാതൃസംഗമം കൺവീനർ ഫസീല ബീഗം,സൗഹൃദ ക്ലബ് കോഡിനേറ്റർ ആർ ശ്രീലേഖ, അധ്യാപകരായ ആർ ഹരിലാൽ ,ആർ ശ്രീലാൽ, കെ രഘുകുമാർ ,ഡി ധനേഷ് എന്നിവർ സംസാരിച്ചു.
സ്കൂൾ ഗണിതശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതപ്രദർശനം നടത്തി
ക്യാമറ പരിശീലനം
താമരകുളം വി വി ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി ചരിത്രവും ക്യാമറ പരിശീലനവും എന്ന വിഷയത്തിൽ ശില്പശാല നടത്തി.പ്രിൻസിപ്പൽ ക്യാപ്റ്റൻ ആർ രതീഷ്കുമാർ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി, പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫർ ശ്രീ.സജി എണ്ണയ്ക്കാട് ശില്പശാല നയിച്ചു.പി ടി എ വൈസ് പ്രസിഡന്റ് ആർ രതീഷ് കുമാർ കൈലാസം, സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ, പി ടി എ എക്സിക്യൂട്ടീവ് അംഗം അനീസ് മാലിക്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സി ആർ ബിനു, മിസ്ട്രെസ് നിഷ , കാംജി നായർ എന്നിവർ സംസാരിച്ചു
സയൻസ് ഫെയർ 2024 [ UP SECTION ]
സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമിഖ്യത്തിൽ സയൻസ് ഫെയർ സംഘടിപ്പിച്ചു. എച്ച് എം എ എൻ ശിവപ്രസാദ് ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, ഡെപ്യൂട്ടി എച്ച് എം സഫീന ബീവി,മാതൃസംഗമം കൺവീനർ ഫസീല ബീഗം,എസ് അജിത് കുമാർ ,ശാന്തി തോമസ്, സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ,എന്നിവർ സംസാരിച്ചു.
ഇംഗ്ലീഷ് ഫെസ്റ്റ് 2024
സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമിഖ്യത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. എച്ച് എം എ എൻ ശിവപ്രസാദ് ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, ഡെപ്യൂട്ടി എച്ച് എം സഫീന ബീവി,മാതൃസംഗമം കൺവീനർ ഫസീല ബീഗം, സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ,എന്നിവർ സംസാരിച്ചു.