"ജി എം യു പി എസ് വേളൂർ/സ്പർശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Tknarayanan എന്ന ഉപയോക്താവ് ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ് എന്ന താൾ ജി എം യു പി എസ് വേളൂർ/സ്പർശം എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക |
Tknarayanan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2079379 നീക്കം ചെയ്യുന്നു റ്റാഗ്: തിരസ്ക്കരിക്കൽ |
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
| |
22:11, 1 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
അവശർക്കും ആശ്രയമില്ലാത്തവർക്കും സ്വാന്ത്വനമേകാൻ വിദ്യാലയം എപ്പോഴും ശ്രമിക്കാറുണ്ട്.ശയ്യാലംബരായ കുട്ടികൾക്ക് കഥാപുസ്തകങ്ങളും കളറിംഗ് പുസ്തകങ്ങളും കളറുകളും എത്തിച്ചു നൽകുന്നു.അശരണർക്ക് "ഒരുപിടി അരി,ഒരു തുട്ട് നാണയം"പദ്ധതിയിലൂടെ നാലു ചാക്ക് അരി എത്തിച്ചു നൽകി,പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 12000 രൂപ നൽകുകയുണ്ടായി.കാപ്പാട് സ്നേഹതീരം വൃദ്ധസദനം സന്ദർശിക്കുകയും ഒരു ദിവസം അവരോടൊപ്പം ചെലവഴിച്ച് കലാപരിപാടികൾ അവതരിപ്പിക്കുകയും സാമ്പത്തികസഹായം നൽകുകയും ചെയ്തു,ഓഖി ധനസഹായശേഖരണം നല്ല രീതിയിൽ നടത്താനും കഴിഞ്ഞിട്ടുണ്ട്. പ്രളയദുരിതാശ്വാസനിധിയിലേക്ക് ഒന്നാം ഘട്ടമായി ഒരു ലക്ഷം രൂപയിലേറെ സമാഹരിക്കാനും ഏൽപ്പിക്കാനും വിദ്യാലയത്തിനു കഴിഞ്ഞു,
